Mohabath Review
(Search results - 9)spiceJan 30, 2020, 1:01 PM IST
കീഴ്മേല്‍ മറിഞ്ഞ തിരക്കഥ, ഞെട്ടിത്തരിച്ച് പ്രേക്ഷകര്‍ ; മൊഹബത്ത് റിവ്യു
സംപ്രേഷണം ആരംഭിച്ച് പെട്ടെന്നുതന്നെ പ്രേക്ഷകപിന്തുണ ലഭിച്ച പരമ്പരയാണ് മൊഹബത്ത്. അനിര്‍വചിനീയമായ മുഹൂര്‍ത്തങ്ങളാണ് പരമ്പരയെ വേറിട്ടുനിര്‍ത്തുന്ന ഘടകം. മനോഹരമായ പ്രണയകഥ പറയുന്ന മൊഹബത്തിന്റെ ചുവട് ജിന്നും മാന്ത്രികവിദ്യകളും നിറഞ്ഞ നാടോടിക്കഥയില്‍ ഭദ്രമാണ്. അമന് റോഷ്നി എന്നീ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാണ് കഥ മുന്നോട്ടുപോകുന്നത്.
spiceJan 28, 2020, 9:01 PM IST
റോഷ്നി ഇനിയില്ലേ?, മൊഹബത്ത് റിവ്യു
സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് മൊഹബത്ത്. അമന് റോഷ്നി എന്നിവരുടെ പ്രണയവും, അവരെ ഒന്നിപ്പിക്കില്ലെന്നുറപ്പിച്ച ജിന്നും പ്രേക്ഷകരെ നിത്യവും ആകാംക്ഷയിലാഴ്ത്താറുണ്ട്. നാടോടിക്കഥയുടെ പശ്ചാത്തലത്തിലാണ് പരമ്പര പുരോഗമിക്കുന്നത്. ജിന്നില്‍നിന്നും സമ്മാനങ്ങള്‍ സ്വീകരിച്ച നായകന് അമന്റെ ഉപ്പ, പ്രത്യുപകാരമായി അമനെയാണ് ജിന്നിന് നല്കാമെന്നേറ്റത്. എന്നാല്‍ അമനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജിന്നില്‍നിന്നും അമനെ സംരക്ഷിക്കാന്‍ നായികയായ റോഷ്നി ശ്രമിക്കുന്നു.
spiceJan 24, 2020, 2:59 PM IST
അമന് തനിച്ചാകുന്നോ, അതോ ?; മൊഹബത്ത് റിവ്യു
സംപ്രേക്ഷണം ആരംഭിച്ച് പെട്ടെന്നുതന്നെ പ്രേക്ഷകശ്രദ്ധനേടിയ പരമ്പരയാണ് മൊഹബത്ത്. നാടോടികഥയുടെ പിന്‍ബലത്തോടുകൂടി, അമന് റോഷ്നി എന്നിവരുടെ പ്രണയബന്ധം വിഷയമാക്കുന്ന പരമ്പര, കാഴ്ചക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മുന്നോടുപോകുന്നത്. ജിന്നിന്റെ വിളയാട്ടവും, അതില്‍നിന്ന് തന്നെയും തന്റെ കുടുംബത്തേയും രക്ഷിക്കാന്‍ ശ്രമിക്കുന്ന അമന് എന്ന ചെറുപ്പക്കാരനും പരമ്പരയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു.
spiceJan 18, 2020, 2:58 PM IST
അമന് റോഷ്നിയെ സംബന്ധിച്ച സത്യങ്ങളറിയുന്നു ; മൊഹബത്ത് റിവ്യു
സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ എപ്പിസോഡുകള്‍കൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് മൊഹബത്ത്. അമന്- റോഷ്നി എന്നിവരുടെ പ്രണയത്തിലൂടെയും ദാമ്പത്യജീവിതത്തിലെ നിറപ്പകിട്ടും, പിണക്കങ്ങളും പകര്‍ത്തിയെടുത്താണ് പരമ്പര മുന്നേറുന്നത്. എന്നാല്‍ പരമ്പരയുടെ പ്രധാന ആകര്‍ഷണം പരമ്പരയുടെ കഥാഗതിതന്നെ നാടോടികഥയിലൂന്നിയാണെന്നതാണ്. അമന് ലോകത്തിലെതന്നെ ഏറ്റവും വലിയ പണക്കാരനാണ്. അതിനുകാരണമായത് അമന്റെ ഉപ്പ ജിന്നിനെ പ്രീതിപ്പെടുത്തിയെന്നതാണ്. എന്നാല്‍ ഒരു ജിന്നും പ്രത്യുപകാരമില്ലാതെ ഒന്നും ചെയ്യാറില്ല. ജിന്ന് അമന്റെ ഉപ്പയോട് പ്രത്യുപകാരമായി ആവശ്യപ്പെട്ടത് അമനെത്തന്നെയായിരുന്നു. അതില്‍പ്പിന്നെ ചാന്ദ്രദിനങ്ങളില്‍ അമന് ജിന്നിന്റെ പ്രതിപുരുഷനായി മാറുന്നു.
spiceJan 14, 2020, 8:10 PM IST
സമീര്‍ വിരിച്ച കുടുക്കിൽ റോഷ്നി വീഴുന്നോ, മൊഹബത്ത് റിവ്യു
സംപ്രേക്ഷണം ആരംഭിച്ച് 35 എപ്പിസോഡുകള്‍കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന പരമ്പരയാണ് മൊഹബത്ത്. അമന് റോഷ്നി എന്നീ കഥാപാത്രങ്ങളുടെ പ്രണയം, നാടോടികഥയിലൂന്നിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. അമാനുഷിക കഴിവുകളുള്ള കഥാപാത്രമാണ് അമന്. അമന്റെ ഉപ്പ ജിന്നിനെ പ്രീതിപ്പെടുത്തി കുടുംബത്തെ ലോകത്തിലെതന്നെ വലിയ പണക്കാരാക്കിയതാണ്. കൂടാതെ അമന്റെ ഉപ്പ ജിന്നിന് പ്രത്യുപകാരമായി അമനെ നല്കാമെന്നാണേറ്റത്. എന്നാല്‍ അമന്റെ ഉപ്പ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് മറ്റെവിടെയോ ആണുള്ളത്. യഥാര്‍ത്ഥ ജിന്ന് ഇപ്പോഴും വിളകിനുള്ളില് തന്നെയാണുള്ളത്. ആ ജിന്നിനെ രക്ഷിക്കുകയാണ് അനുചരന്മാരായ ജിന്നുകളുടെ ലക്ഷ്യം. ജിന്ന് പുറത്തുവന്നുകഴിഞ്ഞാല്‍ അമന്റെ ജീവന് അത് ആപത്താണ്. പ്രത്യുപകാരമായി അമനെ നല്‍കാമെന്നേറ്റ അന്നുതന്നെ ജിന്നിന്റെ പാതി അമന്റെയുള്ളിലുണ്ട്. അതിനാല്‍ ചാന്ദ്രദിനങ്ങളില്‍ അമന് ജിന്നായി മാറുന്നു.
spiceDec 12, 2019, 2:34 PM IST
ഒടുവില്‍ അമനും റോഷ്നിയും വിവാഹിതരായി; മൊഹബത്ത് റിവ്യു
സംപ്രേഷണം ആരംഭിച്ച് ദിവസങ്ങള്‍ മാത്രമായിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയംകവര്‍ന്ന പരമ്പരയാണ് മൊഹബത്ത്. മികവാര്‍ന്ന ഗ്രാഫിക്സും, ആരേയും പിടിച്ചിരുത്തുന്ന കഥയും പരമ്പരയ്ക്ക് ആരാധകരെ കൂട്ടുകയാണ്. അമന് റേഷ്നി എന്നിവരുടെ ജീവിതത്തിലൂടെയും പ്രണയത്തിലൂടെയുമാണ് പരമ്പര മുന്നേറുന്നത്. ജിന്നിന്റെ കയ്യില്‍നിന്ന് ജീവിതം രക്ഷിക്കാനായുള്ള നെട്ടോട്ടത്തിലാണ് അമന്. കഥയില്‍ ഇപ്പോള്‍ അമന്റെ ഉമ്മ ജിന്നിന്റെ കയ്യിലാണ് എന്നുപറയാം. ഏതു നിമിഷവും അമന്റെ ഉമ്മയുടെ ജീവന് നഷ്ടമായേക്കാം. അതിനായി അമന് ചെയ്യേണ്ടത് അയാനയെ വിവാഹം കഴിക്കുക എന്നതാണ്.
NewsDec 10, 2019, 12:54 PM IST
അമന് റോഷ്നിയെ സ്വന്തമാക്കുമോ ; മൊഹബത്ത് റിവ്യു
അമന് റോഷ്നി എന്നിവരുടെ പ്രണയവും, ഒരു കെട്ടുകഥയെന്നോണം അവര്‍ ബന്ധപ്പെട്ടുകിടക്കുന്നതിന്റെ ദുരൂഹതകളും പ്രേക്ഷക മനസ്സിലേക്ക് മധുരമായി പെയ്തിറങ്ങുന്ന പരമ്പരയാണ് മൊഹബത്ത്. ആരേയും അമ്പരപ്പിക്കുന്ന ഗ്രാഫിക്സ്, വസ്ത്രാലങ്കാരം, കഥ എന്നിവ കൊണ്ട് 12 എപ്പിസോഡുകള്‍കൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ മൊഹബത്ത് തരംഗം സൃഷ്ടിച്ചിരിക്കുന്നു. മാന്ത്രിക കഴിവുകളുള്ള നായകനാണ് അമന്. സമ്പന്നമായ കുടുംബമാണ് അമന്റേത്. അമന്റെ ഉപ്പ മറ്റൊരു സ്ത്രീയ വിവാഹം കഴിച്ചിരിക്കയാണ്. പണ്ട് മാന്ത്രികവിളക്കില് നിന്ന് ജിന്നിനെ കൊണ്ടുവന്നാണ് അമന്റെ അച്ഛന് പണക്കാരനായത്. ജിന്നില്‍നിന്നും എന്തെങ്കിലും സ്വീകരിച്ചാല്‍ അതിന് പ്രത്യുപകാരമായി ജിന്ന് എന്തെക്കിലും ചോദിക്കും. ഈയൊരു കെട്ടുകഥയിലൂടെയാണ് പരമ്പര മുന്നേറുന്നത്.
NewsDec 6, 2019, 3:27 PM IST
റോഷ്നിയെ തിരിച്ചറിഞ്ഞ് അമൻ, മാന്ത്രികക്കഥയുമായി മൊഹബത്ത്- റിവ്യു
അമന്, റോഷ്നി എന്നിവരുടെ മനോഹരമായ പ്രണയകഥ പറയുന്ന പരമ്പര മൊഹബത്ത് അതിന്റെ 09 എപ്പിസോഡുകള്‍ എത്തിനില്ക്കുമ്പോള് കഥാഗതിയിലെ ദുരൂഹതകളും, ആരേയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള ഗ്രാഫിക്സ് മനോഹാരിതയുംകൊണ്ട് കാഴ്ചക്കാരെ ആകാംക്ഷയുടെ നെല്ലിപ്പടിയിലെത്തിക്കുകയാണ്. മന്ത്രിക കഴിവുകളുള്ള അമന്റെ വിവാഹത്തിന് വധുവായ ആയിഷയെ മാറ്റി ജിന്ന് അമനെ വിവാഹം കഴിക്കുകയാണ്. അമനെ ജിന്നില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിവുള്ള മറുപകുതിയായ അയാന എന്ന നിലയ്ക്കാണ് ആയിഷയെ വിവാഹം ചെയ്യാന്‍ അമന് സമ്മതിക്കുന്നത്. അമന്റെ വീട്ടില്‍ കയറിപ്പറ്റി വീട്ടിലെ മാന്ത്രിക വിളക്ക് കൈവശമാക്കുകയാണ് ജിന്നിന്റെ ലക്ഷ്യം. അതിലൂടെ അമന്റെ പ്രത്യേക കഴിവുകള്‍ ഇല്ലാതാക്കുകയും അമനെ പ്രത്യുപകാരം എന്ന നിലയ്ക്ക് കൊണ്ടുപോകുകയുമാണ് ജിന്ന് ചെയ്യുന്നത്. അതേ സമയം റോഷ്നിയെ ഉമ്മ ചതിയിലൂടെ, മറ്റൊരു ഭാര്യയും കുട്ടിയുമുള്ള ഒരാളെക്കൊണ്ട് പണത്തിനുവേണ്ടി വിവാഹം കഴിപ്പിക്കുകയുമാണ് പരമ്പരയുടെ നിലവിലെ കഥാഗതി.
spiceDec 4, 2019, 6:15 PM IST
സത്യങ്ങളറിയാതെ റോഷ്നി, അമന്റെ നിക്കാഹിലെ ട്വിസ്റ്റും ; മൊഹബത്ത് റിവ്യു
കെട്ടുകഥകളും പ്രണയവും ഇടകലര്‍ത്തി മുന്നേറുന്ന മൊഹബത്ത് ഏഴ് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ജിന്നിന്റെ കയ്യിലകപ്പെട്ട അമന്റെ വധുവിനെ ജിന്ന് കുപ്പിയിലാക്കി വച്ചിരിക്കുകയും, അമന്റെ ഉമ്മയുടെ ഉമ്മയെ തന്റെ വരുതിയില്‍ വച്ചിരിക്കുകയുമാണ്. അമന്റെ വീട്ടില്‍ കയറിപ്പറ്റി വീട്ടില്‍ ഒളിച്ചുവച്ചിരിക്കുന്ന മാന്ത്രികവിളക്ക് കൈക്കലാക്കുകയുമാണ് ജിന്നിന്റെ ലക്ഷ്യം. കുട്ടികള്‍ക്കുപോലും ഹൃദ്യമാകുന്ന രീതിയിലാണ് പരമ്പരയുടെ മുന്നോട്ടുള്ള കഥാഗതി.