Mohanlal Film  

(Search results - 216)
  • undefined

    Movie NewsJul 21, 2021, 3:06 PM IST

    'ഇതാ ഞാൻ വരുന്നു', മോഹൻലാലിനോടും പൃഥ്വിരാജിനോടും ആന്റണി പെരുമ്പാവൂരിനോടും മീന

    എണ്ണത്തില്‍ ഏറെയുണ്ട് മോഹൻലാല്‍- മീന ജോഡിയുടെ ഹിറ്റ് സിനിമകള്‍.  ഏറ്റവും ഒടുവില്‍ മോഹൻലാലും മീനയും ഒന്നിച്ച് അഭിനയിച്ച ചിത്രം ദൃശ്യം 2വാണ്. ദൃശ്യം ഒന്നുപോലെ തന്നെ ദൃശ്യം 2വും വൻ ഹിറ്റായി. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാൻ താൻ വരുന്നുവെന്ന് അറിയിക്കുകയാണ് മീന.
     

  • undefined

    Movie NewsJul 13, 2021, 5:14 PM IST

    'അതിഗംഭീരമായിരുന്നു ആ സംഗീതം', പ്രണവ് മോഹൻലാല്‍ ഗിത്താര്‍ വായിച്ചതിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രൻ

    മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. പ്രണവ് മോഹൻലാല്‍ നായകനാകുന്ന ഹൃദയം എന്ന സിനിമയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തു. പ്രണവിനെ  കണ്ടപ്പോഴുണ്ടായ അനുഭവം ഓര്‍ത്താണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ പോസ്റ്റര്‍ പങ്കുവെച്ചത്.

  • undefined

    Movie NewsJul 7, 2021, 1:00 PM IST

    കിരീടത്തില്‍ മോഹൻലാലിന്റെ പ്രതിഫലം എത്രയാണ് എന്ന് അറിയാമോ?

    മോഹൻലാലിന്റെ കരിയറിലെ തിളങ്ങിനില്‍ക്കുന്ന സിനിമയാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‍ത സിനിമ. ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്‍ടമുള്ള സിനിമയാണ് കിരിടീം. സിനിമ റിലീസ് ചെയ്‍ത് 32 വര്‍ഷം പിന്നിടുമ്പോള്‍ മോഹൻലാല്‍ വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്.
     

  • undefined

    Movie NewsJul 7, 2021, 11:10 AM IST

    'ദിലിപ് കുമാര്‍ എന്നും ഓര്‍മിക്കപ്പെടും', ആദരവുമായി മോഹൻലാല്‍

    ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായകൻ ദിലിപ് കുമാര്‍ ഇന്ന് വിടവാങ്ങി. 98 വയസ്സായിരുന്നു. ന്യുമോണിയെയ തുടര്‍ന്നായിരുന്നു അന്ത്യം. ദിലിപ് കുമാര്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് നടൻ മോഹൻലാല്‍ അനുസ്‍മരിച്ചു.

  • undefined

    Movie NewsJul 5, 2021, 6:47 PM IST

    പൃഥ്വിരാജിന്റെ മോഹൻലാല്‍ ചിത്രം ചെന്നൈയിലേക്കെന്ന് ഷിബു ജി സുശീലൻ, തീരുമാനമെടുത്തില്ലെന്ന് സിദ്ധു പനക്കല്‍

    പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി.  കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു ചെയ്യാൻ കഴിയുന്ന സിനിമയാണ് ഇതെന്നായിരുന്നു പ്രഖ്യാപന വേളയില്‍ പൃഥ്വിരാജ് പറഞ്ഞത്. ചിത്രീകരണം, സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം അയല്‍ സംസ്ഥാനത്തേയ്‍ക്ക് മാറ്റുന്നതായി നിര്‍മ്മാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ഷിബു സുശീലനും ഇന്ന് പറഞ്ഞു. പൃഥ്വിരാജ് ആണ് തന്നോട് ഇക്കാര്യം അറിയിച്ചതെന്നാണ് ഷിബു സുശീലൻ പറഞ്ഞത്.  ചിത്രീകരണം കേരളത്തില്‍ നിന്ന് മാറ്റാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ബ്രോ ഡാഡിയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.
     

  • undefined

    Movie NewsJun 29, 2021, 10:15 AM IST

    ലൂസിഫര്‍ തെലുങ്ക് ഉപേക്ഷിച്ചിട്ടില്ല, ചിരഞ്‍ജീവി ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നു

    പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലാണ് ലൂസിഫര്‍ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാല്‍ ആണ് ചിത്രത്തില്‍ നായകനെന്നതും പ്രത്യേകതയായി. ലൂസിഫര്‍ ഹിറ്റായി മാറുകയും ചെയ്‍തു. ഇപോഴിതാ സിനിമയുടെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ളതാണ് വാര്‍ത്തകള്‍.

  • undefined

    Movie NewsJun 5, 2021, 3:27 PM IST

    പരിസ്ഥിതി ദിനത്തില്‍ വീഡിയോ സന്ദേശവുമായി മോഹൻലാല്‍

    ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. കൊവിഡിന്റെ പരിമിതികള്‍ മറികടന്നും പരിസ്ഥിതി ദിനത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അല്ലാതെയും വിപുലമായ രീതിയിലാണ് കേരളത്തില്‍ ആചരണം നടക്കുന്നത്.  പരിസ്ഥിതി പ്രവര്‍ത്തകര്‍ ദിവസത്തെ പ്രത്യേകത വിവരിച്ച് രംഗത്ത് എത്തുന്നു. ലോക പരിസ്ഥിതി ദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മോഹൻലാലും.

  • undefined

    Movie NewsMay 31, 2021, 6:07 PM IST

    'എങ്ങനെയാണ് നൃത്തം പഠിക്കാത്ത ഒരു വ്യക്തിക്ക് പെട്ടെന്ന് ഒരു ചുവടുവയ്ക്കാൻ സാധിക്കുന്നത്?', വീഡിയോ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ നടനവൈഭവം പേരുകേട്ടതാണ്. ഒട്ടേറെ ചിത്രങ്ങളില്‍ മോഹൻലാലിന്റെ നൃത്തം കണ്ടവരാണ് നമ്മള്‍. അവയില്‍ എല്ലാം ഹിറ്റുകളുമാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ നൃത്ത വൈഭവത്തെ കുറിച്ച് കലാമണ്ഡലം സുജാത ടീച്ചര്‍ പറയുന്നതിന്റെ പഴയ  വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

  • undefined

    Movie NewsMay 25, 2021, 6:39 PM IST

    'സന്തോഷ ജന്മദിനം, വിവാഹ വാര്‍ഷിക ആശംസകളും', ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി മോഹൻലാല്‍

    ചലച്ചിത്ര നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനം മാത്രമല്ല വിവാഹ വാര്‍ഷികവുമാണ് ഇന്ന്. ഒട്ടേറെ താരങ്ങളാണ് ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി എത്തിയത്. ഇപോഴിതാ ആന്റണി പെരുമ്പാവൂരിന്റെ പ്രിയപ്പെട്ട മോഹൻലാലും ആശംസകളുമായി എത്തിയിരിക്കുന്നു.

  • undefined

    Bigg BossMay 24, 2021, 9:31 PM IST

    ബിഗ് ബോസ് താരങ്ങള്‍ കൊച്ചിയില്‍, മണിക്കുട്ടനെവിടെയെന്ന് കമന്റുകള്‍- വീഡിയോ

    മലയാളത്തിന്റെ ഏറ്റവും ജനപ്രീതിയുടെ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാല്‍ ആങ്കറായ ഷോയുടെ ഇത്തവണത്തെ സീസണ്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ചെന്നൈയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ബിഗ് ബോസ് ചിത്രീകരണവും നിര്‍ത്തിവയ്‍ക്കേണ്ടി വന്നത്. ഇപ്പോഴിതാ ബിഗ് ബോസിലെ താരങ്ങള്‍ കൊച്ചിയിലെത്തിയതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
     

  • undefined

    Movie NewsMay 21, 2021, 2:50 PM IST

    ആരോഗ്യമേഖലയ്‍ക്ക് പിന്തുണയുമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ

    കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ ഭീഷണിയിലാണ് രാജ്യം. വാക്‍സിനെടുക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും മാത്രമാണ് ഇപോള്‍ ചെയ്യാവുന്ന കാര്യം. ദിവസമുള്ള മരണ കണക്കുകളും ആശങ്കയുണ്ടാക്കുന്നു. ഇപ്പോഴിതാ ആരോഗ്യസംരക്ഷണ സംവിധാനത്തിന് നിർണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താൻ തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ മുന്നോട്ടുവന്ന കാര്യം മോഹൻലാല്‍ അറിയിച്ചിരിക്കുന്നു.

  • undefined

    Movie NewsMay 21, 2021, 1:59 PM IST

    'വണ്‍ ആൻഡ് ഓണ്‍ലി മോഹൻലാല്‍', ജന്മദിന ആശംസയുമായി ഭാവന

    മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. മമ്മൂട്ടി മുതല്‍ യുവ താരങ്ങള്‍ വരെ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ നടി ഭാവനയും മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്.

  • undefined

    Movie NewsMay 21, 2021, 12:59 PM IST

    'സ്‍കൂൾ സീനിയർ ലാലേട്ടന്, ഭൂമിയിലെ താരരാജാവിന്', കുറിപ്പുമായി ജി വേണുഗോപാല്‍

    മോഹൻലാലിന്റെ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ക്ക് ജി വേണുഗോപാലിന്റെ ശബ്‍ദമാണ്.  ഒന്നാം രാഗം പാടി, കൈ നിറയെ വെണ്ണ തരാം, കണ്ടോ കണ്ടോ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍. മോഹൻലാലിന്റെ ശബ്‍ദത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ് ആ ഗാനങ്ങള്‍. മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനത്തില്‍ ആശംസകള്‍ നേരുകയാണ് ജി വേണുഗോപാല്‍.

  • undefined

    Movie NewsMay 21, 2021, 12:05 PM IST

    ആരാണ് ആ നടന വിസ്‍മയത്തിന്റെ മുന്നിൽ കോരിത്തരിച്ചു നിന്ന് പോവാത്തത്?

    മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. മമ്മൂട്ടി മുതല്‍ യുവതാരങ്ങള്‍ വരെ മോഹൻലാലിന് ആശംസകളുമായി എത്തി. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ആരാണ് ആ നടന വിസ്‍മയത്തിന്റെ മുന്നിൽ കോരിത്തരിച്ചു നിന്ന് പോവാത്തത് എന്നാണ് യുവ നടി സംയുക്ത മേനോൻ എഴുതിയിരിക്കുന്നത്.

  • undefined

    Movie NewsMay 21, 2021, 11:30 AM IST

    'എന്തൊരു നോട്ടമാണ് ഇത്?', മോഹൻലാലിനൊപ്പമുള്ള ആസിഫ് അലിയുടെ ഫോട്ടോ ചര്‍ച്ചയാകുന്നു

    അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള നിഖിലാ വിമലിന്റേത്. മമ്മൂട്ടിയെ നോക്കി നില്‍ക്കുന്ന നിഖില വിമലിന്റെ ഫോട്ടോ. മമ്മൂട്ടിയുടെ ആരാധകനായിരുന്നു തന്റെ അച്ഛനെന്നും നിഖില പറഞ്ഞിരുന്നു. ഇപോഴിതാ മോഹൻലാലിനെ നോക്കി നില്‍ക്കുന്ന ആസിഫ് അലിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.