Mohanlals Film  

(Search results - 63)
 • Friendship in malayalam filmFriendship in malayalam film

  Movie NewsAug 2, 2020, 9:39 PM IST

  ദാസനും വിജയനും മറ്റ് ചില കൂട്ടുകാരും

  ഡായെന്നും അളിയാ എന്നും ചങ്ങാതി എന്നുമൊക്കെ തമ്മില്‍വിളിച്ചു ചിന്തകളും സ്വപ്‍നങ്ങളും ഒക്കെ പങ്കുവച്ച് ഒരേ പാത്രത്തില്‍ ഉണ്ട് ഒരേ പായില്‍ ഉറങ്ങുന്നവരുടെ ദിനമാണ് ഓഗസ്റ്റിലെ ആദ്യത്തെ ഞായറാഴ്‍ച സുഹൃത്തുക്കളുടെ ദിനം -  ഫ്രണ്ട്ഷിപ്പ് ഡേ. സൗഹൃദങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ചിലരുടെ മനസ്സില്‍ വെള്ളിത്തിരയിലെ കൂട്ടുകെട്ടുകള്‍ തെളിയും. മലയാളസിനിമയില്‍ പ്രശസ്‍തരായ കൂട്ടുകാര്‍ എണ്ണത്തില്‍ ഏറെയുണ്ട്. അവരില്‍ ചിലരെ ഓര്‍മ്മിക്കുകയാണ് ഇവിടെ.

 • Mohanlal and Mamooty comes togetherMohanlal and Mamooty comes together

  Movie NewsMay 20, 2020, 4:05 PM IST

  ലാലേട്ടനും മമ്മൂക്കയും വീണ്ടും ഒന്നിച്ചാല്‍

  മലയാളത്തിന്റെ എക്കാലത്തേയും മികച്ച അഭിനേതാക്കളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ എന്നും ആരാധകര്‍ക്ക് ആഘോഷമാണ്. അപ്പോള്‍ ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചാലോ? ആരാധകരുടെ ആവേശം വാനോളമാകും. അമ്പത്തിയഞ്ചോളും ചിത്രങ്ങളില്‍  ഇവര്‍  ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കാൻ ആരാധകര്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുമുണ്ട്. അത് സൂപ്പര്‍ഹിറ്റാകുമെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ ഏതായിരിക്കും എന്നത് അറിയാനുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍. എന്തായാലും മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് സൂപ്പര്‍ഹിറ്റായ സിനിമകള്‍ പരിശോധിക്കാം.

 • Mohanlal congrats Pinarayi VijayanMohanlal congrats Pinarayi Vijayan

  NewsMar 28, 2020, 10:42 AM IST

  എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നു, ഇങ്ങനെയൊരു മുഖ്യമന്ത്രിയുടെ കീഴില്‍ നമ്മള്‍ സുരക്ഷിതരാണെന്ന് മോഹൻലാല്‍

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് സംസ്ഥാനം. ഓരോ ദിവസവും ഉള്ള സംഭവങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കാറുണ്ട്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരെ  മുഖ്യമന്ത്രി വിമര്‍ശിക്കാറുണ്ട്. അതേസമയം തന്നെ സംസ്ഥാനത്തെ എല്ലാ വിഭാഗം ആള്‍ക്കാരെയും കരുതലോടെ സമീപിക്കാറുമുണ്ട്. മനുഷ്യനൊപ്പം മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കണം എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് മോഹൻലാല്‍.

 • Covid 19 Mohanal gives financial supportCovid 19 Mohanal gives financial support

  NewsMar 24, 2020, 7:11 PM IST

  കൊവിഡ് 19: സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് മോഹൻലാലിന്റെ സാമ്പത്തിക സഹായം

  കൊവിഡ് 19നെതിരെയുള്ള പ്രതിരോധത്തിനായി ജാഗ്രതയില്‍ ആണ് ലോകമെങ്ങും. സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കി കൊവിഡിന്റെ വ്യാപനം തടയാനാണ് ലോകമെങ്ങും ശ്രമിക്കുന്നത്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനു വിലങ്ങുതടിയാകുന്നുമുണ്ട്. അതേസമയം തന്നെ സാമൂഹിക സമ്പര്‍ക്കം കുറയ്‍ക്കുമ്പോള്‍ നിത്യവേതനക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുമുണ്ട്. സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ മോഹൻലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

 • Anoop Sathyan speaks about MohanlalAnoop Sathyan speaks about Mohanlal

  NewsMar 17, 2020, 8:34 PM IST

  അച്ഛനുമായി തര്‍ക്കിച്ച് മോഹൻലാലിനൊപ്പം താമസിക്കാൻ ഇറങ്ങിത്തിരിച്ചു, അനുഭവം പങ്കുവച്ച് അനൂപ് സത്യൻ

  മോഹൻലാലിനെ നായകനാക്കി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത ആളാണ് സത്യൻ അന്തിക്കാട്. മോഹൻലാലിനെ കുറിച്ചുള്ള രസകരമായ ഒരു ഓര്‍മ്മ പങ്കുവയ്‍ക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ.

 • Marakkar Arabikkatalinte simham release date changeMarakkar Arabikkatalinte simham release date change

  NewsMar 10, 2020, 6:54 PM IST

  മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് മാറ്റി, വണ്‍ എത്താൻ വൈകും

  കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചിടും. മോഹൻലാല്‍ നായകനാകുന്ന സിനിമയായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഉള്‍പ്പടെയുള്ളവയുടെ റിലീസുകള്‍ മാറ്റിവച്ചിട്ടുണ്ട്.

 • Mohanlals Marakkar Arabikadalinte Simham official trailerMohanlals Marakkar Arabikadalinte Simham official trailer

  TrailerMar 6, 2020, 5:20 PM IST

  'യുദ്ധം നമ്മള്‍ ജയിക്കും', മോഹൻലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലര്‍ പുറത്ത്

  പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മോഹൻലാലിന്റെ കരിയറിലെ വേറിട്ട കഥാപാത്രം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നതും. വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

 • Prathap Pothen speaks about his role in Mohanlals BarosPrathap Pothen speaks about his role in Mohanlals Baros

  NewsMar 4, 2020, 6:43 PM IST

  മോഹൻലാലിന്റെ ബറോസിലെ കഥാപാത്രത്തെ വെളിപ്പെടുത്തി പ്രതാപ് പോത്തൻ

  പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനാലാണ് ആകാംക്ഷ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. തന്റെ കഥാപാത്രം എന്താണ് എന്നത് പ്രതാപ് പോത്തൻ തന്നെ വെളിപ്പെടുത്തി.

 • Marakkar Arabikkatalinte Simham poster outMarakkar Arabikkatalinte Simham poster out

  NewsFeb 28, 2020, 7:19 PM IST

  ഒരേ ലക്ഷ്യത്തോടെ ഒരേ പോസ്റ്ററില്‍ മോഹൻലാലും പ്രണവും

  പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മോഹൻലാലിന്റെ മികച്ച വേഷങ്ങളില്‍ ഒന്നാകും ചിത്രത്തിലേത് എന്നാണ് ആരാധകര്‍ കരുതുന്നത്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹൻലാലും മകൻ പ്രണവ് മോഹൻലാലുമാണ് പോസ്റ്ററില്‍ എന്ന പ്രത്യേകതയുമുണ്ട്.

 • Marakkar Arabikkatalinte Siham releaseMarakkar Arabikkatalinte Siham release

  NewsFeb 27, 2020, 6:23 PM IST

  മരക്കാറിന്റെ റിലീസ് തടയില്ല, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

  മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതിനിടയിലാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

 • Priyadarshan speaks about Mohanlal and Marakkar Arabikkatalinte simhamPriyadarshan speaks about Mohanlal and Marakkar Arabikkatalinte simham

  NewsFeb 24, 2020, 8:16 PM IST

  മോഹന്‍ലാല്‍ 'മരക്കാരാ'യതിന് പിന്നില്‍ പ്രായത്തിലെ സാമ്യവുമുണ്ട്: പ്രിയദര്‍ശന്‍

  മലയാളത്തില്‍ 2020ലെ ഏറ്റവും പ്രധാന റിലീസുകളിലൊന്നാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. മനസില്‍ ഏറെക്കാലമായുണ്ടായിരുന്ന പ്രോജക്ടില്‍ മോഹന്‍ലാല്‍ നായകനായതില്‍ ടൈറ്റില്‍ കഥാപാത്രത്തിന്റെ പ്രായവും ഒരു ഘടകമായിരുന്നെന്ന് പറയുന്നു പ്രിയദര്‍ശന്‍.

 • Manju Warrier speaks about ChandralekhaManju Warrier speaks about Chandralekha

  NewsFeb 12, 2020, 6:02 PM IST

  അതിന്റെ സങ്കടം ഇന്നുമുണ്ട്, ചന്ദ്രലേഖ സിനിമയെ കുറിച്ച് മഞ്ജു വാര്യര്‍

  മോഹൻലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് മഞ്ജു വാര്യര്‍.

   

 • Pranavs photo with MohanlalPranavs photo with Mohanlal

  NewsFeb 8, 2020, 2:57 PM IST

  മോഹൻലാലിനൊപ്പവും 'സ്‍പെഷ്യല്‍ സെല്‍ഫി', ഒപ്പം പ്രണവ് വരച്ച 'ഒടിയൻ മാണിക്യവും'

  കാല്‍ സെല്‍ഫിയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കലാകാരനാണ് പ്രണവ്.  മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയപ്പോഴായിരുന്നു പ്രണവ് ശ്രദ്ധ നേടിയത്. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. ഇപ്പോഴിതാ പ്രണവിനെ മോഹൻലാല്‍ കാണാനെത്തിയതാണ് വാര്‍ത്ത. പ്രണവ് മോഹൻലാലിനൊപ്പം ഫോട്ടോ എടുക്കുകയും ഒരു സമ്മാനം സമ്മാനിക്കുകയും ചെയ്‍തു.

   

 • Mohanlals daughter Vismaya write a bookMohanlals daughter Vismaya write a book

  NewsJan 29, 2020, 2:30 PM IST

  സിനിമയല്ല, വേറിട്ട മേഖലയില്‍ ചുവടുറപ്പിക്കാൻ മോഹൻലാലിന്റെ മകള്‍

  സിനിമാ മേഖലയിലടക്കമുള്ള പ്രമുഖരുടെ മക്കള്‍ വളര്‍ന്നുവലുതാകുമ്പോള്‍ അവര്‍ ജനങ്ങളില്‍ നിന്നും മറ്റുമൊക്കെ നേരിടുന്ന ഒരു ചോദ്യമുണ്ട്. മാതാപിതാക്കളുടെ വഴിയേ തന്നെയാണോ സഞ്ചാരമെന്ന്. മാതാപിതാക്കളുടെ തൊഴില്‍ മേഖല തന്നെയാണോ തെരഞ്ഞെടുക്കുന്നത് എന്ന്. മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലും വിസ്‍മയയും ഏതു മേഖലയിലേക്കാകും എത്തുകയെന്നും ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു. ഒടുവില്‍ പ്രണവ് മോഹൻലാല്‍ സിനിമയിലേക്ക് തന്നെ എത്തിയപ്പോള്‍ മകള്‍ വിസ്‍മയ മറ്റൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്.

   

 • Mohanlal and Mammootty knows K R Shanmukham the greatest prodcuction controllerMohanlal and Mammootty knows K R Shanmukham the greatest prodcuction controller

  NewsJan 29, 2020, 12:31 PM IST

  ഷണ്‍മുഖനണ്ണനെ മോഹൻലാലിനും മമ്മൂട്ടിക്കും മറക്കാനാവില്ല

  സിനിമ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ കെ ആര്‍ ഷണ്‍മുഖം അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചായിരുന്നു ഷണ്‍മുഖത്തിന്റെ അന്ത്യം. ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചയാളാണ് കെ ആര്‍ ഷണ്‍മുഖം. കെ ആര്‍ ഷണ്‍മുഖം സിനിമയിലെ അനിഷേധ്യ വാക്കായിരുന്നു. തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കെ നാരായണ്‍ എഴുതിയതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്.