Asianet News MalayalamAsianet News Malayalam
11 results for "

Murder In Uae

"
five expats to get death sentence for killing businessman in UAEfive expats to get death sentence for killing businessman in UAE

യുഎഇയില്‍ കൊലപാതകക്കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ

യുഎഇയില്‍ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ. അജ്‍മാനിലെ വീട്ടില്‍ അതിക്രമിച്ച് കയറി 1,09,000 ദിര്‍ഹം മോഷ്‍ടിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്‍തതനുസരിച്ച് കൊലപാതകം നടത്തുകയും ചെയ്‍തതിനാണ് അജ്‍മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ ഇനിയും പിടിയാലാവാനുണ്ട്.

pravasam Oct 5, 2021, 6:34 PM IST

Dubai Police arrest armed man who murdered compatriot on busy streetDubai Police arrest armed man who murdered compatriot on busy street

യുഎഇയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പട്ടാപ്പകല്‍ കൊലപാതകം; കൊലയാളിയെ കീഴടക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം

ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അറബ് വംശജനെ ഒപ്പമുണ്ടായിരുന്നയാള്‍ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം രണ്ട് കൈകളിലും കത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി കീഴ്‍പ്പെടുത്തി അറസ്റ്റ് ചെയ്‍തു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധിപ്പേര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

pravasam Jun 1, 2021, 8:58 PM IST

two brothers charged with murder after running over 65-year-old store ownertwo brothers charged with murder after running over 65-year-old store owner

മധ്യവയസ്‌കനെ കാറിടിച്ച് കൊലപ്പെടുത്തി; യുഎഇയില്‍ രണ്ട് സഹോദരങ്ങള്‍ക്കെതിരെ നിയമനടപടികള്‍ തുടങ്ങി

യുഎഇയിലെ ഷാര്‍ജയില്‍ 65കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് അറബ് സഹോദരങ്ങള്‍ക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം ചുമത്തി.

pravasam Feb 5, 2021, 9:54 PM IST

two men stabbed each other to dead in sharjah UAEtwo men stabbed each other to dead in sharjah UAE

യുഎഇയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് പേര്‍ പരസ്‍പരം കുത്തിയതെന്ന് നിഗമനം

ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പേര്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പരസ്‍പരം കുത്തിയാണെന്ന് പ്രാഥമിക നിഗമനം‍.  ചൊവ്വാഴ്‍ച മദാം ഏരിയയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും ശരീരത്തില്‍ കുത്തേറ്റ നിരവധി മുറിവുകളുണ്ടായിരുന്നു. രക്തം പുരണ്ട രണ്ട് കത്തികളും മൃതദേഹത്തിനടുത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. 

pravasam Sep 18, 2020, 4:16 PM IST

UAE court sentenced expat with death penalty on murder chargesUAE court sentenced expat with death penalty on murder charges

യുഎഇയില്‍ പള്ളിയില്‍ വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന പ്രവാസിക്ക് വധശിക്ഷ

യുഎഇയില്‍ പള്ളിയില്‍വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന പ്രവാസിക്ക് കോടതി വധശിക്ഷ വിധിച്ചു. 2017ല്‍ അല്‍ഐനില്‍ വെച്ചായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം. കേസില്‍ കീഴ്‍കോടതി നേരത്തെ വിധിച്ച വധശിക്ഷ പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു.

pravasam Jul 28, 2019, 4:19 PM IST

UAE expat killed wife in acid attackUAE expat killed wife in acid attack

പാസ്‍വേ‍ഡ് നല്‍കാത്തതിന് കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന പ്രവാസിക്ക് വധശിക്ഷ

പാസ്‍വേഡ് നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ ആഡിസ് ഒഴിച്ച് കൊന്ന കേസില്‍ പ്രവാസിക്ക് അബുദാബി പരമോന്നത കോടതി വധശിക്ഷ വിധിച്ചു. സ്വന്തം മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. കേസില്‍ കീഴ്‍കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ പ്രതി പരമോന്നത കോടതിയെ സമീപിച്ചുവെങ്കിലും അപ്പീല്‍ കോടതി വിധി ശരിവെയ്ക്കുകയായിരുന്നു.

pravasam May 16, 2019, 2:07 PM IST

Man in UAE kills girlfriend inside a massage centreMan in UAE kills girlfriend inside a massage centre

മസാജ് സെന്ററില്‍ വെച്ച് കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്നു; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു

മസാജ് സെന്ററില്‍ വെച്ച് കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ യുഎഇയില്‍ പ്രവാസിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് യുവതി ഇയാളില്‍ നിന്ന് അകലുകയായിരുന്നു. ഇതേച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

pravasam May 2, 2019, 5:38 PM IST

expat sentenced to death in UAEexpat sentenced to death in UAE

യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു

രണ്ട് പേരെ കുത്തിക്കൊന്ന കേസില്‍ യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു. സജ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ വെച്ചാണ് ഏഷ്യക്കാരനായ പ്രതി രണ്ട് പേരെ കുത്തിക്കൊന്നത്. കൊല്ലപ്പെട്ടവര്‍ സഹോദരങ്ങളായിരുന്നു.

pravasam Apr 26, 2019, 10:26 AM IST

six including a woman arrested in UAE in connection with prostitute's murdersix including a woman arrested in UAE in connection with prostitute's murder

യുഎഇയില്‍ ലൈംഗിക തൊഴിലാളിയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. പണം തട്ടിയെടുക്കാനാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എമിറാത്ത് എല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

pravasam Apr 19, 2019, 3:58 PM IST

Woman hires gang in UAE to loot  kill roommateWoman hires gang in UAE to loot  kill roommate

ഒപ്പം താമസിച്ച യുവതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊന്നു; യുഎഇയില്‍ വിദേശ വനിതക്കെരെ വിചാരണ തുടങ്ങി

ഒപ്പം താമസിച്ച യുവതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഷ്യക്കാരിക്കെതിരെ അബുദാബി കോടതിയില്‍ വിചാരണ തുടങ്ങി. തന്റെ സുഹൃത്തുക്കളായ നാല് പുരുഷന്മാരെ മറ്റൊരു എമിറേറ്റില്‍ നിന്ന് വിളിച്ചുവരുത്തിയാണ് യുവതി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട യുവതിയും പ്രതികളുമെല്ലാം ഒരേ രാജ്യക്കാരാണെന്ന് എമിറാത്ത് അല്‍ യൗം പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

pravasam Jan 10, 2019, 11:50 AM IST

Man stabbed for giving too much food in UAEMan stabbed for giving too much food in UAE

ഭക്ഷണം വിളമ്പിയതിനെച്ചൊല്ലി തര്‍ക്കം; യുഎഇയില്‍ സുഹൃത്തിനെ പ്രവാസി കുത്തിക്കൊന്നു

അബുദാബി: ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. അബുദാബിയിലെ ഒരു ലേബര്‍ ക്യാമ്പിലാണ് സംഭവം നടന്നതെന്ന് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടയാളും പ്രതിയും ഏഷ്യക്കാരാണ്.

pravasam Nov 2, 2018, 11:42 AM IST