My Beloved Song  

(Search results - 71)
 • shihab

  column2, Mar 2019, 5:17 PM IST

  ആ പാട്ട് കേള്‍ക്കുമ്പോള്‍, നെഞ്ചിനകത്തൊരു ഭാരം വന്ന് നിറയും

  അവരുടെ വാക്കുകളും ഗാനവും കേൾക്കേ ഞാനും അവരുടെ ഭാവനകൾക്ക് കൂട്ടുപോവുന്നതുപോലെ തോന്നി. അതുവരേക്കും വിഷാദത്താൽ ഇളകിമറിഞ്ഞിരുന്ന എന്റെ ഹൃദയം ഭൂമിയിൽ നിശാഗന്ധിയായി കൺതുറന്ന ആ ദേവാംഗനയോടുള്ള പ്രേമത്താൽ നിഷ്പന്ദം നിന്നു... 

 • suhada

  column26, Feb 2019, 3:35 PM IST

  ഓർത്തിരിക്കാൻ, ഒരു ജിന്ന് പാടിവെച്ച പാട്ട്

  അർജിത് സിങ് പാടിയ 'ഹാഫ് ഗേൾ ഫ്രണ്ടിലെ' ആ പാട്ടിന് അത്രയും ഭംഗി അത് അന്നേരമായിരുന്നു.. ഞാൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു
  എന്നാണ് അതിനർത്ഥം എന്ന് പോലും അതിനു ശേഷമാണ് ഞാൻ അറിഞ്ഞത്.  

 • beena thampan

  column23, Feb 2019, 5:47 PM IST

  ആരോമലേ നിനക്കേകുവാന്‍ ഞാനെത്ര പ്രേമോപഹാരങ്ങള്‍ തീര്‍ത്തു...

  എത്ര സുന്ദരം.. ആദ്യാനുരാഗത്തിന്‍റെ മധുരസ്മരണകള്‍ മഴവില്‍ശോഭ പോലെ വന്നണയുമ്പോള്‍ ഈ വരികള്‍ എനിക്കായ് മാത്രം എഴുതപ്പെട്ടതാണോ എന്ന തോന്നലാണ്. അങ്ങനെ തന്നെ വിശ്വസിക്കാനാണ് ഇന്നെനിക്കിഷ്ടം. ഈ വരികളില്‍ നിറയുന്നത് നിന്‍ മന്ത്രണമായിരുന്നില്ലേ? അതെയതെ.. അതെപ്പോഴും എനിക്ക് ജീവിത താളമാണ്..

 • aarsha

  column22, Feb 2019, 7:28 PM IST

  അന്ന് നീ പറഞ്ഞതായിരുന്നു ശരി, 'രൂ' തന്നെയായിരുന്നു ശരിക്കും നീട്ടേണ്ടത്

  അതുമാത്രമല്ല കേട്ടോ ഞാനാ കുട്ടിയുമായി കൂട്ടാകാൻ തീരുമാനിച്ചതിന്റെ രഹസ്യം. അവളുടെ കയ്യിൽ കെട്ടുകണക്കിന് നാന-വെള്ളിനക്ഷത്രം-ചിത്രഭൂമി പുസ്തകങ്ങൾ ഉണ്ടായിരുന്നു! കയ്യിലെന്തു കിട്ടിയാലും വായിക്കുന്ന എനിക്ക് ചാകരയായിരുന്നു ആ കളക്ഷൻ. നാനയുടെയോ മറ്റോ കൂപ്പൺ പൂരിപ്പിച്ചു അയച്ചതിന് അവൾക്കൊരു സമ്മാനവും കിട്ടിയിട്ടുണ്ട്. 

 • aaasif

  column18, Feb 2019, 6:43 PM IST

  സ്വപ്നം പോലെ മനോഹരമായ ഒരു പാട്ട്, രാത്രിയില്‍ കൂട്ടിനെത്തുമ്പോള്‍!

  സ്വപ്നങ്ങളത്രയും തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഞാനെന്ന തോന്നലിനൊപ്പം ഒഴുകികൊണ്ടിരിക്കുകയാണ്. ചിന്തകൾ മുളച്ചു പൊന്തുന്ന നദിയുടെ വേരുകളിൽ ഞാൻ ലയിച്ചില്ലാതെയാവുകയാണ്. എവിടെയൊക്കെയോ വെച്ച് ഞാൻ മാറ്റാരൊക്കെയോ ആയിത്തീരുന്നു. ആനന്ദത്തിന്റെ, ആത്മാനുഭൂതിയുടെ ആകാശത്ത് ദിശയറിയാതെ ആർത്തുപെയ്യുന്നു. എന്ത് മാജിക്കാണ് ഇവിടെ സംഭവിക്കുന്നത്?

 • prabith

  column16, Feb 2019, 5:01 PM IST

  നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായി...

  ജീവിതത്തിൽ പലപ്പോഴും മനുഷ്യർ നിസ്സയഹരായി പോവുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. ഒരുപാട് കാലം ചേർത്ത് പിടിച്ച ആത്മാവിന്റെ ഭാഗമായി കൊണ്ട് നടന്ന എന്തോ ഒന്ന് ഒരു ദിനം പൊടുന്നനെ നമ്മുടേതല്ലാതായി മാറുന്നു എന്ന തിരിച്ചറിവിന്റെ സാക്ഷിയായാണ് ഈ വരികളെ ഞാൻ കാണുന്നത്. സ്നേഹത്തിന്റെ തീവ്രത അത്രമേൽ അടയാളപ്പെടുത്താൻ വാക്കുകള്‍ പോലും ചിലപ്പോള്‍ അപര്യാപ്തമാണ്.

 • ajmal

  column15, Feb 2019, 5:05 PM IST

  ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ...

  അത്രമേൽ ഭാവാർദ്രമായി അദ്ദേഹമാലപിച്ച 'ഇരുളിൻ മഹാനിദ്രയിൽ' എന്ന ഗാനത്തോളം ഞാനൊരു പാട്ടുമിന്നോളം കേട്ടിട്ടില്ല. രഘുവരൻ അഭിനയിച്ചനശ്വരമാക്കിയ രംഗങ്ങൾ മനോഹരമെങ്കിലും രംഗത്തേക്കാൾ വരികളെ ഉള്ളിലേക്കാവാഹിക്കാൻ ഇഷ്ട്ടപ്പെടുന്നതിനാൽ കണ്ണടച്ച് കേൾക്കാറായിരുന്നു പതിവ്. അവളെന്നേ അടർന്ന് മറ്റൊരു സ്വർഗത്തിൽ ചേക്കേറിയെങ്കിലും അടരുവാൻ വയ്യെന്ന് ഏറെനാൾ ഞാൻ പാടിനടന്നിരുന്നു. 

 • raheema

  column12, Feb 2019, 4:05 PM IST

  അര്‍ബുദം കൊണ്ടുപോയ ഉമ്മയുടെ, ഏറ്റവും പ്രിയപ്പെട്ട പാട്ട് അതായിരുന്നു

  ഉമ്മാക്ക്‌ പ്രിയപ്പെട്ട പാട്ട്‌..  ഉമ്മയില്‍ നിന്ന്‌ കേട്ടറിഞ്ഞ്‌ യൂട്യൂബില്‍ സ്ഥിരം ഒരു പാട്ട്‌ കേള്‍ക്കാന്‍ വേണ്ടി മാത്രം സമയം കളഞ്ഞിരുന്നു. ഇന്നും ഓർക്കുന്നു, പരീക്ഷയുള്ള സമയമായിരുന്നു. തുറന്ന്‌ വെച്ച പുസ്‌തകങ്ങളിലെ ഒരു വരി പോലും വായിച്ചെടുക്കാന്‍ കഴിയാതെ ആ പാട്ട്‌ കേട്ടിരുന്ന എന്നെ. പിന്നെ എവിടെ നിന്നാണ്‌ ഒരു വരി കൊണ്ട്‌ പോലും ഇനി എന്നെ ഓർമ്മിപ്പിക്കരുതെന്ന നിലയിലേക്ക്‌  ഒരു പാട്ടിനോടുള്ള ഇഷ്‌ടം ശൂന്യമായി തീർന്നത്‌.
   

 • nidhin

  column11, Feb 2019, 6:04 PM IST

  അമ്മയ്ക്കല്ലാതെ ഒന്നിനും ആശ്വസിപ്പിക്കാന്‍ കഴിയാത്തൊരാള്‍...

  'ഒരാളെ മാത്രമേ ജീവനോടെ കിട്ടൂ' എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അതിനെയെല്ലാം തോല്‍പിച്ചാണ് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഞാന്‍ നിന്റെ വിരലില്‍ തൂങ്ങിയത്‌. ഇപ്പോള്‍ ഭയം മാത്രമാണ്. നിനക്ക് വയസ്സാകുന്നു. കഴിയില്ലമ്മാ... നിന്റെ മടിയില്‍ തലചായ്ച്ച് കഥകള്‍ കേട്ടുറങ്ങുന്ന കുട്ടിയില്‍ നിന്നും ഞാന്‍ സഞ്ചരിച്ചിട്ടില്ല.  സഞ്ചരിക്കാനാവില്ല.

 • aarathi

  column7, Feb 2019, 3:52 PM IST

  'എനിക്ക് നിന്നോടൊരുപാട് സ്നേഹമാണ് കുഞ്ഞീ'

  കുറച്ച് മഴരാത്രികൾക്ക് ശേഷം വീണ്ടും അയാളോട് സംസാരിച്ചുകൊണ്ടിരിക്കെ രഞ്ജിഷ് കേട്ട് സങ്കടമഴ ഉള്ളില് പെയ്തോണ്ടിരിക്കുകയായിരുന്നു. 'ങ്ങടെ രഞ്ജിഷ് എനിക്ക് കരച്ചിൽ തന്നോണ്ടിരിക്കുന്നു'വെന്ന് പറഞ്ഞപ്പോ 'എനിക്ക് നിന്നോടൊരുപാട് സ്നേഹമാണ് കുഞ്ഞീ'യെന്ന് ആ മനുഷ്യൻ വീണ്ടാമതും പ്രഖ്യാപിച്ചു. 

 • akshay

  column6, Feb 2019, 3:32 PM IST

  നിരാശനെങ്കിലും പ്രത്യാശ കൈവിടാത്ത കാമുകന്മാർക്കൊരു രാജ്യമുണ്ടായാൽ...

  ഘടനാപരമായെങ്കിലും, തൊട്ടുരുമ്മി നിൽക്കുന്നത് നൈരാശ്യത്തിലകപ്പെട്ട സമ്മർദ്ദഹൃദയങ്ങളോടാണെങ്കിലും ഭാവിയിലെന്നോ കേറിവരാനിരിക്കുന്ന കാമുകിയിലേക്കൊരു കിളിവാതിൽ പണിതുവെയ്ക്കുന്നിടത്താണീ പാട്ടിന്റെ നിത്യതയത്രയുമിരിക്കുന്നത്. 
   

 • arya

  column4, Feb 2019, 6:30 PM IST

  എത്ര വളര്‍ന്നാലും നമ്മളെല്ലാം അച്ഛന്‍റെ കുഞ്ഞുകുട്ടികളല്ലേ...

  അച്ഛൻ ഈ പാട്ട് പാടി നിർത്തുന്നത് ഞാൻ കേട്ടിട്ടേയില്ല.. കാരണം അതിനുമുന്നേ തന്നെ ഞാൻ ഉറങ്ങീട്ടുണ്ടാവും.. അച്ഛനേറ്റവുമിഷ്ടപ്പെട്ട ഈ പാട്ട് പോലും പാതിയേ ഞാൻ കേട്ടിട്ടുള്ളു. അച്ഛനെനിക്ക് പാടിത്തന്ന പാട്ടുകളിലേറ്റവും പ്രിയപ്പെട്ടതും എനിക്കീ പാട്ട് തന്നെയാണ്. 
   

 • athira

  column3, Feb 2019, 6:00 PM IST

  ജീവിച്ചിരിക്കുന്ന നിമിഷം സ്നേഹത്തിന്‍റെ കൊടുമുടികൾ കീഴടക്കൂ

  ഏതൊക്കെയോ കാപ്പിക്കപ്പുകളിൽ, കടൽ വക്കുകളിൽ, പുസ്തകങ്ങളിൽ, ആള്‍കൂട്ടങ്ങളിൽ, അടർന്നു പോവുന്ന നിറങ്ങളുള്ള ചുമരുകളിൽ എഴുതി വെച്ച, മാഞ്ഞു പോയ എത്ര പേരുകളാണ്... സ്നേഹത്തിന്റെ, നഷ്ട ബോധത്തിന്റെ ഓരോ ഹെയർപിന്‍ വളവുകളിലും 'ആഖോ സെ ഫിർ യെ പ്യാർ കി ബർസാത് ഹോ ന ഹോ ' എന്ന് രാജ മെഹ്ദി അലി ഖാൻ പറഞ്ഞു വെക്കുമ്പോൾ നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ആയിരം വർഷങ്ങളെ ആരാണ് നെഞ്ചോടു ചേർത്ത് പിടിക്കാൻ ആഗ്രഹിക്കാതിരിക്കുക!
   

 • reshma suresh

  column2, Feb 2019, 3:52 PM IST

  അച്ഛനെയല്ലാതെ ആരെയാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ ആദ്യം ഓര്‍ക്കുക?

  മണല്‍ വിരിച്ച വല്യ ഒരു മുറ്റ‍ം, മുറ്റത്തൊരു ചെമ്പക മരം,  അതില്‍ അച്ഛന്‍  കെട്ടിത്തന്ന ഒരു ഊഞ്ഞാല്‍.  ഊഞ്ഞാലില്‍ ഇരുന്നാല്‍ മുറിക്കുള്ളില്‍ നിന്നും പാട്ട് കേള്‍ക്കാം.

 • fathima vaheeda

  column29, Jan 2019, 4:00 PM IST

  പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഈണങ്ങള്‍

  ഉമ്പായിക്ക പാടുമ്പോൾ ഹൃദയത്തിൽ മഞ്ഞുരുകുകയും  മനോഹരമായ ആകാശം മഴവില്ലഴകിനാൽ ചേർന്ന് പുഞ്ചിരി തൂവുകയും ചെയ്യാറുണ്ട്. ഉമ്പായിക്കയുടെ സ്വരമാധുര്യത്തെ വർണ്ണിക്കാൻ വാക്കുകൾ തികയാതെ വരുന്നത് ഞാനിപ്പോൾ അറിയുന്നു. എത്ര മനോഹരമാണ് ആ നിമിഷങ്ങളെന്ന് വർണ്ണിക്കാൻ എല്ലാ കടലുകളുടെയും തുള്ളികളെ എടുത്തെഴുതേണ്ടി വരും.