Narendra Modi Covid 19

(Search results - 36)
• undefined

IndiaJul 20, 2021, 11:14 PM IST

കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം അരുത്, സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ  കക്ഷി നേതാക്കൾ തൃപ്തി രേഖപ്പെടുത്തി...

Delta Plus

IndiaJun 26, 2021, 9:09 PM IST

ഡെല്‍റ്റ പ്ലസ്, ആശങ്ക തുടരുന്നു; രണ്ടാം തരംഗം അവസാനിച്ചെന്ന് പറയാനാകില്ലെന്ന് കേന്ദ്രം, യോഗം വിളിച്ച് മോദി

ആദ്യം ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദമായ ഡെൽറ്റയും, ഡെൽറ്റയ്ക്ക് വീണ്ടും വകഭേദം സംഭവിച്ച് ഉണ്ടായ ഡെൽറ്റ പ്ലസുമാണ് ഇപ്പോൾ രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്.

• PM Modi

IndiaApr 27, 2021, 6:56 PM IST

കൊവിഡ് വ്യാപനം: 'സൂപ്പര്‍ സ്പ്രെഡര്‍' പ്രധാനമന്ത്രിയെന്ന് ഐഎംഎ ദേശീയ വൈസ് പ്രസിഡന്‍റ്

കൊവിഡ് പ്രോട്ടോക്കോളുകളെ നിശ്ചയിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത വലിയ റാലികളാണ്. ഇതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19നെതിരായ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല.

• undefined

viralApr 27, 2021, 3:42 PM IST

കൊവിഡിന്‍റെ രണ്ടാം തരംഗവും വാക്സിനിലെ ആരോഗ്യപരമായ മത്സരങ്ങളും; കാണാം ട്രോളുകള്‍

ലോകത്തില്‍ ഭൂവിസ്തൃതിയുടെ കാര്യത്തില്‍ ഏഴാമതാണ് ഇന്ത്യ. എന്നാല്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഭൂവിസ്തൃതിയില്‍ രണ്ടാമതുള്ള ചൈനയുമായി നമ്മള്‍ മത്സരത്തിലാണ്. അതുകൊണ്ട് തന്നെ കൊവിഡ് പോലൊരു മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍ അതിനെ നിയന്ത്രിച്ച് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുകയെന്നത് ഏറെ ശ്രമകരമായ ദൌത്യമാണ്. കൊവിഡ് രോഗാണുവിന്‍റെ ആദ്യ വ്യാപനത്തെ നമ്മള്‍ മറികടന്നു. എന്നാല്‍, അതിശക്തമായ രണ്ടാം വ്യാപനത്തില്‍ ഇന്ത്യ, വാക്സിനും ഓക്സിജനും ഐസിയു കിടക്കകള്‍ക്കും അടക്കം പല കാര്യത്തിലും അപര്യാപ്തത നേരിടുന്നു. സഹായ ഹസ്തങ്ങളുമായി ലോക രാജ്യങ്ങളെത്തി. എങ്കിലും നമ്മുടെ കഴിവ് കേട് എന്താണെന്നും  ഈ ദുരന്തത്തിന് കാരണമെന്തെന്നും നാം കണ്ടെത്തേണ്ടതുണ്ട്. അനേകം കാരണങ്ങള്‍ ഓരോരുത്തര്‍ക്കും കണ്ടെത്താന്‍ കഴിയും എന്നാല്‍ ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. കൂടുതല്‍ വ്യക്തമായ പദ്ധതികളാണ് ഇത്തരമൊരു മഹാമാരിയേ നേരിടാന്‍ ഒരു രാജ്യത്തിന് ആവശ്യം. മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍, എവിടെയാണ് നമ്മുക്ക് പിഴച്ചതെന്ന കാര്യത്തില്‍  ട്രോളന്മാരും അന്വേഷണത്തിലാണ്. കാണാം ട്രോളന്മാരുടെ ചില നിരീക്ഷണങ്ങള്‍.

• undefined

Coronavirus IndiaApr 26, 2021, 1:00 PM IST

കൊവിഡ് 19 രണ്ടാം തരംഗം; മുന്നറിയിപ്പുകള്‍ അവഗണിച്ചു, അതിവേഗം കുതിച്ച് കൊവിഡ്

രാജ്യത്തെ പ്രതിദിന കൊവിഡ് വർദ്ധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. 2,812 പേരുടെ മരണവും രേഖപ്പെടുത്തി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തി നിരക്ക് വീണ്ടും താഴ്ന്നത് ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു. ഇതിനിടെ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ടെക് ഭീമൻമാരായ ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. ഗൂഗിളും, ഗൂഗിൾ ജീവനക്കാരും ചേർന്ന് 135 കോടി രൂപയാണ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തത്. ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നുവെന്നാണ് ഗൂഗിള്‍ സി ഇ ഒ സുന്ദർ പിച്ചൈ പറഞ്ഞത്. ഗിവ് ഇന്ത്യ, യൂണിസെഫ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവ വഴിയാകും ഫണ്ട് കൈമാറുക. ഇന്ത്യയുടെ അവസ്‌ഥ ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയും ട്വീറ്റ് ചെയ്തു. പ്രതിസന്ധി നേരിടുന്നതിൽ മൈക്രോസോഫ്റ്റ് അതിന്‍റെ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും നദെല്ല അറിയിച്ചു. അതിനിടെ അമേരിക്ക, യുകെ, സൌദി അറേബ്യ, ജര്‍മ്മനി, സിംഗപൂര്‍  തുടങ്ങിയ നിരവധി രാജ്യങ്ങള്‍ മെഡിക്കല്‍ ഓക്സിജനില്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കാമെന്ന് അറിയിച്ചു.

• undefined

Coronavirus IndiaApr 23, 2021, 4:11 PM IST

കൊവിഡ് 19; രാജ്യതലസ്ഥാനം മുള്‍മുനയില്‍

രാജ്യതലസ്ഥാനത്തെ വായുവിന് ഇപ്പോള്‍ മരണത്തിന്‍റെ മണമാണ്. ദില്ലി സംസ്ഥാനത്തിലെ എല്ലാ ശ്മശാനങ്ങളും നിര്‍ത്താതെ, ഇടതടവില്ലാതെ കത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ശ്മശാനങ്ങളും നിറഞ്ഞ് കവിഞ്ഞെന്നും ആളുകള്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹം ദഹിപ്പിക്കാനായി ക്യൂ നില്‍ക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. മണിക്കൂറില്‍ പത്ത് പേരെന്നനിലയിലാണ് ദില്ലിയിലെ മരണക്കണക്കുകളെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസം തികയുന്നതിന് മുന്നേയാണ് ശ്മശാനങ്ങള്‍ നിറഞ്ഞ് കവിഞ്ഞെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. അതിനിടെ ദില്ലിയിലേക്ക് പുറപ്പെട്ട ഓക്സിജന്‍ ടാങ്കറുകള്‍ കേന്ദ്രമന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയെന്ന ആരോപണവുമായി ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍, പ്രധാനമന്ത്രി വിളിച്ച് ചേര്‍ച്ച യോഗത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിട്ടും സ്വന്തം ജനതയ്ക്ക് വേണ്ടി തനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.

• undefined

Coronavirus IndiaApr 20, 2021, 1:05 PM IST

കൊവിഡ് 19; ദില്ലിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ വീതം മരിച്ചു വീഴുന്നു

ഇന്ത്യയിലെ കൊവിഡ് 19 രോഗാണുബാധയുടെ രണ്ടാംഘട്ട വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന ചില കണക്കുകളും പുറത്ത് വരുന്നു. ഇന്നലെ മാത്രം ദില്ലിയില്‍ 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കൊവിഡ് രാജ്യത്ത് വ്യാപകമായതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 26.12 ശതമാനമാണ് ഇപ്പോള്‍ ദില്ലിയിലെ മരണനിരക്ക്. 23,686 കേസുകളാണ് ഇന്നലെ മാത്രം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ദില്ലി നഗരത്തിൽ മാത്രം 823 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മാത്രം ഡൽഹിയിൽ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പോസിറ്റീവ് നിരക്ക് 29.74 ശതമാനമായി ഉയർന്നു. 161 മരണങ്ങളാണ് ഞായറാഴ്ച മാതം റിപ്പോർട്ട് ചെയ്തത്.

• undefined

Coronavirus IndiaApr 20, 2021, 10:18 AM IST

കൊവിഡ് 19; ദില്ലിയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനം

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. ലോകത്ത് കൊവിഡ് വ്യാപനത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ 1,53,14,714 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 1,80,550 പേര്‍ മരിച്ചപ്പോള്‍ 1,31,03,220 പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും ഇപ്പോഴും ഇന്ത്യയില്‍ 20,30,944 പേരാണ് കൊവിഡ് 19 ന്‍റെ വിവിധ വകഭേദങ്ങള്‍ ബാധിച്ച് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. രണ്ട് ജനിതകമാറ്റം വന്ന രോഗാണുവിന് പിന്നാലെ മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ ആറ് ദിവസമായി 2 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടേ മുക്കാൽ ലക്ഷം പിന്നിട്ടേക്കുമെന്നാണ് സൂചന. തുടർച്ചയായ രണ്ട് ദിവസം രണ്ടര ലക്ഷത്തിന് മുകളിലാണ് രോഗബാധിതർ. 18 വയസിന് മുകളിലുള്ളവർക്ക് അടുത്ത ഒന്ന് മുതൽ വാക്സിനേഷൻ തുടങ്ങാനിരിക്കേ വാക്സീൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമായി 7500 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്രം അനുവദിച്ചു.  രാജ്യത്തെ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള ദില്ലിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് നിന്ന് ഒരു വര്‍ഷത്തിനിടെ രണ്ടാം പലായനത്തിന് തയ്യാറെടുക്കുകയാണ് കുടിയേറ്റ തൊഴിലാലികളെന്നാണ് റിപ്പോര്‍ട്ട്.

delhi

IndiaMar 17, 2021, 2:49 PM IST

'കൊവിഡിന്‍റെ പുതിയ തരംഗം തടയണം'; വാക്സീൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി

കൊവിഡ് വ്യാപനത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി. ആർടിപിസിആർ ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്സീൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.

নভেম্বর পর্যন্ত ৮০ কোটি মানুষকে বিনামূল্যে রেশন, জাতির উদ্দেশে ভাষণে ঘোষণা প্রধানমন্ত্রীর

IndiaJun 30, 2020, 5:00 PM IST

ഓണമടക്കമുള്ള ഉത്സവങ്ങള്‍ എങ്ങനെയാകണം, നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി; അറിയേണ്ടതെല്ലാം

ലോക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായെന്ന് പറഞ്ഞ മോദി വരാനിരിക്കുന്ന ഉത്സവകാലത്ത് കൂടുതല്‍ ശ്രദ്ധവേണമെന്നും വ്യക്തമാക്കി. ഓണമടക്കമുള്ള ഉത്സവങ്ങള്‍ എങ്ങനെയാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രക്ഷാബന്ധൻ, കൃഷ്ണജന്മാഷ്ടമി, വിനായകചതുർത്ഥി, ഓണം, നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളെല്ലാം സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം ആഘോഷിക്കാനെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു

modi video conference

IndiaJun 16, 2020, 4:56 PM IST

കൊവിഡ് വ്യാപനത്തിൽ ഇന്ത്യയുടെ സ്ഥിതി ഭേദമെന്ന് മോദി: മുഖ്യമന്ത്രിമാരുമായുള്ള നിര്‍ണായക ചർച്ച

അൺലോക്കിന്‍റെ ആദ്യഘട്ടത്തിൽ 50 ശതമാനത്തിലധികം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസമാണ്. കൊവിഡ് കാരണം ജനങ്ങളുടെ ജീവൻ നഷ്ടമാകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

unlock one central government guidelines out

Video Icon

IndiaJun 4, 2020, 9:33 PM IST

'തിയേറ്ററുകള്‍ തുറക്കില്ല, റസ്റ്റോറന്റുകളില്‍ 50 ശതമാനം പേർക്ക് പ്രവേശിക്കാം'; മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം

അണ്‍ലോക്ക് വണിന്റെ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കി. ആരാധനാലയങ്ങളും റസ്റ്റോറന്റുകളും ഉള്‍പ്പെടെ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശമാണ് നിലവില്‍ വന്നത്. ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും പ്രസാദമോ തീര്‍ത്ഥമോ നല്‍കരുതെന്നും വിഗ്രഹങ്ങളില്‍ തൊടാന്‍ അനുവദിക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. റസ്റ്റോറന്റുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.

india will win fight against coronavirus pm modi

Video Icon

IndiaJun 1, 2020, 12:17 PM IST

'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കില്ല': നരേന്ദ്ര മോദി

കൊവിഡിന് എതിരായ പോരാട്ടത്തില്‍ രാജ്യം വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യം കൂട്ടാനായി.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും മോദി പറഞ്ഞു.

• undefined

IndiaMay 15, 2020, 1:04 PM IST

കൊവിഡ് പ്രതിരോധം ഫലപ്രദമെന്ന് പ്രധാനമന്ത്രി; രോഗബാധിതരുടെ എണ്ണം ചൈനയ്ക്കൊപ്പമെന്ന് കണക്കുകള്‍

ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ഫലപ്രദമായി മുന്നോട്ട് പോകുന്നുവെന്ന് ബില്‍ഗേറ്റ്സുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. സാമൂഹിക അകലത്തെക്കുറിച്ച് വ്യക്തമായ സന്ദേശം ജനങ്ങളിലെത്തി. സ്വച്ഛ്ഭാരത് മിഷനും ആയുർവേദം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഇന്ത്യയിലെ രോഗപ്രതിരോധ നടപടികൾക്ക് മുതൽക്കൂട്ടായെന്നും പ്രധാനമന്ത്രി ബില്‍ഗേറ്റ്സിനോട് പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ഓരോ ദിവസവും പുറത്ത് വരുന്ന് കണക്കുകള്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ സാധൂകരിക്കുന്നില്ല.

2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ്19 വൈറസ് രോഗബാധയേറ്റവര്‍ ചികിത്സയ്ക്ക് എത്തുന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷം 2020 മെയ് മാസത്തില്‍ പോലും ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 82,933 ആണ്. എന്നാല്‍ മെയ് 24 ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയിലാകട്ടെ ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 82,052 പേര്‍ക്കാണ്. ഈ കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയില്‍ കൊവിഡ്19 വൈറസ് സമൂഹവ്യാപനത്തിന്‍റെ പാതയിലാണെന്നും വരും മാസങ്ങളില്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ക്രമാധീതമായ വര്‍ദ്ധനവ് ദൃശ്യമാകുമെന്നുമാണ്.

• a amith sha

IndiaMay 9, 2020, 4:25 PM IST

ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാ‍‍ർത്തകൾ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ

സഭയിലെ ഒരു പ്രബലന്‍ അത്യാസന്ന നിലയിലാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. അമിത് ഷാ എവിടെയെന്ന ചോദ്യവുമായി ചില പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.