Nazeer Hussain Kizhakedathu  

(Search results - 13)
 • privacy

  Magazine23, Aug 2017, 5:18 PM IST

  അധികാരം കിട്ടിയാല്‍ നമ്മളും ഇങ്ങനെയാവുമോ?

  പക്ഷെ രണ്ടാം ദിവസം കളി മാറി. ജയിലര്‍മാര്‍ തങ്ങള്‍ തടവുകാരേക്കാള്‍ അധികാരമുള്ള ആരൊക്കെയോ ആണെന്ന് തോന്നിത്തുടങ്ങി. തടവുപുള്ളികള്‍ ശരിക്കും തടവുപുള്ളികളുടെ മാനസിക അവസ്ഥ കാണിച്ചു തുടങ്ങി. ജയിലര്‍മാരുടെ അധികാരം ചോദ്യം ചെയ്തു കൊണ്ട് കുറെ തടവുകാര്‍ തങ്ങളുടെ സെല്ലിലേക്കുള്ള വാതിലുകള്‍ മേശകളും മറ്റും ഉപയോഗിച്ച് തടഞ്ഞു.

 • secret

  Magazine6, Jul 2017, 3:02 PM IST

  നിങ്ങള്‍ക്കറിയാത്ത നിങ്ങളുടെ രഹസ്യങ്ങള്‍

  അനുഭവ കഥകള്‍ എഴുതുമ്പോള്‍ കൂടുതല്‍ ലൈക് കിട്ടുന്നതും ശാസ്ത്രീയ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ അധികം ആരും ശ്രദ്ധിക്കാതെ പോകുന്നതും എന്തുകൊണ്ടാണ്?

 • sexuality

  Magazine28, Jun 2017, 2:32 PM IST

  ഏറ്റവും വലിയ ലൈംഗിക അവയവം!

  അഞ്ച് മിനിട്ടു കഴിഞ്ഞപ്പോള്‍, സംഭാഷണത്തിന്റെ ഗതി മാറി, സ്വകാര്യ ഫോട്ടോ അയച്ചു കൊടുക്കാനുള്ള ചോദ്യം മുതല്‍ പിന്നീടുള്ള രണ്ടു ദിവസത്തേക്ക് മെസ്സഞ്ചറിലേക്ക് കോളുകളുടെ പ്രവാഹവും ആയിരുന്നു. ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ബ്ലോക്ക് ചെയ്ത ശല്യം ഒഴിവാക്കി.

 • terrorism

  Magazine9, Jun 2017, 5:11 PM IST

  ഭീകരതയെ എതിര്‍ക്കേണ്ടത് ഒറ്റ തിരിഞ്ഞല്ല, നാം ഒന്നിച്ചാണ്

  ഒരു ദിവസം എന്റെ ഫേസ്ബുക്ക്, ജി മെയില്‍, ഹോട്ട്‌മെയില്‍, യാഹൂ എന്നിങ്ങനെ എല്ലാ അക്കൗണ്ടുകളും ലോക്ക് ആയി. എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഒന്നിലും ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അന്ന് പാതിരാത്രിയില്‍ എനിക്കൊരു ഫോണ്‍ കാള്‍ വന്നു. മറുതലക്കല്‍ ഇംഗ്ലീഷില്‍ ഒരാള്‍ സംസാരിച്ചു.
  'ബ്രദര്‍ ഞാന്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ എല്ലാം ഹാക്ക് ചെയ്തിട്ടുണ്ട്. എനിക്ക് നിങ്ങളുടെ സഹായം വേണം. ഞാന്‍ പറയുന്നതു പോലെ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ ഞാന്‍ അണ്‍ലോക്ക് ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെയും ഭാര്യയുടെയും നഗ്‌ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഞങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടും. '

   

 • Mohanlal

  Magazine3, Jun 2017, 5:45 PM IST

  മോഹന്‍ലാല്‍ എന്ത് കൊണ്ടാണ്  ഇടത്തോട്ട് ചരിഞ്ഞു നടക്കുന്നത്?

  മോഹന്‍ലാലിന്റെ മനസ്സില്‍ അദ്ദേഹം നേരെ ആണ് നില്‍ക്കുന്നതും നടക്കുന്നതും, തലച്ചോര്‍ ഒരു ചെറിയ ചരിവ് നേരെ ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്ന് മാത്രം. മോഹന്‍ ലാലിനു മാത്രമല്ല നമുക്കെല്ലാവര്‍ക്കും എന്തെങ്കിലും ചരിവുണ്ടാവും. സ്റ്റുഡിയോയില്‍ പടം എടുക്കാന്‍ പോകുമ്പോള്‍ ആവും നമ്മള്‍ പലപ്പോഴും നമ്മുടെ മുഖം ചരിച്ചു പിടിക്കുന്നത് മനസ്സില്‍ ആക്കുന്നത്.

 • undefined

  Magazine26, May 2017, 8:43 AM IST

  ഫേസ്ബുക്ക് നമ്മോടു ചെയ്യുന്നത്

  താഴെ പറയുന്ന കാര്യങ്ങള്‍ ദയവായി മുഴുവന്‍ വായിക്കുക. നിങ്ങള്‍ വലതുപക്ഷക്കാരനോ ഇടതു പക്ഷമോ, അമിത രാജ്യ സ്‌നേഹിയോ, കോണ്‍ഗ്രസോ സിപിഎമ്മോ ബിജെപിയോ , ദൈവ വിശ്വാസിയോ നിരീശ്വര വാദിയോ ആകട്ടെ....

 • lovers hands

  Magazine19, May 2017, 5:19 AM IST

  പ്രേമിക്കുന്നവര്‍ക്ക് ഒരു മാനിഫെസ്‌റ്റോ

  പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം, എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഇവര്‍ക്കിടയില്‍ പലപ്പോഴായി വന്ന ഒരു വിഷയം ആയിരുന്നു, പ്രണയ കാലവും വിവാഹ ശേഷവും ഉള്ള ജീവിതത്തിലെ വ്യത്യാസം. പലപ്പോഴായി ചര്‍ച്ച ചെയ്തു ക്രോഡീകരിച്ച ചില കാര്യങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി താഴെ കൊടുക്കുന്നു, ഇപ്പോള്‍ പ്രേമിക്കുന്നവര്‍ക്കു ഒരു പക്ഷെ സഹായം ആയേക്കാം എന്ന പ്രതീക്ഷയോടെ

 • Love Jihad

  Magazine11, May 2017, 7:02 AM IST

  ഘര്‍ വാപ്പച്ചിയും കുറേ ഘര്‍ ഉമ്മച്ചിമാരും!

  ചുരുക്കം പറഞ്ഞാല്‍ നിങ്ങള്‍ വിശന്നു കിടന്നാല്‍ അധികം ആരും തിരിഞ്ഞു നോക്കാന്‍ ഉണ്ടായി എന്ന് വരില്ല, പക്ഷെ നിങ്ങള്‍ വേറെ ഒരു മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ കല്യാണം കഴിച്ചു നോക്കൂ, ഘര്‍ വാപ്പച്ചിക്കാരും ഉമ്മച്ചിക്കാരും നിങ്ങളെ തിരക്കി വരും.അതല്ലെങ്കിലും ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മതമാണല്ലോ,പട്ടിണിയൊക്കെ ആര്‍ക്കു വേണം!

 • Syrian refugee

  Magazine2, May 2017, 7:00 AM IST

  അഭയാര്‍ത്ഥികള്‍ വെറുതെ ഉണ്ടാവുന്നതല്ല; അവര്‍ക്കെതിരായ കൊലവിളികളും!

  'ചരിത്രം അറിയാതിരിക്കുക എന്നത് ഒരു കുറ്റമല്ല, പക്ഷെ അറിയുന്നവര്‍ തന്നെ നമ്മുടെ കാര്യം വരുമ്പോള്‍ ഒരു നിലപാടും, മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ മറ്റൊരു നിലപാടും എടുക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന ലഘു തത്വശാസ്ത്രം'. 

 • Depression

  Magazine25, Apr 2017, 4:10 PM IST

  ആരാണ് ഊളമ്പാറയ്ക്കു പോകേണ്ടത്?

  എന്റെ കണ്ണില്‍ ഇരുട്ട് കയറി, ഫോണ്‍ കയ്യിലിരുന്നു വിറച്ചു. എന്ത് പറയണം എന്നറിയാതെ ഞാന്‍ പതറി. തലേന്ന് രാത്രി കൂടി ഞാന്‍ പ്രണബിന്റെ അച്ഛനോട് സംസാരിച്ചതാണ്. ​

 • nazeer hussain

  Magazine25, Mar 2017, 6:59 AM IST

  കണ്ണാടി ന്യൂറോണുകള്‍ നമ്മളോട് ചെയ്യുന്നത്

  രാമചന്ദ്രന്റെ അഭിപ്രായത്തില്‍ കണ്ണാടി ന്യൂറോണുകളുടെ ഉരുത്തിരിയല്‍ ആണ് മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന അനുകമ്പ, ദയ എന്നീ വികാരങ്ങള്‍ക്ക് കാരണം. ഭാഷയുടെ വികാസത്തിന് കാരണവും ഇത് തന്നെ. കാരണം ഫിക്ഷന്‍ വായിക്കുമ്പോള്‍ നാം ചെയ്യന്നത്, മറ്റുള്ളവരുടെ അനുഭവങ്ങളെ നമ്മുടെ കാഴ്ചപ്പാടില്‍ നോക്കിക്കാണല്‍ ആണല്ലോ. ചില പരീക്ഷണങ്ങളില്‍ മറ്റുള്ളവരുടെ ദേഹത്തു സ്പര്‍ശിക്കുന്നത് സ്വന്തം ദേഹത്തു അനുഭവിപ്പിക്കാന്‍ വരെ കഴിയുന്നുണ്ട്. മറ്റുള്ളവരോട് ഒരു ദയയും ഇല്ലാതെ അക്രമം നടത്തുന്ന കുറ്റവാളികള്‍ ഒരു പക്ഷെ ഈ ന്യൂറോണ്‍സിന്റെ കുറവ് അനുഭവിക്കുന്നവര്‍ ആവാം എന്ന് ഒരു കാഴ്ചപ്പാടും രാമചന്ദ്രന്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

 • identities

  Magazine13, Mar 2017, 11:32 AM IST

  'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു  മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍'

  ഇന്ത്യയില്‍ ഇപ്പോഴുള്ള ചില കുട്ടികളുടെ പ്രണയം കാണുമ്പോള്‍ ആണ് നമ്മള്‍ എത്ര സമര്‍ത്ഥമായാണ് കളിക്കുന്നത് എന്ന് മനസിലാകുന്നത്. സ്വന്തം ഭാഷ, മതം, ജാതി , സാമ്പത്തിക നില എല്ലാം നോക്കിയാണ് പലരും പ്രണയിക്കുന്നത്. തെറ്റ് പറയുന്നില്ല, പക്ഷെ നമ്മുടെ സുരക്ഷിത വലയത്തില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ ഉണ്ടാവുന്ന, ചില അനുഭവങ്ങള്‍, മനസിന്റെ വിശാലതകള്‍ അങ്ങിനെ ഉള്ളവര്‍ക്ക് നഷ്ടപ്പെടുക തന്നെ ചെയ്യും.ഓരോ കളങ്ങളില്‍ ഒതുങ്ങി കഴിക്കുന്നതിനേക്കാള്‍ എത്രയോ രസമാണ് പല കളങ്ങളില്‍ നിറഞ്ഞു കളിക്കുന്നത്.

 • Trump Steve

  Magazine6, Feb 2017, 12:46 PM IST

  ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?

  കോടിക്കണക്കിന് റെഡ് ഇന്ത്യക്കാരെ കൊന്നും ആഫ്രിക്കക്കാരെ അടിമകള്‍ ആക്കിയും കെട്ടിപൊക്കിയ ഒരു നാട്, വേറെ ആരും ഇവിടെ വരരുത് എന്ന് പറയുന്നതിന്റെ മണ്ടത്തരം ചരിത്രം അറിയാവുന്നവര്‍ക്ക് മനസിലാവും. പക്ഷെ ചരിത്രത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ അറിവില്ലായ്മ ആണല്ലോ ഇപ്പോഴുള്ള ഭരണാധികാരികളുടെ അടിസ്ഥാന യോഗ്യത.