Nda

(Search results - 757)
• Nithishkumar advice to wives

IndiaAug 2, 2021, 4:51 PM IST

പെ​ഗാസസിൽ എൻഡിഎയിലും ഭിന്നസ്വരം: അന്വേഷണം വേണമെന്ന് നിതീഷ് കുമാർ

പെ​ഗാസസ് വിഷയത്തിൽ ഇതാദ്യമായാണ് ഒരു എൻഡിഎ ഘടകകക്ഷി അന്വേഷണം ആവശ്യപ്പെടുന്നത്. പാ‍ർലമെൻ്റ് സ്തംഭിപ്പിച്ച് കൊണ്ട് പെഗാസസിൽ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് നിതീഷിൻ്റെ ആവശ്യം വലിയ ആയുധമാകും

• undefined

IndiaJul 22, 2021, 4:03 PM IST

കര്‍ഷക സമരം; വ്യക്തമായ അജണ്ടയുമായി വരൂ ചര്‍ച്ചയാകാമെന്ന് രാക്കേഷ് ടിക്കായ്ത്ത്

എട്ടാം മാസത്തിലേക്ക് നീളുന്ന കര്‍ഷക സമരം ദില്ലി അതിര്‍ത്തിയില്‍ നിന്ന് ദില്ലിയുടെ ഹൃദയ ഭാഗമായ ജന്തര്‍ മന്തിറിലേക്ക് പ്രവേശിച്ചു. ഇന്ന് രാവിലെയാണ് കര്‍ഷകര്‍ ജന്തര്‍ മന്തിറിലേക്ക് കടന്നത്. പൊലീസ് അനുമതിയോടെ 200 പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ജന്തര്‍ മന്തിറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ് , ശിവകുമാര്‍ കക്കാജി , ഹനന്‍മല്ലേ തുടങ്ങിയ പ്രധാനപ്പട്ട കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ ഇന്നത്തെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നു. ബികെയു നേതാവ് യുദ്ധവീര്‍ സിംഗാണ് ജന്തര്‍ മന്തിര്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരം നടക്കുന്ന ജന്തര്‍ മന്തിറിലേക്ക് ദില്ലി പൊലീസ് മാധ്യമങ്ങളെ കടത്തിവിടുന്നില്ല. ഇതിനെ തുടര്‍ന്ന് സമരത്തെ കുറിച്ച് വിശദീകരിക്കാന്‍ കര്‍ഷക നേതാക്കള്‍ ബാരിക്കേഡിനടുത്തേക്ക് വരികയായിരുന്നു. സമരം കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്. ചിത്രങ്ങള്‍: ജന്തര്‍ മന്തിറില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.

rajeev chandrasekhar

IndiaJul 22, 2021, 11:09 AM IST

പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഫോൺ ചോർത്തിയതായി പുറത്തുവന്ന പട്ടിക വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു...

• undefined

IndiaJul 21, 2021, 5:56 PM IST

'ചാരപ്പണി തടയാന് എന്റെ ഫോണ് ക്യാമറ പ്ലാസ്റ്ററിട്ടു', പെഗാസസ് വിവാദത്തിൽ കേന്ദ്രത്തിനെതിരെ മമത ബാന‍ർജി

ഞാൻ ഫോൺ പ്ലാസ്റ്ററിട്ടു, വീഡിയോ ആയാലും ഓഡിയോ ആയാലും അവ‍ർ ചോർത്തുന്നുണ്ട് - മമത പറഞ്ഞു...

apply now

CareerJul 20, 2021, 11:37 AM IST

കേരളസർവകലാശാല റിസർച്ച് പോർട്ടൽ നവീകരണം, ഗവേഷക അദ്ധ്യാപക വിവര ശേഖരണം: തീയതി നീട്ടി

പ്രസ്തുത വിവരങ്ങൾ ഇനിയും നൽകിയിട്ടില്ലാത്ത സർവകലാശാല വകുപ്പ് മേധാവികളും, ഗവേഷണ കേന്ദ്രങ്ങളുടെ തലവൻമാരും അവ ജൂലൈ 23 ന് മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

K Sudhakaran

KeralaJul 19, 2021, 8:57 PM IST

'ബിജെപിയെ രണ്ട് വട്ടം ജയിപ്പിച്ചു, നികുതി ഇരട്ടിയാക്കി; ഇന്ധന നികുതിയില്‍ കെ സുധാകരന്‍ എംപി

കേന്ദ്രധന കാര്യ സഹമന്ത്രി പങ്കജ് ചൗദരി നല്‍കിയ ഉത്തരമാണ് കെ സുധാകരന്‍ എംപി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ramesh chennithala

KeralaJul 16, 2021, 9:30 AM IST

കൊടകര കേസ് ഒത്തുതീർപ്പ് എൽഡിഎഫ്- എൻഡിഎ കൂട്ടുകെട്ടിന്റെ ഭാ​ഗം; രമേശ് ചെന്നിത്തല

ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു കാരണവശാലും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

• undefined

IndiaJul 11, 2021, 2:13 PM IST

യുപി ജനസംഖ്യാ നിയന്ത്രണ ബില്‍; എന്‍ഡിഎയില്‍ അമര്‍ഷം, മുന്‍പോട്ടെന്ന് യോഗി സര്‍ക്കാര്‍

ബില്ലിനെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടെ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസിന്‍റെയും സമാജ് വാദി പാര്‍ട്ടിയുടെയും നീക്കം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് നേടാന്‍ ന്യൂനപക്ഷങ്ങളെ കരുവാക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.

award

CareerJul 3, 2021, 2:45 PM IST

ദേശീയ അധ്യാപക പുരസ്ക്കാരം: അവസാന തിയതി ജൂലൈ 10വരെ നീട്ടി

അപേക്ഷ സമർപ്പിക്കാൻ ജൂലൈ 10വരെ സമയം അനുവദിച്ചു.

• undefined

IndiaJun 26, 2021, 6:46 PM IST

ചിരാഗ് യുപിഎയിലേക്കോ? തേജസ്വി യാദവുമായി അടുത്ത സൗഹൃദമെന്ന് ചിരാ​ഗ് പാസ്വാ

ലാലു പ്രസാദും എൻ്റെ പിതാവ് രാംവിലാസ് പാസ്വാനും ഉറ്റ സുഹൃത്തുക്കളായിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവും ഞാനും ചെറുപ്പം മുതലേ അറിയുന്നവരാണ്. തേജസ്വി തനിക്ക് ഇളയ സഹോദരനെ പോലെയാണ്.

• undefined

IndiaJun 26, 2021, 3:08 PM IST

കര്‍ഷക പ്രക്ഷോഭം; ഹരിയാന രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസും കര്‍ഷകരും ഏറ്റുമുട്ടി

വിവാദമായ കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് മാസങ്ങള്‍ പിന്നിട്ടു. സമരത്തിനിടയിൽ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചു. എന്നാല്‍ വിവാദമായ നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 'ദില്ലി ചലോ' എന്ന് പേരിട്ട് ദില്ലി സംസ്ഥാനത്തിന്‍റെ അതിര്‍ത്തിയിലേക്ക്  കര്‍ഷകരെത്തിയത്. കര്‌‍ഷകരെ ദില്ലി അതിര്‍ത്തികളിൽ പൊലീസ് തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്ക് നീങ്ങുകയായിരുന്നു. ഇതോടെ ദില്ലി അതിര്‍ത്തികള്‍ കര്‍ഷക പ്രക്ഷോഭ കേന്ദ്രമായി.  കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലെ ദേശീയ പാതകളിൽ താമസമാക്കി. ആദ്യം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കിലും സമരം ശക്തമായതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. എന്നാല്‍, എല്ലാ ചര്‍ച്ചകളിലും കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാറണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതോടെ കര്‍ഷകരും കേന്ദ്രസര്‍ക്കാരും നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നു. കര്‍ഷക സമരത്തിന്‍റെ ഭാഗമായി ഇന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും രാജ്ഭവനുകള്‍ ഉപരോധിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു.

• undefined

CareerJun 26, 2021, 10:39 AM IST

മെഡിക്കൽ കോളേജിൽ ഡാറ്റ മാനേജർ; യോഗ്യത ബിരുദം, ഡി.സി.എ; നിയമനം ഒരു വർഷത്തേക്ക്

പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. ബിരുദവും ഡി.സി.എ യുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന.

• undefined

IndiaJun 25, 2021, 10:57 AM IST

കശ്മീരിന് സംസ്ഥാന പദവി തെരഞ്ഞെടുപ്പിന് ശേഷം; പാര്‍ലമെന്‍റിന് നല്‍കിയ വാക്ക് പാലിക്കും: പ്രധാനമന്ത്രി

കശ്മീരിന്‍റെ സമാധാനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, കശ്മീരിന് നേരത്തെയുണ്ടായിരുന്ന പ്രത്യേക പദവി പുനസ്ഥാപിക്കുന്ന വിഷയം ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലെ ചർച്ചയില്‍ ഉണ്ടായിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മൂന്നരമണിക്കൂറോളം നീണ്ടു നിന്ന യോഗത്തിൽ സമവായത്തിന്‍റെ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 'ദേശസ്നേഹികളായ ജമ്മുകശ്മീർ ജനത'യ്ക്കൊപ്പം നില്‍ക്കും. കശ്മീരില്‍ സമാധാനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

• undefined

IndiaJun 24, 2021, 4:36 PM IST

ജമ്മു കശ്മീര്‍; സര്‍വ്വകക്ഷിയോഗം തുടങ്ങി, സംസ്ഥാന പദവി ആവശ്യപ്പെടാന്‍ കശ്മീരും ലഡാക്കും

ജമ്മുകശ്മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവ്വകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ തുടങ്ങി. അമിത് ഷാ, രാജ്നാഥ് സിംഗ്, ജമ്മുകശ്മീർ ലഫ്റ്റനന്‍റ് ഗവർണ്ണർ മനോജ് സിൻഹ, അജിത് ഡോവൽ, ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മുകശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചത്. യോഗത്തിൽ പങ്കെടുക്കാൻ കശ്മീര്‍ താഴ്വരയിലെ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആറ് പാർട്ടികളുടെ ഗുപ്കർ സഖ്യം ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാർക്ക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണമെന്ന നിർദ്ദേശവും ഉയർത്തുമെന്ന് കരുതുന്നു. എന്നാൽ ഈ ആവശ്യങ്ങൾ ഏറ്റെടുക്കില്ല എന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

• Dharmendra Pradhan

IndiaJun 23, 2021, 4:27 PM IST

'ഇന്ധനവില വര്‍ധനക്ക് കാരണം യുപിഎ സര്‍ക്കാറിന്റെ ഈ നടപടി'; കുറ്റപ്പെടുത്തലുമായി കേന്ദ്രമന്ത്രി

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും വില വര്‍ധനവിന് കാരണമാണ്. ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധനവിലയുടെ നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നത്.