Neelakkuyil Serial

(Search results - 12)

Snisha chandran

spiceDec 22, 2020, 10:30 PM IST

തനി നാടനായി 'കസ്തൂരി'; സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്‌നിഷ ചന്ദ്രന്‍

നീലക്കുയില്‍ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളിയുടെ സ്വന്തം കസ്തൂരിയായ താരമാണ് സ്‌നിഷ ചന്ദ്രന്‍. പരമ്പര അവസാനിച്ച് കുറച്ചുകാലമായെങ്കിലും കഥാപാത്രങ്ങളായ ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം.

latha sangharaju

spiceJul 10, 2020, 11:14 PM IST

വ്യത്യസ്തമായ ആചാരങ്ങൾ; 'റാണി'യുടെ വിവാഹ വീഡിയോ

ലത സംഗരാജു കൈകാര്യം നീലക്കുയിൽ പരമ്പരയിൽ ചെയ്ത വേഷം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ പരമ്പരയുടെ കഥാഗതിതന്നെ മാറ്റുകയായിരുന്നു. അടുത്തിടെയാണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

latha sangharaju

spiceJun 25, 2020, 10:26 PM IST

'ഒരേ സമയം രണ്ടുപേര്‍ക്ക് കാറോടിക്കാന്‍ പറ്റില്ലല്ലോ': വിവാഹശേഷമുള്ള ആദ്യ യാത്രാവിശേഷം പങ്കുവച്ച് 'റാണി'

കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രവും, അതിനുവന്ന കമന്റും, അതിന് താരം കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ ലതയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ഭര്‍ത്താവുമൊന്നിച്ചുള്ള ആദ്യയാത്ര'  എന്നുപറഞ്ഞാണ് കഴിഞ്ഞദിവസം താരം കാറിലിരിക്കുന്ന ചിത്രം പങ്കുവച്ചത്.

latha sangharaju marriage

spiceJun 17, 2020, 10:12 PM IST

ഇനി സൂര്യയുടെ 'റാണി'; ലത സംഗരാജു വിവാഹിതയായി, ചിത്രങ്ങള്‍

ഹൈദരാബാദിലെ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സൂര്യ രാജാണ് താരത്തിന്റെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെയായിരുന്നു വിവാഹം.

latha sangharaju

spiceJun 16, 2020, 9:18 PM IST

'ലാലേട്ടന്റെ കൂടെ സെല്‍ഫിയെടുക്കണം'; വിശേഷങ്ങള്‍ പങ്കുവച്ച് നീലക്കുയിലിലെ റാണി

വിവാഹശേഷവും സിനിമാ സീരിയല്‍ രംഗത്ത് തുടരുമെന്നും, എന്നാല്‍ വിവാഹത്തോടെ ഇന്‍ഡസ്ട്രി വിടുമെന്ന വാര്‍ത്ത പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും, അതൊന്നും സത്യമല്ലെന്നും ലത വ്യക്തമാക്കുന്നുണ്ട്.

• Snisha chandran

spiceApr 10, 2020, 11:57 PM IST

'പരമ്പര കഴിഞ്ഞിട്ടും സ്റ്റെതസ്കോപ്പ് കൂടെയുണ്ടല്ലോ ഡോ.കസ്തൂരി': സ്‌നിഷയുടെ ഫോട്ടോയ്ക്ക് ആരാധകന്‍റെ കമന്‍റ്

നീലക്കുയിൽ പരമ്പരയില്‍ ആരാധകരുടെ മനംകവര്‍ന്ന കഥാപാത്രമാണ് കസ്തൂരി. കസ്തൂരിയായി സ്‌ക്രീനിലെത്തിയത് സ്‌നിഷാ ചന്ദ്രൻ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

• Neelakkuyil final episode

spiceApr 5, 2020, 8:33 AM IST

ഉദ്വേഗം നിറച്ച് ക്ലൈമാക്സ്; നീലക്കുയില്‍ അവസാനിച്ചു- പരമ്പര റിവ്യു

ശരത്ത് തന്റെ അച്ഛനാണെന്നും, റാണി തന്റെ യഥാര്‍ത്ഥ ചേച്ചിയാണെന്നും അറിയുന്ന കസ്തൂരി, ആദിയേയും റാണിയേയും വീണ്ടും ഒന്നിപ്പിക്കുകയാണ്. കസ്തൂരിയുടെ ഡോക്ടര്‍പഠനം വീണ്ടും തുടർന്ന് കസ്തൂരി ഡോക്ടറായി മാറുന്നു. 633 എപ്പിസോഡുകൾ തികഞ്ഞാണ് പരമ്പര അവസാനിച്ചത്.

• Rani

NewsDec 23, 2019, 12:04 PM IST

റാണി കുറ്റക്കാരിയാകുന്നു, സ്വാതിയുടെ തന്ത്രങ്ങള്‍ വിജയിക്കുമോ? ; നീലക്കുയില്‍ റിവ്യു

പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ നീലക്കുയില്‍ ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലേക്ക് കടക്കുകയാണ്. ആദിയുടെയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ സംഭംവമാണ് പരമ്പരയെ ആകാംക്ഷഭരിതരമാക്കുന്നത്. കുറ്റക്കാരിയായ സ്വാതി പിന്നില്‍നിന്ന് ചരടുവലിക്കുകയാണ്. എങ്ങനെയെങ്കിലും റാണിയെ പ്രതിയാക്കുകയാണ് സ്വാതിയുടെ ലക്ഷ്യം. എന്നാല്‍ റാണിയുടെ അമ്മ രാധാമണി മകളാണ് കുറ്റം ചെയ്‍തതെന്നുറപ്പിച്ച് മകളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കസ്‍തൂരിയെക്കൊണ്ട് കുറ്റം ഏല്‍പ്പിക്കുന്നതില്‍ രാധാമണി വിജയിക്കുകയും ചെയ്‍തു. കുതന്ത്രങ്ങളുടെ മധുരവാക്കുകള്‍കൊണ്ട് രാധാമണി കസ്‍തൂരിയെ മയക്കിയെടുത്തതാണ്. എന്നാല്‍ കുറ്റം എല്ലാവരുടേയും മുന്നില്‍ച്ചെന്ന് പറഞ്ഞാല്‍, കസ്‍തൂരി ആദിയുടെ ഭാര്യയാണെന്ന സത്യം താന്‍ എല്ലാവരോടും പറയുമെന്നാണ് സ്വാതി പറയുന്നത്. അതുകേട്ട് ആകെ ധര്‍മ്മസങ്കടത്തിലാണ് കസ്‍തൂരി. അതേസമയം കസ്‍തൂരിയെ എല്ലാവരും അങ്ങോട്ട് വിളിക്കുന്നു എന്നു പറഞ്ഞ് ചെറിയമ്മ മാലിനി വിളിക്കുകയാണ്.

• Rani

NewsDec 13, 2019, 5:03 PM IST

റാണി സങ്കടക്കടലിനു നടുവില്‍; നീലക്കുയില്‍ റിവ്യു

ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നം പരമ്പരയുടെ കഥാഗതി തന്നെ മാറ്റുകയാണ്. പ്രശ്‌നത്തില്‍ എല്ലാവരും കസ്‍തൂരിയെയാണ് സംശയിച്ചു തുടങ്ങിയതെങ്കില്‍ നിലവില്‍ എല്ലാ കണ്ണുകളും റാണിക്ക് നേരെ തന്നെയാണ്. എന്നാല്‍ എല്ലാ പ്രശ്‌നത്തിനും ഹേതുവായ സ്വാതി റാണിയെ പഴിചാരി മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് സ്വാതിയുടെ കള്ളക്കളികള്‍ തകര്‍ത്ത് അവളെ വീട്ടില്‍ നിന്നും പുറത്താക്കുന്നതെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കസ്‍തൂരിയാണ് തന്റെ കുട്ടിയെ ഇല്ലാതാക്കിയത് എന്ന് വിശ്വസിക്കുന്ന റാണി, ആദി കസ്‍തൂരിയെ ബൈക്കിനു പിന്നില്‍ കയറ്റിയത് കാണുകയാണ്. കൂട്ടുകാരി ഷഹനയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് റാണി കാണുന്നത്. ഇത് ആദ്യമായിട്ടല്ലല്ലോ കസ്‍തൂരിയെ ആദി ബൈക്കില്‍ കയറ്റുന്നതെന്ന് ഷഹന പറയുന്നുണ്ട്. പക്ഷെ റാണിയുടെ  ഇപ്പോഴാണ് കസ്‍തൂരി ആദിയുടെ ഭാര്യയാണെന്നത് അറിഞ്ഞത്. കുട്ടിയെ ഇല്ലാതാക്കിയത് കസ്‍തൂരി തന്നെയാണ് എന്ന് റാണി വിശ്വസിക്കുന്നതും.

• neelakkuyil

spiceDec 5, 2019, 10:31 PM IST

സംശയത്തിന്റെ കണ്ണുകളെല്ലാം റാണിയുടെ നേര്‍ക്ക്; 'നീലക്കുയില്‍' റിവ്യൂ

തനിക്ക് റാണിയെ തന്നെയാണ് സംശയമെന്നാണ് ആദി പറയുന്നത്. എന്നാല്‍ അതിന് തെളിവുകള്‍ കണ്ടെത്താനും അല്ലാത്തപക്ഷം റാണിയെ വെറുതെ സംശയിക്കരുതെന്നും റോഷന്‍ പറയുന്നു.

• Neelakkuyil

spiceNov 27, 2019, 12:37 PM IST

കൗസ്‍തുഭത്തില്‍ പൊട്ടിത്തെറി ; നീലക്കുയില്‍ റിവ്യു

പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റുകയാണ് നീലക്കുയില്‍ പരമ്പര. ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നത്തില്‍ പൂര്‍ണ്ണമായും കസ്‍തൂരി ഒറ്റപ്പെടുമ്പോള്‍ സ്വാതിയെ ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ ഉഴലുകയാണ് പ്രേക്ഷകര്‍. കസ്‍തൂരിയുടെ മാനസികാരോഗ്യം സംശയത്തിലാകുമ്പോള്‍, കസ്‍തൂരിയെ പഴിചാരി രക്ഷപ്പെടാന്‍ സ്വാതിയും മുതിരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷിക്കുമ്പോള്‍ അന്വേഷണം തന്നിലേക്ക് നീളുമെന്ന ഭയത്തിലായിരുന്ന സ്വാതി, കസ്‍തൂരിക്ക് മനോനില തകരാറായതിനാല്‍ ഇനി പ്രശ്‌നങ്ങളില്ലായെന്ന് കരുതിയാണ് സാഹസത്തിന് മുതിരുന്നത്. ഒറ്റപ്പെടലിനവസാനം കസ്‍തൂരിയെ പോലീസ് കൊണ്ടുപോകുമോ, വീട്ടിനു പുറത്താകുമോ അതോ സത്യങ്ങള്‍ മറനീക്കി പുറത്തെത്തുമോ എന്നരീതിയില്‍ സസ്‌പെന്‍സ് നല്‍കിയാണ് കഥ മുന്നോട്ടുപോകുന്നത്.

• neelakkuyil

spiceNov 19, 2019, 7:24 PM IST

റാണിയ്ക്ക് പിറക്കാനിരുന്ന കുട്ടിയെ ഇല്ലാതാക്കിയവര്‍ കുടുങ്ങുമോ? ഉദ്വേഗമുണര്‍ത്തി നീലക്കുയില്‍

പ്രദീപ്കുമാര്‍ കാവുംതറ തിരക്കഥ എഴുതുന്ന പരമ്പര സംവിധാനം ചെയ്യുന്നത് മഞ്ജു ധര്‍മ്മനാണ്. വനമകള്‍ കസ്തൂരിയായി സ്‌നിഷ ചന്ദ്രനും ആദിത്യനായി നിഥിന്‍ ജേക്കും വല്ല്യച്ഛനായി പ്രശസ്ത സീരിയല്‍ താരം എംആര്‍ ഗോപകുമാറും വേഷമിടുന്നു.