Nepal Malayali Death
(Search results - 6)IndiaJan 23, 2020, 8:01 PM IST
എയര്‍പോര്‍ട്ടിലോ ആശുപത്രിയിലോ ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിയില്ല; സമഗ്ര അന്വേഷണം പ്രഖ്യാപിക്കാതെ നേപ്പാള്‍ സര്‍ക്കാരും
നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നേപ്പാള്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമില്ല.അതേസമയം, ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥന് പോലും വിമാനത്താവളത്തിലോ ആശുപത്രിയിലോ എത്തിയില്ലെന്നും പരാതിയുണ്ട്.
KeralaJan 23, 2020, 6:24 PM IST
നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് തലസ്ഥാനത്ത് എത്തിക്കും; സംസ്കാരം നാളെ
നേപ്പാളില്‍ മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്ന് തലസ്ഥാനത്ത് എത്തിക്കും.നാളെ രാവിലെ ഒമ്പതിനാണ് സംസ്കാരം. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.
KeralaJan 22, 2020, 7:28 PM IST
നേപ്പാളില്‍ നിന്നും മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെയും മറ്റന്നാളുമായി നാട്ടില്‍ എത്തിക്കും. പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ എത്തിക്കും. നാളെ രാത്രി പത്തരക്കായിരിക്കും തിരുവനന്തപുരത്ത് എത്തിക്കുക. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം മറ്റന്നാള്‍ എത്തിക്കും.
KeralaJan 22, 2020, 8:32 AM IST
നേപ്പാളില്‍ പിഞ്ചുകുഞ്ഞുങ്ങളുള്പ്പടെ എട്ട് മലയാളികളുടെ ജീവനെടുത്തത് വിഷവാതകം
നേപ്പാളില്‍ കഴിഞ്ഞ ദിവസം എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയത് റൂമിലെ ഗ്യാസ് ഹീറ്റര്‍ ലീക്കായതെന്ന് നിഗമനം. തണുപ്പ് കാരണം മുറിയുടെ വാതിലുകളും ജനലുകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡ് ഇവരുടെ ശരീരത്തിലേക്ക് കൂടിയ തോതിലെത്തിയതാകാമെന്നും വിദഗ്ധര്‍ പറയുന്നു.
KeralaJan 21, 2020, 3:23 PM IST
'മരണം ഇതുവരെ അച്ഛനെയും അമ്മയെയും അറിയിച്ചിട്ടില്ല': യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ തിരികെ വരുന്നുവെന്ന് കൗണ്‍സിലര്‍
നേപ്പാളില്‍ മലയാളികള്‍ മരണപ്പെട്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് കൗണ്‍സിലര്‍ പ്രദീപ്കുമാര്‍. മരണം ഇതുവരെ അവരുടെ മാതാപിതാക്കളെ അറിയിച്ചിട്ടില്ല, അവര്‍ രണ്ടുപേരും പ്രായമുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയേ അറിയാനാകൂയെന്നും കൗണ്‍സിലര്‍ പറയുന്നു.
KeralaJan 21, 2020, 2:44 PM IST
മലയാളികളുടെ മരണം: മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കാൻ നോർക്കയ്ക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്