New Movie
(Search results - 246)Movie NewsJan 17, 2021, 8:04 PM IST
ഇതുവരെ കാണാത്ത ലുക്കിലും ഭാവത്തിലും സെന്തിൽ; പ്രേക്ഷകരെ മുൾമുനയിൽ നിർത്തി 'ഉടുമ്പ്' ടീസർ
സെന്തിൽ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന 'ഉടുമ്പി'ന്റെ ടീസര്‍ പുറത്തിറങ്ങി. ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ശ്രദ്ധേയ ചിത്രങ്ങളായ പട്ടാഭിരാമന്, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണിത്.
Movie NewsJan 4, 2021, 5:23 PM IST
അത് ഒറിജിനല്‍ മമ്മൂട്ടി തന്നെ; 'പ്രീസ്റ്റ്' പോസ്റ്റര്‍ കോപ്പിയടി പ്രചാരണം പൊളിച്ച് അണിയറ പ്രവർത്തകർ
രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റി'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യത്യസ്തത നിറഞ്ഞ മമ്മൂട്ടിയുടെ ലുക്ക് ആയിരുന്നു പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. എന്നാൽ ഇതിന് പിന്നാലെ കോപ്പിയടി ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി. ഇതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് പോസ്റ്റര്‍ തയ്യാറാക്കിയ ഓള്‍ഡ്മോങ്ക്സ്.
Movie NewsJan 4, 2021, 10:07 AM IST
സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ഇനി നിവിൻ പോളി ചിത്രത്തിലും; നിർമൽ നായർ എത്തുക 'പടവെട്ട്' എന്ന ചിത്രത്തിനായി
സൂപ്പർ ഹിറ്റ് ചിത്രം സൂരരൈ പൊട്രുവിൽ സൂര്യയുടെ ഫിറ്റ്നസ് ട്രെയിനർ ആയിരുന്ന നിർമൽ നായർ ഇനി മലയാള സിനിമയിലും. നിവിൻ പോളി നായകനാവുന്ന പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്റെ ഫിറ്റ്നസ് ട്രെയിനറായാണ് നിർമൽ നായർ എത്തുക.
Movie NewsJan 1, 2021, 6:58 PM IST
ജോൺപോൾ ജോർജ്ജ് ചിത്രത്തിൽ നായകനാകാൻ പൃഥ്വിരാജ്
അമ്പിളി, ഗപ്പി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ പൃഥ്വിരാജ്. അഞ്ചാം പാതിര, ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിങ് ഈ വർഷം ആദ്യം ആരംഭിച്ചേക്കും.
spiceDec 31, 2020, 3:38 PM IST
ചുവപ്പ് ഷർട്ടിട്ട് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിൽ മോഹൻലാൽ; ചിത്രം ഏറ്റെടുത്ത് ആരാധകർ
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന 'ആറാട്ടി' ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. വിന്റേജ് ബെന്‍സ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമായ 'ഗോപന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ക്രിസ്മസ് ദിനത്തിലും മറ്റൊരു സ്റ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്.
Movie NewsDec 22, 2020, 9:26 PM IST
ഫഹദിന്റെ ’മാലിക്’ തിയേറ്ററിൽ; പെരുന്നാൾ ദിനത്തിൽ വമ്പന്‍ റിലീസ്
മലയാള സിനിമാരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം മാലികിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. 2021 മെയ് 13ന് പെരുന്നാൾ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രം ഒ.ടി.ടി റിലീസിന് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മാലിക് തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയച്ചതോടെ സന്തോഷത്തിലാണ് ആരാധകര്‍.
Movie NewsDec 20, 2020, 10:59 AM IST
'ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം'; ലാല്‍ജോസ് ചിത്രത്തിന് പേരിട്ടു
മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന് ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്
Movie NewsDec 18, 2020, 8:34 AM IST
അഹമ്മദ് കബീറിനൊപ്പം 'മധുരം' നുണയാൻ ജോജു ജോര്‍ജ്ജ്; ടൈറ്റിൽ പോസ്റ്റർ
'ജൂൺ' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീറും ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്നു. മധുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫേസ്ബുക്കിൽ ജോജു പങ്കുവച്ചു. 'ജോസഫ്', 'പൊറിഞ്ചു മറിയം ജോസ്', 'ചോല' എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Movie NewsDec 17, 2020, 10:23 PM IST
Movie NewsDec 15, 2020, 5:28 PM IST
നായകന് സൗബിന്; ലാല്‍ജോസ് ചിത്രം ദുബൈയില്‍ തുടങ്ങി
ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന് 'ദസ്തഗീറി'ന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്
Movie NewsDec 14, 2020, 10:46 PM IST
ആസിഫലിയുടെ നായികയായി രജിഷാ വിജയൻ; ജിബു ജേക്കബിന്റെ 'എല്ലാം ശരിയാകും' വരുന്നു
ബിജു മേനോൻ നായകനായെത്തിയ വെള്ളി മൂങ്ങ എന്ന ചിത്രത്തിന് ശേഷം വീണ്ടും രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയുമായി ജിബു ജേക്കബ്. 'എല്ലാം ശരിയാകും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫലിയും രജിഷ വിജയനുമാണ് നായികാ നായകൻമാരായി എത്തുന്നത്. ഡോ. പോള്‍സ് എന്റെര്ടൈന്മെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനെട്ടിന് ഈരാറ്റുപേട്ടയില്‍ ആരംഭിക്കും.
Movie NewsDec 13, 2020, 10:51 AM IST
അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മാര്ട്ടിന് പ്രക്കാട്ട്; 'നായാട്ട്' ഫസ്റ്റ് ലുക്ക്
'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീറിന്റേതാണ് 'നായാട്ടി'ന്റെ രചന
Movie NewsDec 11, 2020, 9:26 AM IST
അമ്മയും മക്കളും തിരിതെളിച്ചു; പൃഥ്വിരാജിന്റെ 'കുരുതി'യുടെ പൂജാ ചിത്രങ്ങളുമായി സുപ്രിയ, ആശംസയുമായി ആരാധകരും
പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'കുരുതി'. 'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജാ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സുപ്രിയ.
Movie NewsDec 9, 2020, 11:23 PM IST
സിജു വിൽസൺ നായകനാകുന്ന ‘ഇന്നു മുതൽ’; കൗതുകമുണർത്തി പോസ്റ്റർ
സിജു വിൽസണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറക്കി. മഞ്ജു വാര്യർ ആണ് കൗതുകമുണർത്തുന്ന പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
spiceDec 7, 2020, 6:37 PM IST
'എസിപി സത്യജിത്തി'നെ പിന്നിലാക്കി സൈക്കിളിൽ കുതിച്ച് ദശമൂലം ദാമു; അണ്ണന് മാസ്സെന്ന് പൃഥ്വിരാജ് !
പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കയാണ്. ഷൂട്ടിങ് സെറ്റില്‍ നിന്നും പൃഥ്വിരാജ് ഉള്‍പ്പടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പുറത്തുവന്ന ഒരു ചിത്രത്തിന്റെ ട്രോള്‍ വേര്‍ഷനാണ് ഇപ്പോള്‍ വൈറലാകുന്നത്.