Nimisha Sajayan

(Search results - 32)
• undefined

Movie NewsJul 9, 2021, 9:40 AM IST

നിമിഷ സജയൻ ബോളിവുഡിലേക്ക്, സംവിധാനം ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍

മലയാളത്തിന്റെ യുവനായികമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് നിമിഷ സജയൻ. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഓരോ സിനിമയിലും വിസ്‍മയിപ്പിക്കുന്ന നടി. ഒട്ടനവധി ഹിറ്റുകളിലും നിമിഷ വിജയൻ ഭാഗമായി. ഇപോഴിതാ നിമിഷ സജയൻ ബോളിവുഡിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

• undefined

Movie NewsMar 27, 2021, 10:55 AM IST

‘കഴിവുകളുടെ പവര്‍ ഹൗസ്’; നിമിഷയെ കുറിച്ച് വിനയ് ഫോര്‍ട്ട്

യുവതാരം നിമിഷ സജയനെ കഴിവുകളുടെ പവര്‍ഹൗസ് എന്ന് വിശേഷിപ്പിച്ച് വിനയ് ഫോര്‍ട്ട്. പുതിയ ചിത്രമായ മാലിക്കില്‍ നിന്നുള്ള ഇരുവരുടെയും ചിത്രം പങ്കുവെച്ചായിരുന്നു വിനയ് ഫോര്‍ട്ട് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ അനുജത്തിയാണ് നിമിഷ സജയന്‍. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.

• undefined

Movie NewsMar 24, 2021, 6:26 PM IST

നിമിഷ സജയന്റെ വേറിട്ട ലുക്ക്, മാലിക്കിന്റെ പുതിയ പോസ്റ്റര്‍

ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ നിമിഷ സജയന്റെ തകര്‍പ്പൻ ലുക്കാണ് ചര്‍ച്ചയാകുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. സിനിമയുടെ ട്രെയിലര്‍ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും.

the great indian kitchen

Movie NewsJan 6, 2021, 6:05 PM IST

ഒടിടി റിലീസ് പ്രഖ്യാപിച്ച് സുരാജ്-നിമിഷ ചിത്രവും; 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' 'നീസ്ട്രീമി'ലൂടെ

പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ 'നീസ്ട്രീമി'ലൂടെയാണ് (Neestream) ചിത്രം റിലീസ് ചെയ്യപ്പെടുക. മലയാളത്തിലെ ആദ്യത്തെ ആഗോള സ്ട്രീമിംഗ് സര്‍വ്വീസ് എന്നാണ് ഈ ഒടിടി പ്ലാറ്റ്ഫോമിനെ അതിന്‍റെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്.

The Great Indian Kitchen

Movie NewsDec 20, 2020, 8:38 PM IST

ഇങ്ങനെയാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍', സുരാജ്- നിമിഷ ചിത്രത്തിന്റെ ട്രെയിലര്‍

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ്  ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള താരങ്ങളാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭര്‍ത്താവും ഭാര്യയുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Nimisha Sajayan

Movie NewsDec 5, 2020, 8:55 PM IST

ലണ്ടനില്‍ നിന്ന് നിമിഷ സജയൻ, ഒപ്പം അന്റോണിയോയും!

മലയാളികളുടെ പ്രിയ താരമാണ് നിമിഷ സജയൻ. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിമിഷ സജയൻ ഇപ്പോള്‍ ഭിനയിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആദ്യമായി അഭിനയിക്കുന്ന ഇംഗ്ലീഷ് സിനിമയ്‍ക്കായി ലണ്ടനിലെത്തിയ നിമിഷ സജയന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിമിഷ സജയൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ലണ്ടനിലെ ഒരു സുഹൃത്തിനൊപ്പമുള്ള ഫോട്ടോയാണ് നിമിഷ സജയൻ പങ്കുവെച്ചിരിക്കുന്നത്.

Nimisha Sajayan and Divya Prabha

Movie NewsNov 2, 2020, 11:26 AM IST

വേറിട്ട ഫോട്ടോഷൂട്ടുമായി നിമിഷ സജയനും ദിവ്യ പ്രഭയും- ചിത്രങ്ങള്‍ കാണാം

മലയാളത്തിലെ ശ്രദ്ധേയരായ യുവ നടിമാരാണ് നിമിഷ സജയനും ദിവ്യ പ്രഭയും. അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ഇരുവര്‍ക്കും ചെയ്യാനായിട്ടുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.നിമിഷ സജയൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വേറിട്ട തീമിലാണ് ഫോട്ടോ ഷൂട്ട് ചെയ്‍തിരിക്കുന്നത്.

Nimisha Sajayan

Movie NewsOct 29, 2020, 5:18 PM IST

ഇംഗ്ലീഷ് ചിത്രത്തില്‍ നായികയായി നിമിഷ സജയൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടി. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങള്‍ ചെയ്‍ത നടി. ഇപ്പോഴിതാ നിമിഷ സജയൻ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. നിമിഷ സജയന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നാണ് വിചാരിക്കുന്നത്. ഫുട്‍പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ചിത്രത്തിലാണ് നിമിഷ സജയൻ അഭിനയിക്കുന്നത്.

the great indian kitchen

Movie NewsOct 18, 2020, 4:21 PM IST

'മഹത്തായ ഭാരതീയ അടുക്കള'; 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ല്‍ സുരാജും നിമിഷയും

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ

suraj nimisha

Movie NewsOct 17, 2020, 2:02 PM IST

'കിലോമീറ്റേഴ്സി'നു ശേഷം ജിയോ ബേബി; സുരാജിനൊപ്പം നിമിഷ

ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്സി'നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.

Actors share legs pic

Movie NewsSep 15, 2020, 3:05 PM IST

'അത്ഭുതം അത്ഭുതം സ്ത്രീകള്‍ക്ക് കാലുണ്ടത്രേ'; അനശ്വരയെ പിന്തുണച്ച് കാലുകളുടെ ചിത്രവുമായി നടിമാര്‍

വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ നടി അനശ്വരയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ നടിയെ പിന്തുണച്ച് മലയാളി നടിമാര്‍. റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍, കനി കുസൃതി തുടങ്ങിയവരാണ് ഐക്യദാര്‍ഢ്യവുമായെത്തിയത്.

shaji kailas

Video Icon

ExplainerJul 23, 2020, 4:25 PM IST

'സ്വപ്നം കണ്ടപോലൊരു നല്ലപാതി': ആനിയെ കിട്ടിയത് ഭാഗ്യം, പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്

ഭാര്യ ആനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്കില്‍ ആശംസകള്‍ നേര്‍ന്ന് ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു. തങ്ങള്‍ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടിയെന്ന് അദ്ദേഹം കുറിച്ചു.

Nimisha Sajayan

Movie NewsJun 12, 2020, 9:26 PM IST

ഹിന്ദി ഷോര്‍ട് ഫിലിമില്‍ നായികയായി നിമിഷ സജയൻ, സംവിധാനം മൃദുല്‍ നായര്‍

നിമിഷ സജയൻ നായികയാകുന്ന ഹിന്ദി ഷോര്‍ട് ഫിലിമാണ് ഘര്‍ സെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

nimisha sajayan

Video Icon

ExplainerJun 12, 2020, 12:59 PM IST

മേയ്ക്കപ്പ് ഇഷ്ടമല്ല, പക്ഷേ മേയ്ക്കപ്പിട്ട ഫോട്ടോസ് കുറേ ഉണ്ടല്ലോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നിമിഷ

ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടി നിമിഷ സജയന്‍ രംഗത്ത്. വ്യക്തിപരമായി തനിക്ക് മേക്കപ്പ് ഇഷ്ടമല്ല എന്നും  സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഇടുമെന്നാണ് പറഞ്ഞതെന്നും നിമിഷ വ്യക്തമാക്കുന്നു.

Nimisha Sajayan

Movie NewsJun 11, 2020, 2:17 PM IST

മേക്കപ്പ് ഇട്ട ഫോട്ടോകള്‍ക്ക് വിമര്‍ശനം, ഷോയില്‍ പറഞ്ഞത് എന്തെന്ന് വ്യക്തമാക്കി മറുപടിയുമായി നിമിഷ

ഒരു ടെലിവിഷൻ ഷോയില്‍ നിമിഷ നടത്തിയ പ്രസ്‍താവന ചര്‍ച്ചയായിരുന്നു. നടി ആനിയുടെ ഷോയില്‍ മേയ്‍ക്കപ്പ് ഇടുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയായിരുന്നു നിമിഷ. ഷോ വിവാദമാകുകയും ചെയ്‍തിരുന്നു. വ്യക്തിപരമായി മേക്കപ്പ് ഇഷ്‍ടമല്ല എന്നായിരുന്നു നിമിഷ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് നിമിഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. നിമിഷയുടെ മേക്കപ്പിട്ട ഫോട്ടോ കണ്ട് വിമര്‍ശിച്ചവര്‍ക്കാണ് താരം മറുപടി നല്‍കിയത്.