Nirbhayas Mother  

(Search results - 10)
 • ap singh

  Web Specials20, Mar 2020, 12:11 PM

  കക്ഷികൾ കഴുവേറ്റപ്പെട്ടിട്ടും പകവിടാതെ നിർഭയ കേസിലെ പ്രതിഭാഗം വക്കീൽ, അഡ്വ. അജയ് പ്രകാശ് സിംഗ്

  ഇന്നലെ രാത്രി കോടതിക്ക് പുറത്തു വെച്ച് അഡ്വ. എ പി സിംഗ് മാധ്യമപ്രവർത്തകരോട് ചോദിച്ചു, " സംഭവം നടന്ന അന്ന് രാത്രി 12.30 -ന് നിർഭയ ആരുടെ കൂടെയായിരുന്നെന്ന് അമ്മ ആശാദേവിക്ക് വല്ല നിശ്ചയവും ഉണ്ടായിരുന്നോ?" 

 • undefined

  India20, Mar 2020, 11:22 AM

  അവള്‍, നിര്‍ഭയയുടെ അമ്മ; മകളുടെ നീതിക്കായി പോരാടിയ അമ്മ


   
  2012 ഡിസംബര്‍ 16 ന് രാത്രി 12 മണിക്ക് ആറംഗ ക്രിമിനല്‍ സംഘം ബലാത്സംഗം ചെയ്ത് ബസില്‍ നിന്ന് എറിഞ്ഞ് കൊന്ന മകള്‍ക്ക് നീതി തേടി ഒരു അമ്മ ഇന്ത്യന്‍ നീതി പീഠത്തിന് മുന്നില്‍ കയറി ഇറങ്ങിയത് ഏഴ് വര്‍ഷം. ആ അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ ഇന്ന് പുലര്‍ച്ചെ കുറ്റവാളികളില്‍ നാല് പേരെ തൂക്കികൊന്നു. ഇന്ത്യന്‍ നിതീപീഠത്തിന്‍റെ ചരിത്രത്തില്‍ ഒരു പക്ഷേ ഇത്രയേറെ സങ്കീര്‍ണ്ണമായ വാദപ്രതിവാദത്തിനിടയിലൂടെ കടന്നുപോയ ബലാത്സംഗകേസ് വെറേയുണ്ടാകില്ല. തന്‍റെ മകളുടെ കൊലയാളികള്‍ക്ക് നിതീപീഠനല്‍കുന്ന പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ആ അമ്മ ഉണ്ണാതെ ഉറങ്ങാതെ കഴിച്ചുകൂട്ടിയ ദിനങ്ങള്‍.. 

  ഒരു പക്ഷേ ഇന്ത്യന്‍ നീതി വ്യവസ്ഥയെ തന്നെ ഇത്രയേറെ നിരായുധമാക്കിയ കേസും വേറെയുണ്ടാകില്ലി. അതിവേഗ വിചാരണയുടെ ആവശ്യത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിധി പ്രഖ്യാപിച്ച കേസാണ് നിര്‍ഭയ കേസ്. പക്ഷേ പിന്നെഴും ആറ് വര്‍ഷമെടുത്തു, പ്രതികള്‍ക്ക് ശിക്ഷ നല്‍കാന്‍. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഇത്രയും കാലം ശിക്ഷ നിട്ടിക്കൊണ്ട് പോയത് ഇന്ത്യന്‍ നിതീന്യായ വ്യവസ്ഥ ഇന്ന് നേരിടുന്ന പ്രതിസന്ധിയാണെന്ന നിരീക്ഷണങ്ങളും ഉണ്ടായി. പ്രതികളുടെ ശിക്ഷ നടപ്പാക്കിയ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക്, രണ്ട് മണിക്കൂര്‍ മുമ്പുവരെ പ്രതിയുടെ അഭിഭാഷകര്‍ വധശിക്ഷ ഇളവ് ചെയ്യാനായി കോടതി മുറികളില്‍ നിരര്‍ത്ഥകമായ വാദമുഖങ്ങള്‍ ഉയര്‍ത്തികൊണ്ടേയിരുന്നു. ഒടുവില്‍ കുറ്റവാളികള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്ന പരമാവധി ശിക്ഷതന്നെ ലഭിച്ചു. കാണാം നിര്‍ഭയെന്ന് നാം പേരിട്ട് വിളിക്കുന്ന ജ്യോതി സിങ്ങിന്‍റെ അമ്മ ആശാ ദേവിയുടെ പോരാട്ടങ്ങള്‍.. 

 • പക്ഷേ, അവൾക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി ഞാനിതാ പറയുന്നു. 'ഒടുവിൽ എന്‍റെ മകൾക്ക് നീതി ലഭിച്ചു'. നന്ദിയുണ്ട് രാജ്യത്തെ നിയമസംവിധാനത്തിനോട്.

  India20, Mar 2020, 9:32 AM

  'ഞാനവളുടെ ചിത്രത്തെ കെട്ടിപ്പിടിച്ചു; ആ മൃ​ഗങ്ങളെ തൂക്കിലേറ്റി എന്ന് പറഞ്ഞു'; നിർഭയയുടെ അമ്മ

  ഞാൻ എല്ലാവർക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സർക്കാരിന് എല്ലാവർക്കും. അവരുടെ എല്ലാ ഹർജികളും കോടതി തള്ളിക്കളഞ്ഞു. രാജ്യം നാണക്കേടിൽ തലകുനിച്ച വർഷമായിരുന്നു 2012. ആശാദേവി പറഞ്ഞു. 

 • undefined

  India20, Mar 2020, 9:13 AM

  നീതി, എല്ലാ സ്ത്രീകള്‍ക്കുമുള്ള നീതി: നിര്‍ഭയയുടെ അമ്മ

  ഒടുവില്‍, നീണ്ട ഏഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയയ്ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥമുന്നോട്ട് വച്ച നീതി ലഭിച്ചു. അതിനായി ഒരു അമ്മയും അച്ഛനും ഏഴ് വര്‍ഷമായി കയറിയിറങ്ങാത്ത വാതിലുകളില്ല. ഒടുവില്‍ ഇന്നലെ രാത്രി, കുറ്റവാളികളായ നാല് പേരെ  തൂക്കിലേറ്റി. കുറ്റവാളികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് എല്ലാ കോടതികളും ഉത്തരവിട്ടിട്ടും ഇന്നലെ പുലര്‍ച്ചെ മൂന്നരവരെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതികളില്‍ വാദം നടന്നു. ഒടുവില്‍ എല്ലാ ഹര്‍ജികളും നിരസിക്കപ്പെട്ടു. നിര്‍ഭയ കേസിലെ  നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. ദില്ലിയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വടിവേല്‍ സി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
   

 • ashadevi

  Web Specials20, Mar 2020, 4:10 AM

  ആശാദേവിയെന്ന നിർഭയയുടെ അമ്മ, മകളുടെ ഘാതകര്‍ക്ക് തൂക്കുകയര്‍ വാങ്ങിനല്‍കാന്‍ പോരാടിയ സ്ത്രീ...

  'ഏഴു വർഷത്തിന് ശേഷം, ഇന്ന് എന്റെ മകളുടെ ആത്മാവിന് ശാന്തി കിട്ടും', ഇന്നലെ വൈകുന്നേരം മൂന്നു പ്രതികളുടെയും ഹർജികൾ കോടതി തള്ളിയ ശേഷം നിർഭയയുടെ 'അമ്മ ആശാദേവി പറഞ്ഞ വാക്കുകളാണ്.

 • जेल प्रशासन का कहना है कि उसे मामूली चोट लगी है। अब दोषियों के सेल के सामने अतिरिक्त सुरक्षाकर्मी को तैनात कर उनकी चौकसी बढ़ा दी गई है। इसके साथ ही उनकी लगातार काउंसिलिंग की जा रही है। (फाइल फोटो- निर्भया का दोषी विनय)

  India21, Feb 2020, 11:23 AM

  'പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിക്കുന്നു'; ആരോപണവുമായി നിർഭയയുടെ അമ്മ

  ഇവരിൽ ഒരാൾ വിചാരണ നടക്കുന്ന സമയത്ത് ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരാളെ പ്രായപൂർത്തിയാകാത്തതിനാൽ ജൂവനൈൽ ഹോമിൽ പാർപ്പിച്ചതിന് ശേഷം വിട്ടയച്ചു. ശേഷിച്ച നാലുപേർക്കാണ് തൂക്കുകയർ വിധിച്ചിരിക്കുന്നത്. മാർച്ച് മൂന്നിനാണ് കുറ്റവാളികളെ തൂക്കിലേറ്റാൻ നിശ്ചയിച്ചിരിക്കുന്നത്. 

 • nirbhaya mother

  India9, Jan 2020, 9:06 AM

  'കണ്ണിൽ നിന്നൊഴുകിയത് രക്തക്കണ്ണീർ; കരഞ്ഞ്, കരഞ്ഞ് ഞാൻ കല്ലായി മാറിയിരുന്നു'; നിർഭയയുടെ അമ്മ

  കുറ്റവാളികളിൽ ഒരാളുടെ അമ്മ നിർഭയയുടെ അമ്മയുടെ മുന്നിൽ കേണപേക്ഷിച്ചു, തന്റെ മകന്റെ ജീവിതം ഇല്ലാതാക്കരുതെന്നായിരുന്നു അവരുടെ അപേക്ഷ. എന്റെ മകൾക്ക് സംഭവിച്ചത് ഞാനെങ്ങനെ മറക്കും എന്നായിരുന്നു അവരുടെ മറുചോദ്യം. 

 • Nirbhaya's Mother

  India8, Jan 2020, 8:24 AM

  നിര്‍ഭയയുടെ അമ്മയുടെ സാരിയില്‍ പിടിച്ച് പ്രതിയുടെ അമ്മ കേണു, എന്‍റെ മകനെ രക്ഷിക്കണം; നിര്‍ഭയയുടെ അമ്മ നല്‍കിയ മറുപടി

  നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷയ്ക്ക് കളമൊരുക്കി മരണ വാറണ്ട് ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചത്

 • nirbhaya mother

  India7, Jan 2020, 5:52 PM

  വിധി രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നത്: നിര്‍ഭയയുടെ അമ്മ

  പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്