No Confidence Motion

(Search results - 47)
• undefined

India26, Sep 2020, 11:59 PM

യെദ്യൂരപ്പ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി

യെദ്യൂരപ്പ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാത്രി വൈകിയും തുടർന്ന ചർച്ചയ്ക്കൊടുവിൽ ശബ്ദവോട്ടോടെയായിരുന്നു പ്രമേയം തള്ളയിത്.

cm niyamasabha

Video Icon

Kerala27, Aug 2020, 7:01 PM

'ഇനിയും പറയാനുണ്ടായിരുന്നു, നാലുമണിക്കൂറില്‍ തീരില്ല'; മാരത്തണ്‍ പ്രസംഗത്തില്‍ പിണറായി

സമയമെടുത്തതില്‍ പ്രതിപക്ഷത്തിന് വിഷമമുണ്ടായതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറില്‍ ജനത്തിന് മതിപ്പേയുള്ളൂ എന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ജനം നന്നായാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

niyamasabha no confidence motion

Video Icon

Explainer25, Aug 2020, 8:49 PM

പിണറായി സര്‍ക്കാരിനെതിരായി കൊണ്ടുവന്ന അവിശ്വാസം മുതലാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചോ?

പിണറായി വിജയന്‍ സര്‍ക്കാര്‍ ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം എത്രത്തോളം വിജയിച്ചു . മുഖ്യമന്ത്രി എന്ത് മറുപടിയാണ് നല്‍കിയത്. എഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

• undefined

viral25, Aug 2020, 1:19 PM

അവിശ്വാസം; ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി: 'മാമനോടൊന്നും തോന്നല്ല മക്കളേ'യെന്ന് ട്രോളന്മാരും

15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേരളത്തിലെ ഒരു സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. അതിനിടെ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലെയും അവിശ്വാസ പ്രമേയങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍, എംഎല്‍എമാരെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒളിപ്പിച്ച് താമസിപ്പിച്ചുള്ള ആ അവിശ്വാസ പ്രമേയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇന്നലെ കേരള നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച. ആ വ്യത്യസ്തതയില്‍ കേരളത്തില്‍ ഇന്നലെ നടന്ന അവിശ്വാസ പ്രമേയം ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും മഹത്തായ കാര്യമായി പലരും എടുത്ത് കാണിച്ചു. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും കൃത്യമായ മറുപടി പറയാതെ തന്‍റെ വ്യക്തിപ്രഭാവത്തിന്‍റെ കരുത്തില്‍ മുഖ്യമന്ത്രിയും ഇടത്പക്ഷവും പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളിക്കളയുകയായിരുന്നു. സര്‍ക്കാര്‍ ചെയ്ത ക്ഷേമപദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി വാതോരാതെ സംസാരിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ ചോദ്യം ചെയ്യാനുള്ള ആര്‍ജവത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിത്തയ്യാറാക്കി വായിച്ച തന്‍റെ പ്രസംഗത്തിലൂടെ ഇല്ലാതാക്കിയത്.

ഭരണപക്ഷത്തിനെതിരെ രാജ്യത്തിന്‍റെ സാമ്പത്തിക നിലയെ തന്നെ അപകടത്തിലാക്കുന്ന സ്വര്‍ണ്ണക്കടത്ത് ആരോപണം, ലൈഫ് ഭവന പദ്ധതിയിലെ അഴിമതി, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിയത് സംബന്ധിച്ച അഴിമതി, പിപിഇ കിറ്റ്, തെര്‍മോ മീറ്റര്‍ എന്നിവ വാങ്ങിയതിലെ അഴിമതി, തിരുവനന്തപുരം വിമാനത്താവള കണ്‍സെല്‍ടെന്‍സി ആരോപണം, സ്പ്രിംക്ളർ, ബെവ്കോ, പമ്പ മണലെടുപ്പ്  അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ അഴിമതിയാരോപണങ്ങളും പ്രതിപക്ഷ എംഎല്‍എയായ വി ഡി സതീശനെതിരായ വിദേശയാത്രാ അഴിമതിയാരോപണവും ഇന്നലെ സഭയില്‍ ഉന്നയിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ ഈ ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ മറുപടി പറയാനോ, അതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകുകയോ ചെയ്തില്ല. മറിച്ച് പ്രതിപക്ഷ ആരോപണങ്ങളെ വാക് ചാതുര്യം കൊണ്ട് നേരിടുകയായിരുന്നു ഭരണപക്ഷം ചെയ്തത്.  ഈ രാഷ്ട്രീയ വേര്‍തിരിവ് ട്രോളിലും പ്രകടമായിരുന്നു. എങ്കിലും ചില ട്രോളുകള്‍ ഇരുപക്ഷത്തെയും ചോദ്യം ചെയ്യുന്നു. കാണാം ആ ട്രോളുകള്‍

EP Jayarajan

Video Icon

Kerala25, Aug 2020, 1:07 PM

'അവിശ്വാസം ദയനീയമായി പരാജയപ്പെട്ടു, പ്രമേയവുമായി പ്രതിപക്ഷം ഓടിയൊളിച്ചു'; പരിഹസിച്ച് ഇപി

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ആരാണ് ജയിച്ചതെന്നതില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. അവിശ്വാസവുമായി വന്ന പ്രതിപക്ഷം ഓടിയൊളിച്ചെന്ന് മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. പ്രമേയം ദയനീയമായി പരാജയപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

Pinarayi Thumb 2

Kerala24, Aug 2020, 10:31 PM

പന്ത്രണ്ട് മണിക്കൂറോളം നീണ്ട ചർച്ച, കൊണ്ടും കൊടുത്തും ഭരണ - പ്രതിപക്ഷം, അവിശ്വാസം തള്ളി

മന്ത്രി ജലീലിന് പൂർണപിന്തുണ നൽകിയും, സ്വർണക്കടത്തിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറഞ്ഞും, ലൈഫ് മിഷനെക്കുറിച്ച് മിണ്ടാതെയും മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടത് മൂന്നേമുക്കാൽ മണിക്കൂർ.

Ramesh Chennithala

Kerala24, Aug 2020, 9:57 PM

'അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയില്ല, മുഖ്യമന്ത്രി ഒളിച്ചോടി'; ജനത അവിശ്വാസം പാസാക്കിയെന്നും ചെന്നിത്തല

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം നനഞ്ഞ പടക്കം പോലെ. സഭയില്‍ ഉന്നയിക്കപ്പെട്ട പല  അഴിമതി ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം.

pinarayi vijayan speech record

Video Icon

Kerala24, Aug 2020, 9:44 PM

ആരോപണങ്ങള്‍ ബാക്കി, മൂന്നേമുക്കാല്‍ മണിക്കൂര്‍ പ്രസംഗിച്ച് റെക്കോര്‍ഡിട്ട് പിണറായി

നിയമസഭാ ചരിത്രത്തില്‍ ഒരംഗത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന്റെ ഏറ്റവും മുഖ്യമായ ആരോപണത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. 40 പേര്‍ പിന്തുണച്ച അവിശ്വാസപ്രമേയത്തെ 87 പേരാണ് എതിര്‍ത്തത്. നിയമസഭ പ്രമേയം തള്ളുകയും ചെയ്തു.

pinarayi vijayan progress report

Video Icon

Kerala24, Aug 2020, 7:28 PM

'600 വാഗ്ദാനങ്ങളില്‍ ഇനി 30 എണ്ണം മാത്രം ബാക്കി', അവിശ്വാസത്തിന് മറുപടി പ്രോഗ്രസ് റിപ്പോര്‍ട്ടെന്ന് പിണറായി

തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങളില്‍ ഓരോ കൊല്ലത്തെയും നടപ്പാക്കിയ പദ്ധതികള്‍ അവതരിപ്പിക്കുന്നത് കേരള സര്‍ക്കാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ ജനത്തിന് വാഗ്ദാനം ചെയ്ത 600 കാര്യങ്ങളില്‍ 30 എണ്ണം മാത്രമേ പൂര്‍ത്തിയാകാനുള്ളൂ എന്നും നാലുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുകയാണെന്നും മുഖ്യമന്ത്രി അവിശ്വാസത്തിന് മറുപടിയായി സഭയില്‍ പ്രകാശിപ്പിച്ചു.

Pinarayi Vijayan reply

Video Icon

Kerala24, Aug 2020, 5:56 PM

'പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം, ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാറിനുള്ള വിശ്വാസം കൂടി'; മറുപടി

പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാറിനുള്ള വിശ്വാസം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിലെ ബന്ധങ്ങള്‍ ശിഥിലമായതായും പ്രതിപക്ഷത്തിന് അമ്പരപ്പാണെന്നും ജോസ് പക്ഷ എംഎല്‍എമാര്‍ വിട്ടുനിന്നത് ആയുധമാക്കി മുഖ്യമന്ത്രി അവിശ്വാസപ്രമേയത്തിന് മറുപടിയായി പറഞ്ഞു.

Pinarayi Chenni Thumb 1

Kerala24, Aug 2020, 5:50 PM

പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസം; പ്രോഗ്രസ് റിപ്പോര്‍ട്ട് സഭയിൽ വച്ച് മുഖ്യമന്ത്രി

അവിശ്വാസം ആരിൽ എന്നാതാണ് പ്രശ്മം, യുഡിഎഫിൽ ബന്ധങ്ങൾ ശിഥിലമായി. പ്രതിപക്ഷത്തിന് അമ്പരപ്പ്

M K Muneer

Video Icon

Kerala24, Aug 2020, 5:13 PM

'വിജയനെന്ന പേര് പരാജയത്തിനാണ്, അന്തിമഫലം കണ്ണുനീരും ശാപവുമാകും'; സര്‍ക്കാറിനെതിരെ മുനീര്‍

മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തോല്‍പിക്കാന്‍ പറ്റാത്തവന്‍ എന്ന അര്‍ത്ഥത്തില്‍ അര്‍ജുനന്റെ ഏറ്റവും പ്രശസ്തനായ പര്യായപദമാണ് വിജയനെന്നും പക്ഷേ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ടവനാണ് അയാളെന്നും പറയുന്നുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ആയുധം കൊണ്ട് നേരിടുന്ന എല്ലാവര്‍ക്കും പരാജയമാണ് പരിണിതഫലമെന്നും വിജയനെന്ന പേര് പരാജയത്തിനാണെന്നും മുനീര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു.

roshy augustine dont take part in no confidence motion discussion

Video Icon

Kerala24, Aug 2020, 10:30 AM

എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് റോഷി അഗസ്റ്റിന്‍

വിപ്പ് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. 'ഒരു തെറ്റും ചെയ്യാതെ മുന്നണിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ നീതിയും ധാര്‍മ്മികതയും ഒന്നും കണ്ടില്ലല്ലോ എന്നും റോഷി അഗസ്റ്റിന്‍ ചോദിച്ചു. ഞങ്ങളെ വിവാഹമോചനം നടത്തി വിട്ടതാന്ന് പറഞ്ഞിട്ട് പിന്നേം പുറകെ നടന്ന് നടപടിയെടുക്കുമെന്ന് പറഞ്ഞാല്‍ എന്ത് ധാര്‍മ്മികതയാണ് അതിലുള്ളതെന്ന് ജയരാജ് എംഎല്‍എ പ്രതികരിച്ചു.

opposition protest on legislative assembly on no confidence motion

Video Icon

Kerala24, Aug 2020, 9:26 AM

ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം; സ്പീക്കര്‍ക്കെതിരായ പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി. പിണറായി സര്‍ക്കാര്‍ രാജി വെയ്്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധമുയര്‍ത്തി. അതേസമയം, സ്പീക്കര്‍ക്ക് എതിരായ പ്രമേയം പരിഗണിക്കണമെന്നും ചെയറില്‍ നിന്നും മാറി നില്‍ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

assembly

Kerala24, Aug 2020, 9:13 AM

നിയമസഭാ സമ്മേളനം തുടങ്ങി: ആകാംക്ഷയോടെ കേരളം

ഏറെ നിർണ്ണായകമാണ് ഇന്നത്തെ സഭാ സമ്മേളനം. അംഗബലത്തിന്‍റെ കരുത്തില്‍ യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാവുമെങ്കിലും , ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരും ദിവസങ്ങളിൽ  വലിയ രാഷ്ട്രീയചർച്ചകൾക്ക് വഴിവെക്കും.