Oman Rain  

(Search results - 18)
  • <p>oman rain</p>

    pravasam1, Jun 2020, 12:19 AM

    ജാഗ്രത പാലിക്കണം; ഒമാനിലെ ദോഫാർ മേഖലയില്‍ മഴ തുടരുമെന്ന് അറിയിപ്പ്

    ദോഫാർ ഗവര്‍ണറേറ്റിന്റെ പടിഞ്ഞാറൻ മേഖലയിലും അൽ വുസ്റ്റ ഗവര്‍ണറേറ്റിറ്റിന്റെ തെക്കൻ മേഖലയിലും ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴ പെയ്യുമെന്നും ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷന്റെ അറിയിപ്പിൽ പറയുന്നു

  • <p>কলকাতা পুরসভা ও কলকাতা পুলিশের পক্ষ থেকেও মাইকিং করে প্রচার করা হচ্ছে। পুরোনো ও বিপদজনক বাড়ির সামনে গিয়ে সতর্ক করছে পুলিশ।&nbsp;</p>

    pravasam29, May 2020, 11:50 PM

    അറബിക്കടലിലെ ന്യൂനമര്‍ദ്ദം; ഒമാനില്‍ ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം

     സലാലയിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒമാൻ പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

  • Oman Rain

    pravasam1, May 2020, 11:14 PM

    ന്യൂനമര്‍ദം; ഒമാനില്‍ കാലാവസ്ഥാ മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോരിറ്റി

    ന്യൂനമർദ്ദത്തിന്റെ  ഫലമായി ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നും ജനങ്ങൾ  ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നല്‍കി.

  • Oman Rain

    pravasam23, Mar 2020, 10:52 PM

    ഒമാനിലെ കനത്ത മഴയില്‍ മരണം നാലായി; മലയാളികളുടെ മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്കരിച്ചേക്കും

    ഒമാനിൽ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെയുണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട് രണ്ടു മലയാളികളുൾപ്പെടെ നാല് പേർ മരണപെട്ടു. കൊല്ലം സ്വദേശി സുജിത്, തലശ്ശേരി സ്വദേശി ബിജീഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഒരു ഒമാൻ സ്വദേശിയും  ഒരു ഏഷ്യൻ വംശജനുമാണ് മരണപ്പെട്ട മറ്റു രണ്ടുപേരെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. മലയാളികളുടെ മൃതദേഹങ്ങൾ ഇബ്രി  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  • oman rain

    pravasam23, Mar 2020, 2:45 PM

    ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

    ഒമാനില്‍ വരും മണിക്കൂറുകളില്‍‌ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

  • oman rain

    pravasam20, Jan 2020, 10:49 PM

    ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴയെന്ന് പ്രവചനം

    ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. അന്തരീക്ഷത്തില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തലസ്ഥാനമായ മസ്‍കത്തിലും മുസന്ദം, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, എന്നീ ഗവര്‍ണറേറ്റുകളിലും സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ചില ഭാഗങ്ങളിലും മഴയ്ക്ക് കാരണമാവും.

  • Oman Rain

    pravasam16, Jan 2020, 11:05 AM

    കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി: ഒമാനില്‍ 18 പേരെ രക്ഷപ്പെടുത്തി

    ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേരെ രക്ഷപെടുത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ തന്നെ മസ്‍കത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്.

  • Oman Rain 2

    pravasam15, Jan 2020, 2:28 PM

    ഒമാനില്‍ കനത്ത മഴ; അടുത്ത ആറ് മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാവും, മുന്നറിയിപ്പുമായി അധികൃതര്‍

    ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതല്‍ ഒമാനിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്യുകയാണ്. രാവിലെ മസ്‍കത്ത്, മുസന്ദം, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളിലും പിന്നീട് സൗത്ത് ശര്‍ഖിയയിലും മഴ ശക്തമായി. 

  • uae rain

    pravasam9, Jan 2020, 11:20 AM

    യുഎഇയിലും ഒമാനിലും ഇന്നു മുതല്‍ മഴയ്ക്ക് സാധ്യത

    യുഎഇയില്‍ വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ അളവില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് രാത്രി നേരിയ തോതിലും നാളെ സാമാന്യം ശക്തവുമായ മഴയുണ്ടാകും. രാജ്യത്തെ കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും യുഎഇയിലെ പരമാവധി താപനില. അറേബ്യന്‍ ഗള്‍ഫിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

  • Oman Rain

    pravasam17, Dec 2019, 6:54 PM

    ഒമാനിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

    ഒമാനില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

  • Oman flood

    pravasam22, Nov 2019, 1:39 PM

    ഒമാനില്‍ ഒഴുക്കില്‍പെട്ട് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു

    കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പെട്ട 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റുസ്തഖില്‍ ഇന്നലെയാണ് കുട്ടി ഒഴുക്കില്‍ പെട്ടത്. തുടര്‍ന്ന് ഇന്നലെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ  പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.

  • Oman Rain

    pravasam22, Nov 2019, 10:46 AM

    ഒമാനിൽ കനത്ത മഴ ഇന്നും തുടരും; ഒഴുക്കില്‍പെട്ട് 15 വയസുകാരനെ കാണാതായി

    ന്യൂനമർദത്തിന്റെ ഫലമായി ഒമാനിൽ ചൊവാഴ്ച മുതൽ പെയ്തു തുടങ്ങിയ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും വെള്ളപ്പാച്ചിലുകളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ മഴ പെയ്തത്.

  • oman rain

    pravasam21, Nov 2019, 1:00 PM

    ഒമാനില്‍ ഇടിയോടുകൂടിയ കനത്ത മഴ തുടരും; സ്കൂളുകള്‍ക്ക് അവധി

    ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലുമുണ്ടായി. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ റോഡുകളിലെ ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാകുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

  • oman rain

    pravasam11, Nov 2019, 12:47 AM

    ഒമാന്‍റെ വടക്കൻ മേഖലയിൽ കനത്ത കാറ്റും മഴയും; ജാഗ്രതാ നിര്‍ദേശം

    തെക്കൻ ഇറാനിൽ  രൂപംകൊണ്ട തീവ്രമായ ന്യൂനമർദ്ദത്തിന്റെ    ഫലമായാണ് ഒമാന്റെ വടക്കൻ മേഖലകളിൽ  ശക്തമായ കാറ്റും മഴയും തുടരുന്നത്. ബാത്തിന, ബുറൈമി , ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളിൽ ആണ്  കനത്ത മഴ പെയ്യുന്നത്

  • oman

    pravasam26, May 2019, 5:17 PM

    ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

    ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ഖൈറുള്ള ഖാന്റെയും അദ്ദേഹത്തിന്റെ മകന്‍ സർദാർ ഫസൽ അഹമ്മദിന്റെ മൂത്ത മകളുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.  ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്ന സർദാർ ഫസൽ അഹമ്മദിനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കുടുംബം ഒമാനിലെത്തിയത്. ഇവര്‍ ഒഴുക്കില്‍ പെട്ട സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ അകലെ നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.