Asianet News MalayalamAsianet News Malayalam
3 results for "

Overseas Employers Conference

"
Kerala to start skill development centres for tapping global opportunities says chief minister Pinarayi VijayanKerala to start skill development centres for tapping global opportunities says chief minister Pinarayi Vijayan

കൊവിഡാനന്തര ആഗോള തൊഴില്‍വിപണി; കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങും- മുഖ്യമന്ത്രി

ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  പ്രകടപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും നോര്‍ക്ക സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെ  മുഖ്യമന്ത്രി പറഞ്ഞു.

pravasam Oct 13, 2021, 12:13 AM IST

preparation are on final stage for overseas employers conference organised by norka rootspreparation are on final stage for overseas employers conference organised by norka roots

ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് 12ന്; നാല് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ പങ്കെടുക്കും

കോവിഡ് 19 മഹാമാരി ആഗോളതൊഴില്‍ വിപണിയിലേല്‍പ്പിച്ച ആഘാതങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി,  വിദഗ്ദ്ധ മേഖലയില്‍ കേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടാന്‍ ലക്ഷ്യമിട്ട് നോര്‍ക്ക വകുപ്പ് സംഘടിപ്പിക്കുന്ന ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 12 ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ ഓണ്‍ലൈനായും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലുമായാണ് സമ്മേളനം നടക്കുന്നത്. 

pravasam Oct 9, 2021, 3:20 PM IST

norka overseas employers conference on october 12norka overseas employers conference on october 12

കൊവിഡാനന്തര ആഗോള തൊഴില്‍ സാധ്യതകള്‍ അടുത്തറിയാന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

കൊവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 12ന് നടക്കും. നോര്‍ക്ക വകുപ്പ്   സംഘടിപ്പിക്കുന്ന  സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ തൊഴില്‍ദാതാക്കള്‍, പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികള്‍, നയതന്ത്ര വിദഗ്ധര്‍, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ അണിനിരക്കും.

pravasam Oct 6, 2021, 6:51 PM IST