Web Exclusive14, Feb 2019, 1:05 PM IST
ഷുക്കൂര്‍ കൊലക്കേസ് വിചാരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന് സിബിഐ
വിചാരണ കൊച്ചിയിലെ സിബിഐ സ്പെഷ്യല്‍ കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സിബിഐയുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ക്കുകയായിരുന്നു. അതേസമയം 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കുകയും ചെയ്തിട്ടുണ്ട്.
Kerala14, Feb 2019, 6:20 AM IST
അരിയിൽ ഷുക്കൂർ വധക്കേസ്: ജയരാജനും, രാജേഷിനും ഇന്ന് നിര്‍ണ്ണായക ദിവസം
കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎൽഎയും അടക്കമുള്ള പ്രതികൾ കോടതിയിൽ ആവശ്യപ്പെടും
Kerala13, Feb 2019, 7:56 PM IST
രാജേഷിനെയും ജയരാജനെയും പുറത്താക്കണം; ഷുക്കൂര്‍ വധക്കേസില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് ചെന്നിത്തല
പി ജയരാജനെയും ടി വി രാജേഷിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കണം. ഷുക്കൂർ വധകേസിലെ കുറ്റപത്രത്തെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല
Web Exclusive13, Feb 2019, 5:43 PM IST
പി ജയരാജനും ടി വി രാജേഷും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും
ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷും പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസും ബിജെപിയും ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആദ്യം ശശി തരൂരിന്റെ രാജി ആവശ്യപ്പെടട്ടെ എന്നാണ് ടി വി രാജേഷ് മറുപടി നൽകിയത്.
Web Exclusive13, Feb 2019, 3:13 PM IST
'വേണ്ടവിധം കൈകാര്യം ചെയ്യാന്‍' ജയരാജനും രാജേഷും നിര്‍ദ്ദേശിച്ചു, കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍
അരിയില്‍ ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയുമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പരാമര്‍ശം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഇരുവരും നിര്‍ദ്ദേശിച്ചെന്നും പറയുന്നുണ്ട്. ഇവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ആദ്യ 27 പ്രതികള്‍ കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.
Kerala13, Feb 2019, 1:19 PM IST
ഷുക്കൂറിനെ കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയത് ടി വി രാജേഷും പി ജയരാജനും ; സിബിഐ കുറ്റപത്രം
കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയത് ടി.വി.രാജേഷും പി.ജയരാജനുമെന്ന് കുറ്റപത്രം വിശദമാക്കുന്നു. പിടികൂടിയ ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിർദ്ദേശം .
Kerala13, Feb 2019, 1:03 PM IST
ഷുക്കൂർ വധം; പി ജയരാജനും ടിവി രാജേഷും സ്ഥാനമൊഴിയണമെന്ന് ചെന്നിത്തല, ആരും രാജിവെക്കേണ്ടെന്ന് സിപിഎം
കൊലക്കുറ്റം ചുമത്തപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത് - ചെന്നിത്തല.
Kerala12, Feb 2019, 11:18 AM IST
പി ജയരാജനെതിരായ കുറ്റപത്രം: നിയമം നിയമത്തിന്റെ വഴിക്ക് ശരിയായി പോകാൻ വിടണമെന്ന് വി എസ്
പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാൻ വി എസ് തയ്യാറായില്ല. ശരിയായ വഴിയിൽ നിയമത്തെ പോകാൻ വിടണമെന്ന് മാത്രം.
Web Exclusive12, Feb 2019, 10:40 AM IST
സിപിഎം നേതാക്കള്‍ക്കെതിരായ കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം, സഭയില്‍ ബഹളം
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടി വി രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം ചുമത്തിയ സംഭവം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് സ്പീക്കറുടെ ഇരിപ്പിടത്തിന് അരികിലെത്തി ബഹളം വയ്ക്കുകയാണ് പ്രതിപക്ഷം.
Web Exclusive12, Feb 2019, 10:12 AM IST
തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും ഷുക്കൂര്‍ വധം കോളിളക്കം സൃഷ്ടിക്കുമ്പോള്‍
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി ജയരാജന്റെ പേര് വീണ്ടും ഒരു കുറ്റപത്രത്തില്‍ ഇടം പിടിക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടിക്ക് ഇത് പുത്തരിയല്ലെങ്കിലും കണ്ണൂരിലെ രണ്ട് തലമുറയിലെ നേതാക്കള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റപത്രം തെരഞ്ഞെടുപ്പ് ഗോദയില്‍ പാര്‍ട്ടിക്ക് തലവേദനയാകുമോ? ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഷാജഹാന് വിശദമാക്കുന്നു.
Kerala12, Feb 2019, 6:55 AM IST
ഷുക്കൂര്‍ വധം: കരുതലോടെ പ്രതികരിച്ച് സിപിഎം; കേസില്‍ തുടര്‍ സാധ്യതകള്‍ ആരാഞ്ഞ് നേതൃത്വം
രാഷ്ട്രീയക്കളിയെന്ന് പറയുമ്പോഴും കേസ് എങ്ങനെ നേരിടുമെന്ന കാര്യം സിപിഎം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ നേതാക്കളും പ്രതികരണം നിയന്ത്രിച്ചു. സുപ്രീംകോടതിയിലെ കേസിൽ തുടർനടപടികളും ആരായുന്നു നേതൃത്വം.
Kerala11, Feb 2019, 4:49 PM IST
സിബിഐക്കെതിരെ സിപിഎം; പാർട്ടിയെ വേട്ടയാടാൻ രാഷ്ട്രീയക്കളി കളിക്കുന്നെന്ന് ആരോപണം
പുതിയ തെളിവുകളില്ലാതെയാണ് സിബിഐ ഈ നീക്കം നടത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സി അങ്ങനെ രാഷ്ട്രീയക്കളിക്ക് കൂട്ട് നിൽക്കുന്നു. ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിയും. - സിപിഎം.
Web Exclusive11, Feb 2019, 4:13 PM IST
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി
ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും ടി വി രാജേഷ് എം എല്‍ എക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി. ഇരുവരും സഞ്ചരിച്ച ലാഹനം ആക്രമിച്ചതിന് പ്രതികാരമായി 2012 ഫെബ്രുവരി 20ന് എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Kerala11, Feb 2019, 4:02 PM IST
ഷുക്കൂര്‍ വധം: പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ സിബിഐ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
ടി പി ചന്ദ്രശേഖരൻ വധകേസും സി ബി ഐ അന്വേഷിക്കണമെന്നും സി ബി ഐ അന്വേഷിച്ചാൽ ഉന്നത സി പി എം നേതാക്കൾ ഇരുമ്പഴിക്കുള്ളിലാവുമെന്നും മുല്ലപ്പള്ളി
Kerala11, Feb 2019, 3:51 PM IST
ഷുക്കൂർ വധം: പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം
അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം. തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ടിവി രാജേഷിനെതിരെ ഗൂഢാലോചനക്കും കേസെടുത്തു. ഗൂഢാലോചനയിൽ ഇരുവർക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.