Pentagon  

(Search results - 15)
 • Pentagon says Kabul airport attack carried out by one suicide bomberPentagon says Kabul airport attack carried out by one suicide bomber

  InternationalAug 28, 2021, 6:57 AM IST

  കാബൂള്‍ വിമാനത്താവളത്തില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് യുഎസ്; മരണം 170; മുപ്പത് താലിബാനികളും കൊല്ലപ്പെട്ടു

  വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു. 

 • US launches airstrikes on Somalia following Afghan withdrawalUS launches airstrikes on Somalia following Afghan withdrawal

  InternationalJul 21, 2021, 1:04 PM IST

  അഫ്ഗാന്‍ പിന്മാറ്റത്തിന് പിന്നാലെ സോമാലിയയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക


  ഇരുപത് വര്‍ഷം അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ നിന്ന് താലിബാനെതിരെ പോരാടി പരാജയപ്പെട്ട അമേരിക്ക, സോമാലിയയില്‍ ആദ്യ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിനൊപ്പം നിന്നാണ് അമേരിക്കയും നാറ്റോ സഖ്യവും താലിബാനെതിരെ പോരാടിയത്. എന്നാല്‍, കാര്യമായ വിജയങ്ങളൊന്നും നേടാന്‍ അമേരിക്കയ്ക്കോ നാറ്റോ സഖ്യത്തിനോ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഏറെ നഷ്ടങ്ങളും അമേരിക്കയ്ക്ക് സമ്മാനിച്ച അധിനിവേശമായിരുന്നു അഫ്ഗാനിലേത്. ഇതിന്‍റെ ഫലമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ഒടുവില്‍ ഡോണാള്‍ഡ് ട്രംപിന് പുറകെ അമേരിക്കന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം പൂര്‍ത്തിയാക്കി. എന്നാല്‍, തൊട്ട് പിന്നാലെ അഫ്ഗാനില്‍ താലിബാന്‍ ശക്തമായ തിരിച്ച് വരവ് നടത്തുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നു. ഇതിന് പുറകെയാണ് സോമാലിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് ജോ ബൈഡന്‍ ഭരണകൂടം സോമാലിയയിലെ അൽ-ഷബാബ് ജിഹാദികളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സോമാലി സർക്കാരുമായി ഏകോപിപ്പിച്ച് യുഎസ് മിലിട്ടറി കമാൻഡ് ഫോർ ആഫ്രിക്ക (ആഫ്രികോം) യാണ് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത്. അൽ-ഷബാബിനെതിരെ മൊഗാദിഷുവിന് വടക്കുകിഴക്കായി 430 മൈൽ അകലെയുള്ള സൊമാലിയയിലെ ഗാൽക്കായോയ്ക്ക് സമീപമാണ് വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം. 

 • Pentagon order fortune for Jeff Bezoss position as worlds richest personPentagon order fortune for Jeff Bezoss position as worlds richest person

  What's NewJul 9, 2021, 9:33 AM IST

  മൈക്രോസോഫ്റ്റിന് കിട്ടിയ പണി; ആമസോണ്‍ മുതലാളിക്ക് ഒറ്റദിവസം കൂടിയ ആസ്തി 62730 കോടി രൂപയോളം

  ലോകത്തിലെ ധനികന്മാരില്‍ രണ്ടാം സ്ഥാനത്തുള്ള ഇലോണ്‍ മസ്കിനെക്കാള്‍ 3000 കോടി ഡോളറിന് മുന്നിലാണ് ബെസോസ് ഇപ്പോള്‍ എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. 

 • Chinese rocket Tonight it will fall to earth, the world in worryChinese rocket Tonight it will fall to earth, the world in worry

  ScienceMay 8, 2021, 7:13 PM IST

  ചൈനീസ് റോക്കറ്റിനെ വെടിവെച്ചിടില്ലെന്ന് യുഎസ്; ഇന്നു രാത്രിയില്‍ ഭൂമിയില്‍ വീണേക്കും, ആശങ്കയൊഴിയാതെ ലോകം

  അന്തരീക്ഷത്തിലേക്ക് കടന്നതിനു ശേഷമേ ഇക്കാര്യം കൃത്യമായി നിര്‍വചിക്കാനാവൂ എന്നാണ് വിവിധ സ്പേസ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീഴുമോ എന്ന ആശങ്കയിലാണ് അമേരിക്ക.
   

 • US Capitol guarding by the national security guardUS Capitol guarding by the national security guard

  InternationalJan 14, 2021, 10:41 AM IST

  സൈന്യം കാവല്‍ കിടക്കുന്ന യുഎസ് കാപിറ്റോള്‍


  ലോകം മുഴുവന്‍ നേരിട്ടോ അല്ലാതെയോ തങ്ങളുടെ 'പൊലീസിങ്ങി'ന്‍റെ വരുതിയിലാക്കിയിരുന്ന യുഎസ് ഇന്ന് സ്വന്തം പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍, പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികളില്‍ നിന്ന് രക്ഷിക്കാനായി സൈനീക നിയന്ത്രണത്തിലാക്കി. 2021 ജനുവരി 6 അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ അംഗീകരിക്കാതെ, ഭരണം കൈപ്പിടിയിലാക്കാനുള്ള ഡ്രംപിന്‍റെ ശ്രമം ലോകത്തിന്‍റെ മുന്നില്‍ കെട്ടിപ്പൊക്കിയ അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലിന്നേവരെ നടന്നിട്ടില്ലാത്തതരത്തില്‍ സ്വന്തം ജനത തന്നെ പാര്‍ലമെന്‍റ് അക്രമിച്ചത് അമേരിക്കന്‍ ഭരണ കൂടത്തെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു. മറ്റന്നാള്‍ നടക്കാനിരിക്കുന്ന ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനായി കനത്ത സുരക്ഷാവലയമാണ് പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. കാപിറ്റോളിന്‍റെ മുക്കിലും മൂലയിലും അമേരിക്കയുടെ സായുധ വിഭാഗമായ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 
   

 • US Approves Sale Of $90 Million Worth Military Equipment, ReportUS Approves Sale Of $90 Million Worth Military Equipment, Report

  IndiaDec 4, 2020, 6:26 PM IST

  ഇന്ത്യക്ക് 900 ലക്ഷം ഡോളറിന്റെ ആയുധ സാമഗ്രികള്‍ വില്‍ക്കാന്‍ യുഎസ്

  ഇന്ത്യയുമായുള്ള ആയുധ വില്‍പന വിദേശ നയത്തെയും ദേശീയ സുരക്ഷയെയും പിന്തുണക്കുന്നതും ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്തുന്നതുമാണെന്ന് യുഎസ് സെക്യൂരിറ്റി കോ ഓപ്പറേഷന്‍ ഏജന്‍സിയും പ്രതിരോധ വിഭാഗവും വിലയിരുത്തി.
   

 • US creating the first military space station Pentagon moves to design a mini orbital outpostUS creating the first military space station Pentagon moves to design a mini orbital outpost

  ScienceJul 18, 2020, 10:48 AM IST

  ചൈനീസ് ഭീഷണി ചെറുക്കാന്‍ അമേരിക്കന്‍ പ്രതിരോധസംവിധാനമൊരുങ്ങുന്നു, ഷൂട്ടിങ് സ്റ്റാര്‍ തയ്യാര്‍!

  പതിനായിരം പൗണ്ട് ഭാരം വഹിക്കാന്‍ ശേഷിയോടു കൂടി രൂപകല്‍പ്പന ചെയ്ത 16 അടി വ്യാസമുള്ള ഷൂട്ടിംഗ് സ്റ്റാറിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആവശ്യങ്ങള്‍ക്കു വേണ്ടി നാസ വികസിപ്പിച്ചെടുത്തതാണ്. 

 • Pentagon reveals some details of Trump super duper hypersonic missilePentagon reveals some details of Trump super duper hypersonic missile

  ScienceJul 18, 2020, 9:58 AM IST

  ഹൈപ്പര്‍ സോണിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്ക

  മാ​ർ​ച്ചി​ൽ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 • Pentagon finally releases leaked navy videos of UFOs officiallyPentagon finally releases leaked navy videos of UFOs officially

  ScienceApr 29, 2020, 10:55 AM IST

  പറക്കും തളികയുടെ നേവി പൈലറ്റുകൾ പകർത്തിയ വീഡിയോകൾ 'ഔദ്യോഗികമായി' പുറത്തുവിട്ട് പെന്റഗൺ

  കടലിനു മുകളിലൂടെ വേഗത്തിൽ നീങ്ങുന്ന പറക്കും തളിക കണ്ട് നേവി പൈലറ്റ് ആശ്ചര്യത്തോടെ," വാട്ട് ദ ഫ്*## ഈസ് ദാറ്റ്..." എന്ന് പറഞ്ഞു പോകുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.

 • Who is Qasem Soleimani: US kills top Iranian general in Baghdad air strikeWho is Qasem Soleimani: US kills top Iranian general in Baghdad air strike

  InternationalJan 3, 2020, 9:36 PM IST

  വധിച്ചത് 'ഇറാന്‍റെ ജെയിംസ് ബോണ്ടിനെ'; ഇറാന്‍റെ സൈനിക ചിറക് അമേരിക്ക അരിയുമ്പോള്‍.!

  ഇറാന്‍റെ സൈനിക- സര്‍ക്കാര്‍ തലങ്ങളില്‍ ഏറ്റവും ശക്തന്‍ എന്നാണ് അമേരിക്കന്‍ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ട കാസിം സൊലേമാനിയെ വിശേപ്പിക്കാന്‍ സാധിക്കൂ.  നിർണായക ശക്തിയായ സൊലൈമാനിയെ വധിക്കുന്നത് ഇറാന്‍റെ സൈനിക ശക്തിയുടെ ഒരു ചിറകരിയുന്നതിന് സമം എന്നാണ് അമേരിക്ക കണക്കൂകൂട്ടിയത്

 • How Qassem Soleimani was torn to shreds by a US missile and his body had to be identified by his RINGHow Qassem Soleimani was torn to shreds by a US missile and his body had to be identified by his RING

  InternationalJan 3, 2020, 7:17 PM IST

  നാല് അമേരിക്കന്‍ മിസൈലുകള്‍; കാസിം സൊലേമാനിയുടെ കൊലപാതകം ഒറ്റിക്കൊടുക്കലോ?

  2019 ഡിസംബര്‍ 31രാത്രി പുതുവത്സരാഘോഷത്തിനിടെ ഇറാഖിനെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെട്ടത്. അക്രമണമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ തന്നെ അമേരിക്ക ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.

 • pentagon release video photos of raid that Killed ISIS Chief Baghdadipentagon release video photos of raid that Killed ISIS Chief Baghdadi

  InternationalOct 31, 2019, 10:11 AM IST

  ബാഗ്ദാദി 'വേട്ട'യുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് പെന്‍റഗണ്‍

  ബാഗ്ദാദിയും രണ്ട് കുട്ടികളും നാല് സ്ത്രീകളും ഒരു പുരുഷനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടതെന്നും മക്കെന്‍സി വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുമ്പ് സ്ത്രീകള്‍ ചാവേര്‍ ബോംബാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

 • Pentagon defends Indias anti satellite missile testPentagon defends Indias anti satellite missile test

  InternationalApr 12, 2019, 11:49 PM IST

  ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് പെന്റഗൺ

  ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയില്‍ ഇന്ത്യക്ക് ഉത്കണ്ഠയുണ്ട്. അതിനാലായിരിക്കാം അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്ന് യുഎസ് സ്ട്രാറ്റജിക് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഇ ഹെയ്തന്‍

 • India to get access to almost 99 percentage of US defence technologiesIndia to get access to almost 99 percentage of US defence technologies

  Jun 26, 2016, 12:29 PM IST

  യുഎസ് പ്രതിരോധ സാങ്കേതിക വിദ്യയുടെ 99 ശതമാനവും ഇനി ഇന്ത്യക്കും ലഭ്യമാകും

  അമേരിക്കയുമായുള്ള മുഖ്യ പ്രതിരോധ പങ്കാളിയെന്ന പദവിക്ക് പിന്നാലെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയുടെ പ്രതിരോധ സാങ്കേതിക വിദ്യയില്‍ 99 ശതമാനവും ഇനി ഇന്ത്യക്ക് കൂടി ലഭ്യമാകും. അമേരിക്കയുമായി പ്രതിരോധ കരാര്‍ ഒപ്പുവെയ്ക്കുന്നതിന് തുല്യമായ പദവിയായിരിക്കും ഇനി ഇന്ത്യയ്ക്ക് ലഭിക്കുകയെന്ന് ഒബാമ ഭരണകൂടത്തിലെ ഒരു പ്രധാനിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.