Periya Double Murder Case
(Search results - 35)KeralaDec 1, 2020, 4:03 PM IST
പെരിയയിൽ സിബിഐയെ ഒഴിവാക്കാൻ ലക്ഷങ്ങൾ, നിസ്സഹകരണം, ഒടുവിൽ സർക്കാരിന് തിരിച്ചടി
കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി.
KeralaDec 1, 2020, 3:42 PM IST
പെരിയ കേസിൽ സർക്കാരിന് കനത്ത തിരിച്ചടി, സിബിഐ അന്വേഷണത്തിനെതിരായ ഹർജി തള്ളി
കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐയ്ക്ക് വിടരുതെന്ന സംസ്ഥാനസർക്കാരിന്റെ ഹർജി കോടതി തള്ളി.
KeralaNov 17, 2020, 12:10 AM IST
പെരിയയിൽ സിബിഐ: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
KeralaNov 3, 2020, 1:54 PM IST
പെരിയ ഇരട്ടകൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു
പെരിയ ഇരട്ട കൊലപാതക കേസ് കേരള ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. അത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
KeralaNov 2, 2020, 11:17 AM IST
പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ, സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി
പെരിയ കേസിലെ അന്വേഷണ വിവരങ്ങൾ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.
KeralaOct 26, 2020, 7:00 AM IST
പെരിയ ഇരട്ടക്കൊലകേസ് സുപ്രീംകോടതിയിൽ, സിബിഐ അന്വേഷണത്തിന് എതിരായ സർക്കാർ ഹർജി പരിഗണിക്കും
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനാൽ കേസ് ഡയറി അടക്കമുള്ള രേഖകൾ കേരള പൊലീസ് സിബിഐക്ക് നൽകിയിട്ടില്ല
KeralaOct 4, 2020, 9:03 PM IST
പെരിയ ഇരട്ടക്കൊലപാതകം: ഡിജിപിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി നാളെ ഹൈക്കോടതിയിൽ
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐ യ്ക്ക് കൈമാറിയിട്ടും കേസ് ഡയറി കൈമാറാത്ത നടപടി ചോദ്യം ചെയ്താണ് ഹർജി
KeralaSep 30, 2020, 8:33 AM IST
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ; കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കും
ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് നോട്ടീസ് നൽകുന്നത് അപൂർവമാണ്.
KeralaSep 25, 2020, 1:11 PM IST
പെരിയ ഇരട്ടക്കൊലക്കേസ്; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല
പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സിബിഐ അന്വേഷണത്തിനെതിരായ സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം സിബിഐ ഈ വിഷയത്തിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
KeralaSep 12, 2020, 12:10 PM IST
'പ്രതികളെ സംരക്ഷിക്കാൻ തലകുത്തിമറിയുകയാണ് സർക്കാർ'; ആരോപണവുമായി ശരത് ലാലിൻറെ അച്ഛൻ
ഒന്നര വർഷമായി കേസ് തെളിയാതിരിക്കാനും പ്രതികളെ സംരക്ഷിക്കാനും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട ശരത് ലാലിൻറെ അച്ഛൻ സത്യൻ. സുപ്രീം കോടതിയിൽ പോയാലും സിബിഐ അന്വേഷണത്തിനെതിരായി വിധി സമ്പാദിക്കാൻ സർക്കാരിന് പറ്റില്ല എന്നും അവസാനം വരെ തങ്ങൾ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.
KeralaSep 12, 2020, 11:06 AM IST
"ഇതാണോ സര്‍ക്കാരെ നീതി'? എല്ലാം ജനം കാണുന്നുണ്ട്", പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ
'ജനങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഒന്നൊര വര്‍ഷമായി സര്‍ക്കാര്‍ പെടാപ്പെടുകയാണ്'.
KeralaSep 12, 2020, 10:50 AM IST
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം തടയാനുള്ള അവസാന വഴിയും നോക്കി സർക്കാർ
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ക്രൈംബ്രാഞ്ച് ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാരിന്റെ വാദം.
KeralaSep 12, 2020, 10:20 AM IST
പെരിയ കേസിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ, സിബിഐയോട് നിസ്സഹകരണം
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും കഴിഞ്ഞ മാസം 25-ാം തീയതി ശരിവച്ചതാണ്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം ...
KeralaSep 12, 2020, 9:44 AM IST
പെരിയ കേസ് ഡയറി ചോദിച്ച് സിബിഐ കത്ത് നൽകിയത് നാല് തവണ, അനങ്ങാതെ പൊലീസ്
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും കഴിഞ്ഞ മാസം 25-ാം തീയതി ശരിവച്ചതാണ്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ അന്നും ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉടനടി, ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
KeralaSep 9, 2020, 12:31 PM IST
പെരിയ ഇരട്ടക്കൊലപാതകം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
പെരിയ ഇരട്ടക്കൊലപാതക്കേസിൽ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടയാൻ നോക്കിയതിനെ തുടർന്ന് ബാരിക്കേഡുകൾ തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്.