Periya Twin Murder Case
(Search results - 24)KeralaNov 2, 2020, 11:17 AM IST
പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ, സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി
പെരിയ കേസിലെ അന്വേഷണ വിവരങ്ങൾ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.
KeralaSep 30, 2020, 8:33 AM IST
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ; കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കും
ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് നോട്ടീസ് നൽകുന്നത് അപൂർവമാണ്.
KeralaSep 12, 2020, 10:20 AM IST
പെരിയ കേസിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ, സിബിഐയോട് നിസ്സഹകരണം
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും കഴിഞ്ഞ മാസം 25-ാം തീയതി ശരിവച്ചതാണ്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം ...
KeralaSep 12, 2020, 9:44 AM IST
പെരിയ കേസ് ഡയറി ചോദിച്ച് സിബിഐ കത്ത് നൽകിയത് നാല് തവണ, അനങ്ങാതെ പൊലീസ്
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും കഴിഞ്ഞ മാസം 25-ാം തീയതി ശരിവച്ചതാണ്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ അന്നും ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉടനടി, ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
KeralaAug 25, 2020, 12:12 PM IST
പെരിയ കേസ്: ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ ഏഴ് പ്രതികളുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ ഒന്ന് മുതൽ ഏഴാം പ്രതി വരെയുള്ളവർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.
KeralaAug 24, 2020, 8:38 PM IST
പെരിയ ഇരട്ടക്കൊലപാതക കേസ്; സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വിധി നാളെ
കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേൾക്കണം എന്ന് ശരത് ലാലിൻ്റെയും കൃപേഷിൻ്റേയും കുടുംബാംഗങ്ങൾ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെ ആണ് നിർണായക തീരുമാനം.
KeralaAug 24, 2020, 6:31 PM IST
പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വീണ്ടും ഹൈക്കോടതിയിൽ
കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഒമ്പത് മാസമായിട്ടും വിധി ഇല്ല. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
KeralaMar 3, 2020, 11:10 AM IST
പെരിയ കേസ് നിയമസഭയിൽ; വിടുവായത്തമെന്ന് മുഖ്യമന്ത്രി, ബഹളം, നാടകീയ രംഗങ്ങൾ
ഷാഫിയെ 'കള്ള റാസ്കൽ' എന്ന് ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ മൈക്കിലൂടെ വിളിച്ചെന്ന് പ്രതിപക്ഷം. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
KeralaJun 12, 2019, 2:12 PM IST
ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റി; പെരിയ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡിജിപിയുടെ ഓഫീസിന് വീഴ്ച പറ്റി. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഡിജിപിയോ എഡിജിപിയോ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശം നൽകി
KeralaJun 10, 2019, 7:04 PM IST
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി
ബാലഭാസ്ക്കറിന്റെ അപകട മരണത്തിലും പോസ്റ്റൽ വോട്ട് തിരിമറിയിലും ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിണറായി വിജയൻ.
KeralaJun 10, 2019, 8:11 AM IST
പെരിയ ഇരട്ടക്കൊല: സാക്ഷിപ്പട്ടികയിൽ കുറ്റാരോപിതരും സിപിഎമ്മുകാരും, അട്ടിമറിയോ?
കൊലപാതകത്തിൽ പങ്കുണ്ടെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ ആരോപിച്ചവരാണ് സാക്ഷി പട്ടികയിലുള്ളത്. സാക്ഷി മൊഴികളുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്.
KeralaMay 24, 2019, 6:04 AM IST
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സിപിഎം നേതാക്കൾ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹർജിയിലെ ആവശ്യം.
KeralaMay 15, 2019, 7:56 PM IST
പെരിയ ഇരട്ടക്കൊലപാതകക്കേസ്; പ്രതിരോധിക്കാനാവാതെ സിപിഎം
ഏരിയാ സെക്രട്ടറിയടക്കം കൂടുതൽ പാർട്ടി നേതാക്കൾ പ്രതിസ്ഥാനത്തെത്തിയതോടെ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സിപിഎമ്മിന്റെ പ്രതിരോധം നഷ്ടപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിയുംവരെ അറസ്റ്റ് നീട്ടിവച്ചുവെന്നും സിബിഐ അന്വേഷണം തടയാൻ ശ്രമങ്ങൾ നടക്കുന്നതായും കോൺഗ്രസ്സ് ആരോപിക്കുന്നു.
KeralaMay 14, 2019, 3:56 PM IST
പെരിയ കൊലപാതകം: അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉപാധികളോടെ ജാമ്യം
സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
KeralaMay 6, 2019, 9:56 AM IST
പെരിയ ഇരട്ടക്കൊലപാതകം: സിപിഎം എംഎല്‍എ അടക്കമുള്ളവരുടെ മൊഴിയെടുത്തു
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതക കേസില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് അടക്കം സിപിഎം നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്, ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്, ജില്ലാ സെക്രട്ടേറിയറ്റംഗം മുസ്തഫ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.