Search results - 105 Results
  • NEWS15, Oct 2018, 7:07 PM IST

    ഇന്ധനവില പിടിച്ചുനിര്‍ത്താൻ വിപണനരീതി മാറ്റണമെന്ന് ഉല്‍പാദക രാജ്യങ്ങളോടും വിദേശ കമ്പനികളോടും പ്രധാനമന്ത്രി

    ഇന്ധന വില പിടിച്ചു നിര്‍ത്താൻ വിപണന രീതി മാറ്റണമെന്ന് എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളോടും വിദേശ എണ്ണകമ്പനികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. 

  • fuel price hike

    KERALA14, Oct 2018, 11:38 AM IST

    പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ധിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ 66 പൈസയുമാണ് ഇന്നത്തെ വില. ആഭ്യന്തര ക്രൂഡ്‌ ഓയില്‍ ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ ഇന്ധനവില പിടിച്ചുനിര്‍ത്തുന്നത്‌ ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചിരുന്നു. എന്നാൽ ഈ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന്‌ വില വര്‍ദ്ധനവ്‌ വ്യക്തമാക്കുന്നത്.
     

  • NEWS12, Oct 2018, 8:29 AM IST

    വീണ്ടും ഇന്ധന വില ഉയരത്തിലേക്ക്; വീണ്ടും ഡീസലിന് 80 കടന്നു

    സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു

  • pertrol price 100

    MARKET11, Oct 2018, 1:46 PM IST

    രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയെ അമേരിക്ക സെഞ്ചുറിയടിപ്പിക്കുമോ?

    നവംബര്‍ നാല് മുതല്‍ ആരംഭിക്കാന്‍
    പോകുന്ന അമേരിക്കയുടെ ഇറാന്‍ ഉപരോധം
    ഇന്ത്യയ്ക്ക് പ്രതിസന്ധിയാവാന്‍ പോകുന്നു.
    ഉപരോധം നടപ്പാകുന്നതോടെ രാജ്യത്തെ
    പെട്രോള്‍, ഡീസല്‍ നിരക്ക് വലിയ തോതില്‍
    ഉയര്‍ന്നേക്കും

  • INDIA10, Oct 2018, 9:48 PM IST

    ഇന്ധനവില വര്‍ധനവ്: ദില്ലിയിൽ ഈ മാസം 22ന് പെട്രോൾ പമ്പുകൾ അടച്ചിടും

    ദില്ലി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ പെട്രോള്‍ പമ്പ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്.  ദില്ലിയിൽ ഈ മാസം 22 ന് പെട്രോൾ പമ്പുകൾ അടച്ചിടും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സമരം. സംസ്ഥാന സർക്കാർ  മൂല്യവർധന നികുതി കുറയ്ക്കണം എന്നാവശ്യപ്പെട്ടാണ് സമരം. പെട്രോൾ, ഡീസൽ, സി എൻ ജി വിൽപ്പന മുടങ്ങും.  പമ്പ് ഉടമകളാണ് സമരം പ്രഖ്യാപിച്ചത്

  • NEWS10, Oct 2018, 6:55 AM IST

    ഇന്ധനവില വര്‍ധന:കൊച്ചിയില്‍ സിഎന്‍ജി വാഹനങ്ങളുടെ എണ്ണം കൂടുന്നു

    കൊച്ചി:പെട്രോൾ- ഡീസൽ വില കുതിക്കുന്നതോടെ  കൊച്ചി നഗരത്തിൽ സിഎൻജി ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവ്. ഓട്ടോറിക്ഷ,ടാക്സി കാറുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വാഹനങ്ങൾ നഗരത്തിൽ സിഎൻജിയിലേക്ക് മാറി കഴിഞ്ഞു. പ്രകൃതി വാതകത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത വർഷം മാർച്ച് മാസത്തോടെ 12 സിഎൻജി സ്റ്റേഷനുകൾ കൂടി എറണാകുളം ജില്ലയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഇന്ത്യൻ ഓയിൽ അദാനി കമ്പനി അറിയിച്ചു.

  • NEWS8, Oct 2018, 1:40 PM IST

    ആര്‍ട്ടിക് സമുദ്രത്തിലെ എണ്ണ-ധാതു ശേഖരം ഉപയോഗിക്കാന്‍ ഇന്ത്യയെ സ്വാഗതം ചെയ്ത് പുതിന്‍

    ദില്ലി: ഇന്ത്യ-റഷ്യ സൗഹൃദത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുതിന്‍റെ ഇന്ത്യാ സന്ദര്‍ശനം. 19-ാമത്ത് ഇന്ത്യ-റഷ്യ ഉച്ചക്കോടിക്കിടെ ഇന്ത്യയെ റഷ്യന്‍ നിയന്ത്രണത്തിലുള്ള ആര്‍ട്ടിക് സമുദ്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പുതിന്‍ സ്വാഗതം ചെയ്തു. യൂറോപ്പിനെ ബന്ധിപ്പിക്കുന്ന കടല്‍ പാത പ്രയോജനപ്പെടുത്താനുംആര്‍ട്ടിക് സമുദ്രം കേന്ദ്രീകരിച്ചുള്ള എണ്ണ-പ്രകൃതി വാതക-ധാതു പര്യവേക്ഷണത്തില്‍ പങ്കുചേരാനും ഇന്ത്യന്‍ വ്യവസായികളെ സ്വാഗതം ചെയ്യുന്നതായി പുതിന്‍ പറഞ്ഞു. 

  • NEWS8, Oct 2018, 10:33 AM IST

    ഇന്ധനവില വീണ്ടും കൂടി; വര്‍ധന തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം കുറച്ച വിലയില്‍ തിരിച്ചെത്തും

    കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ച് വില കുറച്ചതിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു.  വില വര്‍ധന ഇതേ രീതിയില്‍ അഞ്ച് ദിവസം കൂടി തുടര്‍ന്നാല്‍ കുറയ്ക്കുമ്പോഴുള്ള വിലയേക്കാള്‍ കൂടുതലായി നിരക്ക് മാറും.

  • KERALA4, Oct 2018, 11:51 PM IST

    ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം: ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായപ്പോള്‍ സംസ്ഥാന നികുതി കുറക്കാന്‍  തയ്യാറാല്ലന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ നിലപാട്  പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ്  ചെന്നിത്തല .

  • Fuel Price

    NEWS4, Oct 2018, 7:19 PM IST

    പത്ത് സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചു

    ദില്ലി: കേന്ദ്രസര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഇന്ധനകന്പനികള്‍ സ്വന്തം നിലയില്‍ ഒരു രൂപ കുറയ്ക്കുകയും ചെയ്തതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധനവില കുറച്ചു തുടങ്ങി. 

    ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹരാഷ്ട്ര, ചത്തീസ്ഗഢ്, അസം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര എന്നീ പത്ത് സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചിട്ടുണ്ട്. ഇവയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.  എല്ലാം സംസ്ഥാനങ്ങളും രണ്ടര രൂപ വീതമാണ് കുറച്ചത്. ഇതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അഞ്ച് രൂപ വീതം നാളെ ഇന്ധന വില കുറയും. 

    ഇന്ധനവില നിയന്ത്രിക്കുന്ന കാര്യം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുക്കുന്നതായാണ് നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി വ്യക്തമാക്കിയത്. ഇന്ധനവിലയുടെ പേരില്‍ നാവു കൊണ്ടു മാത്രം കളിക്കുന്ന നേതാക്കള്‍ക്ക് ഇതൊരു പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

    മുംബൈ- 91.34, 80.01, ദില്ലി-84,75.45, കൊല്‍ക്കത്ത - 84.68,75.97,ചെന്നൈ- 87.33,79.79 എന്നിങ്ങനെയാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഇന്ധനവില. 

  • KERALA4, Oct 2018, 5:44 PM IST

    ഇന്ധനവില കുറയ്ക്കില്ലെന്ന കേരളത്തിന്‍റെ നിലപാട് തെറ്റെന്ന് കണ്ണന്താനം

    ഇന്ധനവില കുറയ്ക്കില്ലെന്ന കേരളത്തിന്‍റെ നിലപാട് തെറ്റെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

  • Web exclusive4, Oct 2018, 4:41 PM IST

    ഇന്ധന വില കുറച്ചു ഇത് എന്തിന്റെ സൂചനയാണ്? ഇനിയും വില കുറയുമോ?

    ഇന്ധന വില കുറച്ചു ഇത് എന്തിന്റെ സൂചനയാണ്? ഇനിയും വില കുറയുമോ?

  • KERALA4, Oct 2018, 4:24 PM IST

    ഇന്ധന വില; സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

    കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

  • INDIA4, Oct 2018, 3:31 PM IST

    നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍: ഇന്ധനവില കുറയും

    കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വലയുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചു. 2.50 രൂപ വീതമാണ് കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ വിലകൂടുമ്പോൾ കൂടുതൽ നികുതി ഈടാക്കുന്നുണ്ട്.

  • INDIA4, Oct 2018, 12:39 PM IST

    ഇന്ധനവില വര്‍ദ്ധന; പ്രധാനമന്ത്രി യോഗം വിളിച്ചു

    ഇന്ധന വില വര്‍ദ്ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം