Photo Series

(Search results - 10)

behind the photo

Arts21, Oct 2020, 6:14 PM

പ്രളയജലം കൊണ്ടുപോയ  പുസ്തകങ്ങള്‍

2018 ഓഗസ്റ്റിലെ പ്രളയത്തിനെടുത്ത ചിത്രമാണിത്. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു നടുക്കമാണ്. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളെയാണ് അന്ന് പ്രളയം ബാധിച്ചത്. ഞങ്ങളുടെ വീട് പമ്പയുടെ തീരത്താണെങ്കിലും കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ഒരിക്കല്‍പോലും ഇത്തരമൊരു ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.

I give you my life

Culture17, Aug 2020, 10:01 AM

'ഞാന്‍ നിങ്ങള്‍ക്കെന്‍റെ ജീവിതം തരുന്നു', ഈ അധോലോക നായകന്മാരുടെ ഭാര്യമാരുടെ ജീവിതം; ചിത്രങ്ങള്‍ കാണാം

ജപ്പാനിലെ ഏറ്റവും ശക്തവും, സ്വാധീനമുള്ള ക്രിമിനൽ മാഫിയയാണ് യാകുസ. വെറുമൊരു മാഫിയ മാത്രമല്ല അവർ, 400 വർഷത്തെ ജാപ്പനീസ് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംഘടനയാണത്.

aishwarya lekshmi photo series

Special15, Aug 2020, 5:42 PM

ഫോട്ടോ സ്റ്റോറിയുമായി ഐശ്വര്യ ലക്ഷ്മി; 'ലൗവ് ആഫ്റ്റർ ലൗവ്' വൈറൽ

ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിൽ ഭൂരിഭാഗം പേരും പ്രണയ നൈരാശ്യവും അനുഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പ്രമേയം വിഷയമാക്കി വിത്യസ്തമായ ഫോട്ടോ സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സിനിമാതാരം ഐശ്വര്യ ലക്ഷ്മി.

travel bloggers food photography

Food22, May 2020, 9:38 PM

കാട്ടിലും മഞ്ഞ് മൂടിയ കുന്നിലും ലോക്ഡൗണ്‍; സംഭവം എന്താണെന്ന് മനസിലായോ?

ഈ ലോക്ഡൗണ്‍ കാലത്ത് മിക്കവരും 'മിസ്' ചെയ്യുന്നത് യാത്രകളെയായിരിക്കും. പതിവായി യാത്ര ചെയ്തിരുന്നവരാണെങ്കില്‍ തീര്‍ച്ചയായും നിര്‍ബന്ധിതമായ ഈ അടച്ചുപൂട്ടിയിരിപ്പ് അവരെ തീര്‍ച്ചയായും വിരസതയിലാഴ്ത്തിക്കാണും.

robin sinha

Life10, May 2020, 1:21 PM

എവിടേയും പോകാനില്ല എന്നിട്ടും അവര്‍ അണിഞ്ഞൊരുങ്ങിയതിന്‍റെ കാരണം ഇതാണ് !

കൊവിഡ് 19 വ്യാപനം മൂലം വീടുകളില്‍ കുടുങ്ങിപ്പോയ ആളുകളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫോട്ടോഗ്രാഫി പരീക്ഷണവുമായി യുവാവ്. സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊന്നും കാണാന്‍ സാധിക്കാതെ വീടുകളില്‍ മാത്രമായി ചുരുങ്ങേണ്ടി വരുന്നത് പരിചയമില്ലാത്ത ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ എങ്ങനെയാവും പ്രതികരണം

• Sajid Abubaker

column3, Apr 2019, 1:45 PM

ലോകം തേടിനടക്കുന്ന മഞ്ഞുപുലി ഇതാ ഈ ക്യാമറയില്‍

സാജിദ് അബൂബക്കര്‍ ഹിമാലയന്‍ മലനിരകളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍

• Ajeeb komachi new 1

Magazine28, Mar 2019, 5:37 PM

ഇതു കണ്ടാല്‍ ആരും പറയും, നാമെത്ര ഭാഗ്യവാന്‍മാര്‍!

പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കൊമാച്ചിയുടെ ചിത്രങ്ങള്‍

• ajeeb komachi

Magazine27, Mar 2019, 4:58 PM

ആ ഫലസ്തീന്‍ കുട്ടി ചോദിച്ചു: 'നാട്ടില്‍ ചെന്നാല്‍ ഷാരൂഖ് ഖാനോട് ഞങ്ങളുടെ അന്വേഷണം അറിയിക്കാമോ?'

'ആ കുട്ടികള്‍ ഇന്ന് ബാക്കിയുണ്ടാവുമോ?'

ഫലസ്തീനിലെ റോക്കറ്റാക്രമണങ്ങളില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉള്ളിലാദ്യം ഉയരുന്ന ആധി കലര്‍ന്ന ചോദ്യം ഇതാണ്. ഫലസ്തീന്‍ മണ്ണിലൂടെ  ക്യാമറയുമായി നടത്തിയ യാത്രയ്ക്കിടെ കണ്ടുമുട്ടിയത് നിരവധി കുട്ടികളാണ്. കളിചിരികളോടെ ക്യാമറയ്ക്കു മുന്നില്‍ നിന്ന നിഷ്‌കളങ്കമായ മനസ്സുകള്‍. ഏതു നിമിഷവും കൊല്ലപ്പെടാമെന്ന സാദ്ധ്യതയുടെ മുനമ്പില്‍ അവരെ തനിച്ചാക്കിയാണ് അന്ന് ഞങ്ങള്‍ മടങ്ങിയത്. ഫലസ്തീന്‍ എന്നാല്‍ ഇപ്പോള്‍ അവരൊക്കെയാണ്. അവിടെ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതും ആ മുഖങ്ങളാണ്.

അവിചാരിതമായായിരുന്നു ആ സന്ദര്‍ശനം. കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ കാരണം ഫലസ്തീന്‍ മണ്ണില്‍ ചെല്ലുക എളുപ്പമല്ല. ജേണലിസ്റ്റുകളെ അതിനകത്ത് കയറ്റാന്‍ ഫലസ്തീന്‍ പൊലീസിനും ഇസ്രായേലി പൊലീസിനും ഭയവുമാണ്. അത്തരമൊരു സാഹചര്യത്തിലാണ് വീണുകിട്ടിയ ഒരവസരം ഉപയോഗിച്ച് അവിടെ ചെന്നത്. അസാധാരണമായിരുന്നു ആ അനുഭവം. കേട്ടറിഞ്ഞതൊന്നുമല്ല അവിടെ കാത്തിരുന്നത്. ഭാവനയില്‍ കാണാനാവുന്നതിനേക്കാള്‍ ഭീകരമായ ഒരവസ്ഥ. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ക്രൂരതകള്‍. സത്യങ്ങള്‍. അവിടെ ഏറ്റവും കൂടുതല്‍ കണ്ടത്, 'ഫോട്ടോഗ്രാഫി പാടില്ല' എന്ന മുന്നറിയിപ്പുകളാണ്.  സഞ്ചാരികളുടെ സംഘത്തിനൊപ്പം അവിടെ ചെല്ലുമ്പോള്‍ പലയിടത്തും ചോദ്യം ചെയ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന ടെലി ലെന്‍സും ക്യാമറയും ഏതാണ്ട് എല്ലായിടങ്ങളിലും എന്നെ ഒറ്റുകൊടുത്തു. എല്ലാ നിയന്ത്രണങ്ങളും മറികടന്ന് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.

അവിടത്തെ യാഥാര്‍ത്ഥ്യങ്ങളുടെ നൂറിലൊന്നേ ഇതിലുള്ളൂ. എങ്കിലും നിങ്ങള്‍ കാണുന്ന ഈ മനുഷ്യരും അവര്‍ പറയുന്ന ജീവിതവും യാഥാര്‍ത്ഥ്യമാണ്. ഈ ചിത്രങ്ങളില്‍ ചിലത് 2014ല്‍ 'ഒലീവ് ഇലയിലെ ഇളംചോര' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചോരയിറ്റുന്ന ഒരൊറ്റ ചിത്രവും അതില്‍ ഇല്ലായിരുന്നു. ഫലസ്തന്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ അനിശ്ചിതത്വമായിരുന്നു അവ തുറന്നുകാണിക്കാന്‍ ശ്രമിച്ചത്.  അത് ബോധപൂര്‍വ്വം ചെയ്തതായിരുന്നു. കാരണം, ഓരോ യുദ്ധവും ആത്യന്തികമായി സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെയാണ്. യുദ്ധത്തിനായി ഇടക്കിടെ മുറവിളികള്‍ ഉയരുന്ന നമ്മുടെ നാട്ടുകാരും അറിയണം എന്താണ് യുദ്ധങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതെന്ന കാര്യം. ഇതായിരുന്നു ആ പ്രദര്‍ശനത്തിന്റെ ഉദ്ദേശ്യം.

ഇനി കാണാം, ആ ചിത്രങ്ങള്‍.

• man holding hands

WEB SPECIALS12, Aug 2018, 12:56 PM

ആ ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ പറഞ്ഞു, 'ഇന്ത്യയിലെ ആണുങ്ങളുടെ സ്നേഹമാണ് സ്നേഹം'

കൈകോര്‍ത്ത് പിടിച്ചിരിക്കുന്നതെന്താണെന്ന് ചോദിച്ചാല്‍, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായതുകൊണ്ട്. ഞങ്ങള്‍ വലിയ സുഹൃത്തുക്കളാണ്.

• running

WEB SPECIALS7, Aug 2018, 1:25 PM

ഓട്ടം തുടങ്ങൂ, നിങ്ങളാകെ മാറും; വിഷാദം സ്ഥലംവിടും

'ഓട്ടം എന്‍റെ ചിന്തകളെ നിയന്ത്രിക്കാന്‍ സഹായിച്ചു. ഏതിലാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിച്ചു'.