Photography  

(Search results - 48)
 • lion photographed in kenya

  Lifestyle13, Oct 2019, 1:25 PM IST

  ഫോട്ടോയെടുക്കാന്‍ പേടിച്ച് അടുത്തേക്ക് ചെന്നു; സിംഹമാണെങ്കില്‍ വന്‍ പോസ്

  കാടുകളിലൂടെ യാത്ര ചെയ്ത് വന്യമൃഗങ്ങളുടെ ചിത്രമെടുക്കലാണ് കെനിയക്കാരനായ ഗ്രെന്‍ സൗര്‍ബിയെന്ന അറുപത്തിയൊമ്പതുകാരന്റെ വിനോദം. വിനോദം മാത്രമല്ല, അദ്ദേഹത്തിന്റെ ജോലിയും അതുതന്നെയാണ്. 

 • International4, Oct 2019, 8:37 PM IST

  'ന്‍റെ ജിറാഫേട്ടാ... തിരിഞ്ഞ് ഓട്... '; ജെയിംസ് നമ്പാസോയ്ക്ക് ലോകപുരസ്കാരം

  ലണ്ടനിൽ നടന്ന വാണ്ടർ‌ലസ്റ്റ് വേൾഡ് ഗൈഡ് അവാർഡ് 2019 ൽ മികച്ച സഫാരി ഗൈഡിനുള്ള അവാര്‍ഡ് ലഭിച്ചത് കെനിയയിലെ ഒലാരെ സംരക്ഷിത പ്രദേശത്തെ  ( Olare Mara Kempinski Masai Mara, Kenya ) ഗൈഡായ ജെയിംസ് നമ്പാസോയ്ക്കാണ്. സംരക്ഷിത പ്രദേശത്ത് പഠനാവശ്യത്തിനും വിനോദത്തിനുമായെത്തുന്ന അതിഥികളെ കൊണ്ടുപോകുന്നതിനിടെയാണ് ജെയിംസ് തന്‍റെ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഒടുവില്‍ ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന് ലോകത്തിന്‍റെ അംഗീകാരം നേടിക്കൊടുത്തു. അതില്‍ ഭക്ഷണത്തിനായുള്ള വന്യമായ വേട്ടയാടലുണ്ട്. കുട്ടികളുമൊത്തുള്ള മാതാപിതാക്കളുടെ കളികളുണ്ട്.  ജെയിംസ് നമ്പാസോ പകര്‍ത്തിയ വന്യജീവിതത്തിന്‍റെ ആ നേര്‍ക്കാഴ്ചകള്‍ കാണാം.
   

 • Underwater wedding photography

  Lifestyle1, Oct 2019, 9:43 PM IST

  വെള്ളത്തിനടിയിലെ റൊമാന്‍സ്; ഹൃദയം കീഴടക്കിയ വിവാഹ വീഡിയോ കാണാം

  വിവാഹ വീഡിയോകളില്‍ തന്നെ പല തരം പരീക്ഷണങ്ങളാണ് നാം കാണുന്നത്. പണ്ടൊക്കെ പച്ചപ്പട്ടു വിരിച്ച പുഞ്ചപ്പാടങ്ങളില്‍ മാനത്തോട്ട് നോക്കി നില്‍ക്കുന്ന വധുവും വരനുമാണ് വിവാഹ വീഡിയോകളിലെ സ്ഥിരം കാഴ്ചകള്‍. 

 • camera

  Chuttuvattom17, Sep 2019, 8:30 PM IST

  വന്യജീവി ഫോട്ടോഗ്രഫി മത്സരം; അപേക്ഷകള്‍ ക്ഷണിച്ചു

  വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ സെപ്‍തംബര്‍ 18 മുതല്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്

 • GALLERY12, Sep 2019, 3:26 PM IST

  മഹാബലി കണ്ട ക്രിസ്ത്യന്‍ വിവാഹം; കാണാം ആ കാഴ്ചകള്‍


  കേരളത്തിലെത്തിയ മഹാബലി നടന്ന് നടന്ന് ഒടുവിലൊരു കല്യാണം കൂടി. അങ്ങ് തിരുവല്ലയില്‍. വെഡ്ഡിങ്ങ് വീഡിയോഗ്രാഫി രംഗത്ത് പുതുമകളാണ് എന്നും ട്രന്‍റ്. ബിനു സീന്‍സിന്‍റെ പുതിയ വെഡ്ഡിങ്ങ് ഫോട്ടോഗ്രഫി ചിത്രങ്ങള്‍ ആ പുതുമ നിലനിര്‍ത്തുന്നു. മഹാബലി പങ്കെടുത്ത കല്യാണമാണ് ഇത്തവണത്തെ പുതുമ. ഈ കല്യാണം നടന്നത് തിരുവല്ല തോട്ടഭാഗം മലങ്കര കത്തോലിക്കാപ്പള്ളിയിലാണ്. യുകെയില്‍ താമസിക്കുന്ന ജെയ്മിയുടെയും മൈക്കിളിന്‍റെയും വിവാഹത്തിന് പങ്കെടുക്കാനായിരുന്നു മഹാബലിയെത്തിയത്. 
   

 • GALLERY10, Sep 2019, 12:49 PM IST

  ' ഇവരുടെ സന്തോഷം അല്ലേ എന്റെ സന്തോഷം !'; തരംഗമായി ' ഗ്രാന്‍റ്മാ ലൗവ് ' വിവാഹ ചിത്രങ്ങള്‍

  കോട്ടയം കൈപ്പുഴ മലയിൽ ക്നാനാനായ കുടുംബാംഗമായ 87 കാരി മറിയമാമ്മയ്ക്ക് മക്കളും കൊച്ചുമക്കളുമൊക്കെയായി ഒരു പാട് ബന്ധുക്കളുണ്ട്. ഇന്ത്യയില്‍ മാത്രമല്ല. അങ്ങ് അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമായി ആ രക്തബന്ധങ്ങള്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു. അങ്ങനെയിരിക്കെയാണ് കൊച്ചുമകളും അമേരിക്കയില്‍ താമസമാക്കിയ സാനിയക്കൊച്ചിന്‍റെ കല്ല്യാണമങ്ങ് ഉറപ്പിക്കുന്നത്. സാനിയയുടെ കല്ല്യാണ പടമെടുക്കാനെത്തിയത് പണ്ട് ബീച്ച് വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയിലൂടെ തരംഗമായ ബിനു സീന്‍സ് ഫോട്ടോഗ്രഫിയും സംഘവും.  ടീമെത്തിയപ്പോഴേ അമ്മച്ചിയേ അങ്ങ് 'ക്ഷ' പിടിച്ചു. പുതിയ പിള്ളേരേ അമ്മച്ചിക്കും. ഫൊട്ടോഗ്രഫറായ ബിനു സീൻസിന് തോന്നിയ ആശയം അമ്മച്ചിയോട് തുറന്നു പറഞ്ഞു. പിന്നേ കാര്യങ്ങള്‍ക്ക് ശരവേഗമായിരുന്നു. ഇതൊക്കെയെന്ത് എന്നായിരുന്നു മറിയാമ്മച്ചീടെ ഭാവം. എന്തോ വേണമെന്ന് പറഞ്ഞാമതി അമ്മച്ചി റെഡി. സൈക്കളില്‍ കേറണോ ? എപ്പോ കേറീന്ന് ചോദിച്ചാ മതി. 

  കൊച്ചുമോള്‍ടെ കല്ല്യാണത്തിന് അങ്ങനെ ചട്ടയും മുണ്ടും ഉടുത്ത് കൂളുങ്ങ് ഗ്ലാസും വച്ച് മറിയാമ്മച്ചി അങ്ങനെ സ്റ്റാറായി. സമൂഹ്യമാധ്യമങ്ങള്‍ അമ്മച്ചിയെ അങ്ങ് സ്റ്റാറാക്കി. '  ഗ്രാന്‍റ്മാ ലൗവ് ' എന്ന പേരില്‍ ഇന്ന് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാണ്. "കല്ല്യാണങ്ങള്‍ക്ക് ഗ്രൂപ്പ് ഫോട്ടോയില്‍ ഒതുക്കപ്പെടേണ്ടവരല്ല വീട്ടിലെ പ്രായമായവര്‍ എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉണ്ടായത്. ഇത് മുത്തശ്ശിയോട് പറഞ്ഞപ്പോള്‍ അവര്‍ നൂറ് ശതമാനം റെഡി. ഒരു സങ്കോചവും ഇല്ലെന്ന് മാത്രമല്ല. നിന്‍റെയൊക്കെ പായത്തില്‍ ഞാനെന്തൊക്കെ ചെയ്തിരുക്കുന്നുവെന്ന രീതിയും. പിന്നൊന്നും നോക്കിയില്ല. ഞങ്ങള്‍ പറഞ്ഞതിനേക്കാളേറെ നന്നായിട്ട് മറിയാമ്മച്ചി കൂടെ നിന്നു" -വെന്ന് ബിനു സീന്‍സ് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. കാണാം ആ കല്ല്യാണ ഫോട്ടോകള്‍.  

 • GALLERY19, Aug 2019, 3:38 PM IST

  സ്വപ്നഫ്രയിമുകളിൽ പകർത്തപ്പെട്ട ജീവിതങ്ങൾ, കഥപറയുന്ന ചിത്രങ്ങൾ

  ശബ്ദങ്ങളെ രേഖപ്പെടുത്തി വയ്ക്കുന്നിടത്താണ് മനുഷ്യന്‍ രേഖകള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ഇത്തരത്തില്‍ ആദിമ മനുഷ്യര്‍ വരച്ച ചിത്രങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ഗുഹകളില്‍ നിന്നായിരുന്നതിനാല്‍ നമ്മള്‍ അവയ്ക്ക് ഗുഹാ ചിത്രങ്ങളെന്ന് പേരിട്ടു. ഇത്തരത്തില്‍ രേഖപ്പെടുത്തിവയ്ക്കാനുള്ള മനുഷ്യന്‍റെ അദമ്യമായി ആഗ്രഹമാണ് പിന്നീട് പല കണ്ടുപിടിത്തങ്ങളിലേക്കും നമ്മെ കൊണ്ടെത്തിച്ചത്. ക്യാമറയുടെ ലക്ഷ്യവും മറ്റൊന്നല്ല. രേഖപ്പെടുത്തുക, അതും കാഴ്ചകളെ. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം. കാണാം കാഴ്ചയുടെ പുതിയ രീതി ശാസ്ത്രങ്ങളെ...

 • newborn baby

  Lifestyle3, Aug 2019, 10:50 PM IST

  'സൂക്ഷിച്ചുനോക്കിക്കേ ഉണ്ണീ? ഞങ്ങള്‍ക്ക് വല്ല മാറ്റവും ഉണ്ടോ?'

  അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു 'ഫേസ് ആപ്പ്'. സ്വന്തം ചിത്രങ്ങള്‍ പ്രായം കൂട്ടിയും, ഘടന മാറ്റിയുമൊക്കെ നിരവധി പേരാണ് ആഘോഷിച്ചത്. എന്നാല്‍ സംസാരിക്കാന്‍ പോലും പ്രായമായിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെങ്ങനെയാണ് ഇത്തരം ആപ്പുകളെല്ലാം ഉപയോഗിക്കുക, അല്ലേ?

 • decker

  Web Specials31, Jul 2019, 3:22 PM IST

  കടല്‍ സിംഹത്തെ വേട്ടയാടിപ്പിടിപ്പിക്കുന്ന കൂറ്റന്‍ തിമിംഗലം; ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ അപൂര്‍വ ചിത്രം

  ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ ഭാഗ്യം ലഭിച്ച നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് 27 കാരനായ ഡെക്കര്‍ പറയുന്നു.

 • whale and sea lion

  Lifestyle31, Jul 2019, 11:19 AM IST

  തിമിംഗലത്തിന്‍റെ വായിലകപ്പെട്ട കടല്‍ സിംഹം; അപൂര്‍വ്വ ചിത്രം

  '' ഞാന്‍ പല ആപൂര്‍വ്വ ചിത്രങ്ങളുമെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമാണ് '' - 27കാരനയാ ഡെക്കെര്‍ പറഞ്ഞു. 

 • GALLERY28, Jul 2019, 12:11 PM IST

  ആരാണ് ഭൂമിയെ രൂപപ്പെടുത്തിയത് ? ദൈവമോ ?

  ആരാണ് ഭൂമിയെ  രൂപപ്പെടുത്തിയത് ? ദൈവമെന്ന് ചിലര്‍. അല്ല, മനുഷ്യനെന്ന് മറ്റ് ചിലര്‍ ഇതൊന്നുമല്ല ഭൂമി സ്വയമേവ ഉണ്ടായതാണെന്ന് വേറെ ചിലര്‍. എന്നാല്‍ മറ്റൊരു വാദമാണ് മിലന്‍ റാജിസിക്സ് എന്ന ഫോട്ടോഗ്രാഫര്‍ മുന്നോട്ട് വെക്കുന്നത്. വാട്ടര്‍ ഷേപ്സ് ! വെള്ളം എങ്ങനെയാണ് ഭൂമിയെ ഇന്ന് കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയതെന്ന് ചിത്രങ്ങളിലൂടെ കാണിച്ചു തരികയാണ് മിലന്‍ റാജിസിക്സ്. അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫിക് പ്രോജക്റ്റാണ് വാട്ടര്‍ ഷേപ്സ്. ഏരിയൽ ഫോട്ടോഗ്രാഫിയിലൂടെ വെള്ളം ഒരു ഗ്രഹത്തെ എങ്ങനെയാണ്  രൂപപ്പെടുത്തിയെടുക്കുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നു. മിലന്‍ റാജിസിക്സിന്‍റെ ഫോട്ടോഗ്രാഫുകളില്‍ അമൂർത്തതയും ഡോക്യുമെന്‍ററി റിയലിസവും തമ്മിലുള്ള അതിർവരമ്പുകള്‍ ഇല്ലാതാകുന്നു. കാണാം ഭൂമിയുടെ രൂപപ്പെടല്‍ ചിത്രങ്ങള്‍... 

 • GALLERY8, Jul 2019, 4:34 PM IST

  കണ്ടവരൊക്കെ പറയുന്നു... 'കിടിലോസ്ക്കി'; തൃക്കണ്ണന്‍റെ കാഴ്ചകള്‍ കാണാം

  കാഴ്കകളെ നമ്മള്‍ ഇരുകണ്ണിലൂടെ കാണുമ്പോള്‍, മൂന്നാം കണ്ണിലൂടെയാണ് ഒരു ഫോട്ടോഗ്രാഫര്‍ തന്‍റെ ഓരോ ചിത്രത്തെയും പകര്‍ത്തിവെയ്ക്കുന്നത്. അതിനാല്‍ തന്നെ പെട്ടെന്ന് നമ്മുടെ കണ്ണില്‍പ്പെടാത്ത പലതും ആ മൂന്നാം കണ്ണില്‍ പതിയുന്നു. കാണുന്ന കാഴ്ചകളില്‍ ചില ചെറിയ മിനുക്കു പണികള്‍. ഉഗ്രനൊരു ചിത്രം റെഡി. 

  ഫോട്ടോഗ്രാഫിയില്‍ താല്പര്യമുണ്ടായിരുന്ന അഞ്ചാം ക്ലാസുകാരന്‍ ഹഫീസ് സജീവിനും ഏത് വിധേനയും ചിത്രങ്ങളെടുക്കുന്നതിനോടായിരുന്നു ആദ്യകാലത്ത് താല്പ‍ര്യം. എന്നാല്‍ ഒന്നൂടെ മുതിര്‍ന്നപ്പോള്‍, വെറുതെ ഫോട്ടോയെടുത്ത് ഇടുന്നതില്‍ ഹഫീസിന് താല്പര്യമില്ലാതായി. അതിലെന്ത് പുതുതായി ചെയ്യാന്‍ കഴിയുമെന്ന അന്വേഷണമാണ് ഹഫീസിനെ തൃക്കണ്ണനിലെത്തിച്ചത്. ഇന്ന് സമൂഹമാധ്യമങ്ങളില്‍ തൃക്കണ്ണന്‍ 'കിടിലോസ്കി'യാണ്. 

  ഒരേ സമയം മനോഹരമായ ഒരു ചിത്രം കാണാമെന്നത് മാത്രമല്ല തൃക്കണ്ണന്‍റെ പ്രത്യേക. അതില്‍ ഒരു സന്ദേശം കൂടിയുണ്ടായിരിക്കും. കാഴ്ചക്കാരന്‍റെ കണ്ണില്‍ നിന്ന് മായാതെ അതങ്ങനെ നില്‍ക്കും. പിന്നീട് എപ്പോഴെങ്കിലും ആ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ ഹഫീസിന്‍റെ ചിത്രങ്ങള്‍ നമ്മുടെ ഉള്ളില്‍ തെളിഞ്ഞുവരും. അത്രേ ഞാനും ഉദ്ദേശിച്ചൊള്ളൂവെന്ന് അതേക്കിറുച്ച് ചോദിച്ചാല്‍ ചിരിച്ചു കൊണ്ട് ഹഫീസിന്‍റെ മറുപടി ഉടനെത്തും. 
   

 • jayech padichal
  Video Icon

  INTERVIEW26, Jun 2019, 2:06 PM IST

  ആകെയുള്ള സമ്പാദ്യമായ ഓട്ടോറിക്ഷ വിറ്റ് ഫോട്ടോഗ്രഫി തുടങ്ങി, ഒരു സംവിധായകന്‍ ജനിച്ച കഥ


  പ്രകൃതിയെ സുന്ദരമായി ക്യാമറയിലാക്കുന്ന, അപൂര്‍വ ഫോട്ടോകള്‍ക്കും ദൃശ്യങ്ങള്‍ക്കുമായി ക്ഷമയോടെ കാത്തിരിക്കുന്ന ജയേഷ് പാടിച്ചാല്‍. 

 • thrissure pooram

  Kerala12, May 2019, 6:27 PM IST

  ക്യാമറക്കണ്ണിലെ പൂരം; തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

  തൃശൂർ പൂരത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പൂരാഘോഷങ്ങളുടെ വൈവിധ്യമാർന്ന ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്. 

 • 100 Megapixel mobile camera

  Technology18, Mar 2019, 5:21 PM IST

  100 മെഗാ പിക്‌സല്‍ ശേഷിയുള്ള മൊബൈല്‍ ക്യാമറകള്‍ ഇനി സാധ്യം

  സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസ്സര്‍ നിര്‍മാതാക്കളായ ക്യുവല്‍കോമിന്റെ പുതിയ മൊബൈല്‍ പ്രോസസ്സറിന് 192 മെഗാ പിക്‌സല്‍ വരെയുള്ള ക്യാമറയെയും വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഈ വര്‍ഷം തന്നെ 100 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറകള്‍ വിപണിയിലെത്തും.