Ponani  

(Search results - 12)
 • Chuttuvattom16, Dec 2019, 7:31 PM

  നാല് വയസുകാരിക്ക് പീഡനം; 65 കാരൻ അറസ്റ്റിൽ

  പെരുമ്പടപ്പിൽ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 65 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

 • pv anwar

  news1, May 2019, 11:00 PM

  പിവി അൻവറിന് സിപിഎമ്മിന്റെ താക്കീത്; സിപിഐയ്ക്കെതിരെ വിവാദ പരാമര്‍ശം ഉണ്ടാവരുത്

  മുസ്ലീം ലീഗും സിപിഐയും ഒരുപോലെയാണെന്നും സിപിഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു പി.വി. അൻവറിന്‍റെ വിവാദ പരാമര്‍ശം. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി.പി.സുനീര്‍ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അൻവര്‍ ആരോപിച്ചിരുന്നു.
 • news23, Apr 2019, 4:55 PM

  വോട്ടെടുപ്പ് ആഘോഷിച്ച് കണ്ണൂരും വയനാടും, മന്ദഗതിയില്‍ പൊന്നാനി

  കണ്ണൂരിനോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍ഗോഡും വയനാടും പിന്നെ പാലക്കാടും ഇതേ വാശിയോടെ വോട്ടു ചെയ്തു. 

 • p v anwar kt jaleel

  news19, Apr 2019, 4:27 PM

  പൊന്നാനിക്കൊടുമുടിയിൽ അൻവർ ചെങ്കൊടി നാട്ടുമെന്ന് കെ ടി ജലീല്‍

  പൊന്നാനിയിൽ ''കത്രിക'' ജയിക്കുമെന്നുറപ്പാണ്. അതുകൊണ്ടാകും തോറ്റാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് അൻവർ  പറഞ്ഞതെന്നും ജലീല്‍

 • p k Kunhalikutty

  news9, Mar 2019, 3:34 PM

  മലപ്പുറം നിലനിര്‍ത്തി കുഞ്ഞാലിക്കുട്ടി: കേരളരാഷ്ട്രീയത്തിലേക്ക് ഉടനെയില്ല

  കോഴിക്കോട്: പാര്‍ട്ടിയുടെ രണ്ട് സിറ്റിംഗ് എംപിമാരേയും അതേ സീറ്റുകളില്‍ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും മുന്‍കാലങ്ങളിലേത് പോലെ അനായാസമായല്ല ആ തീരുമാനം വന്നത്. പൊന്നാനി,മലപ്പുറം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പരസ്പരം മാറ്റാന്‍ ലീഗിനകത്ത് അവസാനഘട്ടത്തിലും ആലോചനകള്‍ നടന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന. പൊന്നാനി സീറ്റിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് സിപിഎം നീട്ടിക്കൊണ്ട് പോയത് കുഞ്ഞാലിക്കുട്ടി അവിടെ മല്‍സരിച്ചേക്കുമെന്ന സംശയം കാരണമാണെന്നും സൂചനയുണ്ട്. 

 • news9, Mar 2019, 1:20 PM

  ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലഭിക്കും

  കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീംലീഗ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം സീറ്റ് അനുവദിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടെന്നും ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിച്ചെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ വിശദകരിക്കുന്നതിനെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. 

 • news9, Mar 2019, 11:16 AM

  16 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം: പൊന്നാനിയില്‍ പിവി അന്‍വര്‍

  തിരുവനന്തപുരം: പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരേയും പാര്‍ട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. എകെജി സെന്‍ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 

 • Elections8, Mar 2019, 3:37 PM

  പൊന്നാനിയില്‍ കോണ്‍ഗ്രസുകാരെ ലക്ഷ്യമിട്ട് സിപിഎം: കരുതലോടെ ലീഗ് ക്യാംപ്

  മലപ്പുറം: പൊന്നാനിയില്‍  കോണ്‍ഗ്രസ് വോട്ട് ചോര്‍ത്താന്‍ ലക്ഷ്യമിട്ട് സിപിഎം. പിവി അന്‍വറിനെയോ മറ്റെതേങ്കിലും കോണ്‍ഗ്രസ് വിമതനെയോ കണ്ടെത്തി പൊന്നാനിയില്‍ മത്സരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം മുതലെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 

 • innocent chalakkudi

  news7, Mar 2019, 1:54 PM

  ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിക്കും, പൊന്നാനിയില്‍ തീരുമാനമെടുക്കാതെ സിപിഎം

  തിരുവനന്തപുരം: ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന് രണ്ടാമൂഴം നല്‍കാന്‍ തീരുമാനിച്ചത്. 

 • news6, Mar 2019, 9:47 PM

  പൊന്നാനിയിലും എംഎല്‍എയെ ഇറക്കാന്‍ സിപിഎം ? അന്‍വറും അബ്ദു റഹ്മാനും പരിഗണനയില്‍

  മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിലന്പൂര്‍ എംഎല്‍എ പിവി അന്‍വറിനേയും, താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന്‍റേയും പേരുകള്‍ സിപിഎം പരിഗണിക്കുന്നു. സ്ഥാനാര്‍ഥികളെ കണ്ടെത്താനായി ചേര്‍ന്ന പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ യോഗം ഇരുവരുടേയും പേരുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മുന്‍പാകെ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടാവും. 

 • Elections14, Jan 2019, 8:44 AM

  പ്രാദേശിക പ്രശ്നങ്ങള്‍ തീര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്-ലീഗ് നേതൃത്വം

  മലപ്പുറം:ലോക്സഭാ തെര‌ഞ്ഞെടുപ്പിന് മുൻപായി മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് – ലീഗ് പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ സജീവമായി. പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും ആര്യാടന്‍ മുഹമ്മദിന്‍റേയും നേതൃത്വത്തിലാണ് ഇക്കാര്യങ്ങള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും രണ്ട് വഴിക്കായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ച ലോക്സഭാ ഉപതെര‌ഞ്ഞെടുപ്പോടെ തര്‍ക്കങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിച്ചതാണ്. പലസ്ഥലങ്ങളിലും വീണ്ടും പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് ലീഗിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒത്തുചേര്‍ന്നത്.