Pooram

(Search results - 214)
• undefined

ChuttuvattomApr 24, 2021, 11:23 AM IST

തൃശ്ശൂര്‍ പൂരം അപകടം ; വേദനയ്ക്കിടയില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഏറെ കരുതലോടെ നടന്ന തൃശ്ശൂര്‍ പൂരം നടത്തിപ്പിനിടെ അര്‍ദ്ധരാത്രിയോടെ വേദനാജനകമായ വാര്‍ത്തയെത്തി. അർദ്ധരാത്രി മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ  ബ്രഹ്മസ്വം മഠത്തിന് സമീപത്തെ കൂറ്റൻ ആൽമരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ ചടങ്ങുകളെല്ലാം നേരത്തെയാക്കി. ചടങ്ങുകള്‍ കുറച്ചു. സാധാരണഗതിയില്‍ ഉച്ചയോടെ നടക്കേണ്ട ഉപചാരം ചൊല്ലിപിരിയല്‍ ഇത്തവണ നേരത്തെയാക്കി.

ഇന്നലെ അര്‍ദ്ധരാത്രിയില്‍ അപകടം നടക്കുമ്പോള്‍ മഴയോ, കാറ്റോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആല്‍ത്തറയ്ക്ക് കീഴില്‍ വാദ്യഘോഷം ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ആല്‍മരത്തിന്‍റെ വലിയൊരു ശാഖ പൊട്ടിവീണത്. തൃശൂർ പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും തിരുവമ്പാടി ദേശക്കാരാണ്. ഇരുവരുടേയും തലയ്ക്കായിരുന്നു പരുക്ക്. ദുരന്തത്തില്‍ 25 പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു അപകടം. ബ്രഹ്മസ്വം മഠത്തിന്‍റെ മുന്നിലുള്ള കൂറ്റൻ ആൽമരത്തിന്‍റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്. ഈ സമയം രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു.

വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആളുകളെ പുറത്തെടുക്കുകയായിരുന്നു. ഏറെ പഴക്കമുള്ള ആൽമരമാണ് ഒടിഞ്ഞ് വീണത്. കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ സമീപത്തെ പന്തലിൽ തിടമ്പേറ്റി നിന്നിരുന്ന കൊമ്പൻ കുട്ടൻകുളങ്ങര അർജുനൻ പരിഭ്രാന്തിയിൽ ഓടി. ആനയെ പെട്ടെന്ന് തളയ്ക്കാന്‍ കഴിഞ്ഞത് കൂടുതല്‍ ദുരന്തങ്ങളൊഴിവാക്കി. ഇന്നലത്തെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വവും ഇന്ന് ആനകളെ കുറച്ചു. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും തിടമ്പേറ്റിയ ആനകള്‍ തെക്കേ നടയില്‍ നിന്ന് ഉപചാരം ചൊല്ലി പിരിയും. അതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരാഘോഷ ചടങ്ങുകള്‍ കഴിയും. ഇന്നലെ പകല്‍ നടന്ന തൃശ്ശൂര്‍ പൂരാഘോഷത്തിന്‍റെ ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ ചന്ത്രു പ്രവത്, ശരത്ത്, അനീഷ് നെട്ടൂരാന്‍.

pooram accident

KeralaApr 24, 2021, 10:42 AM IST

തൃശൂർ പൂരത്തിനിടെ അപകടം: റിപ്പോർട്ട് തേടി ജില്ലാ കലക്ടർ

പൊട്ടി വീണ മരത്തിന്റെ പഴക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാകലക്ടർ നിർദ്ദേശം നൽകിയത്. ഇന്നലെ അർധരാത്രിയോടെയാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ ആൽമരത്തിന്റെ ശാഖ പൊട്ടിവീണ് അപകടമുണ്ടായത്.

• undefined

KeralaApr 24, 2021, 9:26 AM IST

ചടങ്ങുകൾ വെട്ടിച്ചുരുക്കി, തൃശ്ശൂർ പൂരം സമാപിച്ചു: അടുത്ത പൂരം 2022 മെയ് പത്തിന്

ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശ്ശൂർ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്.

pooram fire work

KeralaApr 24, 2021, 7:52 AM IST

ദുരന്തത്തിന്റെ ഞെട്ടലിൽ പൂര നഗരി; കരിമരുന്ന് പ്രയോഗം ഉപേക്ഷിച്ചു, വെടിക്കോപ്പുകൾ പൊട്ടിച്ചു തീർത്തു

വെടിക്കെട്ട് സാമഗ്രികൾ മൈതാനത്ത് നിന്ന് നീക്കുക പ്രയാസമായതിനാൽ ആണ് പൊട്ടിച്ച് നശിപ്പിക്കാൻ തീരുമാനമെടുത്തത്. ദേശക്കാരെ പൂർണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്.

pooram accident

KeralaApr 24, 2021, 2:29 AM IST

പൂരനഗരിയെ കണ്ണീരിലാഴ്ത്തി അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് തിരുവമ്പാടിയും പാറമേക്കാവും

അപകടം നടക്കുന്നതിന് മുമ്പ് തന്നെ വെടിമരുന്നുകള്‍ എല്ലാം നിറച്ചു കഴിഞ്ഞിരുന്നു. അത് തിരിച്ചെടുക്കുന്നത് അപകടമാണ്. നിര്‍വീര്യമാക്കുന്നത് അപടമായതിനാല്‍ പൊട്ടിച്ച്, അത് നശിപ്പിച്ച് കളയാനാണ് തീരുമാനമെടുത്തത്.

pooram tree

KeralaApr 24, 2021, 12:48 AM IST

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു

വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈത്യുതി ആഘാതമേറ്റതായും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

• undefined

ChuttuvattomApr 23, 2021, 1:39 PM IST

കരുതലിന്‍റെ കുടമാറ്റം; കൊവിഡ് പ്രോട്ടോക്കാളില്‍ തൃശ്ശൂര്‍ പൂരം

പുരുഷാരമില്ലാതെ പൂരാഘോഷ ചടങ്ങുകള്‍ നടക്കുകയാണ്. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി കൊണ്ട് പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ തൃശ്ശൂര്‍ പൂരം നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്ത്രു പ്രവത്, അനീഷ് നെട്ടൂരാന്‍.

• undefined

KeralaApr 23, 2021, 9:45 AM IST

കൊവിഡ് പ്രോട്ടോക്കോളിൽ ഇന്ന് തൃശ്ശൂ‍ർ പൂരം: ആൾക്കൂട്ടമൊഴിഞ്ഞ് തേക്കിൻക്കാട് മൈതാനം

ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. 32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുന്നാഥന് മുന്നിലേക്കെത്തുക.

• undefined

KeralaApr 23, 2021, 6:34 AM IST

തൃശ്ശൂർ പൂരം ഇന്ന്; പൂരം വിളിച്ചുണർത്താൻ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് അല്പസമയത്തിനകം

ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദേശം.

• undefined

ChuttuvattomApr 22, 2021, 3:01 PM IST

വിവാദങ്ങള്‍ക്കൊടുവില്‍, നിയന്ത്രണങ്ങള്‍ക്ക് നടുവില്‍, തൃശ്ശൂര്‍ പൂര വിളംബരം നടത്തി

ഇരുന്നൂറ്റി ഇരുപത്തിയഞ്ചാം തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂര വിളംബര ചടങ്ങുകള്‍ അവസാനിച്ചു. നെയ്തലക്കാവ് ഭ​ഗവതി വടക്കുംനാഥനെ ഒരുതവണ വലംവെച്ച് തെക്കേ ​ഗോപുരം വഴി പുറത്തേക്കെഴുന്നള്ളി, പൂരവിളമ്പരം നടത്തി. എറണാകുളം ശിവകുമാർ എന്ന നാട്ടാനയാണ് നെയ്തലക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റിയത്. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്‍റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എ‍ഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. തൃശ്ശൂര്‍ പൂരം ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്‍ ശ്യാം, അനീഷ്.

pooram

KeralaApr 22, 2021, 11:56 AM IST

പൂരവിളംബരമായി; നെയ്തലക്കാവ് ഭ​ഗവതി തെക്കേ ​ഗോപുരം വഴി പുറത്തേക്കെഴുന്നള്ളി

പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാകും തൃശ്ശൂർ പൂരം നടത്തിപ്പ്. സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസ്സുള്ളവര്‍ക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല.

thrissur pooram

KeralaApr 22, 2021, 6:27 AM IST

തൃശ്ശൂർ പൂരവിളംബരം ഇന്ന്, നഗരം പൊലീസ് നിയന്ത്രണത്തിൽ, സുരക്ഷയ്ക്ക് 2000 പൊലീസുകാർ

പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാകും തൃശ്ശൂർ പൂരം നടത്തിപ്പ്. സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസ്സുള്ളവര്‍ക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

thrissure pooram

KeralaApr 21, 2021, 10:39 PM IST

കൊവിഡ് പരിശോധനാ ഫലം വൈകുന്നു, തൃശൂർ പൂര വിളമ്പരം പ്രതിസന്ധിയിൽ

പാസ് കിട്ടിയില്ലെങ്കില്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം അറിയിച്ചു.

• undefined

KeralaApr 20, 2021, 10:24 PM IST

തൃശ്ശൂര്‍ പൂരത്തിന് 15 ആനകളെ എഴുന്നള്ളിക്കും; നിലപാടിൽ ഉറച്ചു പാറമേക്കാവ്

വെടിക്കെട്ട് സാധരണ പോലെ നടത്തും. ഇലഞ്ഞിത്തറ മേളത്തിൽ കലാകാരന്മാർക്ക് മാത്രമായിരിക്കും പ്രവേശനം. ചമയ പ്രദർശനം, സാംപിള്‍ വെടിക്കെട്ട് എന്നിവ ഉണ്ടാകില്ല. ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന്  ദേവസ്വം ആഘോഷ സമിതി വ്യക്തമാക്കി.

thrissur pooram

KeralaApr 20, 2021, 2:21 PM IST

18 പേർക്ക് കൊവിഡ്, പ്രതിസന്ധി, പൂരം പ്രദർശനം നിർത്തി, വെടിക്കെട്ടിനും കാണികൾ പാടില്ല

വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 18 പേർക്ക് രോഗം സ്ഥിരീകരിച്ചത്.