Prabhas
(Search results - 119)Movie NewsFeb 14, 2021, 11:10 AM IST
വാലന്റൈൻസ് ഡേ സമ്മാനവുമായി പ്രഭാസ്; 'രാധേ ശ്യാം' ടീസര്‍
ആരാധകർക്ക് വാലന്റൈന്‍സ് ഡേ സമ്മാനവുമായി പ്രഭാസിന്റെ റൊമാന്റിക് ചിത്രം രാധേ ശ്യാം ടീസർ റിലീസ് ചെയ്തു. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ വേഷമിടുന്നത്. പൂജ ഹെഗ്ഡെ ആണ് നായിക. പ്രേരണ എന്നാണ് കഥാപാത്രത്തിന്റെ പേര്.
Movie NewsFeb 2, 2021, 10:42 PM IST
പ്രഭാസ്- സെയ്ഫ് അലിഖാൻ ചിത്രം 'ആദിപുരുഷി'ന്റെ സെറ്റില്‍ തീപിടിത്തം
പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന 'ആദിപുരുഷ്' സിനിമയുടെ ലൊക്കേഷനിൽ തീപിടിത്തം. മുംബൈയിലെ സ്റ്റുഡിയോയില്‍ വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. സെറ്റിലെ ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Movie NewsJan 14, 2021, 6:11 PM IST
'കെജിഎഫ്' സംവിധായകനൊപ്പം പ്രഭാസ്; 'സലാർ' ചിത്രീകരണം ആരംഭിക്കുന്നു, ആവേശത്തിൽ ആരാധകർ
കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകാൻ പ്രഭാസ്. 'സലാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ജനുവരി 15ന് ആരംഭിക്കും. ബാഹുബലി നായകൻ പ്രഭാസിന്റെ ആരാധകർക്കിടയിൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനം വളരെയധികം ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
Movie NewsJan 6, 2021, 5:58 PM IST
പ്രഭാസ് നായകനാകുന്ന 'രാധേ ശ്യാം' താജ് ഫല്ക്നുമ' പാലസില്‍ ചിത്രീകരിക്കുന്നു!
പ്രഭാസിന്റേതായി കാത്തിരിക്കുന്ന സിനിമയാണ് രാധേ ശ്യാം. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അവസാന ഭാഗങ്ങള്‍ ഹൈദരാബാദിലെ താജ് ഫല്ക്നുമ പാലസില്‍ ചിത്രീകരിക്കുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം നീണ്ടത്. ഇപ്പോള്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ് സിനിമയുടെ പ്രവര്‍ത്തകര്‍.
Movie NewsDec 12, 2020, 2:16 PM IST
പ്രഭാസിന്റെ ഗോഡ്ഫാദര് റോളില്‍ മോഹന്‍ലാല്‍? വാഗ്ദാനം 20 കോടി പ്രതിഫലമെന്ന് തെലുങ്ക് മാധ്യമങ്ങള്‍
2016ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നുമായിരുന്നു
Movie NewsDec 5, 2020, 10:33 PM IST
പ്രഭാസ് ഇനി അധോലോക നായകൻ!
ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. കെജിഎഫ് ഫെയിം പ്രശാന്ത് നീലിന്റെ സിനിമയിലാണ് ഇനി പ്രഭാസ് അഭിനയിക്കുക. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു. സാലാര്‍ എന്ന സിനിമയിലാണ് പ്രഭാസ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാക്കിയിരുന്നില്ല. സിനിമയുടെ കഥ സംബന്ധിച്ചാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.
Movie NewsDec 2, 2020, 8:05 PM IST
1000 കോടി ബജറ്റില്‍ മൂന്ന് സിനിമകള്‍! പ്രഭാസിന് ആകെ ലഭിക്കുന്ന പ്രതിഫലം
പ്രഭാസിന്റെ നായികയായി പൂജ ഹെഗ്ഡെ എത്തുന്ന രാധെ ശ്യാമിന്റെ ബജറ്റ് 250 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2022 ഓഗസ്റ്റ് 11ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ആദിപുരുഷിന്റെ ബജറ്റ് ഇതിലും ഉയര്‍ന്നതാണ്. 450 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍
Movie NewsDec 2, 2020, 3:33 PM IST
ഇതാ വൻ പ്രഖ്യാപനം, കെജിഎഫ് സംവിധായകന്റെ ചിത്രത്തില്‍ പ്രഭാസ്, ഫസ്റ്റ് ലുക്ക് പുറത്ത്
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. ഒട്ടേറെ സിനിമകളാണ് പ്രഭാസ് നായകനായി എത്താനിരിക്കുന്നത്. ഓരോ സിനിമകളും ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇപ്പോഴിതാ കെജിഎഫ് എന്ന ഹിറ്റുമായി ശ്രദ്ധേയനായ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശാന്ത് നീല്‍ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ നേരത്തെ തുടങ്ങിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി പേരും പ്രഖ്യാപിച്ചിരിക്കുകയാണ്.
Movie NewsNov 28, 2020, 5:43 PM IST
ജയറാം വീണ്ടും തെലുങ്കിലേക്ക്; ഇക്കുറി പ്രഭാസിനൊപ്പം
ജയറാമിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. അനുഷ്ക ഷെട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'ഭാഗ്മതി' (2018) ആയിരുന്നു ജയറാമിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം
Movie NewsNov 19, 2020, 2:26 PM IST
പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ഇതിഹാസ ചിത്രം; ‘ആദിപുരുഷി‘ന്റെ റിലീസ് പ്രഖ്യാപിച്ചു
പ്രഭാസ് നായകനാകുന്ന ഇതിഹാസ ചിത്രം ‘ആദിപുരുഷി‘ന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട് ട്വിറ്ററിലൂടെയാണ് റീലീസ് തീയതി പ്രഖ്യാപിച്ചത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാമായണകഥയെ പ്രമേയമാക്കിയാണ് ഓം റൗട്ട് ചിത്രം ഒരുക്കുന്നത്.
Movie NewsNov 12, 2020, 3:06 PM IST
പ്രഭാസ് - പൂജ ഹെഗ്ഡെയുടെ 'രാധേ ശ്യാം', ക്ലൈമാക്സിനായി വൻ സെറ്റ് ഉയരുന്നു!
പ്രഭാസ് നായകനാകുന്ന പുതിയ സിനിമയാണ് രാധേ ശ്യാം. രാധ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഇറ്റലിയിലെ ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന് വേണ്ട സെറ്റിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.
Movie NewsNov 3, 2020, 4:37 PM IST
'ഹൈദരാബാദില്‍ വെച്ച് കാണാം പ്രഭാസ്', ഇറ്റലിയില്‍ നിന്ന് തിരിച്ചുപറന്ന് പൂജ ഹെഗ്ഡെ
പ്രഭാസ് നായകനാകുന്ന പുതിയ സിനിമയാണ് രാധേ ശ്യാം. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രാധാ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറ്റലിയില്‍ ചിത്രീകരണ സംഘത്തിന് ഒപ്പമുണ്ടായിരുന്ന പൂജ ഹൈദരബാദിലേക്ക് തിരിച്ച് എത്തിയെന്നാണ് പുതിയ വാര്‍ത്ത.
Movie NewsOct 31, 2020, 11:15 PM IST
'രാധേ ശ്യാം' സംഘം ഹൈദരബാദിലേക്ക് തിരിച്ചുപറക്കുന്നു!
പ്രഭാസ് നായകനാകുന്ന പുതിയ സിനിമയാണ് രാധേ ശ്യാം. രാധാ കൃഷ്ണകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറ്റലിയിലുള്ള പ്രഭാസും സംഘവും ഹൈദരബാദിലേക്ക് തിരിച്ചുപറക്കാൻ ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
Movie NewsOct 28, 2020, 10:24 AM IST
തരംഗമായി പ്രഭാസിന്റെ 'രാധേശ്യാം' മോഷന്‍ പോസ്റ്റർ; നാല് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 25 മില്യണ്‍ പേര്
പ്രഭാസ്- പൂജാ ഹെഗ്ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേരാണ്. വെള്ളിത്തിരയില്‍ വന്‍ വിജയം നേടാനുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും. പ്രഭാസിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.
Movie NewsOct 23, 2020, 3:37 PM IST
പ്രണയ യാത്രയിലേക്ക് സ്വാഗതം; പിറന്നാൾ ദിനത്തിൽ 'രാധേശ്യാം' മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി പ്രഭാസ്
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്. തന്റെ പുതിയ ചിത്രമായ രാധേ ശ്യാമിന്റെ മോഷന്‍ പോസ്റ്ററാണ് താരം പുറത്തുവിട്ടത്. 'രാധേശ്യാമിന്റെ താളം' എന്ന തലക്കെട്ടോടെ വന്ന പോസ്റ്റര്‍ പ്രണയം നിറഞ്ഞൊരു യാത്രാ അനുഭവം ആരാധകര്‍ക്ക് സമ്മാനിക്കുകയാണ്.