Prashobh Prasannan  

(Search results - 35)
 • B K Harinarayanan

  Music1, May 2019, 2:48 PM IST

  'ഓലഞ്ഞാലിക്കുരുവി' മുതല്‍ 'ജീവാംശം' വരെ; ഇത് ഹരിനാരായണന്‍റെ ജീവിതം

  താളാത്മകവും ലളിതപദങ്ങളാല്‍ സമ്പന്നവുമായ പഴമ്പാട്ടുകളുടെ ചേലുണ്ട് ബി കെ ഹരിനാരായണന്‍ എന്ന പാട്ടെഴുത്തുകാരന്‍റെ  സംസാരത്തിന്. മലയാളികളുടെ ഗൃഹാതുരതയെ ഇളംകാറ്റിലാടുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ പാട്ടില്‍ കൊരുത്തിട്ട ഈ കുന്നംകുളത്തുകാരന്‍റെ ജീവിതകഥകള്‍ക്കും കാവ്യഭംഗിയുണ്ട്. 

 • River Songs

  Music22, Mar 2019, 1:54 PM IST

  പാട്ടായി ഒഴുകിയ പുഴകള്‍..!

  ജലവും പുഴയും വെറുംവാക്കായും ജീവനാമമായും പ്രത്യക്ഷപ്പെടുന്ന നിരവധി ചലച്ചിത്ര ഗാനങ്ങളുണ്ട്‌ മലയാളത്തില്‍.  ലോക ജലദിനത്തില്‍ അത്തരം ചില ഗാനങ്ങളെ പരിചയപ്പെടാം. 'പാട്ടുകഥയില്‍' പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Azeez Thayineri Song

  Music9, Mar 2019, 2:26 PM IST

  പാട്ടുപാടി പാലമുണ്ടാക്കിയ പാട്ടുകാരന്‍..!

  അടുത്തകാലത്ത് റിയാലിറ്റി ഷോകളില്‍ തരംഗമായ 'ആരാലും മനസില്‍ നിന്നൊരിക്കലും മറക്കുവാന്‍ ആവാത്തവിധമുള്ളതായ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്‍റെ ആദ്യശബ്‍ദം. മാപ്പിളപ്പാട്ടിന്‍റെ കളിത്തോഴന്‍ സാക്ഷാല്‍ മോയിന്‍കുട്ടി വൈദ്യരെ നിമിഷനേരം കൊണ്ട് പാട്ടിലാക്കിയ മിടുക്കന്‍. മായം ചേര്‍ക്കാത്ത മാപ്പിളപ്പാട്ടുകള്‍ ചൂടപ്പം പോലെ നിര്‍മ്മിക്കുന്ന പയ്യന്നൂരിലെ എസ് എസ് സ്റ്റുഡിയോ എന്ന പാട്ട് ഫാക്ടറിയുടെ അമരക്കാരന്‍. അസീസ് തായിനേരിയുടെ കഥയുമായി പാട്ടുകഥ. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Ammakkuyil

  Music4, Feb 2019, 4:58 PM IST

  അമ്മക്കുയിലിന്‍റെ പാട്ടുകാരന്‍

  'അമ്മക്കുയിലേ ഒന്നു പാടൂ',  'ഈ മനോഹര ഭൂമിയില്‍', 'കഴിഞ്ഞുപോയ കാലം', 'മൊഴി ചൊല്ലിപ്പിരിയുമ്പോള്‍' 'കണ്ണാ വരം തരുമോ' തുടങ്ങിയ കേരളം മുഴുവന്‍ തരംഗമായ പാട്ടുകളുടെ കഥ. 'മധുമഴ' എന്ന ആല്‍ബത്തിന്‍റെ വിജയഗാഥ. ഇ വി വത്സന്‍ എന്ന പാട്ടുമനുഷ്യന്‍റെ കഥ. പ്രശോഭ് പ്രസന്ന‍ന്‍ എഴുതുന്നു

 • Off Road

  auto blog27, Jan 2019, 2:33 PM IST

  അംഗീകാരമൊന്നും വേണ്ട, പക്ഷേ ഇനിയും ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കല്ലേ..!

  പ്രളയകാലം കഴിഞ്ഞു. പാലം കടന്നാല്‍ കൂരായണ എന്ന പതിവ് നമ്മള്‍ തെറ്റിച്ചില്ല. പ്രളയ കാലത്തിനൊപ്പം രക്ഷകരെയും നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ വാഹനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെപ്പറ്റിയൊന്നും ചിന്തിക്കാത്ത ഓഫ് റോഡ് വാഹനങ്ങളുടെ നെഞ്ചത്ത് വില്ലന്മാരുടെ പഴയ പരിവേഷം അധികൃതര്‍ വീണ്ടും ചാര്‍ത്തിത്തുടങ്ങിയിരിക്കുന്നു. 

 • high tech helmet

  Auto Tips26, Jan 2019, 10:37 PM IST

  ജാഗ്രത, ഈ ഹെല്‍മറ്റ് അപകടകരം; പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും

  ഹൈടെക്ക് ഹെല്‍മറ്റുകള്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ തന്നെ ഇത്തരം ഹെല്‍മറ്റുകള്‍ ധരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

 • Odenda Article

  Music22, Jan 2019, 3:20 PM IST

  പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!

  അയാളെ ദയനീയമായി നോക്കിക്കൊണ്ട് അവന്‍ ഓടിവന്നതിന്‍റെ കിതപ്പടക്കി. എന്നിട്ടു പറഞ്ഞു: "ഞാനൊരു നാടന്‍ പാട്ടെഴുത്തിയിട്ടുണ്ട്.. ചേട്ടന്‍ അതൊന്നു കേട്ടിട്ട് മണിച്ചേട്ടനെക്കൊണ്ടൊന്ന് പാടിക്കാമോ?" അമ്പരന്നു നിന്ന അയാളെ നോക്കി അനുവാദമൊന്നും ചോദിക്കാതെ ആ കൊച്ചു പയ്യന്‍ ഇങ്ങനെ നീട്ടി പാടി. "ടാറിട്ട റോഡാണ് റോഡിന്‍റരികാണ് വീടിന്നടയാളം ശീമക്കൊന്നാ.."

  പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • film

  Music17, Jan 2019, 11:05 PM IST

  ഈണങ്ങളുടെ നീര്‍പ്പളുങ്കുകള്‍ വിതറിയ ഏകാന്ത ചന്ദ്രിക..!

  വര്‍ഷം 1989. ഫാസിലിന്റെ ശിഷ്യന്മാരായ സിദ്ദിഖും ലാലും സ്വതന്ത്ര സംവിധായകന്മാരാകാനൊരുങ്ങുകയാണ്. സംഗീതം ആരെ ഏല്‍പ്പിക്കണമെന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എം ജി രാധാകൃഷ്ണനും ജോണ്‍സനുമൊക്കെ തിളങ്ങി നില്‍ക്കുന്ന സമയം. എം ബി ശ്രീനിവാസനായിരുന്നു അണിയറക്കാരുടെ മനസില്‍. എന്നാല്‍ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' എന്ന തന്റെ ചിത്രത്തില്‍ എം ബി എസിന്റെ സഹായിയായിരുന്ന പാലക്കാട്ടുകാരന്‍ ഫാസിലിന്റെ മനസില്‍. ഗുരുവിന്റെ വാക്കുകളെ സംവിധായകരും അവഗണിച്ചില്ല. അങ്ങനെ സ്വതന്ത്രനാവുന്ന സന്തോഷ വാര്‍ത്ത അയാളെ അറിയിച്ചു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച് അയാള്‍ ആ ഓഫര്‍ നിരസിച്ചു. എം ബി ശ്രീനിവാസന്റെ അവസരം താന്‍ കവരുകയാണെന്നായിരുന്നു ആ പാവം മനുഷ്യന്റെ ചിന്ത. ഒടുവില്‍ എംബിഎസ് തന്നെ ശിഷ്യനെ സ്‌നേഹത്തോടെ നിര്‍ബന്ധിക്കേണ്ടി വന്നു സമ്മതിക്കാന്‍. 'റാംജി റാവു സ്പീക്കിംഗ്' എന്ന ചിത്രത്തിനൊപ്പം പുതുമുഖ സംഗീത സംവിധായകനെന്ന വിശേഷണത്തോടെ അയാളുടെ പേരും തെളിഞ്ഞു. എസ് ബാലകൃഷ്ണന്‍.

 • Suresh Ramanthali Song

  Music15, Jan 2019, 5:20 PM IST

  കാതരമൊരു പാട്ടായ് ഞാനില്ലേ..?!

  "പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍.." 

  മോഹന രാഗത്തില്‍ ബോംബെ രവി ചിട്ടപ്പെടുത്തി, സുജാത മോഹനെന്ന ഭാവഗായികയുടെ ശബ്‍ദത്തില്‍ അനശ്വരമായ ഗാനം. ഓരോ പ്രണയദിനങ്ങളിലും നമ്മള്‍ മൂളിനടക്കുന്ന മനോഹരമായ ഈ പ്രണയഗാനത്തിന്‍റെ രചയിതാവിനെക്കുറിച്ച് നമുക്ക് എന്തറിയാം? ആ അറിയാത്ത കഥകളുമായി പാട്ടുകഥ. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Khalbanu Fathima

  Music7, Jan 2019, 5:49 PM IST

  ജീവിതം തന്ന ഫാത്തിമ...!

  അവളെ ഫാത്തിമാ എന്നു പേരിട്ടു വിളിക്കാനാണ് അപ്പോള്‍ അവന് തോന്നിയത്. ഷര്‍ട്ട് പൊതിയുന്ന കാര്‍ബോര്‍ഡിനു പിറകിലെഴുതിയ ആ ഒരൊറ്റ വിളിയില്‍ പുതിയൊരു ജീവിതമായിരുന്നു അവള്‍ ആ സെയില്‍സ്‍മാന് നല്‍കിയത്. നൂറുകണക്കിന് ഈണങ്ങളുണ്ടാക്കിപ്പാടിയ ഉപ്പയ്ക്ക് ലഭിക്കാതെ പോയ പ്രശസ്‍തി 'ഫാത്വിമ'യിലൂടെ മകനെ തേടിയെത്തി. പാട്ടുകഥകളുമായി പ്രശോഭ് പ്രസന്നന്‍

 • Songs 2018

  Music31, Dec 2018, 6:06 PM IST

  2018ന്‍റെ പാട്ടോര്‍മ്മകള്‍

  നൂറായിരം ഓര്‍മ്മകളായി പരിണമിക്കുന്ന പൂമ്പാറ്റകളാണ് ഓരോ പാട്ടും. കുറച്ചുകാലം കഴിയുമ്പോള്‍ ഇന്നലകളുടെ ഭാണ്ഡവും പേറി നമ്മെ തേടി പറന്നെത്തുന്നവര്‍. സുഖദു:ഖങ്ങളുടെയൊക്കെ പെരുങ്കടലിനെ നമ്മുടെ നെഞ്ചിലുണര്‍ത്തുന്നവര്‍. അങ്ങനെയുള്ള ചില മലയാളം പാട്ടുകളെക്കൂടി ഓര്‍മ്മകളിലേക്ക് ചേര്‍ത്ത് ഒരു വര്‍ഷം കൂടി കടന്നു പോകുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pada Poruthanam

  Music27, Dec 2018, 6:16 PM IST

  "പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

  സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമൊക്കെ അടുത്തകാലത്ത് തരംഗമായ 'പട പൊരുതണം കടലിളകണം വെട്ടിത്തലകള്‍ വീഴ്ത്തണം..' എന്ന വിവാദഗാനത്തിന്‍റെ കഥകളെക്കുറിച്ച് പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • prashob

  Music24, Dec 2018, 8:02 PM IST

  ജിംഗിള്‍ ബെല്‍സിന്‍റെ കിലുക്കത്തിന് 161 വയസ്..!

  ജിംഗിള്‍ ബെല്‍സ് കേള്‍ക്കാത്തവരുണ്ടാകില്ല. ഒരുവരിയെങ്കിലും മൂളാത്തവരുമുണ്ടാകില്ല. പലരുടെയും നെഞ്ചകങ്ങളിലേക്ക് ഈ ഗാനം പലപല ക്രിസ്‍മസ് രാവുകളുടെ ഓര്‍മ്മപ്പുഴകളെയാവും ഒഴുക്കിക്കൊണ്ടു വരുന്നത്. എന്നാല്‍ ആദ്യകാലത്ത് ജിംഗിള്‍ ബെല്‍സ് ഒരു ക്രിസ്തുമസ് ഗാനമേ ആയിരുന്നില്ലെന്നതാണ് രസകരം

 • Pakistani Songs

  Music19, Dec 2018, 2:35 PM IST

  പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചാരണഗാനവും അടിച്ചുമാറ്റി!

  പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണഗാനത്തിന്റെ ഈണം പോലും അടിച്ചുമാറ്റിയ ചരിത്രമുണ്ട് നമ്മുടെ ബോളീവുഡ് സംഗീത സംവിധായകര്‍ക്ക്. കൗതുകകരമായ ആ സംഭവം നടന്നത് 1991ലാണ്. ആ കഥയോടെ ഈ പരമ്പര അവസാനിക്കുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു