Pravasi Return

(Search results - 11)
• undefined

pravasam2, Jul 2020, 6:41 AM

പ്രവാസികളുമായി ഇന്ന് നെടുമ്പാശ്ശേരിയിലെത്തുന്നത് 14 വിമാനങ്ങൾ; അമേരിക്കയിൽ നിന്നുള്ള യാത്രക്കാരും ഇന്നെത്തും

മുന്നൂറിലധികം യാത്രക്കാരുമായി ഷിക്കാഗോയിൽ നിന്നുള്ള വന്ദേ ഭാരത് എയർ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദില്ലിയിലെത്തും. ലോക്ക് ഡൌൺ കാരണം കഴിഞ്ഞ നാല് മാസമായി അമേരിക്കയിൽ കുടുങ്ങി പോയ സംവിധായകൻ സിദ്ദിഖ് യാത്രക്കാരിൽ ഉൾപ്പെടുന്നു.

bjp leader s suresh

Video Icon

Kerala24, Jun 2020, 3:56 PM

'ദുബായിലും ബഹ്‌റൈനിലും എന്ത് ടെസ്റ്റ് ചെയ്യണമെന്ന് പിണറായി സര്‍ക്കാരാണോ തീരുമാനിക്കേണ്ടത്?': എസ് സുരേഷ്

പ്രവാസികളുടെ വരവ് തടഞ്ഞ് രോഗവ്യാപനം തടഞ്ഞുവെന്ന ഖ്യാതിയുണ്ടാക്കി പിആര്‍ വര്‍ക്ക് ചെയ്ത് നോബേല്‍ സമ്മാനം നേടാമെന്ന് ചിന്തിക്കുന്ന മൂഢസ്വര്‍ഗത്തിലാണ് ഇടത് സര്‍ക്കാരെന്ന് ബിജെപി നേതാവ് എസ് സുരേഷ്. പ്രാവസികളെ സ്വീകരിക്കുന്നുവെന്ന് കൊട്ടിഘോഷിച്ച സര്‍ക്കാര്‍ പിന്നീട് പ്രവാസികളെ ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.

tharoor cm

Kerala14, Jun 2020, 1:51 PM

കൊവിഡിനെ നേരിടുന്നതിലെ മികവ് തുടരാനാവാട്ടെ'; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ശശി തരൂര്‍

വിദ്യാർത്ഥികളുടെ പരീക്ഷകൾ മാറ്റിവെക്കുന്നതും സ്കൂൾ വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതും സംബന്ധിച്ച് ആലോചന നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ശശി തരൂർ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് ആശംസകൾ നേരുന്നതായും തരൂർ കുറിച്ചു.

chartered flights from uae

Video Icon

Explainer30, May 2020, 8:20 PM

യുഎഇയില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍; പ്രതീക്ഷയോടെ പ്രവാസി മലയാളികള്‍, ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവ

ചാര്‍ട്ടര്‍ വിമാനത്തിന് ഇന്ത്യ അനുമതി നല്‍കിയതോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസികള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കോണ്‍സുലേറ്റ് വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനാകൂ. വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍ യാത്രക്കാരുടെ പേരുവിവരം കോണ്‍സുലേറ്റില്‍ നല്‍കണം. കോണ്‍സുലേറ്റില്‍ നിന്നോ എംബസിയില്‍ നിന്നോ അറിയിപ്പ് കിട്ടാതെ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു...

bahrain kochi flight

Video Icon

pravasam8, May 2020, 8:29 PM

ബഹ്‌റൈനില്‍ നിന്ന് ആദ്യവിമാനം കേരളത്തിലേക്ക്, യാത്ര തുടങ്ങി; വീഡിയോ കാണാം

ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി ഇന്ന് രാത്രി 11.30ന് എത്തേണ്ട വിമാനം പുറപ്പെട്ടു. 177 യാത്രക്കാരില്‍ അഞ്ച് കുട്ടികളുമുണ്ട്. കൊവിഡ് പരിശോധനയില്ലാതെയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റിയത്. യാത്രക്കാരില്‍ 40 ശതമാനവും സ്ത്രീകളാണ്. പിന്നിലെ മൂന്ന് നിര ഒഴിച്ചിട്ടാണ് വിമാനം പറക്കുന്നത്.

covid test expats

Video Icon

pravasam8, May 2020, 3:38 PM

റിയാദില്‍ നിന്നും മനാമയില്‍ നിന്നും പ്രവാസികളെത്തുന്നത് ദ്രുത പരിശോധനയില്ലാതെ

സൗദിയിലെ റിയാദില്‍ നിന്നും ബഹ്‌റൈനിലെ മനാമയില്‍ നിന്നും പ്രവാസികളെ കേരളത്തിലേക്കുള്ള വിമാനത്തില്‍ കയറ്റുന്നത് ദ്രുതപരിശോധന നടത്താതെ. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ഗള്‍ഫ് രാജ്യമാണ് സൗദി അറേബ്യ എന്നതും തൊഴിലാളികള്‍ക്കിടയില്‍ രോഗം പടര്‍ന്ന രാജ്യമാണ് ബഹറൈന്‍ എന്നതും കേരളത്തിന് ആശങ്കയാകുന്നു.

• undefined

Kerala8, May 2020, 11:27 AM

ആശങ്കകള്‍ക്കൊടുവില്‍ പ്രവാസി മടക്കം; 363 പേരില്‍ 8 പേര്‍ ക്വാറന്‍റീനില്‍

കൊവിഡ് 19 മഹാമാരിക്കിടെ സംസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1,96,039 പേർ യുഎഇയിൽ നിന്ന് മാത്രം വരുന്നു. ഇതിൽ 61,009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങി വരാൻ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ യുഎഇയിൽ നിന്നാണ്. 1,96,039. ഇവരിൽ 28,700 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീർന്നവരുടെ പട്ടിക വേറെ. സൗദിയിൽ നിന്ന് രജിസ്റ്റർ ചെയ്തവരിൽ 10,000 പേർ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരാൻ തയ്യാറെടുക്കുന്നു. ഖത്തറിൽ നിന്ന് 8,000 പേരും. ജോലി നഷ്ടപ്പെട്ടവർ, ജയിൽ മോചിതരായവർ, വിസാകാലാവധി കഴിഞ്ഞ് ഇനി മടങ്ങിപ്പോകാൻ കഴിയാത്തവർ - ഇവർക്കായിരിക്കും പുനരധിവാസപദ്ധതി സർക്കാർ നടപ്പാക്കേണ്ടി വരുക.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനൊടുവില്‍ ജന്‍മനാട്ടില്‍ മടങ്ങിയെത്തിയ 363 പ്രവാസികള്‍ വീടുകളിലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലും കരുതലില്‍. 'വന്ദേഭാരത്' ദൗത്യത്തിന്‍റെ ആദ്യദിനം രണ്ട് വിമാനങ്ങളിലായാണ് ഇത്രയും പ്രവാസികള്‍ കേരളത്തിലെത്തിയത്. നെടുമ്പാശേരിയില്‍ എത്തിയ 5 പേരെയും കരിപ്പൂരില്‍ നിന്ന് 3 പേരെയും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം.

• trivandrum airport

Kerala7, May 2020, 12:45 PM

പ്രവാസികളെ പരിശോധിക്കാൻ തിരുവനന്തപുരത്ത് അതിനൂതന തെർമൽ ക്യാമറയും

വിമാനമിറങ്ങി സാമൂഹിക അകലം പാലിച്ച് കടന്നു വരുന്ന യാത്രക്കാരുടെ നെറ്റിയിലെ ഊഷ്മാവ് ക്യാമറ വഴി പരിശോധിക്കും. ആർക്കെങ്കിലും കൂടുതൽ ഊഷ്മാവ് ഉള്ളതായി തെളിഞ്ഞാൽ അലാറം മുഴങ്ങും. ഒരേസമയം ഒന്നിലധികം പേരുടെ ശരീരതാപനില ഇതുവഴി അറിയാൻ കഴിയും.

pravasi return

Video Icon

Kerala6, May 2020, 5:24 PM

കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു, മറുപടി കിട്ടിയില്ലെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ മൂലം വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികള്‍ നാളെ മുതലാണ് എത്തിത്തുടങ്ങുന്നതെന്നും നാളെ രണ്ടുവിമാനങ്ങള്‍ എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്കും വിമാനങ്ങളെത്തും.

kerala flight service

Video Icon

Kerala6, May 2020, 2:34 PM

പ്രവാസികളുമായി നാളെയെത്തേണ്ട ഒരു വിമാന സര്‍വീസ് ശനിയാഴ്ചത്തേക്ക് മാറ്റി

പ്രവാസികളുമായി നാളെ വരാനിരുന്ന ഒരു വിമാനസര്‍വീസ് മാറ്റിവച്ചു. ദോഹയില്‍ നിന്ന് വരാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശനിയാഴ്ചത്തേക്കാണ് മാറ്റിയത്.

kochi arrangements expats

Video Icon

Kerala6, May 2020, 12:07 PM

പത്ത് വിമാനങ്ങള്‍, ഒരാഴ്ച കൊണ്ടെത്തുന്നത് രണ്ടായിരത്തോളം പേര്‍; കൊച്ചിയിലെ ഒരുക്കങ്ങള്‍ ഇങ്ങനെ....

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചിയില്‍. രാജഗിരി മെന്‍സ് ഹോസ്റ്റല്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഒരു മുറിയില്‍ ഒരാള്‍ മാത്രം താമസിക്കുന്ന രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.