Prithviraj Film  

(Search results - 99)
  • Prithviraj and Dulquer

    Movie NewsJul 28, 2021, 9:20 AM IST

    'ഒരു സുഹൃത്തിന് അപ്പുറമാണ് നിങ്ങള്‍', ദുല്‍ഖറിനോട് പൃഥ്വിരാജ്

    മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ദുല്‍ഖറിന്റെ ജന്മദിനമാണ് ഇന്ന്. ദുല്‍ഖറിന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉറ്റ
    സുഹൃത്തുകൂടിയായ നടൻ പൃഥ്വിരാജ്. ഒട്ടേറെ താരങ്ങളാണ് ദുല്‍ഖറിന് ആശംസകള്‍ നേരുന്നത്. പൃഥ്വിരാജ് ദുല്‍ഖറിന് ആശംസകളുമായി മനോഹരമായ ഒരു കുറിപ്പും എഴുതിയിരിക്കുന്നു.

  • undefined

    Movie NewsJul 21, 2021, 9:14 AM IST

    പൃഥ്വിരാജ് പൊലീസ് ഓഫീസറായി 'ട്രാപ്പ്'- ഹ്രസ്വ ചിത്രം കാണാം

    പൊലീസ് അന്വേഷണോദ്യോഗസ്ഥനായി അഭിനയിച്ച ചിത്രം കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മറ്റൊരു കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് ശബ്‍ദം നല്‍കിയ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സൈബര്‍ ചതിക്കുഴികള്‍ക്ക് എതിരെയുള്ള ബോധവത്‍കരണത്തിന്റെ ഭാഗമായി കേരള പൊലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിനാണ് പൃഥ്വിരാജ് ശബ്‍ദം നല്‍കിയിരിക്കുന്നത്. പ്രസാദ് പാറപ്പുറത്തിന്റെയും ശരത് കോവിലകത്തിന്റെയും തിരക്കഥയില്‍ അരുണ്‍ വിശ്വൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

  • undefined

    Movie NewsJul 16, 2021, 12:04 PM IST

    മോഹൻലാലിന്റേത് ബ്രോ ഡാഡി ലുക്കോ?, ഫോട്ടോ ചര്‍ച്ചയാകുന്നു

    മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ആരംഭിച്ചിരുന്നു. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപോഴിതാ മോഹൻലാലിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

  • undefined

    Movie NewsJul 5, 2021, 6:47 PM IST

    പൃഥ്വിരാജിന്റെ മോഹൻലാല്‍ ചിത്രം ചെന്നൈയിലേക്കെന്ന് ഷിബു ജി സുശീലൻ, തീരുമാനമെടുത്തില്ലെന്ന് സിദ്ധു പനക്കല്‍

    പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി.  കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു ചെയ്യാൻ കഴിയുന്ന സിനിമയാണ് ഇതെന്നായിരുന്നു പ്രഖ്യാപന വേളയില്‍ പൃഥ്വിരാജ് പറഞ്ഞത്. ചിത്രീകരണം, സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം അയല്‍ സംസ്ഥാനത്തേയ്‍ക്ക് മാറ്റുന്നതായി നിര്‍മ്മാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ഷിബു സുശീലനും ഇന്ന് പറഞ്ഞു. പൃഥ്വിരാജ് ആണ് തന്നോട് ഇക്കാര്യം അറിയിച്ചതെന്നാണ് ഷിബു സുശീലൻ പറഞ്ഞത്.  ചിത്രീകരണം കേരളത്തില്‍ നിന്ന് മാറ്റാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ബ്രോ ഡാഡിയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.
     

  • undefined

    Movie NewsJun 29, 2021, 12:36 PM IST

    'ബുദ്ധിമാനെങ്കിലും ഇനി കൊലയാളിക്ക് അധികദൂരം ഓടാനാകില്ല', അനില്‍ നെടുമങ്ങാടിനൊപ്പം പൃഥ്വിരാജ്

    പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കോള്‍ഡ് കേസ്.  തനു ബാലകാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.
     

  • undefined

    Movie NewsJun 24, 2021, 1:39 PM IST

    ഹരിശങ്കര്‍ കെ എസിന്റെ ശബ്‍ദത്തില്‍ കോള്‍ഡ് കേസിലെ ഗാനം, വീഡിയോ പുറത്തുവിട്ടു

    പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കോള്‍ഡ് കേസ്. തനു ബാലകാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ ഗാനത്തിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുന്നു.

  • undefined

    Movie NewsJun 18, 2021, 6:34 PM IST

    'എമ്പുരാന്' മുന്നേ 'ബ്രോ ഡാഡി', വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകൻ

    ലൂസിഫറാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം. മോഹൻലാലാണ് സിനിമയിലെ നായകൻ എന്നതും വലിയ ആകര്‍ഷണമായിരുന്നു. ലൂസിഫര്‍ വൻ ഹിറ്റായി മാറുകയും ചെയ്‍തു. ഇപ്പോഴിതാ  ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്നേ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു.

  • undefined

    Movie NewsJun 16, 2021, 2:59 PM IST

    'ലോക്ക് ഡൗണില്‍ കേട്ട മികച്ച വണ്‍ ലൈൻ ഇതാണ്', മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നുവെന്നും പൃഥ്വിരാജ്

    മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ലൂസിഫര്‍. മോഹൻലാല്‍ ആയിരുന്നു ചിത്രത്തില്‍ നായകനെന്നതും പ്രത്യേകതയായി. സിനിമ വൻ ഹിറ്റായി മാറുകയും ചെയ്‍തു. മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യാൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് ഇപോള്‍ സൂചിപ്പിക്കുന്നു.
     

  • undefined

    Movie NewsJun 8, 2021, 10:22 AM IST

    പൃഥ്വിരാജിന്റെ പേരില്‍ ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയത് തെറ്റെന്ന് സൂരജ്, മറുപടിയുമായി പൃഥ്വി

    ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ശബ്‍ദം അനുകരിച്ച് ഒരാള്‍ ചര്‍ച്ച നടത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താൻ ക്ലബ് ഹൗസില്‍ ഇല്ല. തന്റെ ശബ്‍ദം അനുകരിച്ച് താനാണെന്ന് വരുത്തിതീര്‍ക്കുന്നത് കുറ്റകരമാണ് എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്ലബ് ഹൗസില്‍ ശബ്‍ദം അനുകരിച്ച് ചര്‍ച്ച നടത്തിയ സൂരജ് ക്ഷമ ചോദിച്ച് രംഗത്ത് എത്തുകയും പൃഥ്വിരാജ് അതിന് മറുപടി നല്‍കുകയും ചെയ്‍തിരിക്കുന്നു.
     

  • undefined

    Movie NewsMay 11, 2021, 5:47 PM IST

    'ടൈംലൈനുകള്‍ ഒബിച്വറി കോളം പോലെ കാണാൻ തുടങ്ങിയിരിക്കുന്നു', ഈ കാലവും ഉടൻ മാറുമെന്നും പൃഥിരാജ്

    അന്തരിച്ച എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന് അന്ത്യാഞ്‍ജലി അര്‍പ്പിച്ച് പൃഥ്വിരാജ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരിക്കെയാണ് മാടമ്പിന്റെ മരണം. മാടമ്പിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. അടുത്തിടെ തുടര്‍ മരണങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ചും തന്റെ അനുശോചന കുറിപ്പില്‍ പൃഥ്വിരാജ് സൂചിപ്പിക്കുന്നു.

  • undefined

    Movie NewsMay 6, 2021, 3:39 PM IST

    മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹവാര്‍ഷിക ആശംസകള്‍, ഫോട്ടോയുമായി പൃഥ്വിരാജ്

    മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. പൊതുചടങ്ങുകളില്‍ അധികമൊന്നും സുല്‍ഫത്ത് എത്താറില്ലെങ്കിലും കുടുംബത്തെ കുറിച്ച് മമ്മൂട്ടി വാചാലമാകാറുണ്ട്. മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

  • undefined

    Movie NewsApr 10, 2021, 12:20 PM IST

    കുരുതിയുടെ അവസാന മിനുക്കുപണിയില്‍, ജേക്ക്സ് ബിജോയിയെ അഭിനന്ദിച്ച് പൃഥ്വിരാജ്

    പൃഥ്വിരാജ് നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് കുരുതി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി പൃഥ്വിരാജ് തന്നെ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ റീ റെക്കോര്‍ഡിംഗിന്റെ അവസാന മിനുക്കുപണികള്‍ ചെയ്യുന്നത് നോക്കിനില്‍ക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അവിശ്വസനീയമായ ഒറിജിനല്‍ സൗണ്ട് ട്രാക്ക് എന്നുമാണ് സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നത്.

  • undefined

    Movie NewsApr 3, 2021, 6:23 PM IST

    'നീയാണ് ശരി, ഞാനാണ് ശരി, നമ്മള്‍ ചെയ്യുന്നതാണ് ശരി', കുരുതിയുടെ ടീസറില്‍ പൃഥ്വിരാജ്- വീഡിയോ

    പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജിന്റെ വേറിട്ട ഭാവങ്ങള്‍ ടീസറില്‍ കാണാനാകുന്നു.

     

  • undefined

    Movie NewsMar 22, 2021, 7:59 PM IST

    മലയാളത്തിന് അഭിമാനം തീര്‍ത്തവര്‍ക്ക് ആംശകള്‍: പൃഥ്വിരാജ്

    ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നേട്ടമാണ് മലയാളം സ്വന്തമാക്കിയത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്. കൊവിഡ് കാരണം റിലീസ് വൈകിയ ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങളും നേടിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ പ്രവര്‍ത്തകരുള്‍പ്പടെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് രംഗത്ത് എത്തി. അവാര്‍ഡ് ലഭിച്ച സിനിമകളുടെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. മലയാളത്തിന് അഭിമാനം തീര്‍ത്തവര്‍ക്ക് പ്രത്യേക ആശംസകള്‍ എന്ന് പൃഥ്വിരാജ് പറയുന്നു.

  • undefined

    Movie NewsMar 6, 2021, 5:21 PM IST

    'മണി ചേട്ടാ', ഒറ്റവരിയില്‍ ഒരായിരം ഓര്‍മകളുമായി പൃഥ്വിരാജ്!

    മലയാളികളുടെ മനസിലെ നൊമ്പരമാണ് എന്നും കലാഭവൻ മണി. പാതിവഴിക്ക് വച്ച് യാത്ര അവസാനിച്ചതുപോലെയായിരുന്നു കലാഭവൻ മണിയുടെ വിയോഗം. ഒരു ഞെട്ടലോടെയായിരുന്നു കലാഭവൻ മണിയുടെ വിയോഗ വാര്‍ത്ത എല്ലാവരും കേട്ടത്. ഇന്ന് കലാഭവൻ മണിയുടെ ഓര്‍മ ദിനത്തില്‍ അനുസ്‍മരിച്ച് താരങ്ങള്‍ രംഗത്ത് എത്തുകയാണ്. താരങ്ങള്‍ കലാഭവൻ മണിയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒറ്റ വരിയിലാണ് ഒരായിരം ഓര്‍മകളുമായി പൃഥ്വിരാജ് രംഗത്ത് എത്തിയിരിക്കുന്നത്.