Prithviraj Respond

(Search results - 25)
• undefined

Movie NewsJun 8, 2021, 10:22 AM IST

പൃഥ്വിരാജിന്റെ പേരില്‍ ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയത് തെറ്റെന്ന് സൂരജ്, മറുപടിയുമായി പൃഥ്വി

ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ശബ്‍ദം അനുകരിച്ച് ഒരാള്‍ ചര്‍ച്ച നടത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താൻ ക്ലബ് ഹൗസില്‍ ഇല്ല. തന്റെ ശബ്‍ദം അനുകരിച്ച് താനാണെന്ന് വരുത്തിതീര്‍ക്കുന്നത് കുറ്റകരമാണ് എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്ലബ് ഹൗസില്‍ ശബ്‍ദം അനുകരിച്ച് ചര്‍ച്ച നടത്തിയ സൂരജ് ക്ഷമ ചോദിച്ച് രംഗത്ത് എത്തുകയും പൃഥ്വിരാജ് അതിന് മറുപടി നല്‍കുകയും ചെയ്‍തിരിക്കുന്നു.

Biju Menon and Prithviraj

Movie NewsNov 2, 2020, 6:00 PM IST

അയ്യപ്പനും കോശിയും തെലുങ്കിലേക്ക് , പൃഥ്വിരാജിന്റെ വേഷത്തില്‍ അഭിനയിക്കാൻ പ്രതിഫലം പോലും വാങ്ങിക്കാതെ യുവ നടൻ!

മലയാളത്തില്‍ അടുത്തിടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്‍തത്. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. അയ്യപ്പനും കോശിയും തെലുങ്കില്‍ യുവതാരം നിതിൻ അഭിനയിക്കുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

Biju Menon and Prithviraj

Movie NewsOct 27, 2020, 10:58 AM IST

വിവാഹാലോചന മുടക്കി, 'അയ്യപ്പനും കോശിയും' സ്റ്റൈലില്‍ ജെസിബി കൊണ്ട് പ്രതികാരവുമായി യുവാവ്- വീഡിയോ

അടുത്തിടെ ഏറ്റവും ജനപ്രിയത നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയുമായി വേഷമിട്ട ബിജു മേനോനും പൃഥ്വിരാജുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. സിനിമയില്‍ കോശിയോടുള്ള പ്രതികാരം തീര്‍ക്കാൻ അയ്യപ്പൻ നായര്‍ ജെസിബി ഉപയോഗിച്ച് കുട്ടമണിയുടെ കട പൊളിച്ചുമാറ്റുന്ന രംഗമുണ്ട്. ആരാധകര്‍ ഏറ്റെടുത്ത രംഗങ്ങളില്‍ ഒന്നാണ് ഇത്. ഇപ്പോഴിതാ യഥാര്‍ഥ ജീവിതത്തിലും സിനിമയിലെ പോലെ ഒരു പ്രതികാരം തീര്‍ക്കല്‍.

Prithviraj

Movie NewsOct 20, 2020, 1:11 PM IST

കൊവിഡ് ടെസ്റ്റ് പൊസിറ്റീവായി, ആരോഗ്യനിലയെ കുറിച്ചും വിശദീകരിച്ച് നടൻ പൃഥ്വിരാജ്

കൊവിഡ് പൊസിറ്റീവ് ആയെന്ന് അറിയിച്ച് നടൻ പൃഥ്വിരാജ്. ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ് നടത്തിയിരുന്നു. കോടതി മുറിയിലെ അവസാന ചിത്രീകരണത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി. നിര്‍ഭാഗ്യവശാല്‍ ടെസ്റ്റ് പൊസിറ്റീവ് ആയി താൻ ഐസൊലേഷനില്‍ പോകുകയും ചെയ്‍തു. താനുമായി പ്രൈമറി, സെക്കൻഡറി കോണ്‍ടാക്റ്റ് ഉള്ളവര്‍  നിര്‍ദ്ദേശാനുസരണം ഐസൊലേഷനില്‍ പോകുകയോ ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു.

Gokulraj Bhaskar

INTERVIEWAug 25, 2020, 5:39 PM IST

പൃഥ്വിരാജ് നായകനായി വെര്‍ച്വല്‍ സിനിമ, കാര്യങ്ങള്‍ വിശദീകരിച്ച് സംവിധായകൻ

ചലച്ചിത്ര നിർമ്മാണ കലയിലും ശാസ്ത്രത്തിലും ആവേശകരമായ ഒരു പുതിയ അധ്യായമാണിത്, മാറുന്ന കാലം, പുതിയ വെല്ലുവിളികൾ, നൂതന രീതികൾ, പറയാൻ ഒരു ഇതിഹാസ കഥയും, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക. കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചപ്പോൾ നടൻ പൃഥ്വിരാജ്  ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിവ. സാങ്കേതികത്തികവുമായി എത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘ഇന്ത്യയിലെ ആദ്യ വെർ‌ച്വൽ പ്രൊഡക്ഷൻ’ എന്ന വിശേഷണവുമായാണ് എത്തുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസും മാജിക്കൽ ഫ്രെയിംസും ചേർന്നൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ഗോകുല്‍രാജ് ഭാസ്‍കർ ആണ്. സിനിമ  പ്രഖ്യാപിച്ചപ്പോൾ ആരാധകർക്കിടയിലെ ചർച്ച എന്താണ് വെർച്വൽ സിനിമയെന്നതാണ്. ഇന്ത്യയിലെ ആദ്യ പൂർണ വെർച്വൽ സിനിമ അണിയറയിൽ ഒരുങ്ങുമ്പോൾ ചിത്രത്തിന്‍റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഗോകുല്‍രാജ് ഭാസ്‍കർ. മനു വർഗീസ് നടത്തിയ അഭിമുഖം.

Alamkritha and Prithviraj

Movie NewsAug 10, 2020, 9:59 AM IST

കുടുംബം എന്ത് മനോഹരം, അല്ലി വരച്ച ചിത്രവുമായി സുപ്രിയ മേനോൻ

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ഒട്ടേറെ ആരാധകരുണ്ട്. അലംകൃത വരച്ച ഒരു ഫോട്ടോയും കുറിപ്പും സുപ്രിയ ഷെയര്‍ ചെയ്‍തത് ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Prithviraj

Movie NewsAug 8, 2020, 5:39 PM IST

ഷാനുവിന് ജന്മദിന ആശംസകളുമായി പൃഥിരാജും സുപ്രിയയും

മലയാളത്തിന്റെ പ്രിയ താരം ഫഹദിന്റെ ജന്മദിനമാണ് ഇന്ന്. ഫഹദിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനോനും.

Prithviraj

Movie NewsAug 5, 2020, 1:59 PM IST

അല്ലി ജേര്‍ണലിസ്റ്റാകുമെന്നാണ് തോന്നുന്നത്, പൃഥ്വിരാജ് ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് സുപ്രിയ മേനോന്റെ കമന്റ്

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ആരാധകര്‍ ഒട്ടേറെയാണ്. അലംകൃതയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

Prithviraj and Indrajith

Movie NewsJun 29, 2020, 3:39 PM IST

മൂന്ന് തലമുറകള്‍ ഒറ്റ ഫ്രെയിമില്‍ ഉള്‍പ്പെടുത്തി സുപ്രിയ മേനോൻ

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള താരസഹോദരൻമാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരുടെയും അച്ഛൻ സുകുമാരനും ഒരുകാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മൂന്ന് തലമുറയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മക്കള്‍ക്കൊപ്പമാണ് താരങ്ങള്‍ ഉള്ളത്. സുപ്രിയ മേനോനാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Prithviraj

Movie NewsJun 27, 2020, 8:09 PM IST

ഓച്ചിറ അമ്പലത്തില്‍ തൊഴുന്ന പൃഥ്വിരാജ്- വീഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് അടുത്തിടെ വലിയ മെയ്‍ക്കോവര്‍ നടത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലായിരുന്നു പൃഥ്വിരാജ് അഭിനയിച്ചത്. പൃഥ്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകും ആടുജീവിതത്തിലെ കഥാപാത്രം എന്നാണ് കരുതുന്നത്. ജോര്‍ദാനിലായായിരുന്നു സിനിമയുടെ ചിത്രീകരണം. കേരളത്തില്‍ തിരിച്ചെത്തിയ പൃഥ്വിരാജ് പഴയ രൂപം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എന്ന് പറഞ്ഞിരുന്നു. വര്‍ക്ക്ഔട്ടിന്റെ ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. സുപ്രിയയും പൃഥ്വിരാജിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് ഓച്ചിറ അമ്പലത്തില്‍ തൊഴുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

Prithviraj and Harish Peradi

Movie NewsJun 23, 2020, 3:35 PM IST

മോഹൻലാലിന് ബോഡി ഷെയിമിംഗ്, പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ? സിനിമയെ പിന്തുണച്ച് ഹരീഷ് പേരടി

ചരിത്രപുരുഷൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുകയാണ്  വാരിയം കുന്നൻ എന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് അറിയിച്ചിരുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതോടെ ചില വിമര്‍ശനങ്ങളുമുണ്ടായി. സിനിമയുടെ പ്രഖ്യാപനം നടന്ന ദിവസം തന്നെ വിവാദമുണ്ടായി. സിനിമയെ കലാകാരന്റെ ആവിഷ്‍കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കുകയെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെടുന്നത്.

Prithviraj

Movie NewsJun 23, 2020, 3:14 PM IST

'പൃഥ്വിരാജ് എന്ത് തെറ്റാണ് ചെയ്‍തത്?' പിന്തുണച്ച് ഷിബു ജി സുശീലൻ

ചരിത്രപുരുഷൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുകയാണ്.  വാരിയം കുന്നൻ എന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് അറിയിച്ചത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതോടെ ചില വിവാദങ്ങളും പൃഥ്വിരാജിനടക്കമുള്ളവര്‍ക്ക് എതിരെ സാമൂഹ്യമാധ്യമത്തില്‍ ആക്രമണമുണ്ടായി. സിനിമയുടെ പ്രഖ്യാപനം നടന്ന ദിവസം തന്നെ വിവാദമുണ്ടായി. പൃഥ്വിരാജ് എന്ത് തെറ്റാണ് ചെയ്‍തത് എന്ന് ചോദിച്ച്,  താരത്തെ വിമര്‍ശിച്ചവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഷിബു ജി സുശീലൻ.

Prithviraj

Movie NewsJun 12, 2020, 5:22 PM IST

വാദിറം മരുഭൂമിയില്‍ ബാറ്റ് ചെയ്യുന്ന പൃഥ്വിരാജ്, ഫോട്ടോ

പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ചെയ്യുന്നത്. വൻ മേയ്‍ക്കോവറിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതം എന്ന സിനിമ സംവിധാനം ചെയ്യുന്നത് ബ്ലസ്സിയാണ്. താടി നീട്ടി മുടി വളര്‍ത്തിയിട്ടുള്ള പൃഥ്വിരാജിന്റെ രൂപം കണ്ട പ്രേക്ഷകരൊക്കെ അദ്ദേഹം കഥാപാത്രത്തിനായി കഷ്‍ടപ്പെടുന്നതിനെ കുറിച്ച് സമ്മതിക്കുന്നുണ്ട്. ഇപ്പോഴിതാ ജോര്‍ദാനിലെ വാദിറം മരുഭൂമിയിലെ സെറ്റില്‍ നിന്നുള്ള ഫോട്ടോയെന്ന പേരില്‍ പൃഥ്വിരാജ് ക്രിക്കറ്റ് കളിക്കുന്ന ഒരു ഫോട്ടോ പ്രചരിക്കുന്നു.

Ami and artist Prithviraj

Movie NewsJun 11, 2020, 3:13 PM IST

'പിത്യു'വിന്റെ പടമുള്ള കേക്ക് വേണമെന്ന് വാശിപിടിച്ച് കുഞ്ഞ് ആമി- വീഡിയോ

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാള്‍ പൃഥ്വിരാജ് ആയിരിക്കും. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലടക്കം പൃഥ്വിരാജിന് ആരാധകരുണ്ട്. പൃഥ്വിരാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പക്ഷേ പൃഥ്വിരാജിന്റെ ഒരു കുഞ്ഞ് ആരാധികയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജിന്റെ പടമുള്ള കേക്ക് വേണമെന്നാണ് വീഡിയോയില്‍ ആമി എന്ന കുട്ടി പറയുന്നതും അവളടെ അച്ഛൻ വാങ്ങിച്ചുകൊടുക്കുന്നതും.

Supriya Menon and Prithviraj

Movie NewsJun 11, 2020, 12:38 PM IST

അന്നൊരു നാള്‍ ഗുരുവായൂര്‍ അമ്പലനടയില്‍, പൃഥ്വിരാജിന്റെ കയ്യും പിടിച്ച് സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് സുപ്രിയ മേനോൻ- പൃഥ്വിരാജ് ദമ്പതിമാരുടേത്. പലപ്പോഴും സുപ്രിയ മേനോൻ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പണ്ട് ഗുരുവായൂരില്‍ പോയതിന്റെ ഫോട്ടോ സുപ്രിയ മേനോൻ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജിന്റെ കയ്യും പിടിച്ചുള്ള തന്റെ ഫോട്ടോയാണ് സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നത്.