Protest Against Citizenship Amendment Bill  

(Search results - 6)
 • undefined

  IndiaDec 13, 2019, 12:32 PM IST

  പൗരത്വ ഭേദഗതി ബില്ല്; യുദ്ധക്കളമായി അസം

  പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ഏറ്റവും കൂടുതല്‍ അക്രമപരമ്പരകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഇന്നലെ നടന്ന പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.  കേന്ദ്ര ആഭ്യന്തരമന്ത്രാലയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം നിരോധിച്ചതിന് ശേഷം പ്രധാനമന്ത്രി പൗരത്വ ഭേദഗതി ബില്ലില്‍ ആശങ്കവേണ്ടയെന്ന് പറഞ്ഞത് പ്രതിപക്ഷത്തിന്‍റെ രൂക്ഷവിമര്‍ശനത്തിനാണ് ഇടയാക്കിയത്. ലോക്സഭയില്‍ ഇന്നും പൗരത്വ ബില്ലിന് മേല്‍ വാക്വാദം നടക്കുകയാണ്. ഇതിനിടെ അസമില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ ഞായറാഴ്‍ച നടക്കേണ്ട ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ അനിശ്ചിതത്വം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ സന്ദര്‍ശനം മാറ്റുമെന്നാണ് സൂചന. അസമിലെ രണ്ടിടങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയ അസമിലേക്കുള്ള നിരവധി വിമാന,ട്രെയിൻ സർവ്വീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അസമിലെയും ത്രിപുരയിലെയും എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. കാണാം അസമിലെ അസ്വാസ്ഥ്യങ്ങള്‍

 • CAB protest
  Video Icon

  IndiaDec 12, 2019, 9:29 AM IST

  പ്രതിഷേധം ആളിക്കത്തുന്നു, ഗുവാഹത്തിയിലും ദിബ്രൂഗഢിലും അനിശ്ചിതകാല കര്‍ഫ്യൂ

  പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഗുവാഹത്തിയിലും ദിബ്രൂഗഢിലും അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ദില്ലിയിലും സുരക്ഷ കൂട്ടി.
   

 • undefined

  IndiaDec 11, 2019, 10:25 AM IST

  പൗരത്വ ഭേദഗതി ബില്‍; ജന്മദേശത്ത് സ്വന്തം പൗരത്വം തെളിയിക്കേണ്ടിവരുന്നവരുടെ പ്രതിഷേധങ്ങള്‍

  ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരുമ്പോൾ എൻഡിഎ, യുപിഎ സഖ്യങ്ങളുടെ ഒപ്പം ആരൊക്കെയുണ്ട് എന്നത് നിർണായകമാണ്. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ബില്ല് ലോക്സഭ പാസ്സാക്കിയത്. രാജ്യസഭയിലും അത്തരം നീണ്ട ചർച്ചകൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ബില്ല് പരിഗണിക്കുക. ബില്ല് പാസ്സാകുമെന്ന കാര്യത്തിൽ ഭരണകക്ഷിയായ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നാണ് സൂചന. ലോക്സഭയിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസ്സായത്. ലോക്സഭയിലെ ആൾബലം ഈ ഭൂരിപക്ഷത്തിന് ബിജെപിയെ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷേ, രാജ്യസഭയിൽ ആ ഭൂരിപക്ഷം ബിജെപിക്കില്ല. അതുകൊണ്ട് തന്നെ കടമ്പ എളുപ്പവുമാകില്ല. എന്നാല്‍ ഇതേ സമയം ഇന്ത്യയിലെങ്ങും പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. അസമില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ പശ്ചിമബംഗാളിലും ദില്ലിയിലും തെരുവുകളിലേക്ക് പടര്‍ന്നു കഴിഞ്ഞു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 12 മണി നീണ്ട ബന്ദ് അടക്കമുള്ള സമര പരിപാടികള്‍ അരങ്ങേറുകയാണ്. ത്രിപുരയില്‍ 48 മണിക്കൂര്‍ ഇന്‍റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചു. അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ജനങ്ങള്‍ തെരുവുകളില്‍ രാപ്പകലനേ പ്രതിഷേധത്തിലാണ്. കാണാം പൗരത്വംതെളിയിക്കേണ്ടി വരുന്ന ജനതയുടെ പ്രതിഷേധങ്ങള്‍. 
   

 • Ravi Sharma

  NewsDec 10, 2019, 1:05 PM IST

  പൗരത്വ ഭേദഗതി ബില്‍; നടന്‍ രവിശര്‍മ്മ ബിജെപിയില്‍ നിന്ന് രാജി വച്ചു

  ‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും’ രവി ശര്‍മ്മ പറഞ്ഞു.

 • amit sha

  IndiaDec 9, 2019, 12:04 PM IST

  പൗരത്വ നിയമഭേദഗതി ബിൽ: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, ബിൽ പാസായാല്‍ കേസിന് പോകുമെന്ന് കുഞ്ഞാലിക്കുട്ടി

  പൗരത്വ ഭേദഗതി ബിൽ സഭയില്‍ അവതരിപ്പിക്കുന്ന ഇന്ന് ഇന്ത്യയുടെ കറുത്ത ദിനമാണെന്നും മതേതര കക്ഷികൾ ബില്ലിനെ ഒന്നിച്ച് ശക്തമായി എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി 

 • kerala muslim leaders

  Kerala By-elections 2019Dec 9, 2019, 8:03 AM IST

  പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ

  പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനായുള്ള പൗരത്വ ഭേദഗതി ബില്ല് വിവേചനപരം എന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്.