Pulikali  

(Search results - 10)
  • pulikali
    Video Icon

    Kerala16, Sep 2019, 3:01 PM IST

    പുലിയെ കണ്ട് നിലവിളിച്ച് കുരുന്ന്; കൂളായി ചിരിച്ച് പുലി, ചിരിപ്പിക്കുന്ന വീഡിയോ

    രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂരനഗരിയില്‍ പുലിയിറങ്ങിയത്. ശരീരമാകെ ചായം പൂശിയെത്തിയ പുലിയെ കണ്ട് ഒരു കുരുന്ന് നിലവിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

  • trissur pulikali

    Chuttuvattom15, Sep 2019, 12:23 PM IST

    തൃശൂര്‍ നഗരത്തെ വിറപ്പിച്ച് പുലികള്‍.!

    ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശൂരില്‍ പുലിക്കളി നടന്നു. ബിനി ജംക്‌ഷനിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് 4.30 മുതൽ മുന്നൂറോളം പുലികളാണ് തൃശൂർ സ്വരാജ് റൗണ്ടിൽ ഇറങ്ങിയത്. ആവേശം കൂട്ടാൻ മൂന്നു പെൺപുലികളുമുണ്ടായിരുന്നു. കാഴ്ചക്കാരെ കീഴടക്കി രാത്രിയിൽ ഈ പുലികൾ മടങ്ങുന്നതോടെയാണ് തൃശൂരിന്‍റെ ഓണത്തിനു സമാപനമായത്.

  • thrissur all set for pulikali
    Video Icon

    Explainer14, Sep 2019, 1:26 PM IST

    'നല്ല വയറുണ്ടേല്‍, വന്‍ ഡിമാന്‍ഡാണ്'; അണിയറയില്‍ അവര്‍ ഒരുങ്ങുകയാണ്

    പുലിക്കളിക്കായി അവസാനഘട്ട ഒരുക്കത്തിലാണ് തൃശൂര്‍. മൂന്നാമതും പെണ്‍പുലിക്കൂട്ടത്തെ ഇറക്കി വിയ്യൂര്‍ ദേശം വ്യത്യസ്തമാകുമ്പോള്‍ ഒന്നാം സ്ഥാനമുറപ്പിക്കാന്‍ അയ്യന്തോളും തയ്യാറെടുപ്പിലാണ്.
     

  • GALLERY14, Sep 2019, 12:45 PM IST

    പുലിയൊരുക്കം: അയ്.. ഗഡ്ഡ്യോളെ റഡ്യാവാണ്.ടാ...

    പുലികളിക്കൊരുങ്ങി തൃശ്ശൂർ. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. ഇന്ന് വൈകീട്ട് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങും. ദേശപ്പുലികളുടെ അവസാനവട്ട പരിശീലനവും ഇന്നലെ കഴിഞ്ഞു. ഇന്ന് രാവിലെത്തന്നെ പുലികൾക്ക് ചായം പൂശിത്തുടങ്ങിയിരുന്നു.  വേഷത്തിലും ഒരുക്കത്തിലും ദേശങ്ങൾ ഓരോന്നും അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. 

    പുലികൾക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങളുടെ  അവസാനവട്ട മിനുക്കു പണികള്‍ കഴിഞ്ഞു. ഇന്നലത്തനെ ദേശങ്ങളിൽ ചമയ പ്രദർശനങ്ങള്‍ കഴിഞ്ഞിരുന്നു.  ഇക്കുറിയും പെൺപുലികളും കരിമ്പുലികളുമുണ്ടാകും. ഒന്നാം സ്ഥാനമുറപ്പിക്കാനായി ദേശങ്ങളോരൊന്നും തകൃതിലാണ് കാര്യങ്ങള്‍ നീക്കുന്നത്. ഓണാഘോഷങ്ങളുടെ സമാപനം കൂടിയാണ് പുലികളിയെന്നതിനാൽ ഇന്ന് പുലികളെക്കാണാന്‍ ആയിരങ്ങള്‍ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.

  • penpulikal
    Video Icon

    Kerala14, Sep 2019, 9:05 AM IST

    പെണ്‍പുലികളും തൃശ്ശൂരില്‍ ഇറങ്ങും; ആവേശത്തില്‍ ഒരുക്കങ്ങള്‍

    പ്രത്യേക പുലികളുടെ പ്രത്യേക സംഘം ഇത്തവണയില്ല. എന്നാല്‍ മിക്ക സംഘങ്ങളിലും പെണ്‍പുലികള്‍ ഉണ്ട്. ഏറ്റവും മികച്ച പുലികള്‍ തങ്ങള്‍ തന്നെയായിരിക്കുമെന്നാണ് പെണ്‍പുലികള്‍ പറയുന്നത്.
     

  • Kerala13, Sep 2019, 6:35 AM IST

    പുലികളിക്കൊരുങ്ങി തൃശ്ശൂർ

    പുലികളിക്കൊരുങ്ങി തൃശ്ശൂർ. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക

  • tv anupama pulikali

    local news27, Aug 2018, 8:58 PM IST

    ചടങ്ങായി 'പുലിക്കളി': അനുമതി നിഷേധിച്ച് കളക്ടര്‍

     ചൊവ്വാഴ്ച തൃശൂരില്‍  നടത്താനിരുന്ന  പുലികളിക്ക് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചു. കേരളത്തിലെ പ്രളയ ദുരിതത്തിന്‍റെ പാശ്ചാത്തലത്തില്‍ ചടങ്ങായി പുലിക്കളി നടത്താനാണ് ഏഴു പുലിക്കളി സംഘങ്ങള്‍ ഒരുങ്ങിയത്.

  • Chathunni Asan

    local news6, Aug 2018, 1:58 PM IST

    പുലിക്കൂട്ടത്തിലെ രാജാവായി അറുപതാണ്ട് വിലസിയ ചാത്തുണ്ണി കാരണവർ ഇത്തവണ പുലിക്കളിക്കില്ല


    തൃശൂർ: അറുപതാണ്ട് പുലിക്കൂട്ടത്തിലെ രാജാവായി വിലസിയ സാക്ഷാൽ ചാത്തുണ്ണി കാരണവർ ഇത്തവണ ഓണം പുലിക്കളിക്കില്ല. വടക്കേ സ്റ്റാന്‍റിൽ കാൽതട്ടി വീണ ചാത്തുണ്ണി മൂന്ന് മാസമായി വിശ്രമത്തിലാണ്. പുലിക്കൂട്ടത്തിലേക്ക് പകരക്കാരനായി മകന്‍ രമേശുണ്ടാകും. അയ്യന്തോള്‍ സംഘത്തിനുവേണ്ടിയാണ് രമേഷ് ആദ്യമായി പുലിവേഷം കെട്ടുന്നത്. ആഗസ്റ്റ് 28-ന് ആണ് പുലിക്കളി. അറുപതുവര്‍ഷത്തിലധികം പുലിവേഷമിട്ട ചാത്തുണ്ണി ഈ രംഗത്ത് ഏറെ പ്രശസ്തനും പുലിക്കളിസംഘങ്ങളിലെ ഏറ്റവും തലമുതിര്‍ന്ന അംഗവുമാണ് തെക്കൂട്ട് ചാത്തുണ്ണി. 

  • 16, Sep 2016, 10:40 AM IST

    ചരിത്രത്തിലാദ്യമായി തൃശൂരില്‍ നാളെ പെണ്‍പുലികള്‍ ഇറങ്ങുന്നു

    അരമണികെട്ടി, പുലിമുഖം വച്ച് ചമയപ്രദര്‍ശനത്തിന് മുന്നില്‍ താളത്തില്‍ ചുവടുവയ്ക്കുന്നു. ആണ്‍പുലികളുടെ കൂട്ടത്തില്‍ മുന്നു പെണ്‍പുലികള്‍. വിയ്യൂര്‍ ദേശം ഇക്കുറി കളത്തിലിറക്കുന്ന ആ സര്‍പ്രൈസ് ഇതാ...

  • 3, Sep 2016, 1:57 PM IST

    പുലികളിക്ക് ഒരുക്കങ്ങള്‍ തകൃതിയായി

    തൃശൂര്‍: നാലാം ഓണത്തിന് തൃശൂരില്‍ നടക്കുന്ന പുലിക്കളിക്കുള്ള ഒരുക്കങ്ങള്‍ തകൃതി. സംഘങ്ങള്‍ക്കുള്ള ധനസഹായം ഒരുലക്ഷത്തില്‍ നിന്നും ഒന്നേകാല്‍ ലക്ഷമായി കോര്‍പ്പറേഷന്‍ ഉയര്‍ത്തി. ഇത്തവണ സംഘങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.