Asianet News MalayalamAsianet News Malayalam
14 results for "

Puttingal Temple Fireworks

"
crimebranch team questionscollector in puttingal blast casecrimebranch team questionscollector in puttingal blast case

പുറ്റിങ്ങല്‍ ദുരന്തം: കളക്‌ടര്‍ക്കും വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പുറ്റിങ്ങല്‍ ദുരന്തത്തില്‍ പൊലീസിനൊപ്പം കൊല്ലം ജില്ലാ കളക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വെടിക്കെട്ട് തടയുന്നതിന്റെ ഉത്തരവാദിത്വം പൊലീസിന് മാത്രമല്ലെന്നും റവന്യൂ ഉദ്യാഗസ്ഥര്‍ വെടിക്കെട്ട് നിരോധന ഉത്തരവ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി.

Jun 25, 2016, 11:18 PM IST

collector blame police in paravur fireworks tragedycollector blame police in paravur fireworks tragedy

പരവൂര്‍ ദുരന്തം: ഉത്തരവ് പൊലീസ് നടപ്പാക്കിയില്ലെന്ന് കളക്‌ടര്‍

കൊല്ലം: മത്സരക്കമ്പമാണെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പും വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള തന്റെ ഉത്തരവും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് കേന്ദ്ര അന്വേഷണ സംഘത്തിന് മുന്നില്‍ കൊല്ലം ജില്ലാ കളക്ടറുടെ മൊഴി. ആചാരപരമായ വെടിക്കെട്ടിനാണ് പൊലീസ് അനുമതി നല്‍കിയതെന്നും രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവിയും കേന്ദ്ര അന്വേഷണസംഘത്തെ അറിയിച്ചു. അതിനിടെ മൊഴി നല്‍കാനെത്തുന്ന വഴി കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പിന് വാഹനാപകടത്തില്‍ പരിക്കേറ്റു.

Jun 4, 2016, 7:05 AM IST

high court criticises crime branch on puttingal tragedyhigh court criticises crime branch on puttingal tragedy

പുറ്റിങ്ങല്‍ ദുരന്തം; കളക്ടര്‍ നിരോധിച്ച വെടിക്കെട്ട് എങ്ങനെ നടന്നെന്ന് ഹൈക്കോടതി

പുറ്റിങ്കല്‍ ക്ഷേത്രത്തിലെ ജില്ലാ കലക്ടര്‍ നിരോധിച്ച മല്‍സരവെടിക്കെട്ടിന് അനുമതി നല്‍കിയ ശക്തി ഏതെന്ന്  ഹൈക്കോടതി. ഇത്തരം ഭരണഘടനാതീത ശക്തികള്‍ എല്ലായിടത്തമുണ്ടെന്നും ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി പന്ത്രണ്ട് മണിയോടെ പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചിട്ടും വെടിക്കെട്ട് നിര്‍ത്തിവെയ്‌ക്കാതെ രക്തപുഷ്പാഞ്ജലിക്ക് വേണ്ടി പൊലീസ് കാത്തിരിക്കുകയായിരുന്നോ എന്നും കോടതി ചോദിച്ചു.

May 20, 2016, 5:02 PM IST

centre doesnt announce paravur firework as national disastercentre doesnt announce paravur firework as national disaster

പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതേസമയം വലിയ ദുരന്തങ്ങള്‍ക്ക് മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധനസഹായം അനുവദിക്കാന്‍ വ്യവസ്ഥയുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ രിജിജു അറിയിച്ചു.

May 3, 2016, 1:02 PM IST

police fails to implement expolsive acts in puttingalpolice fails to implement expolsive acts in puttingal

പുറ്റിങ്ങല്‍ ദുരന്തം; വെളിവാകുന്നത് സ്ഫോടക വസ്തു നിയമം നടപ്പാക്കുന്നതില്‍ പൊലീസിനുണ്ടായ ഗുരുതര വീഴ്ച

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലൂടെ വെളിവാകുന്നത് സ്ഫോടക വസ്തു നിയമം നടപ്പാക്കുന്നതില്‍ പൊലീസിനുണ്ടായ ഗുരുതര വീഴ്ച. സ്ഫോടക വസ്തു പരിശോധന തുടര്‍ച്ചയായി നടത്തണമെന്ന് നിര്‍ദേശിച്ച് പൊലീസ് മേധാവി രണ്ട് തവണ ഇറക്കിയ സര്‍ക്കുലറുകള്‍ കടലാസ്സിലൊതുങ്ങി

Apr 17, 2016, 6:10 PM IST

centre finds violation in paravoor fireworkscentre finds violation in paravoor fireworks

പരവൂരില്‍ നിയമലംഘനമുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍

കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് കടുത്ത നിമയലംഘനമെന്ന് കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏഴു ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Apr 12, 2016, 8:38 AM IST

cce finds violation in paravoor fireworkscce finds violation in paravoor fireworks

പരവൂരില്‍ കടുത്ത നിയമലംഘനം നടന്നെന്ന് റിപ്പോര്‍ട്ട്

കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് കടുത്ത നിമയലംഘനമെന്ന് റിപ്പോര്‍ട്ട്. നിരോധിത രാസവസ്‌തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വന്‍ തോതില്‍ ഉപയോഗിച്ചതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വെടിക്കെട്ട് നടത്തുന്നതിനുള്ള ദൂരപരിധി പാലിച്ചില്ലെന്നും ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌പ്ലോസീവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Apr 12, 2016, 4:47 AM IST

hc intervene firework ban issuehc intervene firework ban issue

വെടിക്കെട്ട് നിരോധനം: ഹൈക്കോടതി ഇടപെടുന്നു

കൊച്ചി: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. വെടിക്കെട്ടുപോലുളള വിവേകമില്ലാത്ത ആചാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്  ജസ്റ്റീസ് ചിദംബരേഷ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കി. ജസ്റ്റീസ് ചിദംബരേഷിന്റെ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായിക്കണ്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും.

Apr 11, 2016, 2:31 PM IST

death toll rises to 110 in paravoor fireworks tragedydeath toll rises to 110 in paravoor fireworks tragedy

പരവൂര്‍ ദുരന്തത്തില്‍ മരണം 113 ആയി

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 113 ആയി.പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ കരാറെടുത്ത കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍, സഹോദരന്‍ സത്യന്‍, കൊല്ലം സ്വദേശി ശബരി, കൊല്ലം വാളത്തുങ്കല്‍ സ്വദേശി മണികണ്ഠൻ (40) എന്നിവരാണ് ഇന്ന് മരണമടഞ്ഞത്. ദുരന്തത്തില്‍ 90 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേന്ദ്രന്‍ ഉച്ചയോടെയാണ് മരിച്ചത്.

Apr 10, 2016, 11:49 PM IST

HM assures probe in Kollam Fire work accidentHM assures probe in Kollam Fire work accident

വെടിക്കെട്ട് അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് ചെന്നിത്തല

കൊല്ലം പരവൂര്‍ കമ്പക്കെട്ട് അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക്ധനസഹായം നല്‍കുമെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഡിജിപി ടിപി സെന്‍കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Apr 10, 2016, 3:26 AM IST