Rajinikanth Film
(Search results - 50)Movie NewsDec 14, 2020, 7:35 PM IST
അണ്ണാത്തെയാകാൻ വീണ്ടും രജനികാന്ത് എത്തി, മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
രജനികാന്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രീകരണത്തില്‍ പങ്കെടുക്കാൻ എത്തിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. രജനികാന്തിന്റെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. രജനികാന്ത് അണ്ണാത്തെയില്‍ വീണ്ടും അഭിനയിച്ചുതുടങ്ങിയ കാര്യം മകള്‍ ഐശ്വര്യ ആണ് അറിയിച്ചത്.
Movie NewsDec 12, 2020, 5:17 PM IST
രജനികാന്തിന്റെ ജന്മദിനത്തില് ഹരിഷ് കല്യാണ്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചര്‍ച്ചയാകുന്നു!
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ താരങ്ങളാണ് രജനികാന്തിന് ആശംസകളുമായി എത്തിയത്. രജനികാന്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ ഹരിഷ് കല്യാണിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചര്‍ച്ചയാകുന്നു. ഹരിഷ് കല്യാണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു സിനിമയിലെ രജനികാന്ത് കഥാപാത്രത്തിന്റെ ലുക്കിനോട് സാദൃശ്യമുള്ളതാണ് ഹരിഷ് കല്യാണും.
Movie NewsNov 14, 2020, 6:26 PM IST
പേരക്കുട്ടിക്കൊപ്പം പൂത്തിരി കത്തിച്ച് രജനികാന്ത്, ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍
സ്റ്റൈല്‍ മന്നൻ രജനികാന്തും കുടുംബത്തോടൊപ്പം വിപുലമായി ദീപാവലി ആഘോഷിച്ചു. കൊച്ചുകുട്ടികളെ പോലെ പൂത്തിരിയൊക്കെ കത്തിച്ചാണ് രജനികാന്തും ദീപാവലി ആഘോഷിച്ചത്. മകള്‍ സൗന്ദര്യ രജനികാന്ത് ദീപാവലി ആശംസകളും നേര്‍ന്നു. ഭാര്യ ലതയും രജനികാന്തിനൊപ്പം ഉണ്ട്. സൗന്ദര്യ രജനികാന്ത് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്റ്റൈല്‍ മന്നന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Movie NewsOct 29, 2020, 1:56 PM IST
ചോര്‍ന്ന കത്ത് എന്റേതല്ല, എന്നാല്‍ എന്റെ ആരോഗ്യത്തെ കുറിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണ്: രജനികാന്ത്
നടൻ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എപ്പോഴായിരിക്കും ഔദ്യോഗികമായി എത്തുകയെന്ന കാര്യം രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയിലുള്ളതാണ്. എന്നാല്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശന തീരുമാനത്തില്‍ നിന്ന് പിൻമാറുന്നുവെന്ന് ഇന്ന് വാര്‍ത്ത വന്നു. ഇത് വിവാദവുമായി. ഫാൻസ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് ഇതുസംബന്ധിച്ച് രജനികാന്ത് നല്‍കിയെന്ന തരത്തില്‍ ഒരു കത്ത് ചോര്‍ന്നിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്.
Movie NewsOct 15, 2020, 12:43 PM IST
മദ്രാസ് ഹൈക്കോടതി ശകാരിച്ചസംഭവം : രജനികാന്തിന്റെ പ്രതികരണം
കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ രജനികാന്തിന് മദ്രാസ് ഹൈക്കോടതി താക്കീത് ചെയ്തിരുന്നു. അനുഭവം നല്ല പാഠമാകുമെന്നാണ് രജിനികാന്ത് ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ധൃതി പിടിച്ച് കോടതിയെ സമീപിച്ച് സമയം പാഴാക്കുന്നതിന് ഫീസ് ഈടാക്കുമെന്ന് കോടതി താരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. രജനികാന്ത് ഹര്‍ജി പിൻവലിക്കുകയും ചെയ്തിരുന്നു.
കോടതിയിൽ പോകാതെ നികുതി ഒഴിവാക്കണമെന്ന് ചെന്നൈ കോർപ്പറേഷനോട് വീണ്ടും അഭ്യർത്ഥിക്കുമെന്നാണ് രജനികാന്ത് ഇപ്പോള്‍ പറയുന്നത്.Movie NewsOct 3, 2020, 9:28 PM IST
ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, രജനികാന്ത് കാറില്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക്!
രജനികാന്തിന്റെ സിനിമകള്‍ പ്രഖ്യാപിച്ചാല്‍ അന്നു മുതല്‍ കാത്തിരിപ്പിലായിരിക്കും ആരാധകര്‍. അണ്ണാത്തെ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൊവിഡ് കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. സിനിമ ഉപേക്ഷിച്ചുവെന്നും വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്ന തിയ്യതി പ്രവര്‍ത്തകര്‍ അറിയിച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്.
Movie NewsSep 26, 2020, 5:34 PM IST
ഇതാണ് ഹിറ്റാകാൻ പോകുന്ന പുതിയ ഗാനം, രജനികാന്തിനായി വീണ്ടും എസ് പി ബാലസുബ്രഹ്മണ്യം
രാജ്യത്ത് ഒരുപാട് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ശബ്ദമാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റേത്. കഴിഞ്ഞ ദിവസം അദ്ദേഹം വിടവാങ്ങിയിരുന്നു. ആരാധകരെ സങ്കടത്തിലാക്കിക്കൊണ്ട് ആയിരുന്നു അദ്ദേഹം വിടവാങ്ങിയത്. കമല്ഹാസന്റെയായാലും രജനികാന്തിന്റെ ആയാലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമകളില്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഗാനം ഒരു അനിവാര്യ ഘടകമായിരുന്നു. രജനികാന്തിന്റെ പുതിയ സിനിമയിലും എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഗാനമുണ്ട് എന്നതാണ് ആരാധകരെ തെല്ലൊന്നു ആശ്വസിപ്പിക്കുന്ന വാര്‍ത്ത.
Movie NewsSep 19, 2020, 8:23 PM IST
അമിതാഭ് ബച്ചൻ രജനികാന്തിലൂടെ തമിഴകത്ത്, കാണാം ഫോട്ടോകള്‍
രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരങ്ങളാണ് അമിതാഭ് ബച്ചനും രജനികാന്തും. അമിതാഭ് ബച്ചൻ ഹിന്ദിയില്‍ വിജയക്കൊടി പാറിച്ച ചിത്രങ്ങള്‍ രജനികാന്ത് തമിഴിലേക്ക് എത്തിച്ചതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
Movie NewsSep 18, 2020, 11:09 PM IST
രജനികാന്തിന്റെ 'അണ്ണാത്തെ'യും വരും, സിരുത്തൈ ശിവ ചിത്രത്തിന്റെ വിവരങ്ങള്‍
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയുടെ സിനിമയെ കുറിച്ചുള്ള പുതിയി വിവരങ്ങള്‍
പുറത്തുവന്നിരിക്കുകയാണ്.Movie NewsAug 10, 2020, 2:08 PM IST
സ്റ്റൈല്‍ മന്നന്റെ 45 വര്‍ഷങ്ങള്‍, ആരാധകര്‍ ആവേശത്തില്‍
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ അഭിനയജീവിതത്തിന് 45 വയസ്സ്. ഇന്ത്യന്‍ സിനിമയുടെ രജനിസം എന്ന പേരില്‍ രജനീകാന്ത് കഥാപാത്രങ്ങളുടെ ഒരേ പ്രൊഫൈല്‍ ചിത്രങ്ങളുമായാണ് ഏവരും താരത്തിന് ആശംസ നല്‍കുന്നത്. ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ടിലെ വിവിധ മേഖലകളില്‍ ആരാധകര്‍ പോസ്റ്റര്‍ പതിപ്പിച്ചു.
Movie NewsAug 2, 2020, 5:09 PM IST
അൻപുള്ള രജനികാന്ത്, ഓര്‍മയുമായി മീന
കുട്ടിത്താരമായി എത്തി നായികയായി ഒട്ടേറെ സിനിമകളില്‍ തിളങ്ങിയ താരമാണ് മീന. ഇപ്പോഴിതാ ചെറുപ്പകാലത്ത് രജനികാന്തിന് ഒപ്പം അഭിനയിച്ചതിന്റെ ഓര്‍മയുമായി മീന രംഗത്ത് എത്തിയിരിക്കുന്നു.
Movie NewsJul 30, 2020, 6:59 PM IST
സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത് വരും, അണ്ണാത്തെ ഉപേക്ഷിച്ചിട്ടില്ല
തമിഴകത്ത് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന സിനിമയാണ് അണ്ണാത്തെ. അണ്ണാത്തെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയാണ് അണ്ണാത്തെ. അണ്ണാത്തെയുടെ ചിത്രീകരങ്ങള്‍ തുടങ്ങിയിരുന്നു. സിനിമ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ല എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.
Movie NewsMay 14, 2020, 10:23 PM IST
അണ്ണാത്തെയുടെ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക്
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ ഒരു സിനിമ പ്രഖ്യാപിച്ചാല്‍ ആരാധകര്‍ അതിനുള്ള കാത്തിരിപ്പ് തുടങ്ങും. സിനിമയുടെ ഓരോ വിശേഷങ്ങളും ആഘോഷമാക്കും. രജനികാന്തിന്റെ സിനിമയ്ക്ക് ഇന്നും അത്രത്തോളം ആരാധകരുണ്ട്. തമിഴകത്തിന്റെ ഹിറ്റ് മേക്കര്‍ സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞത് ആരാധകര്‍ക്ക് വലിയ വാര്‍ത്തയുമായിരുന്നു. സിനിമയുടെ റിലീസ് എന്തായാലും പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം പൊങ്കലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇതാ സിനിമയുടെ മറ്റ് വിശേഷങ്ങള്‍.
NewsApr 11, 2020, 10:39 PM IST
രജനികാന്തിനെ നായകനാക്കി ഇമോഷണല്‍- ആക്ഷൻ ത്രില്ലറുമായി ലോകേഷ് കനകരാജ്
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി ഒരുങ്ങുന്ന പുതിയ സിനിമ സിരുത്തൈ ശിവയുടെ സംവിധാനത്തിലാണ്. നയൻതാര ആണ് എന്ന ചിത്രത്തിലെ നായിക. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതേസമയം രജനികാന്തിന്റെ പുതിയ സിനിമയുടെ വാര്‍ത്തകളും പുറത്തുവരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
NewsJan 13, 2020, 8:23 PM IST
സിരുത്തൈ ശിവ- രജനികാന്ത് ചിത്രം, മാസ് ഇൻട്രോ സോംഗിന്റെ വിവരങ്ങള്‍
രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. എ ആര് മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ വലിയ അഭിപ്രായം ലഭിച്ചു. ചിത്രം തിയേറ്ററില്‍ മുന്നേറുമ്പോള്‍ രജനികാന്ത് നായകനായി സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.