Asianet News MalayalamAsianet News Malayalam
27 results for "

Rakesh Tikait

"
farmers back to home after end of the legendary struggle for an independent Indiafarmers back to home after end of the legendary struggle for an independent India

Farmers Protest: സ്വതന്ത്ര ഇന്ത്യ കണ്ട ഐതിഹാസിക സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ മടങ്ങുന്നു

സ്വതന്ത്ര ഇന്ത്യ കണ്ട ഐതിഹാസിക സമരം വിജയിച്ച് കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും മടങ്ങിത്തുടങ്ങി. ഇന്ന് രാവിലെ മുതല്‍ ദില്ലി അതിര്‍ത്തികള്‍ പഞ്ചാബി ഗാനങ്ങളാല്‍ മുഖരിതമാണ്. പാട്ടുപാടി കുഴല്‍വിളിച്ച് ആഹ്ളാദാരവങ്ങളോടെ കര്‍ഷകര്‍ തങ്ങളുടെ വീടുകളിലേക്ക്, ഒരു വര്‍ഷത്തിന് ശേഷം മടങ്ങുകയാണ്. മടങ്ങുമ്പോഴും കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തിരിച്ച് വരാന്‍ മടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് കര്‍ഷകരുടെ മടക്കം. സമരത്തിനൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദിയും കര്‍ഷകര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ദില്ലി അതിര്‍ത്തികളിലെ സ്ഥിരസാന്നിധ്യമായിരുന്ന ടെന്‍റുകളും ലംഗാറുകളും പൊളിച്ച്, തങ്ങള്‍ സമരം ചെയ്ത പ്രദേശം വൃത്തിയാക്കിയാണ് കര്‍ഷകര്‍ മടങ്ങുന്നത്. സ്വതന്ത്ര ഇന്ത്യയുടെ സമര ചരിത്രത്തില്‍ ഇതുവരെ എഴുതപ്പെടാതിരുന്ന ചരിത്രം രചിച്ചുകൊണ്ടാണ് ഈ മടക്കം. 

India Dec 11, 2021, 10:18 PM IST

farmers protest strike will continue without Minimum support pricefarmers protest strike will continue without Minimum support price

farmers protest : താങ്ങുവില ഇല്ലെങ്കില്‍ സമരം തുടരമെന്ന് കര്‍ഷകര്‍; ഭാവി പരിപാടികള്‍ ആലോചിക്കാന്‍ യോഗം ഇന്ന്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങൾക്കെതിരെ തുടങ്ങിയ കര്‍ഷകരുടെ സമരത്തിന് ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട 'ദില്ലി ചലോ' മാര്‍ച്ച്, നവംബര്‍ 27നാണ് ദില്ലി അതിര്‍ത്തിലെ സിംഗുവിൽ എത്തിയത്. എന്നാല്‍, സമരക്കാര്‍ ദില്ലി സംസ്ഥാനാതിര്‍ത്തി കടക്കാതിരിക്കാനായി കേന്ദ്ര സര്‍ക്കാര്‍, ദില്ലി പൊലീസിന്‍റെയും മറ്റ് അര്‍ദ്ധ സൈനീക വിഭാഗങ്ങളുടെയും സഹായം തേടി. ഇതോടെ ദില്ലിയിലേക്കുള്ള ദേശീയ ഹൈവേകളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകളും മുള്ളുവേലികളും കൊണ്ട് നിറഞ്ഞു. വാഹനങ്ങള്‍ റോഡിലൂടെ കടക്കാതിരിക്കാന്‍ ഒരടി നീളമുള്ള കമ്പികള്‍ കൂര്‍പ്പിച്ച് റോഡുകളില്‍ സ്ഥാപിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ അതിര്‍ത്തികള്‍ അടഞ്ഞ് തന്നെ കിടക്കുന്നു. 

India Nov 27, 2021, 11:49 AM IST

60 Tractors Will Head To Parliament On November 29: Rakesh Tikait60 Tractors Will Head To Parliament On November 29: Rakesh Tikait

Farm law : താങ്ങുവിലയില്‍ സര്‍ക്കാര്‍ നിലപാട് അറിയണം, 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക്: രാകേഷ് ടിക്കായത്ത്

താങ്ങുവിലയില്‍ സര്‍ക്കാറിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഞങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സമരത്തില്‍ 750 കര്‍ഷകര്‍ മരിച്ചു. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 

India Nov 24, 2021, 11:12 AM IST

who is rakesh tikait who led farmers protest in delhi quitting his job as inspector in delhi policewho is rakesh tikait who led farmers protest in delhi quitting his job as inspector in delhi police

Farm Laws ‌| ദില്ലി പൊലീസിലെ ഇൻസ്‌പെക്ടർ ജോലി വലിച്ചെറിഞ്ഞ് കർഷകസമരങ്ങളുടെ നേതാവായ രാകേഷ് ടിക്കായത്ത് ആരാണ് ?

ആ പ്രസംഗത്തിനിടെ ടിക്കായത്ത് വിങ്ങിപ്പൊട്ടിയത് കർഷകരിൽ വല്ലാത്തൊരു സ്വാധീനമാണ് ചെലുത്തിയത്. 

Web Specials Nov 20, 2021, 2:20 PM IST

358 days 719 deaths Everything you need to know about farmers protest in india358 days 719 deaths Everything you need to know about farmers protest in india

358 ദിവസം, 719 മരണം; കര്‍ഷക സമരത്തെ കുറിച്ച് അറിയേണ്ടതെല്ലാം

നവംബര്‍ 26 ന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ സിഖ് മതസ്ഥരുടെ പ്രധാന ആരാധനാ ദിവസമായ ഗുരു നാനാക്ക് ജയന്തിയില്‍ (Guru Nanak Jayamthi) (19.11.'21) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും (farm laws) പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. 'ദില്ലി ചലോ' (Delhi Chalo)മാര്‍ച്ച് തുടങ്ങിയിട്ട് 365 ദിവസങ്ങളാകാന്‍ വെറും ഏഴ് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ പ്രധാനമന്ത്രി നിയമങ്ങള്‍ നിരുപാധികം പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ലെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.  "വിവാദ കാർഷിക നിയമങ്ങൾ  പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അവകാശപ്പെട്ട അഖിലേന്ത്യ കിസാന്‍ സഭ (All India Kisan Sabha), നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളും മാറണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കിലല്ല മറിച്ച്, പാര്‍ലമെന്‍റ് വഴി നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി കാത്തിരിക്കുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020; കർഷക ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്, കാർഷിക സേവന നിയമം 2020, അവശ്യവസ്തുക്കളുടെ (ഭേദഗതി) നിയമം, 2020 എന്നീ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം. 

India Nov 19, 2021, 6:59 PM IST

Bharat Bandh  several trains and bus cancelledBharat Bandh  several trains and bus cancelled

ഭാരത് ബന്ദിന് സമ്മിശ്രപ്രതികരണം, റോഡ്-റെയിൽ ഗതാഗതത്തെ ബാധിച്ചു, ബിജെപിക്ക് തിരിച്ചടി നല്‍കുമെന്ന് ടികായത്ത്

പഞ്ചാബ്, ഹരിയാന, യുപി, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കർഷകർ ദേശീയ പാതകൾ ഉപരോധിച്ചു. പഞ്ചാബിൽ 230 ഇടങ്ങളിലാണ് ഉപരോധം നടന്നത്. 

India Sep 27, 2021, 5:37 PM IST

Rakesh Tikait says even if we have to struggle for ten years farmers will not back down without withdrawing farmers lawRakesh Tikait says even if we have to struggle for ten years farmers will not back down without withdrawing farmers law

പത്ത് വര്‍ഷം സമരം ചെയ്യേണ്ടിവന്നാലും നിയമം പിന്‍വലിക്കാതെ പിന്‍മാറില്ല : രാകേഷ് ടിക്കായത്ത്

വിവാദ കാർഷിക നിയമങ്ങൾ ( Farm Laws) പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ, അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായ്ത്ത് ( Rakesh Tikait) പറഞ്ഞു. സ്വാതന്ത്ര്യ സമരം നൂറ് വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക സമരമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ടിക്കായത്ത് പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചർച്ചയെന്ന് വീണ്ടും ആവശ്യപ്പെട്ടു. കര്‍ഷക സമരം ആരംഭിച്ച 2020 നവംബറില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലെല്ലാം തന്നെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും മറിച്ച് മറ്റ് കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന നിലപാടിലൂന്നിയായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇതംഗീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറായിരുന്നില്ല. അതോടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പതിനൊന്നോളം ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. 

India Sep 27, 2021, 11:58 AM IST

Rakesh Tikait says he wont back down until farm laws are withdrawn no matter how long it takesRakesh Tikait says he wont back down until farm laws are withdrawn no matter how long it takes

കാർഷിക നിയമം പിൻവലിക്കാൻ പത്ത് വർഷം വേണ്ടി വന്നാൽ അത് വരെയും സമരം ചെയ്യുമെന്ന് രാകേഷ് ടിക്കായത്ത്

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ടിക്കായത്ത് പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചർച്ചയെന്ന് ആവശ്യപ്പെട്ടു.
ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ, എന്നാൽ ഇന്ധന വില വർധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

India Sep 27, 2021, 9:22 AM IST

BKU leader Rakesh Tikait says BJP will be tied in UP state electionBKU leader Rakesh Tikait says BJP will be tied in UP state election

യുപിയിൽ ബിജെപിയെ കെട്ടുകെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ്‌ ടിക്കായത്ത്

ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫർ നഗറിലെ കിസാൻ മഹാപഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തോൽപ്പിക്കാൻ കര്‍ഷക നേതാക്കൾ ആഹ്വാനം ചെയ്തു. യുപിയിൽ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ്‌ ടിക്കായത്ത് പറഞ്ഞു. അതെ സമയം നേരത്തെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി വച്ചു. പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം കര്‍ഷകര്‍ മഹാപഞ്ചായത്തിനായെത്തിയെന്ന് കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു. മുസഫിര്‍ നഗറില്‍ കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന നാലാമത്തെ മഹാപഞ്ചായത്തായിരുന്നു ഇന്ന് നടന്നത്. എന്നാല്‍, തെരഞ്ഞെടുപ്പുകളെ കര്‍ഷക പ്രതിഷേധം ബാധിക്കില്ലെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

India Sep 5, 2021, 6:57 PM IST

protest against farm laws Give a clear agenda Rakesh Tikait says to central governmentprotest against farm laws Give a clear agenda Rakesh Tikait says to central government

കര്‍ഷക സമരം; വ്യക്തമായ അജണ്ടയുമായി വരൂ ചര്‍ച്ചയാകാമെന്ന് രാക്കേഷ് ടിക്കായ്ത്ത്


എട്ടാം മാസത്തിലേക്ക് നീളുന്ന കര്‍ഷക സമരം ദില്ലി അതിര്‍ത്തിയില്‍ നിന്ന് ദില്ലിയുടെ ഹൃദയ ഭാഗമായ ജന്തര്‍ മന്തിറിലേക്ക് പ്രവേശിച്ചു. ഇന്ന് രാവിലെയാണ് കര്‍ഷകര്‍ ജന്തര്‍ മന്തിറിലേക്ക് കടന്നത്. പൊലീസ് അനുമതിയോടെ 200 പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ജന്തര്‍ മന്തിറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ് , ശിവകുമാര്‍ കക്കാജി , ഹനന്‍മല്ലേ തുടങ്ങിയ പ്രധാനപ്പട്ട കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ ഇന്നത്തെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നു. ബികെയു നേതാവ് യുദ്ധവീര്‍ സിംഗാണ് ജന്തര്‍ മന്തിര്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. സമരം നടക്കുന്ന ജന്തര്‍ മന്തിറിലേക്ക് ദില്ലി പൊലീസ് മാധ്യമങ്ങളെ കടത്തിവിടുന്നില്ല. ഇതിനെ തുടര്‍ന്ന് സമരത്തെ കുറിച്ച് വിശദീകരിക്കാന്‍ കര്‍ഷക നേതാക്കള്‍ ബാരിക്കേഡിനടുത്തേക്ക് വരികയായിരുന്നു. സമരം കണക്കിലെടുത്ത് ദില്ലിയിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്. ചിത്രങ്ങള്‍: ജന്തര്‍ മന്തിറില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ. 

India Jul 22, 2021, 4:03 PM IST

Rakesh Tikait about discussion with central government on farm lawsRakesh Tikait about discussion with central government on farm laws

കര്‍ഷക സമരം; കേന്ദ്രം വ്യക്തമായ അജണ്ട നല്‍കിയാല്‍ ചര്‍ച്ചയാകാമെന്ന് രാകേഷ് ടിക്കായത്ത്

ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് പങ്കെടുക്കുക. സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13 വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. 

India Jul 22, 2021, 1:25 PM IST

Farmer protest leader Rakesh Tikait criticizes Modi govtFarmer protest leader Rakesh Tikait criticizes Modi govt

കൊവിഡ് വ്യാപനത്തിന് കാരണം കർഷകരെന്നത് നുണ, കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നു: രാകേഷ് ടിക്കായത്ത്

കർഷക സമരത്തിനെതിരെ ബിജെപി നടത്തുന്ന രാഷ്ട്രീയ പ്രചാരണം വിലപ്പോകില്ല

India May 26, 2021, 9:22 AM IST

ABVP activists arrested for Attacked Rakesh TikaitABVP activists arrested for Attacked Rakesh Tikait

കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ആക്രമിച്ച സംഭവം: എബിവിപി നേതാക്കള്‍ അറസ്റ്റില്‍

എബിവിപി നേതാവ് കുല്‍ദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആല്‍വാര്‍ പൊലീസിന്റെ പിടിയിലായത്. മാധ്യമശ്രദ്ധ ലഭിക്കാനാണ് കര്‍ഷക നേതാവിനെ ആക്രമിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
 

India Apr 5, 2021, 11:26 AM IST

Attack on Rakesh Tikait 14 arrested including ABVP leaderAttack on Rakesh Tikait 14 arrested including ABVP leader

രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം: എബിവിപി നേതാവടക്കം14 പേർ അറസ്റ്റിൽ

രാജസ്ഥാനിലെ അൽവാറിൽ കർഷകനേതാവ് രാകേഷ് ടിക്കായ്ത്തിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിൽ എബിവിപി നേതാവ് അടക്കം 14 പേര്‍ അറസ്റ്റില്‍. വാഹനത്തിന് നേരെ വെടിവപ്പ് നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി

crime Apr 4, 2021, 12:04 AM IST

Farmer leader Rakesh Tikait's convoy attacked in RajasthanFarmer leader Rakesh Tikait's convoy attacked in Rajasthan

കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ഹര്‍സോലിയില്‍ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടിക്കായത്.
 

India Apr 3, 2021, 10:04 AM IST