Ramzan

(Search results - 77)

bigg boss 3

Bigg BossMay 30, 2021, 2:02 PM IST

ബിഗ് ബോസ് വോട്ടിംഗ് കഴിഞ്ഞു; ആരാവും ടൈറ്റില്‍ വിന്നര്‍?

ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ മത്സരാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഇന്നലത്തെ വോട്ടിംഗ് സമയം അവസാനിച്ചതിനു ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും മിക്കവരും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

• undefined

Bigg BossMay 26, 2021, 9:08 PM IST

നിങ്ങൾ ‘യൂ ആർ ദ വിന്നറെ‘ന്ന് പറയുമ്പോഴേ ഞാൻ വിജയിയായി കഴിഞ്ഞു; ആരാധകരോട് റംസാൻ

ലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ചിത്രീകരണം കൊവിഡ് സാഹചര്യം മൂലം 95-ാം ദിവസത്തില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. നിവിൽ ടൈറ്റില്‍ വിജയിയെ കണ്ടെത്തണമെന്ന തീരുമാനത്തിലാണ് ഏഷ്യാനെറ്റ്. അവസാന എട്ടു മത്സരാര്‍ഥികള്‍ക്കായി ഹോട്ട്സ്റ്റാറില്‍ വോട്ടിംഗും ആരംഭിച്ചിട്ടുണ്ട്. മത്സരം അവസാനിച്ചിട്ടില്ലാത്തതിനാല്‍ മത്സരാര്‍ഥികള്‍ക്ക് ക്യാംപെയ്‍നിനും മറ്റും വിലക്കുണ്ട്. അതേസമയം, ഇത്രയും ദിവസം ബിഗ് ബോസില്‍ തങ്ങളെ നിര്‍ത്തിയ പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചില മത്സരാര്‍ഥികള്‍ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് റംസാൻ.

• undefined

Bigg BossMay 11, 2021, 10:21 PM IST

മണിക്കുട്ടൻ ഭ്രാന്തനെ പോലെ ഇറങ്ങിപ്പോയെന്ന് ഫിറോസ്; ഒപ്പം ചേർന്ന് റംസാനും, സംഘർഷഭരിതമായി ബിഗ് ബോസ്

ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രം​ഗങ്ങളാൽ മുന്നോട്ട് പോകുകയാണ്. ഹൗസിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നത് തീർത്തും പ്രവചനാതീതമാണ്. ഇന്നിതാ റംസാനും മണിക്കുട്ടനും വാക്പേരുമായി എത്തിയിരിക്കുകയാണ്. മോണിം​ഗ് ആക്ടിവിറ്റിക്കിടെയാണ് ഇരുവരും തർക്കം തുടങ്ങിയത്. ഇത്രയും നാളിനിടയിൽ സ്വഭാവത്തിൽ മാറ്റം വന്നതും വരാത്തതുമായ വ്യക്തികളെയും കാരണവും പറയുക എന്നതായിരുന്നു ടാസ്ക്.

Israel

International Competition FilmsMay 11, 2021, 12:24 PM IST

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; മനുഷ്യ ജീവനെരിച്ചുകളയുന്ന റോക്കറ്റുകള്‍

സ്ലാം മതത്തിലെ വിശുദ്ധമാസമായ റംസാനിലെ അവസാനത്തെ ദിവസങ്ങളില്‍ പാലസ്തീനികള്‍ക്കെതിരെ ശക്തമായ റോക്കറ്റ് അക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളുടെ നേര്‍ക്ക് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതിന് പുറകെയാണ് ഇസ്രയേല്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ ഗാസയിലേക്ക് നിരന്തരം റോക്കറ്റുകള്‍ വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലിന്‍റെ അക്രമണത്തില്‍‌ ഒൻപത് കുട്ടികളും മുതിർന്ന ഹമാസ് കമാൻഡറും ഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അധികൃതർ അറിയിച്ചു. അതിനിടെ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്‍റെ നടപടിയെ അപലപിച്ചു. " ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. പലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു. ഇസ്രായേലിൽ നിന്ന് വ്യത്യസ്തമായി, പലസ്തീൻ സിവിലിയന്മാരെ സംരക്ഷിക്കാൻ അയൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ പരിപാടികൾ നിലവിലില്ല." അമേരിക്കന്‍ പ്രതിനിധിയായ ഇൽഹാൻ അബ്ദുല്ലഹി ഒമർ ട്വിറ്ററില്‍ കുറിച്ചു.

• undefined

InternationalMay 8, 2021, 11:12 PM IST

തീ കൊണ്ട് കളിക്കരുത് ; അൽ-അക്സാ പള്ളി അക്രമത്തില്‍ ഇസ്രയേലിന് ഹമാസിന്‍റെ മുന്നറിയിപ്പ്

റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍‌ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ പള്ളി സംയുക്തം. ഈ സ്ഥലം യഹൂദന്മാരുടെയും ഏറ്റവും പുണ്യസ്ഥലമാണ്, അവർ ഇതിനെ ക്ഷേത്ര പര്‍വ്വതം എന്ന് വിളിക്കുകയും വേദപുസ്തക ക്ഷേത്രങ്ങൾ നിലകൊള്ളുന്ന സ്ഥലമായി അതിനെ ആരാധിക്കുകയും ചെയ്യുന്നു. ക്രിസ്തുമതവും ഈ പ്രദേശത്തെ വുശുദ്ധമായ ആരാധിക്കുന്നു. എന്നാല്‍ ഇന്ന് ഇസ്രായേൽ-പലസ്തീൻ അക്രമത്തിന്‍റെ ഒരു പ്രധാന കേന്ദ്രമാണ് ഈ വിശുദ്ധ പ്രദേശം. ഇന്നലെ രാത്രിയില്‍‌ അൽ-അക്സാ പള്ളിക്ക് സമീപം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുകയാണ്. വിശുദ്ധമാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ രാത്രി ഏതാണ്ട് 70,000 ത്തോളം പാലസ്തീനികള്‍ അൽ-അക്സയിൽ നടന്ന റമദാൻ പ്രാർത്ഥനയിൽ പങ്കെടുത്തതായി സൈറ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് എൻ‌ഡോവ്‌മെന്‍റ് അറിയിച്ചു. വിശാലമായ ആ കുന്നില്‍ മുകളില്‍ രാത്രിയിലുണ്ടായ അക്രമത്തില്‍ 200 ല്‍ പരം സാധാരണക്കാര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റവരിൽ 88 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്‍റ് എമർജൻസി സർവീസ് പറഞ്ഞു. അക്രമത്തില്‍‌ 17 ഇസ്രയേല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഇസ്രായേൽ പൊലീസും പറയുന്നു.

bigg boss 3

Bigg BossMay 3, 2021, 10:40 PM IST

'മണിക്കുട്ടന് സ്വന്തം ഇമേജിനെ പേടി'; നോമിനേഷന്‍റെ കാരണം പറഞ്ഞ് റംസാന്‍

"എന്‍റെ ആദ്യ നോമിനേഷന്‍ മണിക്കുട്ടനാണ്. കാരണം ഹി ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം എന്ന് പലതവണ തോന്നിയിട്ടുണ്ട് എനിക്ക്.."

bigg boss 3

Bigg BossMay 1, 2021, 11:23 PM IST

'ഞങ്ങളുടെ മനസില്‍ ഡിംപല്‍ ഒരു വിന്നര്‍ ആണ്'; മോഹന്‍ലാലിനോട് റംസാന്‍

"ഈ ബിഗ് ബോസ് വീട്ടില്‍ ഞാന്‍ വന്നിട്ട് ആദ്യമായിട്ട് ഒരു ചെറിയ സൗന്ദര്യപ്പിണക്കം ഉണ്ടാവുന്നത് ഡിംപലുമായിട്ടാണ്.."

• undefined

Bigg BossApr 24, 2021, 11:01 PM IST

‘നാട്ടുകൂട്ട‘ത്തിൽ സായിക്ക് നേരെ റംസാന്റെ ചെരുപ്പേറ്; കടുത്ത ശിക്ഷയുമായി മോഹൻലാൽ !

ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും സംഘര്‍ഷഭരിതവും സംഭവങ്ങള്‍ നിറഞ്ഞതുമായിരുന്നു ഈ വാരാന്ത്യം. നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിൽ റംസാൻ സായ്ക്ക് നേരെ ചെരുപ്പെറിഞ്ഞത് നിരവധി ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്ന് ഹൗസിനകത്ത് തന്നെ വലിയ തർക്കങ്ങൾ നടന്നു. വീക്കെൻഡ് എപ്പിസോഡായ ഇന്ന് മോഹൻലാൽ വിഷയത്തിൽ, റംസാന് കടുത്ത ശിക്ഷയാണ് നൽകുന്നത്.

• undefined

Bigg BossApr 24, 2021, 10:36 PM IST

‘നിന്റെ ബിപി ചെക്ക് ചെയ്യണം, ചെരുപ്പെടുത്ത് എറിയുന്നത് മ്ലേച്ഛമായ കാര്യം‘; റംസാനെ ചോദ്യം ചെയ്ത് മോഹൻലാൽ

ബി​ഗ് ബോസ് സീസൺ മൂന്ന്  രസകരവും കൗതുകകരവും സംഭവബഹുലവുമായ കാര്യങ്ങളാൽ മുന്നോട്ട് പോകുകയാണ്. സീസണിന്‍റെ തുടക്കം മുതലുള്ള ആഴ്ചകളെ അപേക്ഷിച്ച് ഏറ്റവും സംഘര്‍ഷഭരിതവും സംഭവങ്ങള്‍ നിറഞ്ഞതുമായിരുന്നു ഈ വാരം. നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കായിരുന്നു എല്ലാത്തിനും ആധാരം. റംസാൻ സായ്ക്ക് നേരെ ചെരുപ്പെറിഞ്ഞത് നിരവധി ചർച്ചകൾക്കാണ് വഴിവച്ചത്. ഇതേ തുടർന്ന് ഹൗസിനകത്ത് തന്നെ വലിയ തർക്കങ്ങൾ നടന്നു. ഇക്കാര്യത്തിൽ ഇടപെടുകയാണ് അവതാരകനായ മോഹൻലാൽ.

bigg boss 3

Bigg BossApr 23, 2021, 11:53 PM IST

വീക്കിലി ടാസ്‍ക്; ബിഗ് ബോസില്‍ രണ്ടുപേര്‍ ജയിലിലേക്ക്

മോശം പ്രകടനം നടത്തിയ എതിര്‍ ടീമിലെ ഒരാളെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ഇരു ടീമുകളോടും ആവശ്യപ്പെടുകയായിരുന്നു

Koya Ramzan Fasting

ChuttuvattomApr 22, 2021, 5:32 PM IST

ശരിക്കും ഔഷധക്കഞ്ഞി തന്നെ, കോയയുടെ നോയമ്പ് കഞ്ഞിക്ക് ഡിമാൻ്റ് ഏറെ

എട്ട് കിലോ അരിയിൽ തയ്യാറാക്കുന്ന കഞ്ഞി കുടിക്കുവാൻ നോയമ്പുതുറ സമയത്ത് കുറഞ്ഞത് 100 പേരെങ്കിലുമുണ്ടാകുമെന്ന് കോയ പറയുന്നു...

bigg boss 3

Bigg BossApr 19, 2021, 10:40 PM IST

മറ്റു മത്സരാര്‍ഥികള്‍ 'പ്രജകളോ'? മണിക്കുട്ടനും ഫിറോസിനുമെതിരെ റംസാനും സായ് വിഷ്‍ണുവും

ബിഗ് ബോസ് മോണിംഗ് ആക്റ്റിവിറ്റിയായിരുന്നു അഭിപ്രായവ്യത്യാസങ്ങളുടെ വേദി. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളുടെ പേര് പറയാനും അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാനുമായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്

ramzan prayer

IndiaApr 13, 2021, 6:45 PM IST

കൊവിഡ്: റമദാന്‍ മാസത്തിലെ കൂട്ടായ്മകളും ഘോഷയാത്രകളും നിരോധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മത നേതാക്കള്‍ മഹാരാഷ്ട്ര ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ച് റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ മോസ്കിനുള്ളില്‍ വച്ച് നടത്താന്‍ അനുമതി തേടിയതിന് പിന്നാലെയാണ് വിലക്ക് വരുന്നത്. എല്ലാ മതസ്ഥാപനങ്ങളും അടച്ചിടാനും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഈ നില തുടരാനും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

bigg boss 3

Bigg BossApr 11, 2021, 10:11 PM IST

ബിഗ് ബോസില്‍ 77 ദിവസം ഉറപ്പിച്ച് റംസാന്‍; വലിയ ഭാഗ്യമെന്ന് ഫിറോസ് ഖാന്‍

ഇതോടെ അവസാന അഞ്ചിലേക്ക് എത്താവുന്ന മത്സരാര്‍ഥിയെന്ന ഇമേജ് ആണ് റംസാന് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുക

bigg boss 3

Bigg BossApr 11, 2021, 9:40 PM IST

വിജയിയെ കണ്ടെത്താന്‍ ഷൂട്ടൗട്ട്; ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

രസകരമായ ഒരു ഗെയിം ആയിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‍ക്. ഒരു പെനല്‍റ്റി ഷൂട്ടൗട്ട് ആയിരുന്നു മത്സരം. ഗോളി ഇല്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് കണ്ണു കെട്ടി കാഴ്ച മറച്ചതിനു ശേഷം ഫുട്ബോള്‍ അടിച്ചുകയറ്റണമായിരുന്നു