Rana Dagubati
(Search results - 11)Movie NewsJan 26, 2021, 3:01 PM IST
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് തുടങ്ങി, മെയ്ക്കിംഗ് വീഡിയോ
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും ആയിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ പവൻ കല്യാണും റാണാ ദഗുബാട്ടിയും അഭിനയിക്കുന്ന തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം തുടങ്ങിയെന്ന വാര്‍ത്തയോടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. പവൻ കല്യാണിന്റെയും റാണാ ദഗുബാട്ടിയുടെയും അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. ഏവരും കാത്തിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക്.
Movie NewsJan 6, 2021, 5:34 PM IST
'കാടനു'മായി റാണ ദഗുബാട്ടിയും വിഷ്ണു വിശാലും, റിലീസ് തിയ്യതി
റാണ ദഗുബാട്ടിയും വിഷ്ണു വിശാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കാടൻ. പ്രഭു സോളമൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഇപ്പോള്‍ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
Movie NewsDec 21, 2020, 12:34 PM IST
അയ്യപ്പനും കോശിയും തെലുങ്കില്‍, പൃഥ്വിരാജിന്റെ വേഷത്തിനും ആളായി!
റാണാ ദഗുബാട്ടി പവൻ കല്യാണിനൊപ്പം അഭിനിയിക്കുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിലാണ് ഇരുവരും അഭിനയിക്കുകയെന്നാണ് വാര്‍ത്ത. സച്ചിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. പവൻ കല്യാണിനൊപ്പം അഭിനയിക്കുന്ന കാര്യം റാണ ദഗുബാട്ടി തന്നെയാണ് അറിയിച്ചത്. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
Movie NewsDec 14, 2020, 8:03 PM IST
വിരാടപര്‍വം പുതിയ പോസ്റ്റര്‍, ഏറ്റെടുത്ത് റാണാ ദഗുബാടിയുടെ ആരാധകര്‍
ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് റാണ ദഗുബാടി. റാണ ദഗുബാടി നായകനാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ, റാണ ദഗുബാടിയുള്ള പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. റാണ ദഗുബാടി തന്നെയാണ് ഷെയര്‍ ചെയ്തത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Movie NewsNov 23, 2020, 4:13 PM IST
ക്വാറന്റൈനില്‍ ചിത്രീകരിക്കാൻ സായ് പല്ലവിയുടെ സിനിമ!, ബാക്കി 10 ദിവസം മാത്രം
മലയാളത്തിന്റെ പ്രിയപ്പെട്ട നടി സായ് പല്ലവി നായികയായും റാണ ദഗുബാടി നായകനുമാകുന്ന സിനിമയാണ് വിരാട പര്‍വം. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 50 ശതമാനം പൂര്‍ത്തിയായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. എപ്പോഴാണ് സിനിമ തുടങ്ങുകയെന്ന് വ്യക്തമല്ല. പക്ഷേ പത്ത് ദിവസം മാത്രമുള്ള സിനിമയുടെ അവസാന ഷെഡ്യൂള്‍ ഉടൻ തുടങ്ങുമെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.
Movie NewsOct 17, 2020, 9:06 PM IST
ഹണിമൂണ്‍ ആഘോഷിച്ച് റാണ, വിവാഹശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോ പുറത്തുവിട്ട് മിഹീക!
കൊവിഡ് കാലത്തായിരുന്നു നടൻ റാണാ ദഗുബാട്ടിയുടെ വിവാഹം കഴിഞ്ഞത്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു മിഹീകയുമായുള്ള വിവാഹം. റാണയുടെ വിവാഹത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ റാണയുടെ ഹണിമൂണ്‍ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മിഹീകയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ് ഇത്.
Movie NewsOct 10, 2020, 8:59 PM IST
'അങ്ങനെയാണ് വിവാഹം സ്റ്റുഡിയോയില്‍ നടന്നത്', രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് റാണ ദഗുബാട്ടി
ബാഹുബലി എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് റാണ ദഗുബാട്ടി. ഓഗസ്റ്റിലാണ് റാണയുടെ വിവാഹം കഴിഞ്ഞത്. റാണയുടെ വിവാഹ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ റാണയുടെ വിവിവാഹം സ്റ്റുഡിയോയില്‍ നടന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. റാണ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നേഹ ധുപിയയ്‍ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു റാണ വിവാഹ വേദിയെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Movie NewsAug 16, 2020, 3:48 PM IST
വികാരഭരിതയായി മിഹികയും ആശ്വസിപ്പിച്ച് റാണയും, പുതിയ ഫോട്ടോ പുറത്ത്
തെലുങ്ക് നടൻ റാണ ദഗുബാട്ടിയുടെയും മിഹികയുടെയും വിവാഹം അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ വിവാഹ ചടങ്ങളില്‍ നിന്നുള്ള പുതിയ ഒരു ഫോട്ടോ പുറത്തുവരികയും ആരാധകര്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
Movie NewsAug 15, 2020, 7:44 PM IST
ഞാൻ സ്വപ്നം കണ്ടതും അതിലേറെയും ആയതിന് നന്ദി, റാണാ ദഗുബട്ടിയോടുള്ള സ്നേഹം അറിയിച്ച് മിഹിക
റാണാ ദഗുബാട്ടിയുടെയും മിഹികയുടെയും വിവാഹം അടുത്തിടെയാണ് നടന്നത്. റാണാ ദഗുബട്ടിയോടുള്ള സ്നേഹം അറിയിച്ച് മിഹിക ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
Movie NewsAug 11, 2020, 5:19 PM IST
റാണാ ദഗുബാട്ടിക്കും ഭാര്യക്കും ആശംസയുമായി 'അമൂല്‍'
നടൻ റാണാ ദഗുബാട്ടിയുടെയും മിഹീക ബജാജിന്റെയും വിവാഹം രണ്ടു ദിവസം മുമ്പാണ് കഴിഞ്ഞത്. ഇപ്പോഴിതാ റാണയ്ക്കും ഭാര്യക്കും ആശംസകളുമായി കാര്‍ട്ടൂണുമായി 'അമൂല്‍' രംഗത്ത് എത്തിയിരിക്കുന്നു.
Movie NewsAug 7, 2020, 12:39 PM IST
റാണാ ദഗുബാട്ടിയുടെ വിവാഹ ചടങ്ങുകള്‍ക്ക് തുടക്കം, ഹല്‍ദി ചിത്രം പുറത്ത്
ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നടൻമാരില് ഒരാളാണ് റാണ ദഗുബാട്ടിയും. റാണാ ദഗുബാട്ടിയുടെ വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായതാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.