Remake
(Search results - 66)Short FilmJan 20, 2021, 5:19 PM IST
ചിരഞ്ജീവി ആരാധകരുടെ കാത്തിരിപ്പിന് അവസാനം; 'ലൂസിഫര്‍' തെലുങ്കിന് തുടക്കം
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.
Movie NewsJan 16, 2021, 7:37 PM IST
ലൂസിഫര്‍ തെലുങ്കില്‍ നായികയാകാൻ നയൻതാര!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ നയൻതാര നായികയാകുന്നുവെന്നതാണ് ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രമായിട്ടായിരിക്കും നയൻതാര റീമേക്കില്‍ അഭിനയിക്കുന്നത്.
Movie NewsJan 16, 2021, 6:57 PM IST
വിജയ്യുടെ റോളില്‍ ഈ ബോളിവുഡ് സൂപ്പര്‍താരം? 'മാസ്റ്റര്‍' ഹിന്ദി റീമേക്ക് പ്രഖ്യാപനം വൈകാതെ
വന്‍ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്റെ രണ്ടാംപകുതിയിലാവും റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുക
Movie NewsJan 14, 2021, 5:27 PM IST
'മാസ്റ്റര്‍' ഹിന്ദി റീമേക്ക് വരുന്നു? പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്
'അര്ജുന് റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീര്‍ സിംഗി'ന്റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസി'ന്റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ സഹ നിര്‍മ്മാതാക്കള്‍.
Movie NewsJan 4, 2021, 7:38 PM IST
'സ്റ്റീഫന്‍ നെടുമ്പള്ളി'യാകാൻ ചിരഞ്ജീവി; ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഈ മാസം ആരംഭിക്കും
മലയാള സിനിമയിലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻ മോഹൻലാലിന്റെ വേഷത്തിൽ എത്തുന്നത് ചിരഞ്ജീവിയാണ്. 20 ന് ചിത്രീകരണം ആരംഭിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ കൊവിഡ് ടെസ്റ്റ് എടുക്കുമെന്നും അണിയറപ്രവർത്തകര്‍ അറിയിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Movie NewsJan 3, 2021, 10:22 PM IST
‘കോലമാവ് കോകില‘ ബോളിവുഡിലേക്ക്; നയൻതാരയുടെ വേഷത്തിൽ ജാന്‍വി കപൂര്‍
ബോളിവുഡ് റീമേക്കിനൊരുങ്ങി നയന്‍താരയുടെ ഹിറ്റ് ചിത്രം ‘കോലമാവ് കോകില’. നയന്‍താര അവതരിപ്പിച്ച കോകില എന്ന കഥാപാത്രമായി നടി ജാന്‍വി കപൂര്‍ വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.
Movie NewsJan 1, 2021, 5:13 PM IST
ജോസഫ് തമിഴ് റീമേക്ക് 'വിചിത്തിരന്‍' ടീസര്‍ പുറത്ത്; ജോജുവിന്റെ വേഷത്തിൽ തിളങ്ങി ആർ.കെ. സുരേഷ്
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് 'വിചിത്തിരന്‍' ടീസര്‍ റിലീസ് ചെയ്തു. ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.
ExplainerDec 27, 2020, 6:24 PM IST
വിക്രം വേദ ബോളിവുഡിൽ; സെയ്ഫും ഹൃത്വികും ഒന്നിക്കുന്നു
നായകനാര് വില്ലനാര് എന്ന കൺഫ്യൂഷൻ നിലനിർത്തിക്കൊണ്ട് പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിച്ച തമിഴ് ചിത്രമായിരുന്നു വിക്രം വേദ. വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
Movie NewsDec 17, 2020, 3:30 PM IST
അവസാനം ചിരഞ്ജീവി കണ്ടെത്തി, 'ലൂസിഫര്‍' തെലുങ്കില്‍ ആര് സംവിധാനം ചെയ്യുമെന്ന്
ചിത്രത്തിന്റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്റെ പേരും ലൂസിഫര്‍ റീമേക്കിന്റെ സംവിധായകനായി കേട്ടു. എന്നാല്‍..
Movie NewsDec 14, 2020, 8:53 PM IST
'ഫോറൻസിക്' ഇനി ബോളിവുഡിലേക്ക്; ടൊവിനോയുടെ വേഷത്തിൽ വിക്രാന്ത് മസേ
കൊവിഡിന് മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച ടൊവിനോ തോമസ് ചിത്രം ഇനി ബോളിവുഡിലേക്ക്.
വിക്രാന്ത് മസേയാണ് ചിത്രത്തിൽ ടൊവിനോയുടെ വേഷത്തിൽ എത്തുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.Movie NewsDec 12, 2020, 8:56 PM IST
മലയാളത്തിലെ പോലെ തെലുങ്കിലും നായകൻ പാടും, അയ്യപ്പനും കോശിയും റീമേക്കിന്റെ വിവരങ്ങള്‍!
മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയാണ് സിനിമ സംവിധാനം ചെയ്തത്. പവൻ കല്യാണ്‍ നായകനായി ചിത്രം തെലുങ്കിലേക്ക് എത്തുകയാണ്. പവൻ കല്യാണ്‍ നായകനായിട്ട് തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഗാനത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.
Movie NewsNov 27, 2020, 8:53 AM IST
'കപ്പേള' തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ അനിഖ
നടന് മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രം 'കപ്പേള' തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അനിഖ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്.
Movie NewsNov 25, 2020, 4:45 PM IST
'അന്ധാധുന്‍' മലയാളത്തിലേക്ക്? നായകന് പൃഥ്വിരാജെന്നും റിപ്പോര്‍ട്ട്
തബുവും രാധിക ആപ്തെയും പ്രധാന വേഷങ്ങളില്‍ അന്ധാധുനില്‍ എത്തിയിരുന്നു. റീമേക്ക് വരുമ്പോള്‍ ഈ റോളുകളിലേക്ക് മംമ്ത മോഹന്‍ദാസും അഹാന കൃഷ്ണയുമാവും വരുകയെന്നും പഴയകാല നടന് ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
TrailerNov 25, 2020, 1:50 PM IST
അനുഷ്കയുടെ 'ഭാഗമതി'ക്കു മുന്നില്‍ ഇതൊക്കെ എന്ത്? ഹിന്ദി റീമേക്ക് 'ദുര്‍ഗാമതി' ട്രെയ്ലറിന് വിമര്‍ശനം
തെലുങ്കില്‍ അനുഷ്ക അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദി റീമേക്കില്‍ ഭൂമി പട്നേക്കര്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനുഷ്കയുടെ പ്രകടനത്തിന് അടുത്തെത്താന്‍ ഭൂമിയ്ക്ക് കഴിയുന്നില്ലെന്നും സംഭാഷണങ്ങളിലുള്പ്പെടെ ആ ഗാംഭീര്യം അനുഭവപ്പെടുന്നില്ലെന്നും തുടങ്ങിയാണ് ഭൂരിഭാഗം കമന്റുകളും
Movie NewsNov 25, 2020, 10:06 AM IST
തെലുങ്കില്‍ ലോക്ക് ഡൗണ്‍ ഹിറ്റ് ആയി ഒമര്‍ ലുലുവിന്റെ 'ഒരു അഡാറ് ലവ്'; യുട്യൂബില്‍ ഇതിനകം കണ്ടത്...
'ലവേഴ്സ് ഡേ' എന്ന പേരില്‍ ജൂണ്‍ 12നാണ് അഡാറ് ലവിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടത്. തെലുഗു ഫിലിംനഗര്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്.