Revelation
(Search results - 80)KeralaJan 7, 2021, 3:43 PM IST
ജയിലിൽ ഭീഷണിയെന്ന സ്വപ്നയുടെ പരാതി; കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിലാണ് ഫോർട്ട് സിഐയോട് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നത്.
KeralaDec 17, 2020, 4:53 PM IST
'ജയിലില്‍ ഭീഷണി'; സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്
സ്വപ്നയെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല.
CricketNov 29, 2020, 7:35 PM IST
പാക് ക്രിക്കറ്റ് താരം ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണം; പത്ത് വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് ഇര
യുവതി ഗര്‍ഭിണിയായി എന്നറിഞ്ഞതോടെ ബാബര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു.
ExplainerNov 11, 2020, 12:07 PM IST
വഞ്ചിക്കപ്പെട്ടപോലെ തോന്നി, സങ്കടത്തെക്കാളേറെ ദേഷ്യം വന്നു: ദുരനുഭവം തുറന്ന് പറഞ്ഞ് നടി വിചിത്ര
സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് നടി വിചിത്രയുടെ വെളിപ്പെടുത്തല്‍. തന്നോട് വിശ്വാസ വഞ്ചന കാട്ടിയ ഒരു മലയാളി സംവിധായകനെ തല്ലിയിട്ടുണ്ടെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിചിത്ര തുറന്നുപറഞ്ഞത്.തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഇവര്‍. ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
KeralaNov 2, 2020, 3:21 PM IST
ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് കോടതി
ബാർ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം. ഹർജിക്കാരനായ പി കെ രാജുവാണ് വിജിലൻസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
IndiaOct 29, 2020, 12:34 PM IST
അഭിനന്ദനെ വിട്ടയച്ചത് ഇന്ത്യൻ ആക്രമണം ഭയന്നെന്ന് പാക് എംപി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ജെപി നഡ്ഡയുടെ ട്വീറ്റ്
"കോൺഗ്രസിന്റെ രാജകുമാരന്, ഇന്ത്യൻ ആയിട്ടുള്ള ഒന്നിലും വിശ്വാസമില്ല. പറയുന്നത് നമ്മുടെ സൈന്യം ആയാലും, ഗവണ്മെന്റ് ആയാലും, പൗരന്മാർ ആയാലും രാഹുൽ ഗാന്ധി അത് വിശ്വസിക്കില്ല" നഡ്ഡ പറഞ്ഞു
KeralaOct 29, 2020, 8:52 AM IST
നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചു; കസ്റ്റംസിനെ വിളിച്ചുവെന്ന് ഇഡി അറസ്റ്റ് മെമ്മോ
കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടിൽ ശിവശങ്കർ താല്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതിൽ സംശയം ഉണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നുണ്ട്.
KeralaOct 24, 2020, 7:31 AM IST
'അത് തേജസ് ആകാം', കെഎം ഷാജിക്കെതിരെ ക്വട്ടേഷൻ നൽകിയ കേസിൽ നിർണായക വെളിപ്പെടുത്തൽ
കെ എം ഷാജി പൊലീസിന് നൽകിയ ഫോൺ സംഭാഷണം തന്റെ മകന്റേത് തന്നെയാകാനാണ് സാധ്യതയെന്ന് തേജസിന്റെ അച്ഛൻ കുഞ്ഞിരാമൻ പറഞ്ഞു. മകൻ മുംബൈയിൽ താമസിച്ചിരുന്നെങ്കിലും അധോലോകവുമായി...
News hourOct 20, 2020, 8:50 PM IST
ഞാന്‍ പരാതി എഴുതിക്കൊടുത്തിട്ടില്ല, നേരിട്ട് പറഞ്ഞിട്ടേയുള്ളൂ; വെളിപ്പെടുത്തലുമായി ഡോക്ടര്‍
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗിയുടെ മരണം വിവാദമായിരിക്കുകയാണ്. അതിന് പിന്നാലെ ആശുപത്രി അധികൃതരില്‍ നിന്ന് വീഴ്ചയുണ്ടായിയെന്ന് തുറഞ്ഞുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡോ. നജ്മ സലീം. ഞാന്‍ രോഗികളെ കണ്ടിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു, പക്ഷേ എന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് അവര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഫോണിലെ വാട്സ്ആപ്പ് ചാറ്റുകള്‍ തെളിവുകളാണെന്ന് അവര്‍ വ്യക്തമാക്കി.
KeralaOct 19, 2020, 12:16 PM IST
'കോണ്‍ഗ്രസിന് 20 കോടി നല്കി, ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി ബിജു രമേശ്
യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് വലിയ കളങ്കമേല്‍പ്പിച്ച ബാര്‍കോഴ കേസ് വീണ്ടും കത്തിപ്പടരുന്നു. ബാറുടമയായ ബിജു രമേശ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് കേരള രാഷ്ട്രീയത്തില്‍ വീണ്ടും ബാര്‍ കോഴ സജീവ ചര്‍ച്ചയായി മാറുന്നത്. ഇടതു പക്ഷത്തേക്ക് കൂടുമാറിയ ജോസ് കെ മാണിക്ക് വലിയ തിരിച്ചടിയാവുന്ന വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്.
KeralaOct 19, 2020, 10:01 AM IST
'5.30ന് ഭാര്യയ്ക്ക് വോയ്സ് മേസേജയച്ചു, മരിച്ചെന്ന് 6.40ന് വിളി വന്നു'; ഞെട്ടലില്‍ കുടുംബം
ഹാരിസിക്ക ഓക്കെയാണെന്നും അടുത്തയാഴ്ച വീട്ടിലേക്ക് മാറ്റാമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞെന്ന് മരിച്ച ഹാരിസിന്റെ ബന്ധു. 5.30ന് ഭാര്യയ്ക്ക് വോയ്സ് മേസേജയച്ചയാള് 6.40ന് മരിച്ചുവെന്ന് വിളിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaOct 19, 2020, 9:17 AM IST
സുഖപ്പെട്ട രോഗി മരിച്ചു, വെന്റിലേറ്റര്‍ ട്യൂബ് മാറ്റിയതില്‍ ജീവനക്കാരുടെ അശ്രദ്ധയെന്ന് വെളിപ്പെടുത്തല്‍
ജീവനക്കാരുടെ അശ്രദ്ധ മൂലം രോഗികള്‍ മരിച്ചുവെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് നഴ്സിംഗ് ഓഫീസര്‍. പുറംലോകം അറിയാത്തതു കൊണ്ടുമാത്രം ജീവനക്കാര്‍ രക്ഷപ്പെട്ടുവെന്നും ജീവനക്കാര്‍ക്കുള്ള ശബ്ദസന്ദേശത്തില്‍ ജലജാദേവി വെളിപ്പെടുത്തുന്നു.
KeralaOct 19, 2020, 8:46 AM IST
'ഉമ്മന്‍ചാണ്ടിയുമായി പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല', തുറന്നുപറഞ്ഞ് ടെനി ജോപ്പന്
സോളാര്‍ കേസ് പ്രതി സരിതയ്ക്ക് 40 ലക്ഷം രൂപ നല്കാന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന് ഏഴുകൊല്ലത്തിന് ശേഷം ഒരു മാധ്യമത്തോട് സംസാരിക്കുന്നു. അറസ്റ്റിനും 65 ദിവസത്തെ ജയില്‍വാസത്തിനും ശേഷം ജോപ്പന് എന്തുസംഭവിച്ചുവെന്ന് പിന്നെയാരും അറിഞ്ഞിട്ടില്ല. ഏഴുകൊല്ലത്തിന് ശേഷമുള്ള വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്..
IndiaOct 4, 2020, 8:42 AM IST
ഹാഥ്റസ്:പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലാത്സംഗശ്രമത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍
ഹാഥ്റസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് ചികിത്സിച്ച ഡോക്ടര്‍. ബലാത്സംഗശ്രമത്തിന്റെ ലക്ഷണമുണ്ടായിരുന്നു എന്നും ഡോക്ടര്‍ വെളിപ്പെടുത്തുന്നു. അലിഗഡില്‍ പെണ്‍കുട്ടിയെ ചികിത്സച്ച ഡോക്ടറുടെതാണ് വെളിപ്പെടുത്തല്‍. ബലാത്സംഗം നടന്നോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നിര്‍ദ്ദേശിച്ചു. അതേസമയം, സംഭവത്തില്‍ എസ്ഐടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇത് രണ്ടും തള്ളുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.
ExplainerSep 24, 2020, 4:54 PM IST
ചൈനയുടെ കളികള്‍ മുഴുവന്‍ ലോകാരോഗ്യ സംഘടനയും അറിഞ്ഞുകൊണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വൈറോളജിസ്റ്റ്
ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനയും അറിഞ്ഞുകൊണ്ടാണ് ഈ കളികള്‍ മുഴുവന്‍ എന്നാണ് ചൈനീസ് വൈറോളജിസ്റ്റായ ലി മെങ് യാന്‍ പറയുന്നത്. 'വൈറസ് ആദ്യമായി കണ്ടെത്തപ്പെട്ടു എന്ന് പറയുന്ന മാര്‍ക്കറ്റ് വെറും പുകമറയാണ്. ഇത് ചൈനീസ് സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചതാണ്. ലോകാരോഗ്യ സംഘടന ഈ കളവുകളെയെല്ലാം ഒളിപ്പിച്ചുനിര്‍ത്തുകയാണ്' ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ യാന്‍ പറഞ്ഞു.