Asianet News MalayalamAsianet News Malayalam
7 results for "

Rip Spb

"
big crowd at sp balasubrahmanyams house at kodambakkambig crowd at sp balasubrahmanyams house at kodambakkam

പ്രിയഗായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി; സംസ്‍കാരം നാളെ താമരൈപക്കത്ത്

അന്തരിച്ച ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി. ചെന്നൈ എംജിഎം ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മരണവാര്‍ത്ത എത്തിയതിനു പിന്നാലെ കോടമ്പാക്കം കാംധര്‍ നഗര്‍ ഫസ്റ്റ് സ്ട്രീറ്റിനിലുള്ള അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിലേക്ക് ആരാധകര്‍ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം ഇവിടെ എത്തിച്ചത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് സന്നാഗം പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് പ്രദേശം അണുവിമുക്തമാക്കുന്നുമുണ്ട്.

Movie News Sep 25, 2020, 6:37 PM IST

mammootty and mohanlal remembers sp balasubrahmanyammammootty and mohanlal remembers sp balasubrahmanyam

'അഴകനി'ലെ പാട്ട് ഓര്‍ത്ത് മമ്മൂട്ടി; സംഗീതലോകത്തിന് തീരാനഷ്ടമെന്ന് മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമാമേഖലയിലെ ഒട്ടുമിക്ക പ്രമുഖരും ഈ അതുല്യ ഗായകന് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു

Movie News Sep 25, 2020, 5:17 PM IST

official release of mgm healthcare where sp balasubrahmanyam have been on treatmentofficial release of mgm healthcare where sp balasubrahmanyam have been on treatment

'രാവിലെ അവസ്ഥ മോശമാക്കിയത് ഹൃദയാഘാതം'; എസ്‍പിബി ചികിത്സയിലിരുന്ന ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പ്

ഓഗസ്റ്റ് 5ന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇത് കൊവിഡ് ന്യുമോണിയയായി രൂപാന്തരം പ്രാപിച്ചതോടെ ഓഗസ്റ്റ് 14ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

Movie News Sep 25, 2020, 3:28 PM IST

SP Balasubrahmanyam played vital role in the career of super star RajinikanthSP Balasubrahmanyam played vital role in the career of super star Rajinikanth
Video Icon

രജനികാന്ത് സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പ്രവചിച്ചത് എസ്പിബി, ഓര്‍മ്മയായി ആ അനശ്വര കൂട്ടുകെട്ട്

ബില്ല,അണ്ണാമലൈ,ബാഷ,പടയപ്പ,അരുണാചലം,ശിവജി തുടങ്ങി പേട്ടയും ദര്‍ബാറും വരെ നായകന്‍ രജനികാന്ത് ആരാധകരെ കയ്യിലെടുത്തത്, തിയേറ്ററുകളെ പൂരപ്പറമ്പാക്കിയത് എസ്പിബിയുടെ ശബ്ദത്തിലായിരുന്നു. രജനികാന്ത് സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പ്രവചിച്ച എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പിന്നീടാ കരിയറില്‍ നിര്‍ണ്ണായകമായി മാറിയതും ചരിത്രം.
 

Music Sep 25, 2020, 3:03 PM IST

tamil movie world reacts to demise of sp balasubrahmanyamtamil movie world reacts to demise of sp balasubrahmanyam

'എസ്‍പിബി സാര്‍, നിങ്ങളെ മറക്കുവതെങ്ങനെ'? വികാരഭരിതമായി തമിഴ് സിനിമാലോകം

തെലുങ്ക് സിനിമ കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ പാടിയത് തമിഴില്‍ ആയിരുന്നു. കെ വി മഹാദേവന്‍റെയും എംഎസ് വിശ്വനാഥന്‍റെയും വി കുമാറിന്‍റെയുമൊക്കെ സംഗീതത്തിലാണ് ആദ്യം പാടിത്തുടങ്ങിയതെങ്കില്‍ ഇളയരാജയുടെ കടന്നുവരവോടെ തമിഴ് സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ഒരിക്കലും മായാത്ത മുദ്ര പതിപ്പിച്ചു.

Movie News Sep 25, 2020, 2:37 PM IST

MG sreekumar about SPBMG sreekumar about SPB

നിത്യശാന്തി നേരാൻ എനിക്കാവില്ല, പാട്ടുകളിലൂടെ എൻ്റെ എസ്‍പി അണ്ണൻ ഇനിയും ജീവിക്കും

അത്രയും നല്ല മനസിനുടമയാണ് അദ്ദേഹം. അങ്ങനെയൊരാൾക്ക് ഇതു സംഭവിച്ചല്ലോ എന്നതാണ് എൻ്റെ ദുഖം. 

Entertainment Sep 25, 2020, 2:07 PM IST

it was a special friendship between sp balasubrahmanyam and ilaiyaraajait was a special friendship between sp balasubrahmanyam and ilaiyaraaja

'ഇളയരാജ ജനിച്ചത് എനിക്കുവേണ്ടിയാണ്, ഞാന്‍ ഇളയരാജയ്ക്കുവേണ്ടിയും'; സിനിമയിലെത്തും മുന്‍പേ തളിരിട്ട സൗഹൃദം

ഇളയരാജ ആദ്യ സിനിമകള്‍ക്ക് പാട്ടൊരുക്കുന്ന എഴുപതുകളുടെ രണ്ടാംപകുതിയിലെ ഒരു ദിവസം. പ്രിയപ്പെട്ട കൂട്ടുകാരന്‍ ബാലയ്ക്ക് നാളെ റെക്കോര്‍ഡ് ചെയ്യാന്‍ ഒരു പാട്ട് ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഇളയരാജ. ആരോഗ്യം ശ്രദ്ധിക്കണമെന്നും തൊണ്ടയ്ക്ക് പ്രശ്‍നമൊന്നും ഉണ്ടാവാതെ നോക്കണമെന്നും ഇളയരാജയുടെ കരുതല്‍. എന്നാല്‍ അത് വേണ്ടവിധം ഗൗനിക്കാതെപോയ എസ്‍പിബിക്ക് പിറ്റേന്ന് തൊണ്ടയ്ക്ക് വേദനയും അസ്വസ്ഥതയും ചെറിയ ചുമയും..

Special Sep 25, 2020, 1:49 PM IST