Riyadh  

(Search results - 156)
 • saudi curfew

  pravasam26, Mar 2020, 8:09 AM IST

  സൗദിയില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ സമയം നീട്ടി

  റിയാദിലും മക്കയിലും മദീനയിലും കര്‍ഫ്യൂ സമയം നീട്ടിയതായി സൗദി ഭരണാധികാരി ഉത്തരവിട്ടു.

 • gulf coronavirus

  pravasam17, Mar 2020, 5:19 PM IST

  റിയാദില്‍ നഗരസഭ സൗജന്യമായി സാനിറ്റൈസർ വിതരണം ചെയ്യുന്നു

  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  റിയാദ് നഗരസഭ ചൊവ്വാഴ്ച മുതൽ സാനിറ്റൈസറുകൾ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. ട്രാഫിക് സിഗ്നലുകളിലും പള്ളികളിലുമാണ് വിതരണം ചെയ്യുക.

 • Indian Embassy Riyadh

  pravasam16, Mar 2020, 9:16 AM IST

  സൗദിയിലെ ഇന്ത്യൻ എംബസി കോൺസുലർ സേവനം നിർത്തിവെച്ചു

  കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ചു. തിങ്കളാഴ്ച മുതൽ ഈ മാസം 31 വരെ റിയാദിലെ ഉമ്മുൽ ഹമാം, ബത്ഹ, ദമ്മാം, അൽഖോബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള പാസ്‍പോർട്ട്, വിസ സർവീസ് കേന്ദ്രങ്ങളാണ് എംബസി അടച്ചത്. 

 • undefined

  pravasam10, Mar 2020, 8:14 AM IST

  താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി കിഴക്കേതിൽ വീട്ടിൽ സവാദ് അബ്ദുൽ ജബ്ബാർ (50) ആണ് റിയാദ് റൗദയിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് ജബ്ബാറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 • Saudi Obit

  pravasam9, Mar 2020, 9:47 AM IST

  ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

  മലയാളി സ്വർണപ്പണിക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കല്‍ വിനോദ് (50) ആണ് മരിച്ചത്.

 • undefined

  pravasam28, Feb 2020, 3:22 PM IST

  തലസ്ഥാനം കത്തിയപ്പോൾ ദേശീയ പാർട്ടികൾ പോലും മൗനത്തിലായത്​ ഭയപ്പെടുത്തി: എം.സി. ഖമറുദ്ദീൻ എം.എൽ.എ

  തലസ്ഥാനം കത്തിയപ്പോൾ പ്രതിപക്ഷത്തെ പ്രധാനപ്പെട്ട ദേശീയ പാർട്ടികളടക്കം മൗനത്തിലായത്​ ഭയപ്പെടുത്തിയെന്ന്​ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ. സൗദി സന്ദർശനത്തിനെത്തിയ അദ്ദേഹം റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രാജ്യത്തോട്​ ഉത്തരവാദിത്വമുള്ള എല്ലാ രാഷ്​ട്രീയപാർട്ടികളും അടിയന്തര ഇടപെടൽ നടത്തി സമാധാനം തിരികെ കൊണ്ടുവരണം. ഇനിയും വൈകിക്കൂടാ. ഡൽഹിയിൽ കണ്ടത്​ ഭരണകൂടം കൂട്ടുനിൽക്കുന്ന ഫാഷിസമാണ്​. പൗരത്വ വിഷയത്തെ ഹിന്ദു മുസ്​ലിം പ്രശ്​നമാക്കി വർഗീയവത്​കരിക്കാനുള്ള ആസുത്രിതശ്രമമാണ്​ ഡൽഹിയിൽ കൃത്യമായും മുസ്​ലീങ്ങൾക്കെതിരെയുള്ള കലാപമായി മാറിയത്​. അമേരിക്കൻ പ്രസിഡൻറ്​ ട്രംപി​െൻറ വരവും കലാപവും തമ്മിൽ ബന്ധമു​ണ്ടോ എന്ന്​ സംശയമുണ്ട്​. 

 • rahul prathapan

  pravasam28, Feb 2020, 12:01 PM IST

  രാഹുൽ ഗാന്ധി എവിടെയാണെന്ന്​ അറിയില്ലെന്ന്​ ടി എൻ പ്രതാപൻ എം പി

  രാഹുൽ ഗാന്ധി എഐസിസി പ്രസിഡൻറല്ല, നിർവാഹകസമിതി അംഗം പോലുമല്ല. എന്നാൽ രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക്​ തിരിച്ചുവരും എന്ന്​ തന്നെയാണ്​ കരുതുന്നത്​. അദ്ദേഹം എവിടെയാണ്​ എന്ന്​ ജനങ്ങൾ ചോദ്യമുയർത്തുന്നതിൽ ഒരു തെറ്റുമില്ല. ജനം ഇഷ്​ടപ്പെടുകയും ഒരുപാട്​ പ്രതീക്ഷിക്കുകയും ചെയ്യുന്ന നേതാവാണ്​ രാഹുല്‍

 • makkah

  pravasam27, Feb 2020, 11:49 AM IST

  കോവിഡ് 19: ഉംറ തീര്‍ത്ഥാടനം വിലക്കി സൗദി, ഇറാന്‍ പൗരന്‍മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം

  ബോര്‍ഡിംഗ് പാസ് വാങ്ങിയ യാത്രക്കാരെ സൗദിയുടെ അറിയിപ്പ് വന്നതിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. 

 • undefined

  pravasam26, Feb 2020, 4:18 PM IST

  സൗദിയിൽ​ ശക്തമായ പൊടിക്കറ്റും മഴയും: ജനജീവിതം ദുസ്സഹമായി

  ശൈത്യകാലത്തിന്​ അവസാനം കുറിച്ച്​ സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. രാജ്യത്തി​െൻറ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിനോടൊപ്പം മഴയുമുണ്ടായി. തിങ്കളാഴ്​ച ചില ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റ്​ ചൊവ്വാഴ്​ച രാജ്യവ്യാപകമായി ആഞ്ഞുവീശി. മക്ക, തായിഫ്​, തബൂക്ക്​, മധ്യ​പ്രവിശ്യ തുടങ്ങിയ മേഖലകളിലാണ്​ മഴ​. പുലർച്ചെയാണ്​​ മക്കയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്​തത്​. ചിലയിടങ്ങളിൽ മഴ അൽപം ശക്​തമായിരുന്നു. തായിഫി​െൻറ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. റിയാദ്​ - ജിദ്ദ എക്​സ്​പ്രസ്​ ഹൈവേ കടന്നുപോകുന്ന തായിഫ്​ മേഖലയിലും ചൊവ്വാഴ്​ച ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്​ മൂലം ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ട്​ മുതൽ തുടങ്ങിയ ശക്തമായ കാറ്റ് സുഗമമായ ഗതാഗതത്തെ തടസ്സ​െ​പ്പടുത്തി. യാത്രക്കാരെ ഏറെ വലച്ചു. പലയിടങ്ങളിലും ഗതാഗതം കുറച്ച്​ സമയത്തേക്ക്​ ഹൈവേ പൊലീസ്​ തടഞ്ഞു. പൊടിക്കാറ്റ്​ മൂലം കാഴ്​ച മറഞ്ഞു. 

 • green riyadh

  pravasam26, Feb 2020, 12:25 AM IST

  മുഖം മിനുക്കാന്‍ റിയാദ്; സൗദിയുടെ തലസ്ഥാന നഗരിക്ക് പ്രൗഢിയേറും

  നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന "റിയാദ് ഗ്രീൻ പദ്ധതിക്കും" തുടക്കമായി. തലസ്ഥാന നഗരിയുടെ വ്യത്യസ്‌ത ഭാഗങ്ങളെ ഫലപ്രദമായി ബന്ധിപ്പിക്കാനും സുസ്ഥിര ഗതാഗത സേവനവും ലോജിസ്റ്റിക് സേവനങ്ങളും നൽകുന്നതിൽ മധ്യപൗരസ്ത്യ ദേശത്തെ പ്രധാന കേന്ദ്രമാക്കി റിയാദിനെ മാറ്റാനുമാണ് ലക്ഷ്യമിടുന്നത്

 • undefined

  pravasam24, Feb 2020, 3:57 PM IST

  കൊറോണ സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളൂവെന്ന്​ ജി20 ധനകാര്യമന്ത്രിമാർ

  ചൈനയിൽ നിന്ന്​ തുടങ്ങിയ കൊറോണ വൈറസ് വ്യാപനം ലോകത്താകെ സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധി വരും മാസങ്ങളിലാണ്​ കൂടുതലായി പ്രതിഫലിക്കുകയെന്ന്​ ജി20 രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാർ. റിയാദില്‍ ഞായറാഴ്​ച സമാപിച്ച ജി20 സാമ്പത്തിക സമ്മേളനമാണ്​ ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്​. വൈറസ് പടര്‍ന്നതോടെ ഉണ്ടായ പ്രത്യാഘാതം നേരിടാന്‍ അംഗരാജ്യങ്ങളുടെ നേതൃത്വത്തില്‍ ശ്രമം തുടരാനും സമ്മേളനം തീരുമാനിച്ചു.

 • Saudi Labor

  pravasam24, Feb 2020, 3:35 PM IST

  തൊഴിലാളികൾക്ക്​ ഇഷ്​ടമുള്ളപ്പോൾ നാട്ടിൽ പോകാം, സ്​പോൺസർഷിപ്പ്​ മാറാം: നിയമപരിഷ്‍കാരത്തിനൊരുങ്ങി സൗദി

  സൗദിയിലെ വിദേശി ​തൊഴിലാളികൾക്ക്​ ഇഷ്​ടമുള്ള സമയത്ത്​ നാട്ടിൽ പോകാനും സ്​പോൺസർഷിപ്പ്​ മാറാനും അനുവാദം നൽകുന്ന നിയമ പരിഷ്​കാരത്തിന്​ തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ തൊഴിലുടമകളുമായി ചർച്ച നടത്തി. തൊഴിലുടമയുടെ അനുമതിയില്ലാതെ സ്വന്തം ഇഷ്​ടപ്രകാരം സ്‌പോൺസർഷിപ്പ് മാറ്റാനും റീ എൻട്രി, എക്സിറ്റ് വിസ നടപടി പൂർത്തീകരിക്കാനും വിദേശ തൊഴിലാളികൾക്ക്​ അനുവാദം നൽകുന്നതിനെ കുറിച്ചായിരുന്നു​​ ചർച്ച. 

 • undefined

  pravasam23, Feb 2020, 9:46 AM IST

  കൊറോണ മൂലമുള്ള സാമ്പത്തിക പ്രശ്​നങ്ങൾ; ജി20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ ചർച്ച ഇന്ന്​ റിയാദിൽ

  കൊറോണ മൂലമുള്ള ലോക സാമ്പത്തിക പ്രശ്​നങ്ങൾ ജി 20 രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാർ ഞായറാഴ്​ച റിയാദിൽ ചർച്ച ചെയ്യും. ചൈനയിൽ നിന്ന്​ ആവിർഭവിച്ച പുതിയ കൊറോണ വൈറസ് ലോക സാമ്പത്തി രംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ജി20 രാജ്യങ്ങളുടെ ധനകാര്യ മന്ത്രിമാരുടെയും ആ രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക്​ ഗവർണർമാരുടെയും യോഗമാണ്​ ഇന്ന്​ റിയാദിലെ റിട്​സ്​ കാൾട്ടൻ ഹോട്ടലിൽ ചേരുന്നത്​.

 • undefined

  pravasam22, Feb 2020, 2:52 PM IST

  'കുട്ടനാട്​ സീറ്റില്‍ ചര്‍ച്ച നടന്നിട്ടില്ല'; മുല്ലപ്പള്ളിയെയും ജോസ് കെ മാണിയെയും തള്ളി ചെന്നിത്തല

  ഉപതെരഞ്ഞെടുപ്പിലെ​ സ്ഥാനാർഥി നിർണയം സംബന്ധിച്ച്​ ഒരു തീരുമാനവും യുഡിഎഫിൽ എടുത്തിട്ടില്ലെന്ന്​ അദ്ദേഹം റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​

 • undefined

  pravasam21, Feb 2020, 4:00 PM IST

  അവിനാശിയിൽ പൊലിഞ്ഞത്​ അമ്മയുടെ ജീവന്‍; ഭാര്യ ആശുപത്രിയിലും: ഹൃദയം പൊടിഞ്ഞ്​ പ്രവാസി

  ത​െൻറ പ്രിയപ്പെട്ട അമ്മയും ഭാര്യയും ഏകമകനും സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ട വിവരമറിഞ്ഞാണ് വ്യാഴാഴ്​ച അതിരാവിലെ റിയാദിൽ​ സണ്ണി ജോണെന്ന പ്രവാസി ഉറക്കത്തിൽ നിന്ന്​ ഞെട്ടിയുണർന്നത്​. നിരവധിയാളുകൾ മരിച്ചെന്ന്​ ഒരു നിലവിളി പോലെ പറഞ്ഞ്​ നാട്ടിൽ നിന്നെത്തിയ ആ ഫോൺ കോൾ കട്ടായി. ഉടൻ ടിവി ചാനലുകൾ വെച്ച്​ നോക്കു​േമ്പാൾ കണ്ണിൽ ഇരുട്ടുകയറി. മരണപ്പെട്ടതായി എഴുതികാണിക്കുന്നതിൽ അമ്മയുടെയും ഭാര്യയുടെയും പേരുകൾ. തലകറങ്ങി. എങ്ങനെയോ ഫോണെടുത്ത്​ കമ്പനിയിലെ മേലുദ്യോഗസ്​ഥനായ മലയാളിയോട്​ വിവരം പറഞ്ഞു​. നാട്ടിൽ പോകണമെന്ന്​ കൂടി പറഞ്ഞൊപ്പിച്ചപ്പോഴേക്കും ഹൃദയം പൊട്ടി കരച്ചിൽ ഉച്ചത്തിലായി. പിന്നീടെല്ലാം വേഗത്തിലായിരുന്നു. യാത്രാരേഖകളെല്ലാം ശരിയായി. ഉച്ചക്കുള്ള വിമാനത്തിൽ ടിക്കറ്റും ഉറപ്പിച്ചു. അപ്പോഴേക്കും നാട്ടിൽ നിന്ന്​ കുറെക്കൂടി വ്യക്തമായ വിവരങ്ങളെത്തി. മരിച്ചത്​ അമ്മയാണ്​. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.