Asianet News MalayalamAsianet News Malayalam
82 results for "

Rohingya

"
Bangladesh Kutupalong migrant camp is worlds largest migrant campBangladesh Kutupalong migrant camp is worlds largest migrant camp

Rohingya refuge camp : ഇതൊരു ഇംപ്രഷനിസ്റ്റ് ചിത്രമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പാണ്

ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ മനുഷ്യ പ്രതിസന്ധി അഭയാര്‍ത്ഥികളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചിട്ടുള്ളതും ഇപ്പോഴും സൃഷ്ടിക്കുന്നതും മതങ്ങള്‍ തമ്മിലുള്ള സങ്കര്‍ഷങ്ങളാണ്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന പ്രദേശങ്ങളില്‍ സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് മ്യാന്മാറാണ്. മ്യാന്മാറിലെ ബുദ്ധിസ്റ്റ് സംഘടിത ഗ്രൂപ്പുകള്‍ മതന്യൂനപക്ഷമായ രോഹിക്യന്‍ വംശജര്‍ക്ക് (Rohingya) നേരെ നടത്തുന്ന അതിക്രമങ്ങളാണ് അവരെ അഭയാര്‍ത്ഥികളാക്കി മാറ്റിയത്. ബംഗ്ലാദേശിലെ കുട്ടുപലോംഗ് ( Kutupalong migrant camp) എന്ന പ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പിന്‍റെ ആകാശ ദൃശ്യങ്ങള്‍ അഭയാര്‍ത്ഥി ജീവിതത്തെ വെളിപ്പെടുത്തുന്നു. അഞ്ച് ചതുരശ്ര മൈലിൽ വ്യാപിച്ചുകിടക്കുന്ന  കുട്ടുപലോംഗ് അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്നത് ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികളാണ്. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശവും ഇന്ന് ഇത് തന്നെയാണ്. ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള ഫോട്ടോഗ്രാഫർ അസിം ഖാൻ റോണി ഈ വര്‍ഷമാദ്യം പകര്‍ത്തിയ ചിത്രങ്ങളില്‍ അഭയാര്‍ത്ഥി ജീവിതത്തിന്‍റെ ദുരന്തമുഖം കാണാം. 

Web Specials Nov 29, 2021, 4:55 PM IST

Rohingya leader shot dead at refugee campRohingya leader shot dead at refugee camp

റോഹിങ്ക്യൻ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു, അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

“നിങ്ങൾക്ക് ഒരു സ്വത്വമോ വംശമോ രാജ്യമോ ഇല്ലെന്ന് സങ്കൽപ്പിക്കുക. ആർക്കും നിങ്ങളെ വേണ്ട. നിങ്ങൾക്ക് എന്ത് തോന്നും? അതാണ് റോഹിങ്ക്യകൾ എന്ന നിലയിൽ നമുക്കിപ്പോള്‍ തോന്നിക്കൊണ്ടിരിക്കുന്നത്... "

Web Specials Sep 30, 2021, 3:10 PM IST

flood destroyed Rohingya refugee campsflood destroyed Rohingya refugee camps

ക്യാമ്പിലും ദുരിതം, കനത്ത മഴയിൽ തകർന്ന് രോഹിം​ഗ്യൻ അഭയാർത്ഥി ക്യാമ്പിലെ കൂടാരങ്ങൾ, മൂന്നുകുട്ടികളടക്കം മരിച്ചു

വെള്ളപ്പൊക്കത്തിൽ വെറും കൈയോടെ അവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടുക്കാനോ, കഴിക്കാനോ ഒന്നും തന്നെ അവരുടെ പക്കലില്ല. അവർക്ക് സാമ്പത്തിക സഹായം, ഭക്ഷണം, വസ്ത്രം എന്നിവ ആവശ്യമാണ്. പലയിടത്തും ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം അവർക്ക് ആവശ്യമായ വൈദ്യസഹായവും എത്തിക്കാൻ സാധിക്കുന്നില്ല.  

Web Specials Jul 30, 2021, 1:22 PM IST

fire broke out at a Rohingya refugee camp near Kalindi Kunj Metro station Delhifire broke out at a Rohingya refugee camp near Kalindi Kunj Metro station Delhi

ദില്ലിയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം; 56 കുടിലുകള്‍ കത്തി നശിച്ചു, 270 പേര്‍ ഭവനരഹിതരായി

തെക്കുകിഴക്കൻ ദില്ലിയിലെ കാളിന്ദി കുഞ്ചിലെ റോഹിംഗ്യൻ അഭയാർഥിക്യാമ്പിൽ ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തില്‍ 56 കുടിലുകള്‍ കത്തി നശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ ഏതാണ്ട് 270 ഓളം അന്തേവാസികളാണ് ഉണ്ടായിരുന്നത്. ചേരിയിലെ എല്ലാ കുടിലുകളും തീപിടിത്തത്തില്‍ കത്തി നശിച്ചു. ഇതോടെ ഇവിടുത്തെ അന്തേവാസികളെല്ലാം ഭവനരഹിതരായി. ശനിയാഴ്ച രാത്രി 11.55 ഓടെ ചേരിയില്‍ തീപിടിത്തമുണ്ടായതായി സന്ദേശം ലഭിച്ചെന്നും തുടര്‍ന്ന് അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണച്ചതായി ദില്ലി അഗ്നിശമന മേധാവി അതുൽ ഗാർഗ് പറഞ്ഞു. അഭയാര്‍ത്ഥികളെ പ്രദേശത്ത് നിന്ന് ഓടിക്കാനായി ചിലര്‍ മനപൂര്‍വ്വം തീയിട്ടതാണെന്ന് ചില താമസക്കാര്‍ ആരോപിച്ചു. 
 

India Jun 14, 2021, 11:33 AM IST

SC grants permission to sent back Rohingya refugees in Jammu to MyanmarSC grants permission to sent back Rohingya refugees in Jammu to Myanmar

ജമ്മുവിലെ റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ അനുമതി, നടപടി ക്രമങ്ങള്‍ പലിക്കണമെന്നും സുപ്രീം കോടതി

ജമ്മു ജയിലിൽ കഴിയുന്ന 150 റോഹിങ്ക്യകളുടെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

India Apr 8, 2021, 4:10 PM IST

center against rohingyascenter against rohingyas

അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമായി ഇന്ത്യയെ മാറ്റാനാവില്ല: റോഹിങ്ക്യകളെ തള്ളി കേന്ദ്രം സുപ്രീംകോടതിയിൽ

റോഹിങ്ക്യകളെ തിരിച്ചയക്കുന്ന കാര്യത്തിൽ നിയമപരമായ നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകുമെന്നും കേന്ദ്രം വ്യക്തമാക്കി. മ്യാൻമര്‍ ഭരണകൂടവുമായി ഇക്കാര്യത്തിൽ ചര്‍ച്ചകൾ തുടരുകയാണ്.

India Mar 27, 2021, 4:03 PM IST

worlds largest refugee camp burns down 45000 people became homelessworlds largest refugee camp burns down 45000 people became homeless

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചു; 45,000 പേര്‍ ഭവനരഹിതരായി

2017 ലെ മ്യാന്മാര്‍ ഭരണകൂടത്തിന്‍റെ ഓപ്പറേഷൻ പൈ തായയെ (ഓപ്പറേഷൻ ക്ലീൻ അപ്പ് ബ്യൂട്ടിഫുൾ നേഷൻ) തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് മ്യാന്മാറില്‍ നിന്ന് പലായനം ചെയ്തത്. ഇതേ തുടര്‍ന്ന് 2018 ഓടെ ബംഗ്ലാദേശിലെ കുട്ടുപലോംഗ് അഭയാർത്ഥി ക്യാമ്പ് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തീ പിടിത്തത്തില്‍ ഇവിടെ ഏതാണ്ട് അരലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടമായെന്ന് യുഎന്നിന്‍റെ കണക്കുകള്‍ കാണിക്കുന്നു. കോക്സ് ബസാറിലെ ഹ്യൂമാനിറ്റേറിയൻ ഇന്‍റർ സെക്ടർ കോർഡിനേഷൻ ഗ്രൂപ്പിന്‍റെ (ഐ‌എസ്‌സിജി) കണക്കനുസരിച്ച് തീപിടുത്തത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 560 ഓളം പേർക്ക് പരിക്കേറ്റതായും 400 ലധികം പേരെ കാണാതായതായും പറയുന്നു. 

International Mar 24, 2021, 11:37 AM IST

fire in worlds biggest refugee settlement in Bangladesh 15 killed 400 missingfire in worlds biggest refugee settlement in Bangladesh 15 killed 400 missing

റോഹിംഗ്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ അഗ്നിബാധ; 15 മരണം, നിരവധിപ്പേരെ കാണാതായി

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാംപിലാണ് അഗ്നിബാധയുണ്ടായതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്

International Mar 23, 2021, 9:27 PM IST

is aung san suu kyi a fake idol by denny thomas vattakkunnel part threeis aung san suu kyi a fake idol by denny thomas vattakkunnel part three

റോഹിന്‍ഗ്യന്‍ ജനതയുടെ ചോരയോട് സ്യൂചിക്ക് എന്ത് മറുപടി പറയാനാവും?

റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടോ? ലോകത്തിലെ ഏറ്റവും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷ ജനത എന്ന ദുരന്തവിശേഷണത്തില്‍നിന്നും ആ ജനത എന്നാണ് മോചിതരാകുക?

Web Specials Mar 6, 2021, 2:58 PM IST

is aung san suu kyi a fake idol by denny thomas vattakkunnel part twois aung san suu kyi a fake idol by denny thomas vattakkunnel part two

സ്യൂചിയുടെ വിജയങ്ങള്‍; ജനതയുടെ പരാജയങ്ങള്‍

1982-ലെ പൗരത്വ ഭേദഗതി നിയമത്തിനുശേഷം തലമുറകളായി ഭൂരിപക്ഷ വിഭാഗം പുലര്‍ത്തിയിരുന്ന സാമൂഹിക അകല്‍ച്ചയ്ക്ക് പുറമെ നിയമം മൂലമുള്ള പീഡനങ്ങളും പൂര്‍വ്വാധികം കൂടുതലായി ഈ ജനത അനുഭവിക്കേണ്ടി വന്നു.

Web Specials Mar 5, 2021, 6:37 PM IST

UN calls for rescue of Rohingya stranded at seaUN calls for rescue of Rohingya stranded at sea

കടലില്‍ കുടുങ്ങിയ രോഹിംഗ്യകളുടെ ജീവന്‍ രക്ഷിക്കണമെന്ന് യുഎന്‍

മ്യാൻമറിൽ നിന്നും പലായനം ചെയ്ത 90 -ളം പേരടങ്ങുന്ന രോ​ഹിം​ഗ്യന്‍ വംശജര്‍ മരണത്തിന്‍റെ വക്കിലാണെന്നും അവരെ എത്രയും പെട്ടെന്ന് രക്ഷിച്ച് വലിയൊരു ദുരന്തം ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സഭ, ലോക രാജ്യങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണനിയന്ത്രണ മേറ്റെടുത്തതോടെ മ്യാന്മാറില്‍ നിന്നും കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രോഹിംഗ്യകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ അകപെട്ട ഇവരെ രക്ഷപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് അടുത്തെവിടെയോ ആണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിം​ഗ്യകളുടെ ഈ സംഘം യാത്ര തിരിച്ചത്. എന്നാല്‍ ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ സഞ്ചരിച്ച ബോട്ടിന്‍റെ എഞ്ചിന്‍ കേടാവുകയും അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തെവിടെയോ ബോട്ട് ദിശ തെറ്റി സഞ്ചരിക്കുകയാണെന്നാണ് യുഎന്‍ അറിയിപ്പില്‍ പറയുന്നത്. ബോട്ടിൽ ഭക്ഷണവും വെള്ളവും തീർന്നുപോയതിനെ തുടർന്ന് സംഘത്തിൽ നിരവധിപ്പേർ രോഗികളായെന്നും, എട്ടോളം പേർ മരിച്ചു കഴിഞ്ഞുവെന്നും അറക്കാന്‍ പ്രോജക്റ്റ് മേധാവി  ക്രിസ് ലെവാ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

International Feb 24, 2021, 12:05 PM IST

who is min aung hlaingwho is min aung hlaing

റോഹിം​ഗ്യൻ കൂട്ടക്കൊലയുടെ പിന്നിലെ പ്രധാനി? ലോകമുറ്റുനോക്കുന്ന മ്യാൻമറിലെ സായുധസേനാമേധാവി മിൻ ഓങ് ലെയ്ങ് ആര്?

മ്യാൻമറിൽ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) പാർട്ടിയിലെ അംഗങ്ങളെ കസ്റ്റഡിയിലെടുക്കുകയും സൈന്യം അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ മ്യാൻ‌മറിലെ സൈനിക മേധാവി സീനിയർ ജനറൽ മിൻ ഓങ് ലെയ്ങ്ലാണ്. 

Web Specials Feb 3, 2021, 1:34 PM IST

One of the most misunderstood icons in history, Aung San Suu KyiOne of the most misunderstood icons in history, Aung San Suu Kyi

സമാധാനത്തിനുള്ള നൊബേലിൽ നിന്നും ജനാധിപത്യത്തെ കളങ്കപ്പെടുത്തിയ ഭരണാധികാരിയിലേക്കുള്ള ദൂരം, ആങ് സാൻ സ്യൂചി ​

സൈനിക നടപടികളെ അനുകൂലിച്ച് സംസാരിച്ച അവരുടെ നയങ്ങളെ ദലൈലാമ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി അപലപിക്കുകയും അവർക്ക് ലഭിച്ച നിരവധി അംഗീകാരങ്ങൾ റദ്ദാക്കുകയും ചെയ്തു.

Magazine Feb 2, 2021, 1:24 PM IST

Bangladesh ready to move new group of Rohingya to remote islandBangladesh ready to move new group of Rohingya to remote island

റോഹിംഗ്യന്‍ മുസ്ലീങ്ങളെ വിദൂര ദ്വീപിലേക്ക് മാറ്റാന്‍ ബംഗ്ലാദേശ്; എതിര്‍പ്പുമായി യുഎന്‍

ദ്വീപിലെ സുരക്ഷയും മറ്റ് സൗകര്യങ്ങളും വിലയിരുത്താതെ അഭയാര്‍ത്ഥികളെ മാറ്റുന്നതില്‍ പങ്കെടുക്കില്ലെന്ന് യുഎന്‍ അറിയിച്ചു.
 

International Dec 27, 2020, 5:52 PM IST

What is the role of Aung San Suu Kyi in the military genocide of Rohingya MuslimsWhat is the role of Aung San Suu Kyi in the military genocide of Rohingya Muslims
Video Icon

റോഹിംഗ്യാ വംശഹത്യയിൽ ആങ് സാൻ സ്യൂചിയുടെ റോൾ

റോഹിംഗ്യൻ മുസ്ലീങ്ങൾ മ്യാന്മാറിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കപ്പെട്ടപ്പോൾ ഭരണത്തിലിരുന്ന ആങ് സാൻ സ്യൂചി എന്തുചെയ്യുകയായിരുന്നു? രണ്ടു ദശാബ്ദക്കാലം സൈന്യത്തിന്റെ വീട്ടുതടങ്കലിൽ കഴിച്ചു കൂട്ടിയിട്ടും അവർ സൈന്യത്തിന്റെ വംശഹത്യയെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലാണ്? വല്ലാത്തൊരു കഥ, ലക്കം #19 - 'ചോരക്കറ പുരണ്ട മാലാഖക്കുപ്പായം'

Vallathoru Katha Nov 25, 2020, 7:52 PM IST