Royal Pardon
(Search results - 6)pravasamDec 14, 2020, 7:29 PM IST
സൗദി അറേബ്യയിലെ പൊതുമാപ്പ്: 26 തടവുകാർക്ക് മോചനം
സൗദി ഭരണാധികാരി സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഖസീം പ്രവിശ്യയിൽ 26 തടവുകാരെ മോചിപ്പിച്ചതായി പ്രവിശ്യാ അധികൃതർ അറിയിച്ചു. ഖസീം പ്രവിശ്യാ പൊതുമാപ്പ് സമിതി തലവൻ സുലൈമാൻ ബിൻ ഇബ്രാഹിം അൽബറാദിയാണ് തടവുകാരെ വിട്ടയാക്കാൻ ഉത്തരവായതായി അറിയിച്ചത്.
pravasamJul 28, 2020, 1:51 PM IST
ഒമാനില്‍ പ്രവാസികളടക്കം 433 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്
ഒമാനിൽ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ഒമാനില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന 433 തടവുകാർക്ക് മോചനം.
pravasamMar 14, 2020, 5:05 PM IST
901 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍ ഭരണാധികാരിയുടെ ഉത്തരവ്
ബഹ്റൈനില്‍ 901 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഉത്തരവിട്ടു. ഇതോടൊപ്പം പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 585 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും പരിശീലന പദ്ധതികളില്‍ പങ്കെടുപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സ്ത്രീകളും യുവാക്കളും പ്രത്യേക പരിഗണന ആവശ്യമായ രോഗികളും മോചിപ്പിക്കപ്പെടുന്നവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
pravasamNov 17, 2019, 8:03 PM IST
പ്രവാസികള്‍ അടക്കം മുന്നൂറിലധികം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഒമാൻ ഭരണാധികാരി
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള 332 പേര്‍ക്കാണ് മോചനത്തിന് അവസരമൊരുങ്ങുന്നത്. മോചിപ്പിക്കുന്നതില്‍ 142പേര് പ്രവാസികളാണെന്ന് റോയൽ ഒമാൻ പോലീസ്
pravasamNov 27, 2018, 1:32 AM IST
ചാരവൃത്തി നടത്തിയതിന് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട ബ്രിട്ടീഷ് പൗരന് യുഎഇ മാപ്പ് നല്കി
അബുദാബി: ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായി ജയിലിലടക്കപ്പെട്ട ബ്രിട്ടീഷ് പൗരനെ യുഎഇ മാപ്പ് നൽകി വിട്ടയച്ചു. മാത്യു ഹെഡ്ജസ് എന്ന 31 കാരനെയാണ് യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉള്‍പ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
Jan 14, 2017, 12:15 PM IST
സൗദിയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് നാളെ മുതല്‍
സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് നാളെ പ്രാബല്യത്തില്‍ വരും. താമസ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ ഈ കാലയളവില്‍ നാട്ടിലേക്ക് മടങ്ങാം. ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ്.