Rp Foundation  

(Search results - 1)
  • Ravi Pillai

    pravasamJun 10, 2021, 9:55 PM IST

    ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങായി 15 കോടി രൂപയുടെ ധനസഹായവുമായി രവി പിള്ളയുടെ ആർ പി ഫൗണ്ടേഷൻ

    കൊവിഡ് മൂലം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്ക് സഹായ ഹസ്തവുമായി ആർ.പി ഫൗണ്ടേഷൻ. ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ് മേഖലയുടെ തകർച്ചക്ക് കാരണമാവുകയും ചെയ്ത കൊവിഡ്, പ്രവാസികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴിൽ നഷ്ടത്തിനും ഇടയാക്കിയത് വേദനാജനകമാണെന്നു പ്രവാസി വ്യവസായിയും ആർ പി ഗ്രൂപ് ചെയർമാനുമായ ഡോ. ബി രവി പിള്ള പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാപിതാക്കൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ നിലനിൽപ്പിനായുള്ള അവരുടെ കഷ്ടപ്പാടുകൾ നേരിട്ടും, ആർ പി ഫൗണ്ടേഷൻ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.