Asianet News MalayalamAsianet News Malayalam
48 results for "

S P Balasubrahmanyam

"
Rajinikanth gets emotional recalling S P Balasubrahmanyam last song for himRajinikanth gets emotional recalling S P Balasubrahmanyam last song for him

'അത് എസ്‍പിബി എനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടാണെന്ന് കരുതിയില്ല', വികാരഭരിതനായി രജനികാന്ത്

എസ് പി ബാലസുബ്രഹ്‍മണ്യം (S P Balasubramanyam) അവസാനമായി ആലപിച്ച ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സിരുത്തൈ ശിവയുടെ (Siruthai Siva) രജനി ചിത്രമായ അണ്ണാത്തെയിലെ  ഗാനമാണ് പുറത്തുവിട്ടത്. വളരെ പെട്ടെന്നു തന്നെ ചിത്രത്തിലെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. വളരെ വൈകാരികമായിട്ടായിരുന്നു ഗാനം  പുറത്തുവിട്ടപ്പോള്‍ രജനികാന്ത് സാമൂഹ്യമാധ്യമത്തില്‍ പ്രതികരിച്ചത്.

Movie News Oct 5, 2021, 10:37 AM IST

S P Balasubrahmanyam song for Annathe Rajani film lyrical video outS P Balasubrahmanyam song for Annathe Rajani film lyrical video out

എസ്‍പിബിയുടെ പാട്ട്, രജനി ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട് മിനിട്ടുകള്‍ക്കുള്ളില്‍ വൻ ഹിറ്റ്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയുടെ(Siruthai Siva) സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്ത് (Rajinikanth) ആണ് നായകൻ എന്നത് തന്നെ കാത്തിരിപ്പിന് കാരണം. അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അണ്ണാത്തെ എന്ന ചിത്രത്തിന് വേണ്ടി ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം (S P Balasubrahmanyam) പാടിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

Movie News Oct 4, 2021, 7:03 PM IST

sp balasubrahmanyan first death anniversary photo storysp balasubrahmanyan first death anniversary photo story

എസ്പിബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്; ഓര്‍മ്മ ചിത്രങ്ങള്‍ കാണാം


40 വര്‍ഷത്തിനിടെ 16 ഭാഷകളിലായി 40,000 ഗാനങ്ങൾ. 74 വയസിനിടയ്ക്ക് ഒരു മനുഷ്യന്‍ പാടിയ സിനിമാ പാട്ടുകളുടെ എണ്ണമാണ് ഇതെന്ന് പറയുമ്പോള്‍ തന്നെയാറിയാം ആ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്‍ (S. P. Balasubrahmanyam) അല്ലാതെ മറ്റാരുമല്ലെന്ന്. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഒരു യാഥാസ്ഥിതിക തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യന്‍ എന്ന എസ് പി ബിയെ തമിഴനും കന്നടികനും മലയാളിയും ഹിന്ദിക്കാരനും ആന്ധാക്കാരനും ഒരു പോലെ സ്നേഹിച്ചു. അദ്ദേഹം പാടിയ പാട്ടുകളില്‍ തങ്ങളുടെ സന്തോഷവും സങ്കടവും പ്രണയവും ഒതുക്കി വച്ചു. സംഗീതം, ശാസ്ത്രീയമായി അഭ്യസിക്കാതെ തന്നെ ഇന്ത്യക്കാരുടെ മനസില്‍ അദ്ദേഹം തന്‍റെ ചലച്ചിത്ര ഗാനങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടി. 

spice Sep 25, 2021, 10:57 AM IST

First death anniversary of S P BalasubrahmanyamFirst death anniversary of S P Balasubrahmanyam

മറക്കില്ലൊരിക്കലും എസ്‍പിബി എന്ന മൂന്നക്ഷരത്തെ; അതുല്യ ഗായകന്റെ ഓർമ്മകൾക്ക് ഒരാണ്ട്

സ്പി ബാലസുബ്രഹ്മണ്യം ഇല്ലാത്ത ഒരു വര്‍ഷം. 2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ മഹാത്മാവിന്റെ വിയോ​ഗം ഇന്നും ഒരു തീരാനഷ്ടമായി നിൽക്കുകയാണ്. ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേർന്നു നിന്ന എസ് പി ബി എന്ന ആ മൂന്നക്ഷരത്തെ ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല.

Movie News Sep 25, 2021, 8:54 AM IST

Remembering SPB S P Balasubrahmanyam by parvathiRemembering SPB S P Balasubrahmanyam by parvathi

മഴ പോയിട്ടും പെയ്യുന്ന മരങ്ങള്‍; എങ്ങും പോവാത്ത എസ് പി ബി

ശാസ്ത്രീയാഭ്യസനം ഉണ്ടായിട്ടില്ല എന്നത് ഒരു കുറവായി ആദ്യകാലങ്ങളില്‍ സ്വയം തോന്നിയിരുന്ന ആ പാട്ടുകാരന്‍ പക്ഷെ പിന്നീട് ആ 'കുറവിലേക്ക്' കൂട്ടിച്ചേര്‍ത്ത രസക്കൂട്ടുകള്‍ക്ക് കണക്കില്ലാതായി. പാടിയ ജനുസ്സുകള്‍ക്ക് പരിമിതികള്‍ ഇല്ലാതായി. ആ തൊണ്ട പലപ്പോഴും ശബ്ദഭാവനകളെ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം ആയി പെരുമാറി. സംഗീതത്തിന്റെ ശാസ്ത്രീയജ്ഞാനം ഭാരമായി പേറാതെ, അത് മുഴുവനായും കാണികളിലേക്ക് തുറന്നുവിട്ടു.

column Sep 21, 2021, 1:39 PM IST

Vidhu Prathap wish S P Balasubrahmanyam Kaitharapram Damodran and K S ChithraVidhu Prathap wish S P Balasubrahmanyam Kaitharapram Damodran and K S Chithra

'എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്‍ക്കുന്ന ഗുരുസ്ഥാനീയർ', ആശംസകളുമായി വിധു പ്രതാപ്

മലയാള സംഗീത ലോകത്തിന് ഇത്തവണത്തെ പത്മ പുരസ്‍കാരങ്ങളില്‍ തിളക്കമാണ്. കെ എസ് ചിത്രയ്‍ക്ക് പത്മഭൂഷണ്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. കെ എസ് ചിത്രയ്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയ സന്തോഷത്തിലാണ് എല്ലാവരും. ഗാനരചയിതാവ് കൈതപ്രം വാസുദേവന് പത്മശ്രീയും മലയാളികളുടെയും പ്രിയപ്പെട്ട ഗായകനായ എസ് പി ബാലസുബ്രഹ്‍മണ്യത്തിന് മരണാനന്തരമായി പത്മവിഭൂഷണ്‍ നല്‍കിയാണ് ആദരിച്ചത്. ഇവര്‍ക്ക് ആശംസകളുമായി എല്ലാവരും രംഗത്ത് എത്തി. ഗുരുസ്ഥാനീയരായവര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായകൻ വിധു പ്രതാപ്.

Movie News Jan 26, 2021, 5:54 PM IST

S P Balasubrahmanyams son against fake news about medical treatment expensesS P Balasubrahmanyams son against fake news about medical treatment expenses

എസ്പിബിയുടെ ചികിത്സാ ചെലവുകളെ കുറിച്ചുള്ള വാർത്തയ്‍ക്കെതിരെ മകൻ

ചികിത്സാ ചിലവ് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിട്ടും ഇത്തരം വാർത്തകൾ വന്നത് ഖേദകരമാണെന്ന് എസ് പി ചരൺ.

Movie News Sep 27, 2020, 8:37 PM IST

Composer Ilayaraja tribute S P BalasubrahmanyamComposer Ilayaraja tribute S P Balasubrahmanyam

സംഗീതമൊരുക്കി പാട്ടുപാടി ബാലുവിനെ ഇളയരാജ യാത്രയാക്കി- വീഡിയോ

രാജ്യത്ത് ഏറ്റവും ആരാധകരുള്ള ഗായകനായിരിക്കും എസ് പി ബാലസുബ്രഹ്‍മണ്യം. എല്ലാ സംഗീത സംവിധായകര്‍ക്കും പ്രിയപ്പെട്ട ഗായകനും. എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. സംഗീതത്തിനും അപ്പുറമായ ആത്മബന്ധമായിരുന്നു സംഗീത സംവിധായകൻ ഇളയരാജയും എസ് പി ബാലസുബ്രഹ്‍മണ്യവും തമ്മിലുണ്ടായിരുന്നത്. ഒട്ടേറെ ഹിറ്റുഗാനങ്ങളാണ് ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയത്.  ഇപ്പോഴിതാ എസ് പി ബാലസുബ്രഹ്‍മണ്യത്തിന് വിടപറയാനും ഇളയരാജ ഒരു ഗാനം ഒരുക്കിയിരിക്കുന്നു.

Movie News Sep 26, 2020, 7:17 PM IST

S P Balasubrahmanyam sing for RajinikanthS P Balasubrahmanyam sing for Rajinikanth

ഇതാണ് ഹിറ്റാകാൻ പോകുന്ന പുതിയ ഗാനം, രജനികാന്തിനായി വീണ്ടും എസ് പി ബാലസുബ്രഹ്‍മണ്യം

രാജ്യത്ത് ഒരുപാട് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ശബ്‍ദമാണ് എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റേത്. കഴിഞ്ഞ ദിവസം അദ്ദേഹം വിടവാങ്ങിയിരുന്നു. ആരാധകരെ സങ്കടത്തിലാക്കിക്കൊണ്ട് ആയിരുന്നു അദ്ദേഹം വിടവാങ്ങിയത്. കമല്‍ഹാസന്റെയായാലും രജനികാന്തിന്റെ ആയാലും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമകളില്‍ എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഗാനം ഒരു അനിവാര്യ ഘടകമായിരുന്നു. രജനികാന്തിന്റെ പുതിയ സിനിമയിലും എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഗാനമുണ്ട് എന്നതാണ് ആരാധകരെ തെല്ലൊന്നു ആശ്വസിപ്പിക്കുന്ന  വാര്‍ത്ത.

Movie News Sep 26, 2020, 5:34 PM IST

kj yesudas about S  P  Balasubrahmanyamkj yesudas about S  P  Balasubrahmanyam
Video Icon

'നഷ്ടമായത് സ്വന്തം സഹോദരനെ'; എസ്പിബിയുടെ വേർപാടിൽ വേദനയോടെ യേശുദാസ്

ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ വേർപാടിൽ തനിക്കുള്ള അഗാധമായ ദുഃഖം തുറന്നുപറഞ്ഞ് കെജെ യേശുദാസ്. സഹോദരങ്ങളെപ്പോലെയാണ് തങ്ങൾ ജീവിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ഹൃദയം നൊന്ത് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Kerala Sep 26, 2020, 2:21 PM IST

ipl 2020 csk players pay tribute to dean jones and s p balasubrahmanyamipl 2020 csk players pay tribute to dean jones and s p balasubrahmanyam

ഡീന്‍ ജോണ്‍സിനും എസ്‌പിബിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ ആദരം

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. ഓസ്‌ട്രേലിയന്‍ മുന്‍താരവും കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സിനും ഇതിഹാസ ഗായകന്‍ എസ് പി സുബ്രഹ്മണ്യത്തിനും ആദരമര്‍പ്പിച്ചായിരുന്നു ഇത്. ടീമിന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും ഇരുവര്‍ക്കും ആദരം അര്‍പ്പിച്ചു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 

IPL 2020 Sep 26, 2020, 11:26 AM IST

sp balasubramaniam funeral to be held at chennai todaysp balasubramaniam funeral to be held at chennai today

എസ്‍പിബിക്ക് വിട; സംസ്കാരം ഇന്ന് 11 മണിക്ക് ചെന്നൈയിൽ

ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും.

Movie News Sep 26, 2020, 6:57 AM IST

S. P. Balasubrahmanyam the one who raised voice against royalty and controversiesS. P. Balasubrahmanyam the one who raised voice against royalty and controversies
Video Icon

റോയല്‍റ്റിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗായകന്‍; നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത എസ്പിബി

പാട്ടിന്റെ റോയല്‍റ്റിയും, അവകാശവാദവും പക്വതയില്ലാത്ത സമീപനം എന്നായിരുന്നു എസ് പി ബാലസുബ്രമണ്യത്തിന്റെ നിലപാട്.അനീതികള്‍ക്ക് എതിരെ എവിടെയും നിലപാട് തുറന്ന് പറയാന്‍ എസ്പിബി മടിച്ചിരുന്നില്ല

India Sep 25, 2020, 6:43 PM IST

Rajinikanth tribute S P BalasubrahmanyamRajinikanth tribute S P Balasubrahmanyam

'എസ്‍പിബി ഇനി ഒപ്പമില്ലെന്ന് ആലോചിക്കുമ്പോള്‍', വികാരഭരിതനായി രജനികാന്ത്- വീഡിയോ

ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം വിടവാങ്ങിയിരിക്കുന്നു. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറിയ ആളാണ് എസ് പി ബാലസുബ്രഹ്‍മണ്യം എന്ന് രജനികാന്ത് പറയുന്നു. വലിയ ശോകമാണ് അദ്ദേഹത്തിന്റ വിടവാങ്ങല്‍ കാരണം ഉണ്ടായിരിക്കുന്നത്. രാജ്യമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ മനസ് ആണ് അതിന് കാരണം. എസ് പി ബാലസുബ്രഹ്‍മണ്യം ഇനിയില്ല എന്ന് ആലോചിക്കുമ്പോള്‍ വലിയ സങ്കടമെന്നും വികാരഭരിതനായി രജനികാന്ത് പറയുന്നു.

Movie News Sep 25, 2020, 5:58 PM IST

Chithra and Sujatha express their condolences to S. P. BalasubrahmanyamChithra and Sujatha express their condolences to S. P. Balasubrahmanyam

'ഒരു യുഗത്തിന്റെ അവസാനം..'; എസ്‍പിബിയ്ക്ക് അനുശോചനം അറിയിച്ച് ചിത്രയും സുജാതയും

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് ​ഗായകരായ കെഎസ് ചിത്രയും സുജാത മോഹനും. ഒരു യു​ഗത്തിന്റെ അവസാനമെന്ന് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എസ്പിബിയ്ക്കൊപ്പം നിരവധി വേദികളിലും സിനിമകളിലും പാടിയിട്ടുള്ള പ്രതിഭകളാണ് ഇരുവരും. 

Music Sep 25, 2020, 4:10 PM IST