Sachy  

(Search results - 41)
 • undefined

  Movie NewsJun 18, 2021, 10:59 AM IST

  'ഇപ്പോഴും അയ്യപ്പനും കോശി'യും കാണുമ്പോൾ സാറിനെ ഓർമ്മവരും.. കണ്ണുനിറയും..'

  സച്ചിയുടെ പേരിന്റെ പെരുമ പതിഞ്ഞ അയ്യപ്പനും കോശിയിലെയും പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അന്നാ രാജന്റേതും. കോശിയുടെ ഭാര്യയായ റൂബിയുടെ കഥാപാത്രമായിരുന്നു അന്നാ രാജന്. കോട്ടയംകാരിയായ ഒരു വീട്ടമ്മയുടെ വേഷം. . ആ കഥാപാത്രത്തിന്റെ ചെറിയ ചെറിയ കാര്യങ്ങൾ പോലും പറഞ്ഞായിരുന്നു സച്ചി അന്നാ രാജനെ കഥാപാത്രമാക്കി മാറ്റിയത്. അന്നത്തേതായിരുന്നു സച്ചിയും അന്നാ രാജനും തമ്മിലുള്ള ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്‍ച. ലൊക്കേഷനിൽ വച്ച് മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും സച്ചി ഒരിക്കലും മനസില്‍ നിന്നും മായില്ലെന്ന്  പറഞ്ഞ് അന്നാ രാജൻ ഓര്‍മകള്‍ പങ്കുവയ്‍ക്കുന്നു.

 • undefined

  Movie NewsJun 18, 2021, 10:29 AM IST

  'തെളിഞ്ഞപ്പോള്‍ തന്നെ ആ വെളിച്ചം അണഞ്ഞുപോയി', സച്ചിയെ കുറിച്ച് ശ്യാമപ്രസാദ്

  സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു അനാര്‍ക്കലി. അനാര്‍ക്കലിയില്‍ ഒരു കഥാപാത്രമാകാൻ സംവിധായകൻ ശ്യാമപ്രസാദിനെയും സച്ചി ക്ഷണിച്ചു. നേവി ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ശ്യാമപ്രസാദിന്റേത്. സച്ചിയുടെ സ്‍നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി മാത്രമായിരുന്നു അഭിനയിക്കാൻ തയ്യാറായത്. വാണിജ്യവഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു തിരക്കഥാകൃത്തായിട്ടായിരുന്നു അന്ന് സച്ചിയെ കുറിച്ച് ശ്യാമപ്രസാദിന് തോന്നിയത്. എന്നാല്‍ അയ്യപ്പനും കോശിയും കണ്ടപ്പോഴാണ് സച്ചിയിലെ പ്രതിഭയുടെ ആഴവും പരപ്പും വെളിപ്പെട്ടത്. സച്ചിയെ കുറിച്ചുള്ള ഓര്‍മകള്‍ സംവിധായകൻ ശ്യാമപ്രസാദ് പങ്കുവയ്‍ക്കുന്നു.

 • undefined

  Movie NewsJun 18, 2021, 10:19 AM IST

  ‘ചിരികൾ, ആശയങ്ങൾ, കഥകൾ… ഒരു വർഷം’; സച്ചിയുടെ ഓർമ്മയിൽ പൃഥ്വിരാജ്

  തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട്.  ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരക്കഥയിലും സംവിധാനത്തിലും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിക്കാൻ സച്ചിക്ക് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം ഇപ്പോഴും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ സച്ചിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. 

 • undefined

  Movie NewsJun 18, 2021, 9:51 AM IST

  'എനിക്ക് വേണ്ടി നീയും, നിനക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം എന്ന് പറഞ്ഞാണ് സച്ചിയേട്ടൻ പോയത്, പിന്നെ വന്നില്ല'

  ചുരുക്കം ചില സിനിമകൾ മാത്രമെ ചെയ്‍തിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് എന്നും ഓർക്കാൻ മികച്ച കഥകളെയും കഥാപാത്രങ്ങളെയും സമ്മാനിച്ചാണ് കെ ആര്‍ സച്ചിദാന്ദൻ എന്ന സച്ചി ഈ ലോകത്തോട് വിടപറഞ്ഞത്. ഇനിയും ചെയ്യാൻ ഏറെ ബാക്കിവച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. സച്ചിയുടെ വിയോഗത്തിന് ഒരാണ്ട് തികയുമ്പോൾ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്  സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ.

 • undefined

  Movie NewsJun 18, 2021, 9:25 AM IST

  'ചേട്ടാ, ഈ ഒരു ഷോട്ട് മാത്രം മുഴുവനായിങ്ങ് താ', സച്ചിയുടെ ഓര്‍മയില്‍ രഞ്‍ജൻ എബ്രഹാം

  രണ്ട് സിനിമകളാണ് സച്ചി സംവിധാനം ചെയ്‍തിട്ടുള്ളത്. ഒന്നിനൊന്ന് വേറിട്ട അനാര്‍ക്കലിയും അയ്യപ്പനും കോശിയും. രണ്ടും എഡിറ്റ് ചെയ്‍തത് രഞ്‍ജൻ എബ്രഹാം. സച്ചിയുടെ ആദ്യ സിനിമയ്‍ക്ക് മുന്നേ തുടങ്ങിയ സൗഹൃദം. കഥകള്‍ ആലോചനയിലേക്ക് എത്തുന്നത് തൊട്ടേ സച്ചി ചര്‍ച്ച ചെയ്യുന്ന ഒരാള്‍. സച്ചിയുടെ സിനിമാ ജീവത്തില്‍ നിര്‍ണായക സ്വാധീനമുള്ള എഡിറ്റര്‍ രഞ്‍ജൻ എബ്രഹാം ഓര്‍മകള്‍ പങ്കുവയ്‍ക്കുന്നു.
   

 • undefined

  Movie NewsJun 18, 2021, 8:49 AM IST

  'വിലായത്ത് ബുദ്ധ'യില്‍ ഏതുതരം സംഗീതം വേണമെന്നും എന്നോട് പറഞ്ഞിരുന്നു; സച്ചി ഓര്‍മ്മയില്‍ ജേക്സ് ബിജോയ്

  കഥയും അവതരണവും പോലെ സംഗീതത്തിലും പ്രത്യേകതകളുള്ള ചിത്രമായിരുന്നു അയ്യപ്പനും കോശിയും. കഥാപശ്ചാത്തലമായ അട്ടപ്പാടിയില്‍ ഏറെക്കാലം സച്ചി താമസിച്ചിരുന്നു. ആ ഭൂപ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന സംഗീതം ചിത്രത്തില്‍ ഉപയോഗിച്ചാലോ എന്ന സംഗീതസംവിധായകന്‍റെ ചോദ്യത്തോട് ആവേശത്തോടെയായിരുന്നു സച്ചിയുടെ പ്രതികരണം. നഞ്ചിയമ്മയൊക്കെ ചിത്രത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഒരു ടെക്നീഷ്യന്‍ എന്നതിനപ്പുറം, സച്ചിയുമായുണ്ടായിരുന്ന സഹോദര ബന്ധത്തെക്കുറിച്ച് ഓര്‍ക്കുകയാണ് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്.
   

 • undefined

  Movie NewsJun 18, 2021, 8:20 AM IST

  'ഫെബ്രുവരി ഏഴിന് നിന്‍റെ തലവര മാറും കുട്ടീ'; സച്ചിയെ ഓര്‍മ്മിച്ച് ഗൗരി നന്ദ

  'അയ്യപ്പനും കോശി'യും ഇറങ്ങിയപ്പോള്‍ ടൈറ്റില്‍ കഥാപാത്രങ്ങളോളം പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് 'അയ്യപ്പന്‍ നായരു'ടെ ഭാര്യയായ 'കണ്ണമ്മ'. പത്ത് വര്‍ഷമായി സിനിമയിലുള്ള ഗൗരി നന്ദയെ സംബന്ധിച്ച് കരിയര്‍ ബ്രേക്ക് ആയിരുന്നു ആ കഥാപാത്രം. ആ കഥാപാത്രത്തിലേക്ക് താന്‍ എത്തിയ വഴികളെക്കുറിച്ചും സച്ചി എന്ന ഗുരുസ്ഥാനീയനെക്കുറിച്ചും എഴുതുന്നു ഗൗരി നന്ദ.

 • undefined

  Movie NewsJun 18, 2021, 7:59 AM IST

  'സച്ചി പോയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് സംഭവിക്കേണ്ടതായിരുന്നു', സേതു ഓര്‍ക്കുന്നു

  ചോക്ലേറ്റ് എന്ന ചിത്രം 2007ല്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പുതിയ രണ്ടു തിരക്കഥാകൃത്തുക്കളുടെ പേരുകള്‍ സ്‍ക്രീനില്‍ തെളിഞ്ഞു. കെ ആര്‍ സച്ചിദാന്ദൻ എന്ന സച്ചിയും സേതുനാഥ് കെ എന്ന സേതുവിന്റെയും പേരുകള്‍. ഷാഫിയുടെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു സച്ചിയും സേതുവും തിരക്കഥാകൃത്തായി മാറുന്നത്.  പിന്നീട് സച്ചി- സേതു എന്നത് മലയാള സിനിമയിലെ മിന്നും പേരായി മാറി. തുടര്‍ന്ന് പരാജയത്തേക്കാള്‍ എണ്ണത്തില്‍ ഏറെ വിജയങ്ങള്‍ സ്വന്തമാക്കിയ തിരക്കഥകള്‍ സ്‍ക്രീനിലേക്ക് എത്തിച്ച ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി മാറിയെങ്കിലും,  വക്കീല്‍ കോട്ടിട്ട് തുടങ്ങിയ സൗഹൃദം വിട്ടുകളഞ്ഞില്ല. ഇനിയും ചെയ്യാൻ ഏറെ ബാക്കിവച്ച് സച്ചി എന്ന അതുല്യപ്രതിഭ വിടവാങ്ങി ഒരാണ്ട് തികയുമ്പോള്‍ തന്‍റെ പ്രിയ സുഹൃത്തുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സേതു.

 • undefined

  Movie NewsMay 31, 2021, 3:59 PM IST

  ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും; സച്ചിയുടെ വീഡിയോയുമായി ബാദുഷ

  ലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷയുടെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് പ്രിയ സുഹൃത്തിന്, സഹപ്രവർത്തകന് ആശംസയുമായി രം​ഗത്തെത്തിയത്. ഈ ദിനത്തിൽ അന്തരിച്ച സംവിധായകൻ സച്ചി തനിക്ക് ആശംസ അറിയിച്ച പഴയ വീഡിയോ പങ്കുവയ്ക്കുകയാണ് ബാദുഷ. ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകുമെന്ന് ബാദുഷ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. 

 • undefined

  Movie NewsApr 22, 2021, 6:37 PM IST

  ‘സച്ചിയുടെ പ്രൊഫൈൽ തയ്യാറാക്കുക'; ചോദ്യവുമായി ഹയർസെക്കണ്ടറി ഇംഗ്ലീഷ് പരീക്ഷ

  കാലത്തിൽ പൊലിഞ്ഞ സംവിധായകൻ സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ. സച്ചിയുടെ ഒരു പ്രൊഫൈൽ എഴുതാനാണ് വിദ്യാർത്ഥികൾക്കുള്ള ചോദ്യം. അതിനായി എതാനും പോയിന്റുകളും ചോദ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ന് ന‍ടന്ന ഇം​ഗ്ലീഷ് പരീക്ഷയിലായിരുന്നു ചോദ്യം. 

 • <p>vilayath budha</p>

  Movie NewsFeb 7, 2021, 11:34 AM IST

  'വിലായത്ത് ബുദ്ധ' എന്ന സച്ചിയുടെ സ്വപ്‍നം; സിനിമ പ്രഖ്യാപിച്ച് പൃഥ്വിരാജ്

  ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. 

 • undefined

  Movie NewsDec 26, 2020, 9:00 AM IST

  'നിങ്ങൾ രണ്ടുപേരും അവിടെ ഇരുന്ന് ചിയേഴ്‌സ് പറയുകയാകും അല്ലേ'; വേദനയോടെ പൃഥ്വിരാജ്

  നിൽ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിന് നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേർപാട് എന്നത് വേദനയുടെ ആക്കം കൂട്ടുകയാണ്. അയ്യപ്പനും കോശിയിയും സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജ്.

 • undefined

  EntertainmentDec 25, 2020, 7:35 PM IST

  'മരിക്കും വരെ കവർഫോട്ടായായി നിങ്ങളുണ്ടാവും: സച്ചിയുടെ ജന്മദിനത്തിൽ അനിലിൻ്റെ അപ്രതീക്ഷിത വിയോഗം

  ''സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു....''

 • undefined

  Movie NewsDec 25, 2020, 4:32 PM IST

  'നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ക്രിസ്മസ് ഇനി ആഘോഷത്തിന്റെ നാളല്ല, ഓര്‍മദിനമാണ്'; സച്ചിയെ ഓര്‍ത്ത് രഞ്ജിത്

  ന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ ഓർത്ത് സംവിധായകന്‍ രഞ്ജിത്. ഇനിയുള്ള ക്രിസ്മസ് നാളുകള്‍ ആഘോഷത്തിന്റേതല്ല, ഓര്‍മദിനമാണെന്നായിരുന്നു സച്ചിയെ പറ്റി രഞ്ജിത് കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് സച്ചിയെ താന്‍ വിളിച്ചത് ജന്മദിനാശംസകള്‍ നേരായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

 • <p>sachy creations</p>

  Movie NewsDec 25, 2020, 11:41 AM IST

  സച്ചിയുടെ ഓര്‍മ്മയ്ക്കായി പുതിയ നിര്‍മ്മാണ കമ്പനി; ക്രിസ്‍മസ് ദിനത്തില്‍ പ്രഖ്യാപനവുമായി പൃഥ്വിരാജ്

  സിനിമാ നിര്‍മ്മാണം സച്ചിയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും അതിനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നുവെന്നും പൃഥ്വി