Sai Vishnu

(Search results - 30)

bigg boss 3

Bigg BossMay 30, 2021, 2:02 PM IST

ബിഗ് ബോസ് വോട്ടിംഗ് കഴിഞ്ഞു; ആരാവും ടൈറ്റില്‍ വിന്നര്‍?

ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ മത്സരാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഇന്നലത്തെ വോട്ടിംഗ് സമയം അവസാനിച്ചതിനു ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും മിക്കവരും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

bigg boss 3

Bigg BossMay 29, 2021, 2:14 PM IST

വോട്ടിംഗ് അവസാനിക്കാന്‍ മണിക്കൂറുകള്‍; ആരാവും ബിഗ് ബോസ് ടൈറ്റില്‍ വിജയി?

മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, മുഹമ്മദ് റംസാന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ് എന്നിവരാണ് നിലവില്‍ മത്സരത്തിലുള്ളത്.

bigg boss 3

Bigg BossMay 19, 2021, 4:49 PM IST

'ഫൈനല്‍ ഫൈവി'ല്‍ ഇവരില്‍ ആരൊക്കെയെത്തും? ബിഗ് ബോസില്‍ മത്സരം മുറുകുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് അതിന്‍റെ അവസാന ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. 93 എപ്പിസോഡുകള്‍ ആണ് ഇതുവരെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്. നൂറ് ദിവസങ്ങളില്‍ അവസാനിക്കേണ്ടിയിരുന്ന ബിഗ് ബോസ് രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. അതായത് 114 ദിവസങ്ങളില്‍ ആയിരിക്കും മൂന്നാം സീസണ്‍ അവസാനിക്കുക. കഴിഞ്ഞ വാരത്തിലെ ഡബിള്‍ എലിമിനേഷനു ശേഷം എട്ട് മത്സരാര്‍ഥികള്‍ മാത്രമാണ് ഷോയില്‍ ഇനി അവശേഷിക്കുന്നത്.

• undefined

Bigg BossMay 17, 2021, 11:07 PM IST

കൈ വിറയലുണ്ടായിരുന്നുവെന്ന പരാമര്‍ശം, സായ് വിഷ്‍ണുവും റിതും തമ്മില്‍ രൂക്ഷമായ തര്‍ക്കം

ബിഗ് ബോസില്‍ ഇന്ന് ഓപ്പണ്‍ നോമിനേഷൻ ആയിരുന്നു. കണ്‍ഫെഷൻ റൂമിനു പുറത്ത് എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെയായിരുന്നു, പുറത്തുപോകേണ്ടവര്‍ ആരൊക്കെയെന്ന്  മത്സരാര്‍ഥികള്‍ ഓരോരുത്തരും പറഞ്ഞ്. എന്തുകൊണ്ടാണ് ഒരാളുടെ പേര് പറയുന്നത് എന്ന് മത്സരാര്‍ഥികള്‍ വ്യക്തമാക്കുകയും ചെയ്‍തു. റിതു നോമിനേറ്റ് ചെയ്യാൻ ചൂണ്ടിക്കാട്ടിയ കാരണത്തിന്റെ പേരില്‍ സായ് വിഷ്‍ണു തര്‍ക്കിക്കുകയും ചെയ്‍തു.

• undefined

Bigg BossMay 15, 2021, 10:44 PM IST

'മൈൻഡ് യുവർ വേഡ്സ്, എന്റെ അമ്മയെ തൊട്ട് സംസാരിക്കരുത്'; സായിയോട് പൊട്ടിത്തെറിച്ച് സൂര്യ

ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ ആഴ്ചയും മോഹൻലാൽ എത്തുന്ന വീക്കൻഡ് എപ്പിസോഡുകളിൽ പലതരത്തിലുള്ള ആക്റ്റിവിറ്റകളും താരം മത്സരാർത്ഥികൾക്ക് നൽകാറുണ്ട്. ഒരു മത്സരാ‍ർത്ഥിക്ക് തനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ആളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യാനുള്ള അവസരമായിരുന്നു ഇത്തവണത്തെ നൽകിയത്. ഈ അവസരം ഏറ്റവുമാദ്യം ഉപയോഗപ്പെടുത്തിയത് റിതു മന്ത്ര ആയിരുന്നു. പിന്നാലെ നോബി ഉൾപ്പടെ ഉള്ളവർ സായിയെ പ്രതിക്കൂട്ടിലേക്ക് ക്ഷണിച്ചു. ഒടുവിൽ സൂര്യയും സായിയെ ചോദ്യം ചെയ്തു.

bigg boss 3

Bigg BossMay 15, 2021, 10:02 PM IST

ബിഗ് ബോസിലെ ഗ്രൂപ്പിസം എങ്ങനെ, ആരൊക്കെ? മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ സായ്

ഗ്രൂപ്പ് എന്ന് താന്‍ ഉദ്ദേശിച്ചവരെല്ലാം അടുത്തടുത്ത് ഇരിക്കുന്നതിനാല്‍ തനിക്ക് വിശദീകരിക്കാന്‍ എളുപ്പമുണ്ടെന്നു പറഞ്ഞാണ് സായ് തുടങ്ങിയത്

bigg boss 3

Bigg BossApr 30, 2021, 11:31 PM IST

'ഡിംപല്‍, എവിടെയാണെങ്കിലും സ്ട്രോംഗ് ആയിട്ട് ഇരിക്കുക'; ആശ്വാസവാക്കുകളുമായി സായ് വിഷ്‍ണു

ഡിംപലിന്‍റെ അസാന്നിധ്യം പ്രതിഫലിക്കുന്നുണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡില്‍. ഹൗസിലെ വേക്കപ്പ് സോംഗിന്‍റെ സമയത്ത് പ്രിയസുഹൃത്തിന്‍റെ വിഷമഘട്ടത്തെക്കുറിച്ച് ഓര്‍ത്ത് ഒറ്റയ്ക്കിരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന മണിക്കുട്ടനെയാണ് പ്രേക്ഷകര്‍ കണ്ടത്

bigg boss 3

Bigg BossApr 19, 2021, 10:40 PM IST

മറ്റു മത്സരാര്‍ഥികള്‍ 'പ്രജകളോ'? മണിക്കുട്ടനും ഫിറോസിനുമെതിരെ റംസാനും സായ് വിഷ്‍ണുവും

ബിഗ് ബോസ് മോണിംഗ് ആക്റ്റിവിറ്റിയായിരുന്നു അഭിപ്രായവ്യത്യാസങ്ങളുടെ വേദി. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളുടെ പേര് പറയാനും അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാനുമായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്

• undefined

Bigg BossApr 17, 2021, 10:58 PM IST

സ്വപ്‍നത്തില്‍ ഗന്ധര്‍വനായി വന്ന മോഹൻലാല്‍, സായ് വിഷ്‍ണു പറഞ്ഞ കഥ!

ബിഗ് ബോസിലെ ഒരാളെ ആദ്യമായി കണ്ടതിനെ കുറിച്ച് സാങ്കല്‍പിക കഥ പറയാൻ മത്സരാര്‍ഥികള്‍ക്ക് ഒരു ടാസ്‍ക് നല്‍കിയിരുന്നു. എല്ലാവരും നല്ല രീതിയിലാണ് ടാസ്‍കില്‍ പങ്കെടുത്തത് എന്ന് പറഞ്ഞ് അതിനെ കുറിച്ച് മോഹൻലാല്‍ ചോദിച്ചറിഞ്ഞു. എല്ലാ മത്സരാര്‍ഥികളും  അതിനെ കുറിച്ച് പറയുകയും ചെയ്‍തു. തന്നെ ആദ്യമായി കണ്ടതിനെ കുറിച്ച് സാങ്കല്‍പിക കഥ പറയാൻ മോഹൻലാല്‍ ആവശ്യപ്പെട്ടപോള്‍ സായ് വിഷ്‍ണു ഗന്ധര്‍വനെ കുറിച്ചായിരുന്നു പറഞ്ഞത്. ഗന്ധര്‍വനെ പോലെ മോഹൻലാല്‍ കടല്‍തീരത്ത് എത്തിയതിനെ കുറിച്ചാണ് സായ് പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്‍ടമുള്ള ഒരാളാണ് ഗന്ധര്‍വൻ എന്ന് മോഹൻലാലും പറഞ്ഞു.

bigg boss 3

Bigg BossApr 16, 2021, 10:23 PM IST

'സായിക്കെതിരെ ബിഗ് ബോസ് നടപടി എടുക്കുന്നില്ല'; പരാതി പങ്കുവച്ച് ഡിംപല്‍

ഹൗസിലെ ഒരു സുഹൃത്തിനെ മറ്റൊരിടത്തുവച്ച് ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് ഭാവനയില്‍ ഒരു കഥ ഉണ്ടാക്കി പറയുക എന്നതായിരുന്നു ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റി

• undefined

Bigg BossApr 6, 2021, 2:34 PM IST

മണിക്കുട്ടൻ എങ്ങനെ ലോലനായിപ്പോയിയെന്ന് റിതുവിനോട് സായ് വിഷ്‍ണു

ബിഗ് ബോസ് ഇത്തവണത്തെ സീസണിലെ കരുത്തനായ മത്സരാര്‍ഥിയാണ് മണിക്കുട്ടൻ. എന്നാല്‍ മണിക്കുട്ടൻ പഴയ പോലെയല്ല ഇപോഴെന്നാണ് സായ് വിഷ്‍ണുവിന്റെയും റിതുവിന്റെയും കണ്ടെത്തല്‍. മണിക്കുട്ടന്റെ സ്വഭാവത്തെ കുറിച്ച് സായ് വിഷ്‍ണുവും റിതുവും ചര്‍ച്ച ചെയ്യുന്നു. മണിക്കുട്ടൻ എങ്ങനെ ലോലനായിപ്പോയത് എന്ന് സായ് വിഷ്‍ണു പറഞ്ഞു. മാറിയിരുന്നാണ് സായ് വിഷ്‍ണുവും റിതുവും മണിക്കുട്ടനെ കുറിച്ച് സംസാരിക്കുന്നത്.  മണിക്കുട്ടൻ ലോലഹൃദയൻ എന്ന് റിതു മന്ത്രയും പറയുന്നു.

• undefined

Bigg BossApr 3, 2021, 10:00 PM IST

സായ് വിഷ്‍ണുവിന്റെ ഉടുമുണ്ട് മോഷ്‍ടിച്ചയാള്‍ ആരാണ്?, കണ്ടുപിടിച്ചപ്പോള്‍ ബിഗ് ബോസില്‍ ചിരി!

ബിഗ് ബോസില്‍ കഴിഞ്ഞ ആഴ്‍ചത്തെ ടാസ്‍ക് വസ്ത്രം അലക്കുകയും തേച്ച് വൃത്തിയാക്കുന്നതുമായിരുന്നു. രണ്ടു ടീമായി തിരിഞ്ഞും രണ്ട് ക്വാളിറ്റി ചെക്കര്‍ ഇൻസ്‍പെക്ടര്‍മാരായും ആണ് ടാസ്‍ക് നടന്നത്. ടാസ്‍കില്‍ രൂക്ഷമായ കയ്യാങ്കളിയും ഉണ്ടായിരുന്നു. അക്കാര്യങ്ങളൊക്കെ ഇന്ന് എത്തിയ മോഹൻലാല്‍ ചോദിച്ചറിഞ്ഞു. മത്സരാര്‍ഥികള്‍ ടാസ്‍കില്‍ സംഭവിച്ച കാര്യങ്ങളും പറഞ്ഞു. ക്യാപ്റ്റൻ സായ് വിഷ്‍ണുവിന് ഉടുമുണ്ട് നഷ്‍ടപ്പെട്ട കാര്യം വളരെ തമാശയോടെ മോഹൻലാല്‍ ഉന്നയിച്ചു.

• undefined

Bigg BossApr 2, 2021, 3:15 PM IST

എല്ലാവര്‍ക്കും തുല്യമായ ഇടം നല്‍കാൻ ശ്രമിച്ചു, സ്വയം വിലയിരുത്തി ക്യാപ്റ്റൻ സായ് വിഷ്‍ണു- വീഡിയോ

ഇത്തവണത്തെ ആഴ്‍ചയിലെ ക്യാപ്റ്റൻ സായ് വിഷ്‍ണുവായിരുന്നു. എല്ലാവര്‍ക്കും തുല്യമായ ഇടം നല്‍കാനായിരുന്നു താൻ ശ്രമിച്ചതെന്നാണ് സായ് വിഷ്‍ണു തന്റെ ക്യാപ്റ്റൻസിയെ വിലയിരുത്തുന്നത്.

• undefined

Bigg BossMar 28, 2021, 11:13 PM IST

വാശിയേറിയ ക്യാപ്റ്റൻസി ടാസ്ക്; അടുത്തയാഴ്ച്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ബി​ഗ് ബോസ് ഹൗസ്

രോ ആഴ്ചയിലേയും ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്ന ടാസ്ക്കുകൾ എല്ലാം തന്നെ ബി​ഗ് ബോസ് ഹൗസിൽ ഒരു ഹരമായി മാറാറുണ്ട്. ഓരോ ആഴ്ചയും നൽകുന്ന വീക്കിലി ടാസ്ക്കിൽ നല്ല പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ ആയും ക്യാപ്റ്റൻസി ടാസ്ക്കിനായി മത്സരാർത്ഥികൾ തെരഞ്ഞെടുക്കുക. സജിന ഫിറോസ്, ഡിംപൽ, സായ് എന്നിവരാണ് ഇത്തവണ ക്യാപ്റ്റൻസിക്കായി മത്സരിക്കാനുള്ള അർഹത നേടിയത്. വാശിയേറിയ ക്യാപ്റ്റൻസി ടാസ്ക്കിന് പിന്നാലെ ഈ ആഴ്ചയിലെ ക്യാപ്റ്റനായി സായ് വിഷ്ണുവിനെ തെരഞ്ഞെടുക്കുയായിരുന്നു.

bigg boss 3

Bigg BossMar 21, 2021, 10:06 PM IST

പരിഹരിക്കാന്‍ ശ്രമിച്ച് മോഹന്‍ലാല്‍; അവസാനിക്കാതെ ഡിംപല്‍, സായ് തര്‍ക്കം

ഇന്നത്തെ എപ്പിസോഡില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് സംസാരിച്ച മോഹന്‍ലാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. മാനസികാരോഗ്യം ഇല്ലാത്തയാളെന്ന് മറ്റൊരു മത്സരാര്‍ഥിയെക്കുറിച്ച് പറയാന്‍ പാടുണ്ടോ എന്നും മോഹന്‍ലാല്‍ ഡിംപലിനോട് ചോദിച്ചു.