Sajna  

(Search results - 26)
 • <p>bigg boss gathering</p>

  spiceJul 10, 2021, 11:41 PM IST

  ഒത്തുകൂടി ബിഗ് ബോസ് കൂട്ട്; പാട്ടും ഡാൻസും കഥപറച്ചിലുമായി ആഘോഷം

  ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തേതിന് സമാനമായി മൂന്നാം സീസണും പൂർത്തിയാക്കാനാവാതെ അവസാനിച്ചെങ്കിലും ഫിനാലെയോട് അടുത്ത ഷോയിലെ മത്സരാർത്ഥികളെല്ലാം പ്രേക്ഷകർക്കിടയിൽ താരങ്ങളായി കഴിഞ്ഞു. കൊവിഡ് നിയന്ത്രണം നീക്കിയതിന് പിന്നാലെ ഫിനാലെ ഉണ്ടാകുമെന്ന് അറിയിച്ചതോടെ ഷോയുടെ ആവേശം ഒട്ടും ചോരില്ലെന്നും ഉറപ്പായി.

 • sajna rahman parents reached home to meet after 10 years
  Video Icon

  ExplainerJun 11, 2021, 5:45 PM IST

  ഒരു വിളിക്കപ്പുറം മകള്‍, അറിയാത്ത 10 വര്‍ഷങ്ങള്‍; കാത്തിരിപ്പിനൊടുവില്‍ ഇരട്ടിമധുരം

  സിനിമാക്കഥയെ വെല്ലുന്ന പ്രണയക്കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ റഹ്മാനെയും സജിതയെയും കാണാന്‍ മാതാപിതാക്കളെത്തി, കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. പത്ത് വര്‍ഷം സ്വന്തം വീട്ടില്‍ കാമുകിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിലെ ഞെട്ടലിലാണ് നാടും നാട്ടുകാരും. സോഷ്യല്‍മീഡിയയിലും ചൂടേറിയ ചര്‍ച്ചകള്‍. 

 • undefined

  Bigg BossApr 3, 2021, 10:48 PM IST

  ചപ്പാത്തിക്കല്ലില്‍ ചമ്മന്തിയരച്ച സജ്‍നയ്‍ക്ക് അമ്മിക്കല്ല് സമ്മാനമെന്ന് മോഹൻലാല്‍, ഒടുവില്‍ ട്വിസ്റ്റ്!

  അടുക്കളയെ ചുറ്റിപ്പറ്റി എപോഴും ബിഗ് ബോസില്‍ പ്രശ്‍നങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞ ആഴ്‍ചയും പ്രശ്‍നങ്ങളുണ്ടായത് മോഹൻലാല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്‍ച കയ്യാങ്കളിയോളം എത്തുകയും ചെയ്‍തിരുന്നു. ഭാഗ്യലക്ഷ്‍മിയും ഫിറോസും തമ്മിലുള്ള പ്രശ്‍നം പറഞ്ഞുതീര്‍ക്കുകയും ചെയ്‍തിരുന്നു. ഇനി വേദനിപ്പിക്കുന്ന രീതിയില്‍ പെരുമാറില്ല എന്നായിരുന്നു ഫിറോസ് പറഞ്ഞത്. എല്ലാ പ്രശ്‍നങ്ങളും നടക്കുമ്പോള്‍ ചമ്മന്തി അരയ്‍ക്കാൻ ശ്രമിച്ച സജ്‍നയ്‍ക്ക് ഒരു സമ്മാനം നല്‍കിയും മോഹൻലാല്‍ രംഗം തമാശയാക്കി.

   

 • undefined

  Bigg BossMar 28, 2021, 3:56 PM IST

  സജ്‍നയും ഫിറോസും സ്വപ്‍നത്തില്‍ പോലും വിചാരിക്കാത്ത കാര്യം, അദ്ഭുതപ്പെടുത്തി മോഹൻലാല്‍- വീഡിയോ

  ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം എല്ലാ ശനിയാഴ്‍ചയിലുമെന്നപോലെ മോഹൻലാല്‍ എത്തിയിരുന്നു. ഒരാഴ്‍ചത്തെ ബിഗ് ബോസിലെ വിശേഷങ്ങള്‍ മോഹൻലാല്‍ ആരാഞ്ഞു. മത്സരാര്‍ഥികള്‍ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. മത്സരാര്‍ഥികള്‍ കണ്ട സ്വപ്‍നത്തെ കുറിച്ചും മോഹൻലാല്‍ ചോദിച്ചറിഞ്ഞു. മത്സരാര്‍ഥികള്‍ ഓരോരുത്തരും അവരവരുടെ സ്വപ്‍നത്തെ കുറിച്ച് പറഞ്ഞു. ഫിറോസ്- സജ്‍ന ദമ്പതിമാര്‍ സ്വപ്‍നത്തില്‍ പോലും വിചാരിക്കാത്ത ഒരു കാര്യം മോഹൻലാല്‍ കാട്ടിക്കൊടുക്കുകയും ചെയ്‍തു.

 • undefined

  Bigg BossMar 26, 2021, 10:15 PM IST

  നിയമം ലംഘിച്ചുവെന്ന് പൊളി ഫിറോസ്, മോശമായി പോയെന്ന് സജിന, പരസ്പരം തർക്കിച്ച് ദമ്പതികൾ

  ബി​ഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ നാല്പതാം ദിവസമായ ഇന്ന് തർക്കത്തോടെയാണ് വീട് ഉണർന്നത്. കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്ക്കുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. പൊളി ഫിറോസ്- സജിന എന്നിവരായിരുന്നു ഇന്ന് മോണിം​ഗ് ആക്ടിവിറ്റി ചെയ്യേണ്ടിയിരുന്നത്. നല്ല സൗഹൃദത്തെ കുറിച്ച് ക്ലാസെടുക്കുക എന്നതാണ് ആക്ടിവിറ്റി. എന്നാൽ ഇക്കാര്യം പറയും മുമ്പ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലെ എന്ന് പറഞ്ഞാണ് ഫിറോസ് തുടങ്ങിയത്.

 • undefined

  Bigg BossMar 20, 2021, 10:17 PM IST

  'ഞങ്ങളെ വെല്ലുവിളിക്കുകയാണോ?' സജ്‍നയ്‍ക്കും ഫിറോസ് ഖാനും കടുത്ത ശിക്ഷ നല്‍കി മോഹൻലാല്‍

  ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയോട് കൂടി വലിയ തര്‍ക്കങ്ങളാണ് ഉണ്ടാകുന്നത്. മത്സാര്‍ഥികള്‍ പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടുമുണ്ട്. സജ്‍ന- ഫിറോസ് ദമ്പതിമാരാണ് തര്‍ക്കങ്ങള്‍ക്ക് കാരണക്കാര്‍ എന്നാണ് പറയുന്നത്. ഇന്ന് മത്സരാര്‍ഥികളെ കാണാനെത്തിയ മോഹൻലാല്‍ സജ്‍ന- ഫിറോസ് ദമ്പതിമാര്‍ക്ക് താക്കീതും നല്‍കിയിരിക്കുകയാണ്. അവസാന വാര്‍ണിംഗ് ആണ് ഇതെന്നാണ് മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസില്‍ കാട്ടിയ പ്രശ്‍നങ്ങള്‍ക്ക് സജ്‍ന- ദമ്പതിമാരെ മോഹൻലാല്‍ ശിക്ഷിക്കുകയും ചെയ്‍തു.

 • undefined

  Bigg BossMar 12, 2021, 9:13 AM IST

  ഭാഗ്യലക്ഷ്മി കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു, അവസരം തരുന്നില്ലെന്ന് സജ്ന

  രോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരങ്ങളും തർക്കങ്ങളും കടുക്കുകയാണ്. ഷോയുടെ 25-ാം ദിവസമായ ഇന്നലെ പുലർച്ചെ കിച്ചനിൽ ഭാഗ്യലക്ഷ്മിയും സജ്നയും തമ്മിലുള്ള​ അഭിപ്രായവ്യത്യാസത്തിലാണ് തുടങ്ങിയത്. കിച്ചൻ ടീമിനോട് ആലോചിക്കാതെ ഭാഗ്യലക്ഷ്മി കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നു എന്നായിരുന്നു സജ്നയുടെ പരാതി. 

 • undefined

  Bigg BossMar 6, 2021, 10:09 PM IST

  ‘ഇനി ഇക്കാര്യവും പറഞ്ഞ് വരല്ലേ‘; മത്സരാർത്ഥികൾക്ക് മുന്നിൽ തൊഴു കയ്യോടെ മോഹൻലാൽ

  ബിഗ് ബോസ്  മത്സരാര്‍ഥികള്‍ക്കിടയില്‍ കൈയാങ്കളി നടന്നതിനെത്തുടര്‍ന്ന് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള ഈ വാരത്തിലെ വീക്കിലി ടാസ്‍ക് ബിഗ് ബോസ് റദ്ദാക്കിയിരുന്നു. 'പൊന്ന് വിളയും മണ്ണ്' എന്ന് പേരിട്ടിരുന്ന വീക്കിലി ടാസ്‍കില്‍ സായ് വിഷ്‍ണു കര്‍ഷകരില്‍ ഒരാളും സജിന പൊലീസ് ഉദ്യോഗസ്ഥയുമായിരുന്നു. ആക്റ്റിവിറ്റി ഏരിയയിലെ 'കൃഷിസ്ഥല'ത്ത് മറഞ്ഞിരിക്കുന്ന 'രത്നങ്ങള്‍' കരസ്ഥമാക്കണമെന്നതായിരുന്നു ഗെയിമിലെ ടാസ്‍ക്. ആക്റ്റിവിറ്റി ഏരിയയില്‍ നിന്ന് പുറത്തെത്തുന്ന 'കര്‍ഷകരെ' പരിശോധിക്കാന്‍ പൊലീസുകാര്‍ക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സായ് വിഷ്‍ണു തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നായിരുന്നു സജിനയുടെ പരാതി. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. 

 • <p>sajina sai fight</p>

  Bigg BossMar 4, 2021, 7:02 PM IST

  ടാസ്കിൽ സായ് സജിനയുടെ ദേഹത്ത് അടിച്ചോ ? ഗെയിമിന്റെ ദിശ മാറ്റിയ രംഗം കാണാം

  പൊന്ന് വിളയും മണ്ണ് എന്ന വീക്കിലി ടാസ്കിൽ മണ്ണിനടിയിൽ നിന്ന് എടുത്ത രത്നങ്ങൾ സായ് സംരക്ഷിക്കുന്നതിനിടയിലായിരുന്നു പൊലീസ് ഗാർഡായിരുന്ന സജിനയെ സായ് ആക്രമിച്ചെന്ന് പരാതി ലഭിച്ചത്.
   

 • undefined

  Bigg BossMar 3, 2021, 10:50 PM IST

  ബിഗ് ബോസില്‍ കയ്യാങ്കളി, ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് സജ്‍ന, കുതറിമാറിയതെന്ന് സായ് വിഷ്‍ണു

  ഇന്നത്തെ ബിഗ് ബോസ് പൊന്ന് വിളയിക്കുന്ന മണ്ണ് എന്ന വിഷയം അടിസ്ഥാനമാക്കിയായിരുന്നു. മണ്ണ് ശേഖരിച്ച് ശില്‍പമുണ്ടാക്കുന്ന കര്‍ഷകരായി ചിലര്‍ വേഷമിട്ടു. മൂന്ന് പേര്‍ പൊലീസ് ഉദ്യോഗസ്ഥരായും എത്തി. എന്നാല്‍ ഇന്ന് മണ്ണ് ശേഖരിക്കാൻ ചിലര്‍ എത്തിയപ്പോള്‍ കയ്യാങ്കളിയാകുകയും ചെയ്‍തു. പൊലീസ് ഉദ്യോഗസ്ഥയായി എത്തിയ സജ്‍ന മണ്ണ് ശേഖരിക്കാൻ എത്തിയ ഒരാളെ  തടയുകയായിരുന്നു. തുടര്‍ന്ന് സായ് വിഷ്‍ണുവും സജ്‍നയും തമ്മില്‍ കയ്യാങ്കളിയാകുകയും ചെയ്‍തു.

 • undefined

  Bigg BossFeb 27, 2021, 12:32 AM IST

  'ഉറങ്ങുമ്പോള്‍ വിളിച്ചു, തുണി മുക്കിവെച്ചു', സജ്‍നയുടെ പരാതികളില്‍ പൊറുതിമുട്ടി ബിഗ് ബോസ് മത്സരാര്‍ഥികള്‍

  ബിഗ് ബോസില്‍ ആദ്യത്തെ ആഴ്‍ച വലിയ പ്രശ്‍നങ്ങളൊന്നുമില്ലാതെ പോയിയെന്നാണ് പൊതു അഭിപ്രായം. ചെറിയ പ്രശ്‍നങ്ങളുണ്ടെങ്കിലും എല്ലാവരും വീട്ടിലെന്നപോലെ ഒത്തൊരുമിച്ചാണെന്നും മറ്റുള്ളവരെ പരിഗണിക്കുന്നുവെന്നും  പ്രേക്ഷകര്‍ക്കും തോന്നിയിരുന്നു. ആദ്യമായി ഇത്തവണ വൈല്‍ഡ് എൻട്രിയില്‍ മൂന്ന് പേര്‍ കൂടി വന്നതോടെ ബിഗ് ബോസില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകാൻ തുടങ്ങി. ഏറ്റവും ഒടുവിലത്തെ എപ്പിസോഡിലും മത്സരാര്‍ഥികള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഇന്നത്തെ മിക്ക തര്‍ക്കങ്ങളിലും സജ്‍നയായിരുന്നു ഒരു വശത്തുണ്ടായിരുന്നത്. മജ്‍സിയയുമായും സൂര്യയുമായുമായിരുന്നു ഇന്ന് സജ്‍നയുടെ പ്രധാന തര്‍ക്കം.

 • undefined

  Bigg BossFeb 26, 2021, 1:39 AM IST

  അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്ന് സജ്‍ന, എന്തൊരു കള്ളക്കണ്ണീരും അഭിനയവുമെന്ന് മജ്‍സിയയും സന്ധ്യാ മനോജും

  ഫിറോസ് ഖാനും സജ്‍നയും മറ്റുള്ളവരും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു ഏറ്റവും ഒടുവിലത്തെ ബിഗ് ബോസിന്റെ ഭൂരിഭാഗവും. ഭാഗ്യലക്ഷ്‍മിയുമായിട്ടുള്ള ഒരു വിഷയത്തെ ചുറ്റിപ്പറ്റിയായിരുന്നു തുടക്കം. തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ഫിറോസ് ഖാൻ പറയുന്നത് ശരിയല്ലെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. ആരും ആരെയും ഒറ്റപ്പെടുത്തുന്നില്ല എന്നും കിടിലൻ ഫിറോസ് പറഞ്ഞു. എന്നാല്‍ തനിക്ക് എതിരെ അമ്പുകള്‍ വരുമ്പോള്‍ അത് എടുത്ത് ഉമ്മ വയ്‍ക്കാൻ തനിക്ക് ആകില്ലെന്ന് ഫിറോസ് ഖാൻ പറഞ്ഞു. മറ്റൊരാള്‍ പറയാത്ത കാര്യം പറഞ്ഞെന്ന് വരുത്തുന്നത് ശരിയല്ലെന്ന് അനൂപ് കൃഷ്‍ണൻ ശബ്‍ദമുയര്‍ത്തുകയും സജ്‍ന കള്ളം പറയുകയാണ് എന്ന് സന്ധ്യാ മനോജും മജ്‍സിയയും സാക്ഷ്യപ്പെടുത്തുകയും അടക്കമുള്ള രംഗങ്ങളാണ് ഏറ്റവും ഒടുവിലത്തെ ബിഗ് ബോസിലുണ്ടായത്.

 • undefined

  Movie NewsFeb 25, 2021, 11:55 PM IST

  'ഇനി ഇങ്ങനെ ആവര്‍ത്തിച്ചാല്‍ പുറത്താക്കും', ഫിറോസിനും സജ്‍നയ്‍ക്കും താക്കീതുമായി ബിഗ് ബോസ്

  ഇന്നത്തെ ബിഗ് ബോസില്‍ ഏറ്റവും വലിയ നാടകീയ സംഭവമായിരുന്നു ഫിറോസ് ഖാനുമായുള്ള വിഷയങ്ങള്‍. ഫിറോസ് ഖാൻ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് അനൂപ് കൃഷ്‍ണൻ തിരുത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സജ്‍ന വിശദീകരണം നടത്തി. അതിനിടയിലാണ് ആത്മഹത്യ ചെയ്യുന്നുവെന്നും പറയരുതെന്ന് നോബിയും മണിക്കുട്ടനും സജ്‍നയോട് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് അത് ഓര്‍മയില്ല എന്നായിരുന്നു സജ്‍ന പറഞ്ഞു. എന്തൊരു അഭിനയമാണ് ഇതെന്നായിരുന്നു സന്ധ്യാ മനോജും മജ്‍സിയയും പറഞ്ഞത്.

 • <p>sajnas kitchen</p>

  KeralaJan 2, 2021, 6:19 PM IST

  ട്രാൻസ്ജെൻഡർ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ; നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു

  ട്രാൻസ്ജെൻഡര്‍ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ തുറന്നു.നടൻ ജയസൂര്യയാണ് ഉദ്ഘാടനം ചെയ്തത്. ലോക്ഡൗൺ കാലത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയ സജ്ന ഷാജിയെ മറ്റ് കച്ചവടക്കാർ തടഞ്ഞത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായിരുന്നു.

 • <p>Sajna Shaji and Santhosh Keezhattoor</p>

  Movie NewsOct 20, 2020, 3:57 PM IST

  'ചിലപ്പോൾ ഇങ്ങനെ ആയികൂടെ സംഭവിച്ചിട്ടുണ്ടാകുക', സജ്‍നയ്‍ക്ക് എതിരെയുള്ള ആരോപണത്തില്‍ സന്തോഷ് കീഴാറ്റൂര്‍

  ട്രാൻസ്‍ജെൻഡര്‍ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ച സജ്‍ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. ബിരിയാണി വില്‍പ്പനക്കിടെ ആക്രമണം ഉണ്ടായി എന്ന ഇവരുടെ പരാതി വാര്‍ത്തയായിരുന്നു. സമൂഹത്തിലെ വിവിധ മേഖലയിലെ ആള്‍ക്കാര്‍ പിന്തുണയുമായി എത്തിയിരുന്നു. സിനിമ അഭിനേതാക്കളും പിന്തുണയുമായി എത്തി. സജ്‍നയുടെ പരാതി തട്ടിപ്പായിരുന്നുവെന്ന മറ്റൊരു ട്രാൻസ്‍വുമണിന്റെ ആരോപണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുയാണ് നടൻ സന്തോഷ് കീഴാറ്റൂര്‍.