Sandeep Warrier
(Search results - 69)Movie NewsFeb 2, 2021, 8:06 PM IST
‘അലി അക്ബറിന്റെ സിനിമ തടഞ്ഞാല്‍ ആഷിക് അബുവിന്റെ സിനിമ തിയറ്റര്‍ കാണില്ല‘; സന്ദീപ് വാര്യര്‍
1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്റെ സിനിമ തിയറ്റർ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അലി അക്ബർ സംവിധാനം ചെയ്യുന്ന '1921പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്ദീപ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചടങ്ങ്.
KeralaJan 28, 2021, 7:14 PM IST
ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛന് അശ്ലീല പരാമര്‍ശം നടത്തിയെന്ന് സോഷ്യല്‍മീഡിയ, വിവാദം
സമരത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിക്കെതിരെ ബിജെപി വക്താവായ സന്ദീപ് വാര്യരുടെ അച്ഛന് ഗോവിന്ദ വാര്യര്‍ സ്ത്രീവിരുദ്ധലും അശ്ലീലവുമായ പരാമര്‍ശം നടത്തിയെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യപ്രതികരണം സന്ദീപ് വാര്യരോ അദ്ദേഹത്തിന്റെ പിതാവോ നടത്തിയിട്ടില്ല.
CricketJan 26, 2021, 6:22 PM IST
സന്ദീപ് വാര്യരെ നെറ്റ് ബൗളറായി ഇന്ത്യന്‍ ക്യാംപിലേക്ക് അയക്കാനാവില്ലെന്ന് തമിഴ്നാട്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൌളറായി തിരഞ്ഞെടുക്കപ്പെട്ട മലയാളിതാരം സന്ദീപ് വാര്യരെ ടീം ക്യാംപിലേക്ക് അയക്കില്ലെന്ന് തമിഴ്നാട്. ഈ സീസണിൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറിയ സന്ദീപ് വാര്യർ മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.
CricketJan 20, 2021, 7:04 PM IST
മലയാളി താരം സന്ദീപ് വാര്യരെ നിലനിര്‍ത്തി കൊല്‍ക്കത്ത
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരം ആന്ദ്രെ റസലിനെയും സ്പിന്‍ ഓള് റൗണ്ടര്‍ സുനില്‍ നരെയ്നെയും നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുന്‍ നായകന് ദിനേശ് കാര്‍ത്തിക്കിനെയും കൊല്‍ക്കത്ത കൈവിട്ടില്ല.
KeralaDec 4, 2020, 3:19 PM IST
'കേരളത്തിലും ട്രന്‍ഡ് ആവര്‍ത്തിക്കും'; തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭരണത്തില്‍ വരുമെന്ന് സന്ദീപ് വാര്യര്‍
ഹൈദരാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് ഇത് ഏകദേശം കേരളത്തിന് സമാനമാണെന്നും, അതുകൊണ്ടുതന്നെ കേരളത്തിൽ ഇതേ ട്രെൻഡ് ആവർത്തിക്കാൻ പോവുകയാണെന്നുമാണ് സന്ദീപിന്റെ വാദം.
News hourNov 4, 2020, 9:33 PM IST
'ബിഎസ്എൻഎലിൽ തൊഴിലാളികൾ പുറത്തുപോയത് ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ വാങ്ങിയാണ്'
ചാരായ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്ന ഇടത് സർക്കാരിന്റെ വാഗ്ദാനം വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനമായിത്തന്നെ നിലനിൽക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. കേരളത്തിൽ കർഷകരെക്കാൾ കൂടുതൽ ആത്മഹത്യ ചെയ്തിട്ടുള്ളത് ചാരായ തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു.
News hourOct 31, 2020, 10:00 PM IST
ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം അട്ടിമറി നടത്തുന്നത് സിപിഎമ്മാണെന്ന് സന്ദീപ് വാര്യര്‍
രാഹുലിനെയും സോണിയ ഗാന്ധിയെയും ന്യായീകരിക്കേണ്ട അവസ്ഥയിലേക്ക് സിപിഎം മാറിയതായി സന്ദീപ് വാര്യര്‍.കോണ്‍ഗ്രസിനെയും ലീഗിനെയും സഹായിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കുന്നതായി സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു
News hourOct 30, 2020, 9:30 PM IST
'കള്ളപ്പണം മോദി പിടിച്ചോ എന്നല്ലേ ചോദിച്ചത്, നിങ്ങളുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ഇടപാട് പിടിച്ചിട്ടുണ്ട്'
ലഹരിയും സിപിഎമ്മും തമ്മിലെ ബന്ധം കാലങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ് എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. വ്യാജമദ്യം നൽകിയ മണിച്ചന്റെ ഡയറിയിൽ സിപിഎം നേതാക്കളുടെ പേരുണ്ടായത് പോലെ ഒരു ബിജെപി നേതാവിന്റെയും പേര് എവിടെയും കാണാനാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
News hourOct 28, 2020, 8:39 PM IST
ശിവശങ്കറിനെതിരായ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം ഭയക്കുന്നത് എന്തിനെന്ന് സന്ദീപ് വാര്യര്‍
ശിവശങ്കറിനെ വീണ്ടും നിയമിക്കാനുള്ള നീക്കം നടക്കവെയാണ് ഇഡി കസ്റ്റഡിയില്‍ എടുത്തതെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.ഐഎസ് ഉദ്യോഗസ്ഥരെ കരുക്കളാക്കി അഴിമതി നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി സന്ദീപ് വാര്യര്‍ ന്യൂസ് അവറില്‍ ആരോപിച്ചുNews hourOct 25, 2020, 9:08 PM IST
അവര്‍ക്കില്ലാത്ത സൗകര്യം ഈ സര്‍ക്കാരിന്റെ കീഴില്‍ എങ്ങനെ ഷാജിക്ക് കിട്ടി? ചോദ്യവുമായി സന്ദീപ് വാര്യര്‍
വീട്ടുനമ്പര്‍ കൊടുക്കാത്ത കെഎം ഷാജിയുടെ വീട്ടില്‍ വെള്ളം-വൈദ്യുതി കണക്ഷന് കൊടുത്തത് ആരാണെന്നും അടിയന്തരമായി എംഎം മണിയെ വിളിച്ച് പറഞ്ഞ് വൈദ്യുതി കണക്ഷന് വിച്ഛേദിക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെടണമെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മുസ്ലിംലീഗ് നേതാക്കള്‍ക്ക് എതിരെ വന്ന ഏത് ആരോപണത്തിലാണ് പിണറായി സര്‍ക്കാര്‍ നടപടിയെടുത്തതെന്നും സന്ദീപ് ന്യൂസ് അവറില്‍ ചോദിച്ചു.
News hourOct 23, 2020, 10:01 PM IST
'റഹീം ശിവശങ്കറിന്റെ വക്താവായിരിക്കില്ല, പക്ഷേ ശിവശങ്കർ സിപിഎമ്മിന്റെ വക്താവായിരുന്നല്ലോ'
സ്പ്രിംക്ലർ വിഷയം വന്നപ്പോൾ സിപിഐയുടെ ഓഫീസിൽ പോയി ചർച്ച നടത്തിയത് ശിവശങ്കർ ആയിരുന്നുവെന്നും അത്തരത്തിൽ സഖ്യകക്ഷികളുമായി ചർച്ച നടത്താൻ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനെ വിടുന്ന പതിവ് രാജ്യത്ത് കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് വേണ്ടി സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ ചാനലിലും ചർച്ച നടത്തിയത് ശിവശങ്കരായിരുന്നുവെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
News hourOct 19, 2020, 9:58 PM IST
'യൂട്യൂബ് ചാനല്‍ തുടങ്ങി ഡിസ്ലൈക്കിന്റെ ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടില്ല'; പരിഹാസം, തിരിച്ചടി
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരെ ചോദ്യം ചെയ്യണമെന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കട്ടെ എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ചര്‍ച്ചയില്‍ തോറ്റുകഴിഞ്ഞാല്‍ പുറത്തുപോയി യൂട്യൂബ് ചാനല്‍ തുടങ്ങി ഡിസ് ലൈക്കുകളുടെ ഗിന്നസ് റെക്കോര്‍ഡും നേടിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, സന്ദീപ് വായിച്ച റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയ എംബി രാജേഷ് വ്യാജ ഒപ്പ ്വിവാദവും പരാമര്‍ശിച്ചു.
News hourOct 13, 2020, 8:58 PM IST
ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരും; അറസ്റ്റിനാണ് വിലക്കുള്ളതെന്ന് സന്ദീപ് വാര്യര്‍
യു വി ജോസ് ഒഴികയുള്ള ആളുകളെ അറസ്റ്റ് ചെയ്യുന്നതിന് കോടതിവിധി പ്രകാരം തടസമില്ലെന്ന് സന്ദീപ് വാര്യര്‍.വിജിലന്‍സിനെ കേസ് ഏല്‍പ്പിച്ച് സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം മുടങ്ങിയതായി സന്ദീപ് വാര്യര്‍ ന്യൂസ് അവറില്‍ പറഞ്ഞു.
News hourSep 25, 2020, 9:59 PM IST
സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനെ സിപിഎം ഉപയോഗിക്കുന്നതായി സന്ദിപ് വാര്യര്‍
ലൈഫ് മിഷന് ക്രമക്കേടിലെ വിവരങ്ങള്‍ സിബിഐക്ക് ലഭിക്കാതിരിക്കാന്‍ വിജലന്‍സ് ഫയലുകള്‍ കൊണ്ടുപോയതായി സന്ദീപ് വാര്യര്‍. കേരളത്തില്‍ ഏത് നേതാവാണ് വിജിലന്‍സ് അന്വേഷണത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും സന്ദിപ് വാര്യര്‍ ന്യൂസ് അവറില്‍ ചോദിച്ചു
IPL 2020Sep 23, 2020, 11:48 PM IST
റസല്‍ ഷോ ഇല്ല; മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് തോല്‍വി
ആന്ദ്രെ റസല്‍ കൊല്‍ക്കത്തയുടെ രക്ഷകനായില്ല. ജസ്പ്രീത ബുമ്രയുടെ കൃത്യതക്ക് മുന്നില്‍ റസല്‍ മുട്ടുമടക്കിയപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 49 റണ്‍സിന്റെ തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.