Saritha S Nair
(Search results - 73)crimeJan 8, 2021, 12:01 AM IST
നിയമന തട്ടിപ്പ് കേസ്: സരിത എസ് നായർ ഉൾപ്പെടുന്ന കേസ് ഒത്തു തീർക്കാൻ നീക്കം
കുന്നത്തുകാൽ പഞ്ചായത്തംഗം രതീഷ്, ഷാജി പാലിയോട് എന്നീ ഇടനിലക്കാർക്കെതിരെയാണ് കേസ്. സരിതാ നായർക്കു വേണ്ടിയാണ് പണം വാങ്ങിയതെന്നാണ് പരാതിക്കാരുടെ മൊഴി. കഴിഞ്ഞ മാസം 27നണ് കേസെടുത്തത്. പരാതിക്കാരുമായി നിരന്തരം ഫോണിൽ സംസാരിച്ചുവെന്നതിൻറെ രേഖകള്‍ പൊലീസിന് ലഭിച്ചതിന് പിന്നാലെ സരിതയെയും പ്രതിചേർത്തു.
crimeDec 15, 2020, 6:47 AM IST
തൊഴിൽത്തട്ടിപ്പിന് ആഴമേറെ; സരിത ഇടപെട്ടതിന് കൂടുതൽ തെളിവ്
സരിതയുടെ സഹായിയായ വിളവൂർക്കൽ സ്വദേശി വിനുവിൻറെ പേരിൽ ചാലയിലെ ഒരു കടയിൽ നിന്നുമെടുത്ത ഫോണ്‍ നമ്പറിൽ നിന്നാണ് സരിത ഉദ്യോഗസ്ഥാർത്ഥികളുമായി സംസാരിച്ചിരുന്നത്. സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയെന്ന പരിയപ്പെടുത്തിയാണ് പണം നൽകിയവരുടെ വിശ്വാസ്യത സമ്പാദിച്ചത്.
crimeDec 14, 2020, 11:50 PM IST
സരിതയുൾപ്പെട്ട നിയമന തട്ടിപ്പ്: ദുരൂഹത കൂടുന്നു
ബെവ്ക്കോ മാനേജർ മീനാകുമാരിയുടെ പേരിലാണ് നിയമനത്തിനായി പണം നൽകിയവർക്ക് ഓഗസ്റ്റ് മൂന്നിന് ഉത്തരവ് ലഭിക്കുന്നത്. രണ്ടു പ്രാവശ്യം ജോലിയിൽ പ്രവേശിക്കാനുള്ള തീയതി മാറ്റിവച്ചതായി സരിത എസ്.നായർ വിളിച്ചറിയച്ചപ്പോള്‍ സംശയം തോന്നിയെന്നാണ് പരാതിക്കാരനായെ നെയ്യാറ്റിൻകര സ്വദേശിയുടെ മൊഴി.
KeralaDec 12, 2020, 6:24 PM IST
തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, സരിത എസ് നായർക്കെതിരെ കേസ്
പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്. ഇടനിലക്കാരായി പ്രവർത്തിച്ച രതീഷ്, ഷിജു എന്നിവരും കേസിൽ പ്രതികളാണ്.
KeralaNov 5, 2020, 1:22 PM IST
സോളാർ ലൈംഗിക പീഡനക്കേസ്; കൊച്ചിയിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ്
സോളാർ ലൈംഗിക പീഡനക്കേസിൽ വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ചില സുപ്രധാന നീക്കങ്ങൾ നടത്തുമെന്നാണ് സൂചന.
IndiaNov 2, 2020, 2:45 PM IST
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സരിതയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളി സുപ്രീംകോടതി
വയനാട് എംപി രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജി പരിഗണിച്ചപ്പോള്‍ സരിതയ്ക്ക് വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായില്ല. ഇത് രണ്ടാം തവണയാണ് ആവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ ഹര്‍ജി തള്ളിയത്.
IndiaNov 2, 2020, 1:47 PM IST
രാഹുലിനെതിരായ സരിതയുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീംകോടതി തള്ളി
തുടർനടപടികൾക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കൽ പോലും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല
KeralaOct 28, 2020, 7:41 AM IST
സോളാർ ലൈംഗികപീഡന പരാതി; രണ്ട് വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം
വിവാദ കത്തിന് പുറമെ പിണറായി സർക്കാർ വന്നതോടെ പരാതിക്കാരിയിൽ നിന്നും രണ്ട് തവണ പരാതി എഴുതി വാങ്ങിയായിരുന്നു കേസെടുക്കൽ. 2018 ലാണ് ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, എപി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെ കേസെടുത്തത്.
KeralaOct 26, 2020, 9:51 AM IST
'പീഡന പരാതി നല്‍കിയത് കേസ് ഒതുക്കാനല്ല, കത്തില്‍ പറഞ്ഞതെല്ലാം സത്യം'; നീതി കിട്ടിയില്ലെന്ന് സരിതയും
സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായർ. തട്ടിപ്പ് കേസുകളൊതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമായിരുന്നു.തന്റെ കത്തില്‍ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും കേസുകള്‍ നീളുന്നതിന്റെ കാരണം അറിയില്ലെന്നും സരിത പറഞ്ഞു.
KeralaOct 26, 2020, 8:59 AM IST
'സോളാറിൽ കേസ് ഒതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം', പീഡനപരാതി തട്ടിപ്പ് മറയ്ക്കാനായിരുന്നില്ലെന്നും സരിത
തട്ടിപ്പ് കേസ് മറയ്ക്കാൻ പീഡനപരാതി ഉയർത്തിയെന്ന ആക്ഷേപം ശരിയല്ല. ജയിലിൽ നിന്നെഴുതിയ കത്തിൽ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും സരിത. കത്തിത്തീർന്നോ സോളാർ? അന്വേഷണ പരമ്പര തുടരുന്നു...
KeralaOct 23, 2020, 12:16 PM IST
സോളാർ കേസുകൾ എങ്ങുമെത്തിയില്ല; നഷ്ടമായ പണം കിട്ടിയില്ല, മാനവും പോയെന്ന് ആദ്യ പരാതിക്കാരന്
സോളാർക്കേസിന് പിറകേ പിന്നാലെ പോയതോടെ 40 ലക്ഷം മാത്രമല്ല മാനവും പോയെന്നാണ് പെരുമ്പാവൂർ സ്വദേശി സജാദ് പറയുന്നത്. സോളാർ പവർ പ്ലാന്റെന്ന സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും വാഗ്ദാനത്തിൽ 2012ൽ നാൽപതുലക്ഷമാണ് നിക്ഷേപിച്ചത്.
KeralaOct 19, 2020, 8:46 AM IST
'ഉമ്മന്‍ചാണ്ടിയുമായി പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല', തുറന്നുപറഞ്ഞ് ടെനി ജോപ്പന്
സോളാര്‍ കേസ് പ്രതി സരിതയ്ക്ക് 40 ലക്ഷം രൂപ നല്കാന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന് ഏഴുകൊല്ലത്തിന് ശേഷം ഒരു മാധ്യമത്തോട് സംസാരിക്കുന്നു. അറസ്റ്റിനും 65 ദിവസത്തെ ജയില്‍വാസത്തിനും ശേഷം ജോപ്പന് എന്തുസംഭവിച്ചുവെന്ന് പിന്നെയാരും അറിഞ്ഞിട്ടില്ല. ഏഴുകൊല്ലത്തിന് ശേഷമുള്ള വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്..
KeralaAug 18, 2020, 11:31 AM IST
സരിതയെ ഉമ്മന്‍ചാണ്ടിയടക്കം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല
സോളാര്‍ കേസ് പ്രതി സരിത എസ് നായരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പിണറായി സര്‍ക്കാര്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ട് നാലുകൊല്ലമാകുന്നു. പക്ഷേ, ഇപ്പോഴും ആ അന്വേഷണം എവിടെ വരെയെത്തിയെന്ന് ഒരറിവുമില്ല.
KeralaAug 18, 2020, 10:41 AM IST
6 കൊല്ലം മുമ്പ് 33 കേസില്‍ കുറ്റപത്രം, ശിക്ഷിച്ചത് 2 കേസില്‍; സരിത ഒത്തുതീര്‍പ്പാക്കിയത് 16 കേസ്
സോളാര്‍ തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണസംഘം ആറുകൊല്ലം മുമ്പ് നല്കിയ കുറ്റപത്രങ്ങളില്‍ പലതിലും ഇപ്പോഴും വിചാരണ തുടങ്ങിയിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചതു പ്രകാരം സരിത നായര്‍ക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ വ്യവസായി മല്ലേലി ശ്രീധരന് നായരുടെ കേസ് നടത്തിപ്പിന് പ്രത്യേക പ്രോസിക്യൂട്ടറെ പോലും നിയോഗിച്ചിട്ടില്ല.
KeralaJun 10, 2020, 8:48 AM IST
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെയാണ് സരിതയുടെ ഹര്‍ജി.